Wednesday, August 31, 2022

ഒരു പുരുഷനും തന്ത പട്ടം ആഗ്രഹിക്കുന്നില്ല.

ശരിക്കും പറഞ്ഞാൽ ഒരു പുരുഷനും തന്ത പട്ടം ആഗ്രഹിക്കുന്നില്ല.

പകരം, തന്ത പട്ടം പുരുഷന്റെ മേല്‍ നിര്‍ബന്ധമായും വന്ന്പെടുന്നതും കെട്ടിവെക്കുന്നതുമാണ്.

ഒരുപക്ഷേ, തന്ത പട്ടം കുറ്റബോധം പോലെ പേറിനടക്കുന്നതും.... 

പുരുഷന്റെ മേല്‍ നിര്‍ബന്ധമായും തന്ത പട്ടം കെട്ടിവെക്കുന്നതിനാണ് വിവാഹം. അങ്ങനെ കുറ്റബോധം പോലെ പേറിനടക്കാനും... 

വിവാഹം പുരുഷന് വേണ്ടിയല്ല.

സ്ത്രീക്ക് വേണ്ടി പുരുഷനെ കെട്ടിയിടാന്‍ മാത്രമാണ് വിവാഹം.

സാമൂഹ്യ വ്യവസ്ഥിതി ആകമാനം സ്ത്രീക്ക് വേണ്ടിയാണ്. സ്ത്രീയെയും സ്ത്രീ പ്രസവിക്കുന്ന കുട്ടികളേയും സംരക്ഷിക്കാൻ മാത്രമാണ്. അതിൽ വിവാഹവും.

പുരുഷനെ വ്യവസ്ഥിതിയുടെ മേല്‍ ഭാഗത്ത് കാണുന്നു എന്ന് മാത്രം.

ഒരു പക്ഷേ പുരുഷൻ നിശ്ചയിക്കുന്നതാണ് വ്യവസ്ഥിതിയെന്ന് തോന്നുന്നത് പോലെ. പുരുഷമേധാവിത്വ വ്യവസ്ഥിതി എന്ന പോലെ പുരുഷനെ വ്യവസ്ഥിതിയുടെ മേല്‍ ഭാഗത്ത് കാണുന്നു എന്ന് മാത്രം. 

ഭാരം ഇല്ലാത്തതും ഉള്ളുപൊള്ളയായതും മേല്‍ഭാഗത്ത് പൊങ്ങിയും പാറിയും നില്‍ക്കുകയും സാധാരണം. വളരേ സാധാരണം. അത് പോലെയാണ് പുരുഷനും വ്യവസ്ഥിതിയുടെ മേല്‍ഭാഗത്ത് പൊങ്ങിയും പാറിയും നില്‍ക്കുന്നത്.

പുരുഷൻ അങ്ങനെ പൊങ്ങി നില്‍ക്കുന്നത് മാത്രമാണ്.

അങ്ങനെമേല്‍ ഭാഗത്താണ് എന്ന ഒരുതരം സ്വയംഭോഗ സുഖം അനുഭവിക്കുന്നത് മാത്രമാണ് പുരുഷൻ. അധികാരം എന്ന് തോന്നുന്നതിന്റെ ആത്മരതിയില്‍ ഏര്‍പ്പെട്ടു കൊണ്ട്‌ .

പക്ഷേ, പുരുഷൻ അങ്ങനെ മേല്‍ഭാഗത്ത് പൊങ്ങിയും പാറിയും നില്‍ക്കുന്നത് കൊണ്ടുള്ള സുഖവും സുരക്ഷിതത്വം അനുഭവിക്കുന്നത് യാഥാര്‍ത്ഥത്തില്‍ സ്ത്രീ മാത്രമാണ്. കീഴെ നിന്ന് തണല്‍ അനുഭവിക്കുന്നത് സ്ത്രീ മാത്രമാണ്.

കീഴെയാണെന്ന തോന്നല്‍ മാത്രം ഉണ്ടാക്കിക്കൊണ്ട് യാഥാര്‍ത്ഥത്തില്‍ വെയില്‍ കൊള്ളാതെ മേലെ ഇരിക്കുന്നത് അവളാണ്.

കനമുള്ളത് കീഴെ തന്നെ ഇരിക്കുന്നു.

കീഴെയാണ് ശ്രമിക്കാതെ സ്ഥിരം ഇരിക്കാവുന്ന കനമുള്ളതിന്റെ ഉയരം.

മുകളിലെ ഉയരം സ്ഥിരമല്ല.

മുകളിലെ ഉയരം വല്ലാത്ത ശ്രമവും കൃത്രിമത്വവും ആവശ്യമുള്ളതാണ്

മുകളിലെ ഉയരം ഏത് സമയവും നഷ്ടപ്പെടുന്നതുമാണ്.

അങ്ങനെ എപ്പോഴും നഷ്ടപ്പെടുന്നമെന്ന, തന്റെ ശൂന്യത പുറത്ത് വരും എന്ന തോന്നലാണ് പുരുഷനെ കൂടുതൽ അധികാരം കാണിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നത്.

Tuesday, August 30, 2022

അറിവില്ല, അറിയില്ല എന്ന അറിവ് മാത്രം മുറുകെപ്പിടിച്ച് നടുക്കുക.

രോഗം വന്നാല്‍ മനസിലാവും. നമ്മൾ നമ്മൾക്ക് വേണ്ടി നമ്മളെ കുറിച്ച് പറഞ്ഞുണ്ടാക്കിയതല്ലാതെ ഒരു കുന്തവുമില്ലെന്ന്. 

ശരീരമുണ്ടാക്കുന്ന ബോധത്തിനപ്പുറം ഒരു ബോധം പോലുമില്ല.

******

അറിവില്ല, അറിയില്ല എന്ന അറിവ് മാത്രം മുറുകെപ്പിടിച്ച് നടുക്കുക. 

അതിനാല്‍ ഒന്നിലും മുറുകെപ്പിടിക്കാതെ, എന്നാല്‍ എല്ലാറ്റിലും ചിലത് കണ്ടും കാണിച്ചും.

*******

പ്രണയ വേളയിൽ സ്ത്രീയെ കുറിച്ച് പുരുഷനും പുരുഷനെ കുറിച്ച് സ്ത്രീയും ധരിക്കുന്നതും സങ്കൽപ്പിക്കുന്നതും എത്രമാത്രം ഇല്ലാത്തത്, ഉള്ളുപൊള്ളയായത്!! 

അനാവരണം ചെയ്തുനോക്കൂ. ഉള്ളി പൊളിച്ചത് പോലെയാവും. 

ഉള്ളിലൊന്നും ഇല്ലാതെ. 

ഈ 'ഞാൻ ' തന്നെ എത്രമാത്രം ഇല്ലാത്തത്, ഉള്ളുപൊള്ളയായത്!!

*****

'ഞാൻ ' ഇതാണ്, അതാണ് എന്ന് വരുത്താനുള്ള ശ്രമം ജീവിതം. 

വ്യക്തിത്വം തേടുന്ന വഴിയിൽ ഉണ്ടാവുന്ന വ്യക്തിത്വം. 

അർത്ഥം തേടുന്ന വഴിയിൽ ഉണ്ടാവുന്ന അർത്ഥം, അർത്ഥരാഹിത്യം. 

ഐഡൻ്റിറ്റി അന്വേഷിക്കുന്ന വഴിയിൽ ഉണ്ടാവുന്ന ഐഡൻ്റിറ്റി. 

ഞാൻ എന്താണെന്ന് അന്വേഷിക്കുന്ന വഴിയിൽ ഉണ്ടായി ഇല്ലാതാവുന്ന ഞാൻ. 

ഞാൻ തന്നെ ഇല്ലെന്ന് വരുന്ന, വരുത്തുന്ന ജീവിതം.

*****

കസേരയുടെയും അധികാരത്തിൻ്റെയും വലുപ്പമാണോ എൻ്റെ വലുപ്പം???

എങ്കിൽ കസേരയും അധികാരവും ഇല്ലെങ്കിൽ ഞാൻ???

എൻ്റെ വലുപ്പമാണോ കസേരയുടെയും അധികാരത്തിൻ്റെയും വലുപ്പം???

എങ്കിൽ ഞാൻ ഇല്ലാത്ത കസേരയും അധികാരവും???

ആവുമെങ്കിൽ ആവേണ്ടത് ഹിന്ദുവാണ്.

പലവിധത്തിലും പല കോലത്തിലും പറയാൻ ശ്രമിക്കുന്നത്. (രാഷ്ട്രീയം ചിന്തിക്കാതെ പറയാൻ തോന്നിയത്) 

ആവുമെങ്കിൽ ആവേണ്ടത് ഹിന്ദുവാണ്.

ഹിന്ദുവായാല്‍ സ്വാഭാവികമായും നിങ്ങൾ എല്ലാ മതവിശ്വാസത്തിനും ഉടമയായി.

കാരണം, ഹിന്ദു, ഹൈന്ദവം എന്നതിൽ എല്ലാ വിശ്വാസങ്ങളും ഉണ്ട്.

എല്ലാ വിശ്വാസ വൈവിധ്യങ്ങളെയും ഹിന്ദു, ഹൈന്ദവം എന്നതിനുള്ളില്‍ കുടിയിരുത്താന്‍ പറ്റും. എല്ലാ വിശ്വാസവ്യത്യാസങ്ങൾക്കുമുള്ള ഒരു കുട പോലെ. 

നിലവില്‍ ഹിന്ദു എന്നതിന്‌ വിരുദ്ധമല്ല ഒരു വിശ്വാസവും.

ഹിന്ദുവിന്, അഥവാ ഹൈന്ദവതക്ക് അങ്ങനെ നിര്‍ബന്ധമായും മുറുകെപ്പിടിച്ച് നടക്കേണ്ട, നടപ്പാക്കേണ്ട ഒരു പ്രത്യേക വിശ്വാസമില്ല, അജണ്ട ഇല്ല. 

