ഉണങ്ങിയ ഇലകള്‍ നടത്തിയ ത്യാഗം വലുതാവാം.
എന്നാലും
തളിര്‍ക്കുന്ന ഇലകളെ മാത്രം സംരക്ഷിച്ച്,
ഉണങ്ങിയ ഇലകളെ അവഗണിച്ച്,
പുതിയ വഴികളിൽ സ്വയം വളരാനാണ്
ഏതൊരു വൃക്ഷത്തിന്റെയും ശ്രമം.
*****
അസ്വസ്ഥത തന്നെയാണ് സൃഷ്ടിയുടെ ആധാരം.
അസ്വസ്ഥത തന്നെയാണ് സൃഷ്ടി പ്രക്രിയയിൽ ഉടനീളം
******
അങ്ങനെയാണ് ജീവിതം.
പഴയത് തന്നെ പ്രയോഗിച്ച് പുതിയതാക്കുന്നു.
ഒന്നിനും വേണ്ടിയല്ലാതിരിക്കെയും എന്തിനോ വേണ്ടി എന്നാക്കുന്നു.
*****
കീഴടക്കാൻ ഒരു വലിയ മല കിടക്കുന്നു.
അവനവൻ തന്നെയായി.
ഒരിക്കലും കീഴടക്കപ്പെടാതെ.
എന്നാലും നാം വേറെ മലകൾ അന്വേഷിച്ച് നടക്കും.
അവനവൻ മലയിൽ നിന്നും ഒളിച്ചോടാനും ശ്രദ്ധ തിരിച്ചുവിടാനും ബാഹ്യമായ ഒരുകുറേ മലകൾ വേണം നമുക്ക്.
*****
ഒരാൾ മരിച്ചു എന്ന് പറഞ്ഞാൽ ആ ഒരാൾ മരിച്ചു, ഇല്ലാതായി എന്ന് മനസിലാവുന്നുണ്ട്.
പക്ഷേ, ജനിക്കുമ്പോൾ കൃത്യമായും അങ്ങനെ അതുപോലെ 'ഒരാൾ' ജനിച്ചു എന്ന് പറയാനാവുന്നുണ്ടോ?
ഇല്ല.
ജനിക്കുമ്പോൾ കൃത്യമായും അതുപോലെ ഒരാൾ ജനിച്ചു എന്ന് മനസ്സിലാക്കാനാവുന്നുണ്ടോ?
ഇല്ല.
അങ്ങനെ കൃത്യമായും വ്യക്തമായും 'ഒരാൾ' ജനിക്കുന്നുണ്ടെങ്കിൽ ആ ജനിക്കുന്ന ആ 'ഒരാൾ' ആരാണ്?
ആർക്കും ഒന്നും പറയാനില്ല.
കാരണം ജനിക്കുനന്നത് ആളും വ്യക്തിയും അല്ലാത്ത വെറും പീളക്കുഞ്ഞൻ.
ആ നിലക്ക് ഒരാൾ എന്ന് പറയാനാവും വിധം വ്യക്തിത്വമുള്ള, ഞാൻബോധമുള്ള ആളല്ല ജനിക്കുന്നത്.
No comments:
Post a Comment