കൂടെയുള്ളവരോക്കെയും കൂട്ടുകാരാണെന്ന് നമ്മളങ് തെറ്റിദ്ധരിച്ചതാണ്.
കൂടെയുള്ളവർ മുഴുവൻ കൂട്ടുകാരല്ല.
കൂടെയുള്ളവർ പലപ്പോഴും കുടുങ്ങിപ്പോയവരാണ്.
ബസ്സിലും തീവണ്ടിയിലും
ബസ്സ്റ്റാൻ്റിലും റയിൽവേ സ്റ്റേഷനിലും ഒക്കെ
അങ്ങനെ ഏത്ര ആളുകൾ
നമ്മുടെ കൂടെ ഉണ്ടാവുന്നു?
കുടുങ്ങിപ്പോയവരെപ്പോലെ.
അവർ നമ്മുടെയൊക്കെ കൂട്ടുകാരാണെന്ന് നമുക്ക് വെറുതേ തോന്നുന്നതാണ്.
അപരിചിതന് അപരിചിതൻ കൂട്ടാണെന്ന് തോന്നുന്നത് പോലെ മാത്രം.
പ്രതീക്ഷകളെ താഴെ വെച്ചാൽ മതി.
നിരാശപ്പെടേണ്ടി വരില്ല.
*****
നല്ല സൗഹൃദങ്ങൾ എപ്പോഴെങ്കിലും മാത്രം വീണുകിട്ടുന്നത്.
അപ്പുറവും ഇപ്പുറവും നോക്കാതെ അതെടുത്ത് വെച്ചേക്കണം.
എപ്പോഴും ഒന്ന് മാത്രം ശ്രദ്ധിച്ചാൽ നല്ലത്.
നല്ല സൗഹദങ്ങളുമായി ചേർന്ന് കച്ചവടവും സാമ്പത്തിക ഇടപാടുകളും നടത്താതിരിക്കുക.
ബന്ധത്തിനിടയിൽ കുന്തം ചാരരുത്.
കുന്തത്തിന് ചിതൽ പിടിക്കും.
കുന്തം നശിക്കുമ്പോൾ ബന്ധവും നശിക്കും
കാരണം കച്ചവടത്തിലെ ലാഭത്തേക്കാൾ വലുതാണ് സൗഹൃദം.
കച്ചവടത്തിലെ നഷ്ടത്തേക്കാൾ വലിയ നഷ്ടമാണ് സൗഹൃദം നഷ്ടമായാലുള്ള നഷ്ടം.
*****
കിട്ടുന്ന ചിലരെ ചങ്ങാത്തം കൂട്ടുമെന്നല്ലാതെ,
നിര്‍ബന്ധമായും ചങ്ങാത്തം കൂടേണ്ട ചിലരെ ആര്‍ക്കും കിട്ടുന്നില്ല.
*****
കൂടെയുള്ളവരെന്ന് തോന്നിപ്പിക്കുന്ന ചിലര്‍ക്ക് നിങ്ങളുടെ ശരി സഹിക്കില്ല.
ആ ശരിയെ അവർ തെറ്റെന്ന് വരുത്തി ആഘോഷിക്കും.
നിങ്ങളെ വകവരുത്തും.
No comments:
Post a Comment