അതിനുള്ളിലെ ഒന്നും ഒരു വിശ്വാസവും അത് മാത്രം ശരി, ബാക്കി എല്ലാം തെറ്റ് എന്ന് പറയുന്നതല്ല. 

അങ്ങനെ അതിലെ ഏതെങ്കിലും വിശ്വാസം ഏകപക്ഷീയമായി, അത് മാത്രം ശരിയെന്ന് ഹിന്ദുവും ഹൈന്ദവതയും പറയുന്നില്ല. ആ നിലക്ക് മറ്റുള്ള വിശ്വാസങ്ങളെ നിഷേധിക്കുകയും നശിപ്പിക്കുകയും ഇല്ലായ്മ ചെയ്യുകയും ഹിന്ദുവും ഹൈന്ദവതയും വിശ്വാസപരമായി ചെയ്യുന്നില്ല. 

സെമിറ്റിക് മതങ്ങൾക്ക്, അവയുടെ അടിസ്ഥാനത്തില്‍ തന്നെ, അങ്ങനെയൊരു പ്രശ്നമുണ്ട്.

മറ്റുള്ളവ തെറ്റായിക്കൊണ്ട് മാത്രം, മറ്റുള്ളവയെ തെറ്റാക്കിക്കൊണ്ട് മാത്രം, തങ്ങൾ ശരിയെന്ന് വരുന്ന, തങ്ങളെ ശരിയെന്ന് വരുത്തുന്ന ഒരവസ്ഥ. അത് മാത്രമാണ് ഹൈന്ദവതയില്‍ ഒഴിവാക്കപ്പെട്ടത്. 

സെമിറ്റിക് മതങ്ങൾ ചെന്ന ഇടങ്ങളില്‍ അതിനാല്‍ തന്നെ, അറിഞ്ഞും അറിയാതെയും, അത് സംഭവിച്ചിട്ടുണ്ട്.

അവിടങ്ങളിലുള്ള സംസ്കൃതിയും വിശ്വാസങ്ങളും ആ നിലക്ക് (അത് ഏത് രീതിയില്‍ ആയാലും) ഇല്ലാതായിട്ടുണ്ട്, നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ഏതോ നിലക്ക്, ഹൈന്ദവതയുടെ ആഴവും പരപ്പും കൊണ്ട്‌ മാത്രം പിടിച്ചുനിന്നതാണ്.

*********

ഹിന്ദു ഒരു മതമായി നിര്‍ബന്ധിച്ചു നടപ്പാക്കപ്പെടുന്ന ഒന്നല്ല.

അങ്ങനെ ഒരു നിര്‍ബന്ധ ആചാരവും അനുഷ്ഠാനവും ആരാധനാരീതിയും പ്രാര്‍ത്ഥനയും ഒരേയൊരു ഗ്രന്ഥവും ഹിന്ദുവിന് ഹിന്ദു ആവാനും ഹിന്ദുവായി തുടരാനും വേണ്ട, ഇല്ല.

മനുസ്മൃതി പോലും, ആ നിലക്ക് ഹിന്ദുവിന് ഹിന്ദുവിന് ഹിന്ദു ആവാനും ഹിന്ദുവായി തുടരാനും നിര്‍ബന്ധമായും പിന്തുടരേണ്ട ഒരു ഗ്രന്ഥമല്ല.

ഒരു ഹിന്ദുവും അങ്ങനെ നിര്‍ബന്ധമായും ഹിന്ദു ആവാന്‍ വേണ്ടി മനുസ്മൃതി കൊണ്ടുനടക്കുന്നുമില്ല.

അവയെ ചരിത്രമായി അംഗീകരിക്കുക മാത്രമല്ലാതെ.

അംഗീകരിക്കപ്പെടേണ്ട വെറും ചരിത്രം മാത്രമായല്ലാതെ.

അതിനാല്‍ തന്നെ ആ ഓര്‍ക്കേണ്ട ചരിത്രം വെച്ച് വാർത്തമാനത്തെ, വളര്‍ന്ന് പരിണമിച്ചു വളര്‍ന്ന് (അങ്ങനെ മാറാനും പരിണമിക്കാനും തയാറായി) വന്ന ഹിന്ദു സംസ്കാരത്തെ വിമര്‍ശിക്കുന്നത് ശരിയല്ല.

ഹിന്ദുവിനെയും ഹൈന്ദവതയെയും സംബന്ധിച്ചേടത്തോളം ഗീത പോലും ആര്‍ക്കും നിര്‍ബന്ധമായ ഒരു മതഗ്രന്ഥമല്ല.

ഒരു ഹിന്ദുവും അങ്ങനെ നിര്‍ബന്ധമായും ഹിന്ദു ആവാന്‍ വേണ്ടി ഗീത കൊണ്ടുനടക്കുന്നുമില്ല.

ഗീത മതം ഉണ്ടാക്കിയ ഗ്രന്ഥമോ, മതത്തെ ഉണ്ടാക്കിയ ഗ്രന്ഥമോ അല്ല.

നിര്‍ബന്ധങ്ങൾ അടിച്ചേല്പിക്കുന്ന ഗ്രന്ഥവും അല്ല ഗീത. 

ഹൈന്ദവം എന്നാല്‍ ദൈവത്തെയും സത്യത്തെയും ആര്‍ക്കും എങ്ങിനെയും പ്രാപിക്കാനാവുന്ന, വീക്ഷിക്കാനാവുന്ന സ്വാതന്ത്ര്യം തന്നെയായ സംസ്കാരം. വിശ്വാസകാര്യങ്ങളില്‍ തീർത്തും സ്വതന്ത്ര ആവിഷ്കാരം സാധിക്കുന്ന, നടപ്പാക്കുന്ന പ്ലാറ്റ്ഫോം. 

അമ്പലത്തിലും ശബരിമലക്കും പോകുന്നത് പോലും ഹിന്ദു ആകുന്നതിന്റെ ഭാഗമല്ല.

ഹിന്ദു ആവാന്‍ അതൊന്നും നിര്‍ബന്ധവും അല്ല. പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കാതിരിക്കുന്നതും വരെ. 

അമ്പലത്തിലും ശബരിമലക്കും പോകുന്നവന്‍ നടത്തുന്ന ആചാരം ആരും നിര്‍ബന്ധിച്ചു, സ്വര്‍ഗ്ഗവും നരകവും വെച്ച്, ചെയ്യുന്നതല്ല. സ്വയമേവ ചെയ്യുന്നതാണ്. അതാത് വിഭാഗം എങ്ങിനെയോ മനസിലാക്കുന്നത് പോലെ. അതിൽ മതവും മതഗ്രന്ഥവും നരകഭീഷണിയും ഇല്ല. എല്ലാം വെറും ഐഛികവും പ്രാദേശികവും മാത്രം. 

ഇതൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനും നിഷേധിക്കാനും, എന്നിട്ടും ഹിന്ദു തന്നെ ആയി തുടരാനും, ഒരു പ്രയാസവും ഇല്ല. സ്വാതന്ത്ര്യം ഉണ്ട്.

ഏതെങ്കിലും ഒന്നോ രണ്ടോ പേര്‌ മോശമായി എവിടെയെങ്കിലും ഇതിനൊക്കെ എതിരും അനുകൂലവുമായി പ്രതികരിക്കുന്നത് വിശാല ഹൈന്ദവതയില്‍ വെച്ച് കെട്ടേണ്ടതില്ല. ലിഖിതമായ മതനിര്‍ദേശത്തിന്റെ മതഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തിലaqല്ല. 

അമ്പലത്തില്‍ പോകുന്നതും പോകാത്തതും ഹിന്ദു ആവുന്നതിന്റെ അളവുകോലല്ല, ഭാഗമല്ല. 

സ്ത്രീത്വത്തെ മാനിക്കാത്തതും മറ്റും ഹൈന്ദവതയെ കേന്ദ്രീകരിച്ച് നടക്കുന്നതല്ല. എങ്ങിനെയൊക്കെയോ വളര്‍ന്നുവന്ന സാമൂഹ്യ സാഹചര്യം പോലെയും സംസ്കാരവും പോലെ മാത്രമാണത്. തീർത്തും പ്രാദേശികം മാത്രമായി 

പൊതുവെ സ്ത്രീക്കെതിരെ എല്ലാ പുരുഷകേന്ദ്രീകൃത സമൂഹത്തിലും നടക്കുന്നതാണത്. 

സ്ത്രീയെ ദൈവസങ്കല്‍പത്തിലും പകുതിയായി സങ്കല്പിച്ച സംസ്കാരമാണ് ഹൈന്ദവ സംസ്കാരവും അതില്‍ വളര്‍ന്നുവന്ന ദര്‍ശനവും വിശ്വാസവും..........

പോരാത്തതിന് എല്ലാത്തിനും മുകളില്‍ നില്‍ക്കുന്ന പാരാശക്തിയായും സ്ത്രീയെ സങ്കല്പിച്ച സംസ്കാരമാണ് ഹൈന്ദവ സംസ്കാരവും അതില്‍ വളര്‍ന്നുവന്ന ദര്‍ശനവും വിശ്വാസവും.

Monday, August 29, 2022

കവിത്വവും ദാര്‍ശനികത്വവും സാഹിത്യപരതയും സ്വയം ഒരു കുടുങ്ങലാണ്‌.

കവിത്വവും ദാര്‍ശനികത്വവും സാഹിത്യപരതയും സ്വയം ഒരു കുടുങ്ങലാണ്‌.

അവനവന്റെ ജീവിത സാഹചര്യവും തലച്ചോറിന്റെ രസതന്ത്രവും ഉണ്ടാക്കുന്ന കുടുങ്ങല്‍. 

ഉള്ളില്‍ സ്വയം എരിഞ്ഞ്കത്തി പുറത്ത്‌ വെളിച്ചം നല്‍കുന്ന അവസ്ഥയും പരിപാടിയും ആണ്‌ കവിത്വവും സാഹിത്യപരതയും ദാര്‍ശനികത്വവും. 

