ഇല്ലുമിനാറ്റി സിദ്ധാന്തം വല്ലാതെയങ്ങ് ദഹിക്കുന്നില്ല.
ആരൊക്കെയാണ് ഇല്ലുമിനാറ്റി, ആരൊക്കെയാണ് ഇല്ലുമിനാറ്റിയുടെ കൂടെ എന്നൊക്കെ എങ്ങിനെ നിശ്ചയിക്കും?
ഇല്ലുമിനാറ്റി തന്നെ സ്വയം വേറെ എവിടെയോ ചൂണ്ടിക്കാണിച്ച് ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി എന്ന് വിളിച്ചു പറഞ്ഞ് നമ്മുടെ ശ്രദ്ധ മാറ്റി നമ്മെ വഞ്ചിക്കുന്നുണ്ടോ?
യഥാർത്ഥ കള്ളൻ തന്നെ കള്ളൻ കള്ളൻ എന്ന വിളിച്ചു കൊണ്ട് നാട്ടുകാരുടെ കൂടെ ഓടുന്നത് പോലെ. സ്വയം രക്ഷപ്പെടുന്നത് പോലെ.
പറഞ്ഞുവന്നാൽ ഏറ്റവും വലിയ ഇല്ലുമിനാറ്റി ദൈവം തന്നെ, പ്രകൃതി തന്നെ എന്നും തോന്നിപ്പോകും.
ഇല്ലാത്ത നമ്മൾ ഉണ്ടെന്ന് വിചാരിപ്പിക്കുക.
എന്നാൽ ഉള്ളതോ പ്രകൃതിയെന്ന ദൈവമെന്ന ഇല്ലുമിനാറ്റി മാത്രവും.
എല്ലാം നമുക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്നതാണ് ഇല്ലുമിനാറ്റി എന്ന പ്രകൃതിയും ദൈവവും മുഴുത്വവും ചെയ്യുന്ന ഏറ്റവും വലിയ തന്ത്രം.
നമുക്ക് വേണ്ടി എന്ന് തോന്നിപ്പിച്ചു കൊണ്ട് നമ്മെക്കൊണ്ട് ഇല്ലുമിനാറ്റി എന്ന ദൈവത്തിനും പ്രകൃതിക്കും മുഴുത്വത്തിനും വേണ്ട എന്തൊക്കെയോ ചെയ്യിപ്പിക്കുന്നു ഈ വലിയ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം.
ഫലത്തിൽ മറ്റാർക്കൊക്കേയോ വേണ്ടത് മാത്രം ചെയ്യിപ്പിച്ചു കൊണ്ട്, മൊത്തം പ്രകൃതിക്കും മുഴുത്വത്തിനും വേണ്ടത് നമ്മെക്കൊണ്ട് ചെയ്യിപ്പിച്ച് നമ്മെ വടിയാക്കുന്നു ഈ വലിയ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം.
അവശേഷിക്കുന്നതോ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം മാത്രം.
ഒരർത്ഥവും ലക്ഷ്യവും ആർക്കും മനസ്സിലാവാത്ത വിധം ജീവിതത്തെ സംവിധാനിച്ച വലിയ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം.
*****
ഇല്ലുമിനാറ്റി എന്താണെന്ന് ഒരു പിടുത്തവും ഈയുള്ളവനില്ല.
എല്ലാവരും എവിടുന്നോക്കെയോ എന്തൊക്കെയോ പറഞ്ഞു കേൾക്കുന്നു.
കേൾക്കുമ്പോൾ ദൈവം തന്നെയല്ലേ ഈ ഇല്ലുമിനാറ്റി എന്നങ്ങ് തോന്നിപ്പോയി....
No comments:
Post a Comment