വൈരവും രത്നവും അങ്ങനെ തന്നെ.

ഒരുപാട് കാലം ഒരുപാട് സമ്മര്‍ദ്ദം നേരിട്ട് തിളങ്ങുന്നത്.

അത്തരമൊരു അവസ്ഥയിലേക്ക് ഭംഗിവാക്ക് പറഞ്ഞു കൊണ്ട്‌ പോലും ആരെയെങ്കിലും തള്ളിയിടാന്‍ ശ്രമിക്കുന്നത് ഒരുതരം സുയിപ്പാക്കല്‍ മാത്രമല്ല, കൊടുംക്രൂരത കൂടിയാണ്‌. 

സ്വാഭാവികത നഷ്ടപ്പെടലും നിഷേധിക്കലും കൂടിയാണ്‌ എല്ലാ കവിത്വത്തിനും ദാര്‍ശനികതക്കും പിന്നില്‍.

സ്വാഭാവികത നിഷേധിക്കപ്പെടുന്നത് ഒരു വലിയ കാരണമായുണ്ടാവും എല്ലാ അസാധാരണമായ നേട്ടത്തിനും അവസ്ഥയ്ക്കും പിന്നില്‍ ...





ഹിന്ദുവിനെ കുറിച്ച നല്ല പറച്ചില്‍ വധഭീഷണി കിട്ടാന്‍ മാത്രമുള്ള വലിയ തെറ്റാണോ?

85% വരുന്ന ഹിന്ദുക്കളുടെ വല്ല നന്മയും, അവരുടെ സംസ്കാരത്തിന്റെയും വിശ്വാസധാരകളുടെയും ദാര്‍ശനിക വിശാലതയുടെയും വല്ല നന്മയും, ഇന്ത്യയില്‍ വെച്ച് പറയുന്നതും പറഞ്ഞാലും അത് തെറ്റാണോ?

ഹിന്ദുവും അവന്റെ സാംസ്കാരികമായ ഔന്നത്യവും വിശ്വാസപരമായ വിശാലതയും സഹിഷ്ണുതയും അങ്ങനെയൊരു നല്ല അഭിപ്രായം പറച്ചില്‍ അര്‍ഹിക്കുന്നില്ലേ?

എല്ലാം ഉള്‍ക്കൊള്ളുന്ന, എല്ലാം സ്വീകരിച്ച, എല്ലാറ്റിലും ശരി കാണുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളും അടിസ്ഥാനപരമായി നല്ലവർ തന്നെയല്ലേ? 

ഹിന്ദുക്കളെ കുറിച്ച അങ്ങനെയൊരു നല്ല പറച്ചില്‍, അതും ഇങ്ങ് സ്വതന്ത്ര ജനാധിപത്യ മതേതര ഇന്ത്യയില്‍ വെച്ചെങ്കിലും നടത്തുന്നത് (ഓര്‍ക്കണം അങ്ങ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സൗദിഅറേബ്യയിലും വെച്ചല്ല) വധഭീഷണി കിട്ടാന്‍ മാത്രമുള്ള വലിയ തെറ്റാണോ?

ഇനി ഒരു ചോദ്യം കൂടി.

വല്ലവിധേനയും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെയും, ആ പാർട്ടി ജനാധിപത്യരീതിയില്‍ നിശ്ചയിച്ച ഇന്ത്യയുടെ ഭരണാധികാരിയുടെയും നന്മ ഇവിടെ വെച്ച് പറഞ്ഞു പോയാല്‍, (വ്യക്തിപരമായ വീക്ഷണം എന്ന നിലയില്‍ അത് തെറ്റായാലും ശരി ആയാലും) അതും ഈ ഇന്ത്യയില്‍ വെച്ച്, പ്രത്യേകിച്ചും ഈ കേരളത്തില്‍ വെച്ച്, പറഞ്ഞാൽ തെറ്റാണോ?

വധഭീഷണി കിട്ടാന്‍ മാത്രമുള്ള വലിയ തെറ്റാണോ അത്?

മതേതര പാർട്ടികൾ മതേതരത്വം എന്തെന്ന് ആരേയും പഠിപ്പിച്ചില്ല.

മതം മതേതര പാര്‍ട്ടികളെ ആവേശിച്ചതല്ലാതെ, മതേതര പാർട്ടികൾ മതങ്ങളെ അല്പവും ആവേശിച്ച് മാറ്റിയില്ല.

മതേതര പാർട്ടികൾ മതപരമായ വിഭജനം മാത്രമല്ലാതെ ഐക്യവും സൗഹാര്‍ദ്ദവും ഉണ്ടാക്കിയില്ല, ഉണ്ടാക്കാന്‍ ശ്രമിച്ചില്ല.

മതേതര പാർട്ടികൾക്ക് മതപരമായ വിഭജനം കൊണ്ട്‌ കിട്ടുന്ന വോട്ട് ബാങ്ക് മാത്രം പ്രധാനമായി.

അതിന്‌ വേണ്ടി തീവ്രവാദത്തെ വരെ മതേതര പാർട്ടികൾ താരാട്ടി, താലോലിച്ചു, സ്വന്തം ചിറകിനടിയില്‍ വളര്‍ത്തി.

അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വരെ അവർ മതവും ജാതിയും കൃത്യമായി സൂക്ഷിച്ചു.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിമിനെ മാത്രവും, ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുവിനെ മാത്രവും, ക്രിസ്ത്യന്‍ പ്രദേശത്ത് കൃസ്ത്യാനിയെ മാത്രവും അവർ സ്ഥാനാര്‍ത്ഥികളാക്കി. അങ്ങനെയല്ലാതെ പരീക്ഷിക്കാന്‍  അവർ ആരേയും പഠിപ്പിച്ചില്ല, ധൈര്യം കാണിച്ചില്ല. ഇന്നും അവര്‍ക്ക് അതിന്‌ ധൈര്യമില്ല.

അങ്ങനെ ധൈര്യം കിട്ടാന്‍ മാത്രം അവർ സമൂഹത്തെ മതേതരമായി വളർത്തിയില്ല.

മതേതരത്വം അറിയാത്ത, മതേതരത്വം പഠിപ്പിക്കാത്ത, മതവര്‍ഗീയത ക്ലാസ്സുകള്‍ക്ക് എല്ലാ ഒത്താശകളും ചെയത് കൊടുക്കുന്ന മതേതരപാർട്ടികൾ മാത്രം ഇവിടെ.

നിർബന്ധങ്ങളില്ലാത്ത ഹൈന്ദവതയാണ് മതേതരത്വം, അതിലാണ് മതേതരത്വം എന്നവർ അപ്പോഴും അറിഞ്ഞില്ല.

ആ ഹൈന്ദവത ഉയർത്തിപ്പിടിക്കാൻ കഴിയാഞ്ഞിടത്താണ് ഇന്ത്യൻ മതേതര പാർട്ടികളുടെ യാഥാര്‍ത്ഥ പരാജയം സംഭവിച്ചതും.

Sunday, August 28, 2022

ഒരേ കാരൃം ആവർത്തിച്ച് പറയുന്നു എന്ന ഒരാരോപണം.

ഈയുള്ളവൻ ഒരേ കാരൃം ആവർത്തിച്ച് പറയുന്നു എന്ന ഒരാരോപണം....

ശരിയാവാം. 

സത്യം ഒന്ന് മാത്രമാകയാൽ ചിലപ്പോൾ അങ്ങനെയാവുന്നുണ്ടാവാം. 

വ്യത്യസ്തമായി പറയാൻ വേണ്ടിമാത്രം, ഈയുള്ളവനും അയാൾക്കും വേണ്ടി മാത്രം, വ്യത്യസ്തമായ സത്യം ഉണ്ടാക്കിക്കൂടല്ലോ? 

വ്യത്യസ്തമായ സാഹചര്യത്തിൽ ഒരേ സത്യത്തെ വ്യത്യസ്തമായി പറയുക മാത്രമല്ലാതെ വേറെന്ത് ചെയ്യാം? 

ഒരേ സൂര്യൻ തന്നെ പലതായി എന്നും ഉദിക്കുന്നതും അസ്തമിക്കുന്നതും തെറ്റാവുമോ?

ഒരേ ദിവസം തന്നെ പല ദിവസങ്ങളായി ദീർഘജീവിതമായി മാറുന്നതും അബദ്ധമാവുമോ?

ഒരേ അരിയെ തന്നെ കഞ്ഞിയും പുട്ടും ചോറും പത്തിരിയും ഒക്കെ ആക്കുന്നത് ശരിയല്ലേ?

കാർബണിൻ്റെ പലതരം കളി പോലെ തന്നെയല്ലേ ഈ ലോകത്തിൻ്റെ മുഖ്യമായ ഘടന?

ഒന്ന് തന്നെ പലതായി മാറുന്ന പോലെയല്ലേ എല്ലാം?

എല്ലാം പല കാർബോണിക് കോംബൗണ്ടുകൾ ആവുന്നത് പോലെയല്ലാതെ ഉണ്ടോ?

ഒരേ മനുഷ്യൻ വ്യത്യസ്തമായി കാലാകാലങ്ങളിലായി നൂറായിരം കോടികളായി ജനിച്ചു മരിച്ചത് പോലെയല്ലാതെ ഉണ്ടോ?

ഇപ്പൊൾ തന്നെ ആ ഒരേ മനുഷ്യൻ്റെ തന്നെ പല ആവർത്തിത  രൂപങ്ങളും ഭാവങ്ങളുമായി, ഏറെക്കുറെ ഒരേ കര്യങ്ങൾ തന്നെ ചെയ്ത്, നിർവഹിച്ച് 800 കോടിയായി ഒരുമിച്ച് നിൽക്കുന്നതും പോലെയല്ലാതെ എന്തെങ്കിലും ഉണ്ടോ?

ഒരേ ദൈവം പലതായി, എല്ലാം ആവുന്നത് പോലെയല്ലാതെ ഉണ്ടോ? 

പ്രാപഞ്ചികത ആവുന്നത് പോലെ തന്നെയല്ലാതെ നമുക്കും ആവാൻ സാധിക്കുമോ?

****

പക്ഷേ ഈയുള്ളവൻ ആവർത്തിച്ച് പറയുന്നു എന്ന ആരോപണം ഉന്നയിച്ചവർക്കും ഉന്നയിക്കുന്നവർക്കും ഒരു പ്രത്യേകയുണ്ട്.

അവർ സഹസ്രാബ്ദങ്ങളായി ആരോ പറഞ്ഞുവെന്ന് പറയുന്ന കാര്യം തന്നെ ആരോ പറഞ്ഞ സമയത്തും ഭാഷയിലും കോലത്തിലും ആവർത്തിച്ച് പറയുന്നവരും പ്രസംഗിക്കുന്നവരും പ്രാർത്ഥിക്കുന്നവരുമാണ്. മിക്കവാറും യാന്ത്രികമായി. നിർബന്ധ ആചാരവും ആരാധനയും അനുഷ്ഠാനവുമായി.

എന്നാലും, അപ്പോഴൊന്നും ഇല്ലാത്ത ഒരു അസ്വസ്ഥതയും വിരസതയും ആവർത്തന ബോധവും അവർക്ക് എന്തുകൊണ്ടോ ഈയുള്ളവൻ പറയുന്നതിൽ ഉണ്ട്.  ഈയുള്ളവൻ്റെ അവരാരോപിക്കുന്ന ആവർത്തനത്തിൽ ഉണ്ട്. 

ദിവസവും പതിനേഴ് പ്രാവശ്യം ഒരേ കാരൃം ഒരേപോലെ അന്യഭാഷയിൽ പറയുമ്പോൾ ഇല്ലാത്ത വിരസതയും അസ്വസ്ഥതയും അവർക്കുണ്ട്.

എന്നാലോ,  അവർ ആരോപിച്ച് പറയുന്നത് പോലെ ഈയുള്ളവൻ്റെ ഒരൊറ്റ ഒരുത്തനും എഴുത്തും പോസ്റ്റും ആവർത്തിച്ചതായി ചൂണ്ടിക്കണിക്കാൻ സാധിക്കുകയുമില്ല. 

ചില പ്രത്യേക പോസ്റ്റുകൾ എപ്പോഴും പ്രസക്തമാണ് എന്നതിനാൽ എഫ് ബി ഓർമ്മിപ്പിക്കുന്ന വഴിയിൽ ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം (അതും വളരേ ചിലപ്പോൾ, വിരളമായി മാത്രം) ആവർത്തിച്ച് ഇടുന്നതൊഴികെ.

യഥാർഥത്തിൽ അവരുടെ ആരോപണത്തിൽ ഒളിഞ്ഞ് കിടക്കുന്ന വസ്തുത അതല്ല.

ഒന്നാമത്തേത് അസഹിഷ്ണുത, വെറുപ്പ്. 

നമ്മുടേതല്ലാത്തത്, നമുക്ക് ഇഷ്ടമില്ലാത്തത് പറയുന്നു എന്നത് കൊണ്ട് മാത്രം ഉണ്ടാവുന്ന അസ്വസ്ഥത, അസഹിഷ്ണുത, വെറുപ്പ്.

രണ്ടാമത്തേത്  മനസ്സിലാകാത്തവർക്ക് എല്ലാം ഒരുപൊലെ തോന്നും എന്നത്.

അതിനാൽ തന്നെ മനസ്സിലാകാത്തവർക്ക് എല്ലാം ആവർത്തനമെന്നും വിരസമെന്നും തോന്നും.

യഥാർഥത്തിൽ അവർക്ക് മനസിലാവുന്നില്ല, അവർ മനസിലാക്കാൻ ശ്രമിക്കില്ല, ഉദ്ദേശിക്കുന്നില്ല എന്നിടത്താണ് പ്രശ്നം.

പക്ഷേ, അൽഭുതം അതല്ല.

ചില പ്രധാനികൾ എന്ന് സ്വയം കരുതുന്നവർക്കും അങ്ങനെ തൊന്നുന്നു എന്നിടത്താണ്. 

അല്ലെങ്കിൽ അങ്ങനെയുള്ളവരും അങ്ങനെ ആരോപിക്കുന്നു എന്നിടത്താണ്. 

തനിക്കിഷ്ടമില്ലാത്തവർ, പിന്നെ താനല്ലാത്തവരും, എന്ത് പറഞ്ഞാലും കുറ്റം കാണണം എന്നത് കൊണ്ടുണ്ടാവുന്ന അസഹിഷ്ണുത കൊണ്ടാവുമോ ഇതൊക്കെയും?

Saturday, August 27, 2022

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാൽ പൂർണ്ണമായും മതരഹിത രാജ്യമാകും.

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാല്‍ എന്ത് സംഭവിക്കും?

വര്‍ത്തമാനകാല ഇന്ത്യയില്‍ ചോദിക്കേണ്ട ഏറ്റവും സംഗതമായ പ്രാധാന്യമേറെയുള്ള ചോദ്യം.

ഒരു ഹിന്ദുരാഷ്ട്രമായാല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമല്ലാതാവും. 

ശരിയാണ്‌. 

പക്ഷെ, എന്തുകൊണ്ട്‌? പിന്നെ ഇന്ത്യ എന്താവും?

ഒരു യാഥാര്‍ത്ഥ ഹിന്ദുരാഷ്ട്രമായാല്‍ ഇന്ത്യ പൂർണ്ണമായും മതരഹിത രാജ്യമാകും എന്നത് കൊണ്ട്‌ ഇന്ത്യ മതേതര രാഷ്ട്രമല്ലാതാവും. 

അതെന്താണ് അങ്ങനെ പറയുന്നത്?

കാരണം മറ്റൊന്നുമല്ല.

ഹൈന്ദവം സനാതനമാണ്, സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. സനാതനധര്‍മ്മം ഒരു മതമല്ല. 

ഹൈന്ദവത യാഥാര്‍ത്ഥത്തില്‍ ഒരു മതമല്ല, സനാതനധര്‍മ്മം മാത്രമാണ്, ആയിരിക്കണം .

ആ നിലക്ക് ഒരു പ്രത്യേക വിശ്വാസവും ജീവിതരീതിയും മാത്രം ഉദ്ഘോഷിക്കുന്ന, അത് മാത്രം കൊണ്ടു നടക്കാൻ ബാധ്യതയുള്ള മതവിശ്വാസി അല്ല ഹിന്ദു.

പ്രാദേശികമായും സമൂഹ്യമായും സാഹചര്യവശാലും അവിടവിടെ അപ്പപ്പോൾ ഉള്ളതൊഴികെ ഹിന്ദുവിനെ ഭരിക്കുന്ന ഒന്നുമില്ല.

ഹിന്ദു എന്നാല്‍ വിശ്വാസപരമായി സ്വാതന്ത്ര്യമുള്ളവന്‍ എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ, ഉണ്ടാവേണ്ടതുള്ളൂ... 

അതിനാല്‍ കാര്യമായ നിര്‍ബന്ധങ്ങൾ ഇല്ലാതെ ഹിന്ദുവും ഹൈന്ദവതയും. 

ഏകശിലയില്‍ തീര്‍ത്ത, ഏകഗ്രന്ഥത്തില്‍ അധിഷ്ഠിതമായ മതമായ ഒരു ഹൈന്ദവത ഇല്ല എന്നതിനാല്‍. 

ഹൈന്ദവത, ഹിന്ദു എന്നതിന്‌ എവിടെയെങ്കിലും അവസാനിക്കുന്ന ചരിത്രവും രേഖയും ഗ്രന്ഥവും ഇല്ല, വേണ്ട എന്നതിനാല്‍.

ഹിന്ദുവും ഹൈന്ദവതയും പ്രത്യേകിച്ച് ചരിത്രവും രേഖയും ഗ്രന്ഥവും ഇല്ലാത്തത് എന്നൊക്കെ പറഞ്ഞ്‌ ആരൊക്കെ ആക്ഷേപിച്ചുലും പറയാനുള്ളത് അത് തന്നെയാണ് അതിന്റെ പ്രത്യേകത എന്നത്‌ തന്നെയാണ്.

ഒരു നൂറായിരം ഉണ്ട്. പക്ഷെ ഒന്നിനെയും അതുമാത്രം എന്ന് പറഞ്ഞ്‌ സ്വന്തമാക്കി സ്വയം ചുരുക്കുന്നില്ല, ചുരുങ്ങുന്നില്ല ഹിന്ദുവും ഹൈന്ദവതയും. 

അത്തരം അവകാശവാദങ്ങൾ ഇല്ലാത്ത, വേണ്ടാത്ത, എല്ലാ ഗ്രന്ഥങ്ങളെയും രേഖകളെയും അത് മാത്രം എന്ന് പറഞ്ഞ്‌ സ്വന്തമാക്കാതെ സ്വന്തമാക്കുന്ന ഹൈന്ദവം, ഹിന്ദു എന്നത് മാത്രമേയുള്ളൂ.

അല്ലെങ്കില്‍, ഏതെങ്കിലും ചരിത്രത്തിലും രേഖയിലും ഗ്രന്ഥങ്ങളിലും ചരിത്രപുരുഷനിലും മാത്രം ചുരുങ്ങാത്തത്ര ജൈവികമായത് ഹൈന്ദവം, ഹിന്ദു, സനാതനം എന്ന് മനസിലാക്കണം.

അതിനാല്‍, അങ്ങനെ ചിലത് മാത്രം ഇല്ലാത്തത്ര, അങ്ങനെ ചിലത് മാത്രം വേണ്ടാത്തത്ര പുതിയത്, ജൈവികമായത്, നവീനമായത്, നവീനമായിക്കൊണ്ടിരിക്കുന്നത് ഹൈന്ദവം, ഹിന്ദു, സനാതനം എന്ന് മനസിലാക്കണം.

സനാതനധര്‍മ്മത്തിന് എപ്പോഴും എവിടെയും നിലകൊള്ളുന്ന ധര്‍മ്മം എന്ന്‌ മാത്രം അര്‍ത്ഥം.

ഏതെങ്കിലും മതത്തിന്റെയും ഗ്രന്ഥത്തിന്റെയും കാലത്തിന്റെയും വ്യക്തിയുടെയും പിന്തുണ നിര്‍ബന്ധമില്ലാത്ത വിധം പ്രകൃതിയും ജീവിതവും പോലെ സജീവമായത് സനാതനം. 

*****

യഥാര്‍ത്ഥത്തില്‍ ഹിന്ദു എന്നാല്‍ ഇന്ത്യക്കാരന്‍ എന്നതിനുമപ്പുറം ലോകപൗരന്‍ എന്നര്‍ത്ഥം വരണം. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് പറയുന്ന വീക്ഷണം വെച്ച്. 'വസുധൈവ കുടുംബകം' വെച്ച്. 

ഹിന്ദുവിനെ ഭരിക്കുന്നത് സാര്‍വത്രികവും സാര്‍വലൗകികവുമായ സനാതനധര്‍മ്മം എന്ന് വന്നാല്‍ ആര്‍ക്കും എങ്ങിനെയും എവിടെ വെച്ചും ഹിന്ദു ആവാം എന്നും വരും. അവരവര്‍ക്ക് അവരവരുടെതായ തടസ്സങ്ങൾ ഇല്ലെങ്കില്‍ 

ഹിന്ദു എന്ന ഇന്ത്യക്കാരനാവാന്‍ ആ നിലക്ക് ഏകശിലാ രൂപത്തില്‍, ഏതെങ്കിലും കോലത്തില്‍ മാത്രം, ഏതെങ്കിലും കാലത്തില്‍ ഫുൾസ്റ്റോപ്പ് വീണ, ഒരു മതവിശ്വാസിയാവേണ്ട ആവശ്യമില്ല.

വിശ്വാസിയായും വിശ്വാസിയല്ലാതെയും, പൂര്‍ണനിഷേധിയായും ഏകദൈവവിശ്വാസിയായും ബഹുദൈവവിശ്വാസിയായും, ബിംബാരാധകനായും അല്ലാതെയും ഒരാൾക്ക് ഹിന്ദു ആവാം. അഥവാ ഇന്ത്യക്കാരനാവാം.

അതായിരിക്കും, അതായിരിക്കണം ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായാല്‍ സംഭവിക്കുക, സംഭവിക്കേണ്ടത്. 

*******

അല്ലേലും, സത്യസന്ധമായി പറഞ്ഞാല്‍, ഹൈന്ദവതയെക്കാള്‍, ഭാരതീയതയെക്കാള്‍, വെറും ഭാരതീയനാവുന്നതിനേക്കാള്‍ എല്ലാം ശരിയെന്ന് കാണുന്ന, എല്ലാറ്റിലും ശരിയും ദൈവവും കാണുന്ന നല്ല മതേതരത്വം എവിടെ?

ഹൈന്ദവതയേക്കാള്‍, വെറും ഭാരതീയനാവുന്നതിനെക്കാള്‍, നല്ല മാനമുള്ള മതേതരത്വം ഇല്ല.

അതുകൊണ്ട്‌ തന്നെ ചിത്രത്തിലുടനീളം പലതായി പലകോലത്തില്‍ ഭിന്നിച്ചും ഒരുമിച്ചും നിന്ന ഭാരതസമൂഹം ഉയര്‍ത്തിപ്പിടിച്ച ഉയരമുള്ള മതേതരത്വം ഏത് മതേതരപാർട്ടിയാണ് വര്‍ത്തമാന ഇന്ത്യയില്‍ യാഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടത്, ഉള്‍ക്കൊള്ളുന്നത്?

*****

മതേതരമെന്നത് നിലവിലെ വര്‍ത്തമാന ഇന്ത്യയില്‍ തീർത്തും കപടമായ പ്രയോഗം. വാക്കും പ്രവൃത്തിയും രണ്ട് മാത്രമാകുന്ന, ആകാനുള്ള പ്രയോഗം.

മതേതരമെന്നത് പ്രീണനം നടത്താൻ മാത്രം ഉദ്ദേശിച്ച, കൃത്യമായ മറ്റൊരജണ്ടയും ഇല്ലാതെ അധികാരക്കൊതിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന, അകക്കാമ്പ് ഒട്ടുമില്ലാത്ത പ്രയോഗം. വെറും മറ. 

മതേതരത്വം എന്ന ലേബലില്‍ കൃത്യമായി 46 വര്‍ഷവും, സ്വാതന്ത്ര്യാനന്തര ഇന്ത്യ മൊത്തം 73 വര്‍ഷവും ഭരിക്കപ്പെട്ടു.

മതപരമായ വിഭജനം കൂട്ടുകയല്ലാതെ, മതപരമായ ഏകീഭാവം ഉണ്ടാക്കാൻ, വെറും ഇന്ത്യൻ പൗരനെ മാത്രമുണ്ടാക്കാന്‍, ഒരുതരം ശ്രമവും മതേതരത്വത്തിന്റെ പേരില്‍, ഇവിടെ ഒരു മതേതര പാർട്ടിയുടെ ലാബലിലും നടന്നില്ല.

മതപാഠശാലകള്‍ വർദ്ധിപ്പിച്ചതല്ലാതെ മതേതര പാഠശാലകളോ മതേതരത്വം പഠിപ്പിക്കുന്ന പാഠശാലകളോ ഉണ്ടായില്ല.

മതേതരമെന്നത് വെറും പ്രീണനത്തിനുള്ള, നിലപാടില്ലായ്മക്കുള്ള, മനുഷ്യര്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടുന്ന, ഉള്ള് പൊള്ളയായ പ്രയോഗം മാത്രമായി. 

മതേതരം എന്നത്‌ ആ വഴിയില്‍ ഒന്നും കാര്യമായി ചെയ്യാതിരിക്കാനുള്ള പ്രയോഗം മാത്രമായി. 

മതേതരം എന്നത്‌ ചില പ്രത്യേക മതങ്ങളേയും തീവ്രവാദത്തെയും, അത്തരം മതങ്ങളും അതിലെ തീവ്രവാദവും അസഹിഷ്ണുതയും എന്തെന്നറിയാതെ, ദേശീയ മുഖ്യധാരയില്‍ നിന്നും ചില മതവിശ്വാസികളെ അകറ്റിനിര്‍ത്തി, തീറ്റയും കുടിയും കൊടുത്ത് വളര്‍ത്താനുള്ള മറ മാത്രമായി.

*****

ഇന്ത്യയിലെ മതേതര പാർട്ടികൾ ഒന്നും തന്നെ തങ്ങളുടെയുള്ളില്‍ മതതീവ്രവാദികള്‍ തഴച്ചുവളരുന്നതോ, തങ്ങളെ മതതീവ്രവാദം ഒരു മറയാക്കി ഉപയോഗിച്ച് തഴച്ചുവളരുന്നതോ, അങ്ങനെ തന്നെ മനസിലാക്കിയവരല്ല.

അങ്ങനെ മതതീവ്രവാദം തഴച്ചുവളരുന്നതിനെ ജാഗ്രതായോടെ പ്രതിരോധിച്ചവരോ, അതിന്‌ മാത്രം കൃത്യമായ മതേതര കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയവരോ, മതേതരത്വം തങ്ങളുടെ തന്നെ പാഠമാക്കിയവരോ അല്ല ഇന്ത്യയിലെ ഒരൊറ്റ മതേതര പാർട്ടിയും നേതൃത്വവും.

*****

സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രമായാല്‍ സംഭവിക്കുന്നത് ഈ മേല്‍ പറഞ്ഞ അധികാരം നേടാൻ വേണ്ടി മാത്രം സൂക്ഷിച്ച, വെറും മേല്‍വിലാസം മാത്രമായ മതേതര കാപട്യം പൊളിഞ്ഞ് വീഴും എന്നത്‌ മാത്രമാണ്‌.

ആ മതേതര കാപട്യവും മുഖപടവും കൈവെടിഞ്ഞ് ഇന്ത്യ പൂർണ്ണമായും മതരഹിത രാജ്യമാകും എന്നതാണ്.

മതം ഒരു വിഷയവും തുറുപ്പ്ചീട്ടും ആവാത്ത രാജ്യമാവും ഇന്ത്യ എന്നതാണ്. 

മതരാഹിത്യത്തിന്റെ സനാതനധര്‍മ്മം അടിസ്ഥാനമായ ഹൈന്ദവതക്ക് സര്‍വ്വരും, തങ്ങളുടെ വിശ്വാസ വ്യത്യാസങ്ങൾ വെടിയാന്‍ തയ്യാറാവുക എന്നത്‌ മാത്രം ആ നിലക്ക് ആ ഇന്ത്യാരാജ്യത്ത് സംഭവിക്കണം.

ഹൈന്ദവത എന്നത്‌ യാഥാര്‍ത്ഥത്തില്‍ ഒരു മതമല്ല എന്നത്‌ തിരിച്ചറിഞ്ഞ് കൊണ്ട്‌ എല്ലാ മതങ്ങളും അതിൽ ലയിക്കണം.

എല്ലാവർക്കും ചേരാവുന്ന, പലതും പലതും ചേര്‍ന്ന, പലതും പലതും ചേരാവുന്ന, നിര്‍ബന്ധങ്ങൾ ഇല്ലാത്ത ഒരു സംസ്കാരം, ഒരു വലിയ കുട ഹൈന്ദവം, ഭാരതീയം, സനാതനം.

എല്ലായിടത്തും നടന്നത് പോലെ ഭൂതകാലത്ത് എന്തെങ്കിലും ഇവിടെയും നടന്നു എന്ന് പറഞ്ഞ്‌, അതങ്ങനെയല്ല എന്ന് പറഞ്ഞ്‌, അതിനെ നിരുത്സാഹപ്പെടുത്തിയത് കൊണ്ട്‌ കാര്യമില്ല.

ഹൈന്ദവത പരിണാമത്തിനും മാറ്റത്തിനും അനുസ്യൂതം തയ്യാറായ, വിധേയമായ നാനാതരം കൂട്ടങ്ങളുടെ തിട്ടൂരങ്ങൾ ഇല്ലാത്ത ജീവിത സംസ്കൃതി മാത്രമാണ്. 

അതിൽ ഏതെങ്കിലും ഒന്ന് മാത്രം ശരി, ബാക്കി എല്ലാം തെറ്റ് എന്ന് പറയുന്ന, ആ നിലക്ക് ഒരൊറ്റ വഴി കാണിക്കുന്ന, ഒരൊറ്റ വഴി മാത്രം മുറുകെപ്പിടിക്കുന്ന ഒരു മതമല്ല ഹൈന്ദവത.

ഹൈന്ദവതയുടെ ഉള്ളില്‍ ഒരു നൂറായിരം ശരികള്‍ ഉണ്ട്, ഒരു നൂറായിരം വഴികള്‍ ഉണ്ട്. ഒരു നൂറായിരം ശരികള്‍ക്കും വഴികള്‍ക്കും സാധ്യതയുണ്ട്.

നിങ്ങൾ എങ്ങിനെ, ഏത് ദിശയില്‍ നിന്ന് കാണുന്നുവോ അങ്ങനെ എന്നത്‌ മാത്രമേ ഹൈന്ദവതക്കുള്ളൂ, സനാതനധര്‍മ്മത്തിനുള്ളൂ. വെറും ജീവിതത്തിന്റെ സ്വാഭാവിക രീതി. 

നിഷേധവും വിശ്വാസവും ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും ദ്വൈതവിശ്വാസവും അദ്വൈതവിശ്വാസവും എല്ലാം ഒരുപോലെ ഈ ഹൈന്ദവതക്ക് കീഴില്‍ ഒരുമിച്ച് പോകും...

അതിനാല്‍ തന്നെ, ഹൈന്ദവതയെന്നാല്‍ മതേതരം, മതരഹിതമായത് എന്ന് മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. 

******

ഇന്ത്യക്കാരില്‍ ഉണ്ടായിരുന്ന, എല്ലാം ശരിയെന്ന് കൗതുകത്തോടെ നോക്കിക്കണ്ടു കണക്കാക്കിയ അമൂര്‍ത്തമായ വിശ്വാസ സംസ്കാരം ഹൈന്ദവത.

പള്ളിയും ചര്‍ച്ചും കണ്ടാല്‍ കൈകൂപ്പുന്ന അവിടത്തെ ഭണ്ഡാരത്തില്‍ പൈസ നിക്ഷേപിക്കുന്ന ഹിന്ദുവിന്റെ വിശ്വാസ സംസ്കാരം ഹൈന്ദവത.

ഹിന്ദുവിനെ സംബന്ധിച്ചേടത്തോളം അവന്റെ നൂറുകോടി ദൈവസങ്കല്‍പങ്ങളില്‍ വരാവുന്ന ഒന്ന് മാത്രമാണ് സെമിറ്റിക് മതങ്ങൾ കൊണ്ട്‌നടക്കുന്ന എല്ലാ ദൈവസങ്കല്‍പങ്ങളും. 

*****

എങ്കിൽ ഒന്ന്‌ ചോദിക്കട്ടെ.

പേരില്‍ കാര്യമില്ലല്ലോ?

പ്രത്യേകിച്ചും മതത്തിന്റെ പേരില്‍ കാര്യമില്ലല്ലോ.

ആരും ജനിക്കുന്നത് മതവും പേരും കൊണ്ടല്ലല്ലോ? 

ദൈവവും സത്യവും ശരിയും മാത്രമാണല്ലോ വിശ്വാസിക്ക് പ്രധാനം? അവനവന്റെ വിതാനത്തിനനുസരിച്ച് അന്വേഷിച്ച് കണ്ടെത്തേണ്ട സത്യവും ദൈവവും ശരിയും. 

തന്റെ എല്ലാ പരിധികളും പരിമിതികളും വെച്ച് മനസിലാക്കിയത് പോലെ ദൈവത്തെയും സത്യത്തെയും മനസിലാക്കണം പൂജിക്കണം എന്ന് മാത്രമേ വിശ്വാസിക്ക് നിര്‍ബന്ധമുള്ളൂ. 

എങ്കിൽ അവന് പറ്റിയ വഴിയും കവാടവും ഹൈന്ദവതയാണ്.

തീര്‍ത്തും മതേതരമായത്.

മതരഹിതമായത്.

മതപരമായ വിഭജനം ആവശ്യമില്ലാതെ തന്നെ എല്ലാ വ്യത്യാസങ്ങളും ഒന്നായി ഉള്‍കൊള്ളാവുന്ന ഒന്ന്. 

പേരെന്തായാലും ഭാഷ ഏതായാലും ദൈവം ദൈവം തന്നെ. സത്യം സത്യം തന്നെ. അതിൽ ആര്‍ക്കും ഒരു മതവിശ്വാസിക്കും തർക്കമില്ല. 

റോസയുടെ പേര്‌ റോസ എന്നല്ലെങ്കിലും റോസ റോസ തന്നെ, സുന്ദരം തന്നെ. 


എങ്കിൽ വീണ്ടും ഒരു ചോദ്യം.

വിശ്വാസ-ആചാര-അനുഷ്ഠാന വ്യത്യാസത്തിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് മുഴുവന്‍ ഇന്ത്യക്കാരെയും ഇന്ത്യയില്‍ ജനിച്ചു ജീവിക്കുന്നവർ എന്ന നിലയില്‍ ഹിന്ദുവായി, ഇന്ത്യക്കാരായി കണക്കാക്കുന്നതിലും പേര്‌ വിളിക്കുന്നതിലും എന്ത് തെറ്റ്?

അത് ഏത് മതവിശ്വാസക്കാരാനായാലും നിരീശ്വരവിശ്വാസി ആയാലും. ഇന്ത്യ എന്ന നൂല് കൊണ്ട്‌ ബന്ധിച്ച് കൊണ്ട്‌ ഒരൊറ്റപ്പേര്. 

ഇതിന് സെമിറ്റിക് മതവിശ്വാസികള്‍ (ഇസ്ലാം ക്രൈസ്തവ വിശ്വാസികള്‍) ആലോചിച്ച് മറുപടി പറയണം. 

*****

ഇനി ചിലത് പറയാം.

മതേതരത്വം എന്നത് മതേതര പാർട്ടികൾ പോലും ആത്മാര്‍ത്ഥമായി കൊണ്ടു നടക്കുന്ന ഒന്നല്ല.

മതം എന്ന പേരും കുടയും സത്യത്തെയോ ദൈവത്തെയോ സ്വന്തമാക്കുന്നില്ല.

മതം യഥാർത്ഥത്തിൽ വിശാല അര്‍ത്ഥത്തിലുള്ള സത്യത്തെയും ദൈവത്തെയും നിഷേധിക്കുക മാത്രമാണ്‌.

യാഥാര്‍ത്ഥ ദൈവവും സത്യവും ഒരു നിലക്കും മേല്‍വിലാസമായ് പോലും മതത്തെ ആവശ്യമാക്കുന്നുമില്ല.

യാഥാര്‍ത്ഥ ദൈവവും സത്യവും, ഉണ്ടെങ്കിൽ ഉള്ളതായി നിലനില്‍ക്കുന്നത് മതം ഉള്ളത് കൊണ്ടുമല്ല.

*****

നമ്മൾ ഇക്കാലയളവില്‍ നൂറായിരങ്ങളെ കണ്ടു. ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒക്കെയായി.

പക്ഷേ ഒന്ന് പറയാതെ വയ്യ.

മുസ്ലിമിനും ക്രിസ്ത്യനുമുള്ള വിശ്വാസപരമായ മൂര്‍ത്തതയും അത് നല്‍കുന്ന വിഭജനവും തീവ്രതയും വര്‍ഗീയതയും അസഹിഷ്ണുതയും ഇന്ത്യയിലെ ഒരു ഹിന്ദുവിശ്വാസിയിലും ഉള്ളില്‍ ചെന്ന് നോക്കുമ്പോള്‍ ഇന്നിതുവരെ കണ്ടില്ല, കാണാന്‍ കഴിയില്ല.

ഇതൊരു വസ്തുതയാണ്, വാസ്തവമാണ്.

ഇതു വെച്ച് മറ്റ് പലതും തിരുത്തേണ്ട  വസ്തുതയും വാസ്തവവും.

ന്യൂനപക്ഷം ഭൂരിപക്ഷം എന്ന് വിശ്വാസ വ്യത്യാസം വെച്ച് പറഞ്ഞ്‌ തള്ളിക്കളയാന്‍ പറ്റാത്ത വസ്തുതയും വാസ്തവവും.

പ്രത്യേകിച്ചും കലുഷിതമായ ഈ സന്ദര്‍ഭത്തില്‍ തന്നെ.

********

ചോദ്യം:

ഭൂരിപക്ഷ വര്‍ഗീയതയെയും തീവ്രതയെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ട ഈ കാലത്ത് താങ്കള്‍ ഇങ്ങനെ സംസാരിക്കുന്നത്?

എല്ലാ വിധ വര്‍ഗീയതയെയും തോല്പിക്കാനാവുക അങ്ങനെയൊരു മതപരമായ ധ്രുവീകരണവും വിഭജനവും ഇല്ലാതായാല്‍ തന്നെയല്ലെ?

എങ്കിൽ അങ്ങനെയുള്ള വിശ്വാസത്തിന്റെ പേരിലുള്ള വിഭജനം നഷ്ടപ്പെടുത്തുക തന്നെയല്ലേ വേണ്ടത്?

ഹിന്ദുവെന്നാല്‍ ഇന്ത്യക്കാരന്‍ മാത്രം, ഒരു മതവിശ്വാസി അല്ല എന്ന് വരിക തന്നെയല്ലേ അതിന്‌ ഏറ്റവും നല്ല പരിഹാരം?

*******

പിന്നെ ഇപ്പോൾ ഇത് പറയുന്നതിന്റെ സാംഗത്യം.????

കുട്ടികൾ പരസ്പരം തല്ലുകൂടുമ്പോള്‍ തന്നെയാണല്ലോ അവരെ ശകാരിക്കുക?

രണ്ട് പേരെയും തടഞ്ഞ്നിര്‍ത്തേണ്ടതും രണ്ട് പേരുടെയും കുറ്റം അവരെ പറഞ്ഞ്‌ ബോധ്യപ്പെടുത്തേണ്ടതും അവർ ഷണ്ട കൂടുമ്പോള്‍  തന്നെയല്ലേ?

*****

ഇന്ന്‌ ഇന്ത്യയില്‍ കാണുന്ന ഹിന്ദുവിശ്വാസിയുടെ തീവ്രതയും വര്‍ഗീയതയും വിശ്വാസപരമല്ല.

പകരം ചരിത്രത്തില്‍ സംഭവിച്ചതിനോടുള്ള പ്രതികരണപരമായ പ്രതികാരപരമായ തീവ്രത മാത്രമാണ്‌, അങ്ങനെയുള്ള വര്‍ഗീയത മാത്രമാണ്.

വിശ്വാസപരമല്ലാത്തത് കൊണ്ട്‌ തന്നെ അതിന്‌ ഒരു തീര്‍ച്ചയും മൂര്‍ച്ചയും അവസാനവും ഉണ്ട്, ഉണ്ടാവും.

വിശ്വാസപരമായത് എന്തെല്ലാം സംഭവിച്ചാലും ഇല്ലേലും ലോകാവസാനം വരെ, ലോകത്തെ അവസാനിപ്പിക്കും വരെ ഉണ്ടാവും 

അല്ലാതെ ഇത് മാത്രം എന്ന് പറയുന്ന ഒരു വിശ്വാസവും തീവ്രതയും ഹൈന്ദവതയില്‍ ഇല്ല, ഹിന്ദുവിനില്ല. അവന്റെ ഒരു വേദവും ഗ്രന്ഥവും വെച്ച് അവന് ഉണ്ടാവാന്‍ സാധിക്കില്ല. 

ഹിന്ദുവിന്റെത് വിശ്വാസ തീവ്രതയുടേതല്ല. പകരം, അവന്റെ (അഥവാ ഇന്ത്യയുടെ) വിശാലതയെയും ബഹുസ്വരതയെയും സങ്കുചിതമായ ഏകസത്യാവാദം കൊണ്ട്‌ സെമിറ്റിക് മതങ്ങൾ പരാജയപ്പെടുത്തുന്നതിന്റേതായ പ്രതികരണത്തിന്റെതാണ്.

അതിനാല്‍ തന്നെ ഹിന്ദുവിന്റെ ഇപ്പോഴത്തെ തീവ്രതക്ക് ഒരു കാരണമുണ്ട്.

അതിന്‌ ചരിത്രപരമായി കാരണക്കാരായവരും, കാരണം ഉണ്ടാക്കിയവരും ഉണ്ട്.

ആ നിലയ്ക്ക് ആ തീവ്രതക്ക് ഒരു തുടക്കവും ഒടുക്കവും ഉണ്ട്‌, ഉണ്ടാവും.

കൃത്യമായും ഏകസത്യാവാദം മാത്രം പറഞ്ഞ്‌ ലോകം കീഴടക്കാനുള്ള തത്രപ്പാടില്‍ നിലകൊള്ളുന്ന സെമിറ്റിക് മതങ്ങള്‍ തന്നെയാണ് അതിന്റെ കാരണവും കാരണക്കാരായവരും, പ്രത്യേകിച്ചും ഇസ്ലാം മതം. പിന്നെ ക്രിസ്തുമതവും ജൂതമതവും. 

സെമിറ്റിക് മതങ്ങളുടെ കാഴ്ചപ്പാട് ഹൈന്ദവതയുടെത് പോലെയല്ല.

സെമിറ്റിക് മതങ്ങളുടെത് വിശ്വാസപരമാണ്. ഏകസത്യം എന്ന വിശ്വാസത്തില്‍ ഉള്ളത്.

അതിനാല്‍ തന്നെ അത് വിശ്വാസതീവ്രതയാണ്. അതിൽ വിശ്വാസതീവ്രതയുണ്ട്. അതിൽ മറ്റുള്ള വിശ്വാസങ്ങളുടെ ഉന്മൂലനവും അവക്ക് മേലുള്ള അധിനിവേശവും ഉദ്ദേശമുണ്ട്. 

പ്രത്യേകിച്ചും മദ്ധ്യകാലത്തെ ക്രിസ്ത്യന്‍ സമൂഹത്തെ പോലെ ഇപ്പോൾ പെരുമാറുന്ന ഇസ്ലാം വിശ്വാസത്തിന്റെയും വിശ്വാസികളുടെതും കാര്യം.

വലിയ വലിയ അവകാശവാദങ്ങളുടെതും അവസാനവാക്കുകളുടെതും തന്നെ സെമിറ്റിക് മതവിശ്വാസ തീവ്രത.

ഇത് മാത്രം ദൈവത്തിന്റെതെന്നും അവസാനത്തേതെന്നും അവകാശപ്പെട്ടു കൊണ്ടുള്ളതാണവ.

അതിനാല്‍ തന്നെ ഈ സെമിറ്റിക് മത തീവ്രവാദത്തിന് തുടക്കവും ഒടുക്കവും ഇല്ല, ഉണ്ടാവില്ല. ബാക്കിയുള്ള എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും അതിലെ വൈവിധ്യങ്ങളേയും നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതാണവ.

ഹൈന്ദവതയും ഹൈന്ദവനും ഏകദൈവവിശ്വാസത്തെ എതിർക്കുന്നില്ല.

പക്ഷേ, ഏകദൈവ വിശ്വാസിയായ മുസ്ലിമും ഇസ്ലാമും (ക്രിസ്തുമതവും ജൂതമതവും) ബഹുദൈവവിശ്വാസത്തെ എതിര്‍ക്കുന്നു,

സമയം ഒത്തുവരുമ്പോള്‍ ബഹുദൈവ വിശ്വാസത്തെ ഇല്ലാതാക്കാന്‍ അവർ ആഗ്രഹിക്കുന്നു, അങ്ങനെ അതിന്‌ വേണ്ടി പ്രസംഗിച്ചും പ്രചരിപ്പിച്ചു പദ്ധതിയിട്ടു തന്നെ അവർ ശ്രമിക്കുന്നു. 

ഹൈന്ദവതയില്‍ ബഹുദൈവവിശ്വാസം പോലെ തന്നെ ഏകദൈവവിശ്വാസവും ഉണ്ട്.

ഒരുപക്ഷെ ബഹുദൈവ വിശ്വാസത്തിന്റെ തന്നെ ഏറ്റവും ഉയർന്ന രൂപമായിട്ട് ഹൈന്ദവത ഏകദൈവ, നിരാകാര നിര്‍ഗുണ പരബ്രഹ്മ വിശ്വാസത്തെ കാണുന്നു, ആദരിക്കുന്നു.

എന്നാലും, അതേസമയം, സാധാരണക്കാരന് അവന്റെ മാനത്തിലും തലത്തിലും നിന്ന് കൊണ്ട്‌ മനസ്സിലാവുന്നത് എങ്ങിനെയോ അങ്ങനെ തന്നെ അവനെ വിശ്വസിക്കാന്‍ അനുവദിച്ച് കൊടുക്കുന്നു ഹൈന്ദവത എന്ന് മാത്രം.

നേരെ മറിച്ച് സെമിറ്റിക് ഇസ്ലാമിക വിശ്വാസത്തിന് ബഹുദൈവവിശ്വാസത്തെ ആദരിക്കാന്‍ സാധിക്കുന്നതേ ഇല്ല. 

ഏകദൈവവിശ്വാസി മാത്രമായ ക്രിസ്ത്യനും മുസ്ലിമും തങ്ങൾ വിശ്വസിക്കുന്നത് മാത്രം ശരി എന്ന് പറഞ്ഞ്‌ മാറി നില്‍ക്കുന്നതിന്റെയും അതിന്‌ വേണ്ടി ബഹുദൈവവിശ്വാസത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും പ്രശ്നമേ ഇവിടെ ഉണ്ടായിട്ടുള്ളൂ, ഉണ്ടാവുന്നുള്ളൂ.

അല്ലെങ്കില്‍, ഒന്നാലോചിച്ച് നോക്കൂ.

വിശാലഹിന്ദു സങ്കല്‍പം വെച്ച് പറഞ്ഞാൽ, ക്രിസ്ത്യനും മുസ്ലിമും ഏകദൈവവിശ്വാസി ആയിരിക്കെ തന്നെ ഹിന്ദുവാണ്.

അങ്ങനെ ഹിന്ദു ആകാവുന്നത്രയേ ഉള്ളൂ ഹൈന്ദവതയിലെ കാര്യങ്ങൾ.

സെമിറ്റിക് മതവിശ്വാസികള്‍ക്ക് അവർ പറയുന്ന ദൈവത്തിന്റെ പേരില്‍ അജണ്ടകള്‍ ഉണ്ടാക്കി, അത്തരം അജണ്ടകള്‍ വെച്ച് വിജയിക്കേണ്ടതിന്റെയും കീഴ്പ്പെടുത്തേണ്ടതിന്റെയും ആവശ്യമില്ലെങ്കില്‍. 

*****

ഹിന്ദുവിശ്വാസത്തിന് ആ നിലക്ക് ഒരജണ്ടയുമില്ല.

ചരിത്രത്തില്‍ ഇങ്ങോളം വിശ്വാസപരമായ ഒരജണ്ടയും ഹിന്ദുവിശ്വാസത്തിന് ഉണ്ടായിട്ടില്ല.

കടന്ന്കയറാനും കീഴടക്കാനും പ്രചരിപ്പിച്ച് വലുതാക്കാനും അതിന്‌ ഉദ്ദേശമില്ല, ഉണ്ടായിരുന്നില്ല. 

അതേസമയം, കയറിവന്ന സെമിറ്റിക് വിശ്വാസങ്ങള്‍ക്ക് കുറെ ഒളിയജണ്ടകള്‍ ഉണ്ടായിരുന്നു, ഇപ്പൊഴും കുറെ ഒളിയജണ്ടകളുണ്ട്. അങ്ങനെ കുറെ ഉദ്ദേശ്യങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നു, നടപ്പാക്കിയിട്ടുണ്ട്, ഇപ്പോഴും ഉണ്ട്, നടപ്പാക്കുന്നുണ്ട്.

******

ചോദ്യം :

അപ്പോൾ ഈയിടെ ഇന്ത്യയില്‍ കണ്ടു വരുന്ന വലതുപക്ഷതീവ്രവാദമോ, ഭീകരതയോ?

അതാണ് പറഞ്ഞത്, അത്‌ അടിസ്ഥാനപരമായി വിശ്വാസപരമല്ല.

അത്‌ ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസം മാത്രം ശരി, അത് മാത്രം അവസാനത്തേത് എന്ന് പറയുന്നതല്ല, പറയാൻ ഉദ്ദേശിച്ചുള്ളതല്ല. അങ്ങനെ ഏതെങ്കിലും ഒരു വിശ്വാസം മാത്രം അടിച്ചേല്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമല്ല. അങ്ങനെയൊരു പ്രത്യേക വിശ്വാസം ഇന്ത്യയിലും ഇന്ത്യൻദര്‍ശനങ്ങളിലും വേദങ്ങളിലും ഇല്ല. 

പകരം ഹൈന്ദവതയെന്നാല്‍ കുറെ പ്രാദേശികവും അല്ലാത്തതുമായ നൂറായിരം സങ്കല്‍പങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മ സൂക്ഷിക്കാനുള്ളതാണ്. ആ കൂട്ടായ്മ സംസ്കാരത്തിന്റെ പേര്‌ മാത്രമാണ് ഹൈന്ദവത. 

ആ കൂട്ടായ്മയും അതിലെ വൈവിധ്യവും നശിക്കരുത്, നശിപ്പിക്കരുത് എന്നേയുള്ളൂ.

അത്രയേ ഉള്ളൂ ഈ ഹൈന്ദവ തീവ്രതയുയുടെയും ഭീകരതയുടെയും ലക്ഷ്യം.

ആ കൂട്ടായ്മയെയും അതിലെ വൈവിധ്യത്തേയും സെമിറ്റിക് ഏകസത്യാവാദത്തിനെതിരെ പ്രതിരോധിച്ച് സൂക്ഷിക്കാനുള്ള ശ്രമം.

ആ നിലക്ക് ഇന്ത്യയെയും ഇന്ത്യൻ സംസ്കാരത്തെയും സൂക്ഷിക്കാനുള്ള ഒരു ശ്രമം. 

അത്തരം ഒരു കൂട്ടായ്മ സങ്കല്‍പത്തില്‍ ഇസ്ലാമും മുസ്ലിമും ഹൈന്ദവം തന്നെയാണ്, ഹിന്ദു തന്നെയാണ്‌. അവർ സ്വയം അല്ലെന്ന് പറയുന്നില്ലെങ്കില്‍.

അവര്‍ക്കവർ അങ്ങനെ ഈ കൂട്ടായ്മയില്‍ ഇല്ലെന്ന് സ്വയം പറയേണ്ടിവരുന്നിടത്താണ്‌ പ്രശ്നം.

അവർ സ്വയം ഒറ്റതിരിഞ്ഞ് മാറി നില്‍ക്കുന്നിടത്ത്. വെള്ളത്തിൽ ഒഴിച്ച മണ്ണെണ്ണ പോലെ നില്‍ക്കുന്നിടത്ത്. ഒപ്പം വള്ളത്തിന്റെ ഉള്ള നല്ല രുചിയും ഗന്ധവും (ഒരു പ്രത്യേക രുചിയും ഗന്ധവും സ്വന്തമായി വെക്കാത്ത രുചിയും ഗന്ധവും) മാറ്റുന്നിടത്ത്. 


സെമിറ്റിക് വിശ്വാസികള്‍ ഈ ഹൈന്ദവ കൂട്ടായ്മയെയും അതിലെ വിശ്വാസവൈവിധ്യത്തേയും അന്ധവിശ്വാസം എന്ന് കണ്ട്, പറഞ്ഞ്‌ നശിപ്പിക്കാന്‍ ശ്രമിക്കുന്നിടത്തും, പകരം അവരുടെ ഒന്ന് മാത്രം ശരിയെന്ന് പറഞ്ഞ്‌ അതവിടെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നിടത്തുമാണ്‌ പ്രശ്‌നം.

അങ്ങനെ ഒന്ന്മാത്രം ശരി എന്ന് പറഞ്ഞ്‌ ഹൈന്ദവതയിലെയും ഇന്ത്യയിലെയും വൈവിധ്യത്തെ നശിപ്പിക്കുന്നതിനും, ഏകവിശ്വാസം മാത്രം കുടിയിരുത്തുന്നതിനുമെതിരെയുള്ള ഒരു പ്രതികരണപരമായ പ്രതിരോധപരമായ ചരിത്രപരമായ പ്രതികാരത്തിന്റെ ഒരു തീവ്രവാദം മാത്രമാണ്‌ ഇന്ന്‌ ഇന്ത്യയില്‍ അല്പമെങ്കിലും നാം കാണുന്നത്.

പകരം, വിശ്വാസ-ആചാര-അനുഷ്ഠാന വ്യത്യാസത്തിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് മുഴുവന്‍ ഇന്ത്യക്കാരും, മുഴുവന്‍ മതക്കാരും ആ നിലക്ക് ഹിന്ദുവായി മാറിയാല്‍ തീരുന്ന പ്രശ്നം മാത്രം.

അങ്ങനെ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഹിന്ദുവായി കണക്കാക്കുന്നതിൽ ഒരു മതക്കാരാനും മതപരമായി ഒരു തെറ്റും കാണേണ്ടതില്ല.

ഇന്ത്യയും ഹൈന്ദവതയും വ്യത്യസ്ത വിശ്വാസത്തെയും അനുഷ്ഠാനത്തേയും ചോദ്യം ചെയ്യാത്ത കാലത്തോളം. 

*****

ഹിന്ദുമതം എന്ന് പറഞ്ഞില്ല.

ഹിന്ദു വിശ്വാസങ്ങള്‍, അഥവാ ഇന്ത്യൻ വിശ്വാസങ്ങള്‍ എന്ന് മാത്രം സാരം.

എന്തും എങ്ങിനെയും വിശ്വസിച്ചവരും വിശ്വസിക്കാമെന്ന് വെച്ചവരും എന്ന് മാത്രം സാരം.

എല്ലാറ്റിലും ഒരു ശരി കണ്ടെത്തുന്നത് ഹിന്ദു അഥവാ ഹൈന്ദവം എന്ന് സാരം.

ഒരു നിര്‍ബന്ധവും അവസാന വാക്കും വിശ്വാസകാര്യത്തില്‍ ഇല്ലാതെ.

എങ്ങിനെയും സങ്കല്പിക്കാന്‍ സ്വാതന്ത്ര്യം ഉള്ളവരായ്.

അതിനാല്‍ പ്രത്യേക അജണ്ട ഇല്ലാതെ.

*****

ശരിയാണ്‌. നിങ്ങൾ ഭൂതകാലത്തെ ഇന്ത്യയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കും.

ഏല്ലാം നടപ്പാക്കാന്‍ അനുവദിച്ച ഒരു സംസ്കാരം ആയത് കൊണ്ട്‌ തന്നെ നടപ്പാക്കിയതിൽ ഏറെ തകരാറുകള്‍ ഉണ്ട്, ഉണ്ടാവും. 

കാരണം, അത് ഒരൊറ്റ നേതൃത്വത്തിന്റെ കീഴിലും ഭരണത്തിന്റെ കീഴിലും ഉണ്ടായ, നടപ്പാക്കിയ ഒരു മതമോ രാഷ്ട്രീയ പ്രസ്ഥാനമോ അല്ല.

ആലോചിച്ച് പിടിച്ച ഒരു അജണ്ടയുടെ ഭാഗമായി തീയതി വെച്ചുണ്ടായ ഒരു മതമോ പ്രസ്ഥാനമോ അല്ല ഹൈന്ദവത.

അവസാനവാക്കില്ലാതെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു സംസ്കാരം മാത്രമാണ്‌ ഹൈന്ദവത.

അവസാനവാക്ക് ഇല്ലാത്തതിനാല്‍ തന്നെ, അതിലെ പഴയത് പറഞ്ഞ്‌ അതിനെ വിമര്‍ശിച്ചത് കൊണ്ട്‌ കാര്യമില്ല. പഴയയത് അങ്ങനെ തന്നെ ഇന്ന്‌ നടപ്പാക്കും എന്ന് വെറുതെ അപവാദം പറഞ്ഞത് കൊണ്ട്‌ കാര്യമില്ല. അത് പണ്ട്‌ തെറ്റായി നടപ്പാക്കിയ ജാതീയത പറഞ്ഞു കൊണ്ടായാലും.

അതൊക്കെ ആവുന്നത്ര തിരുത്തിക്കഴിഞ്ഞു കടന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്ന ഒരു സംസ്കാരം ആണത്. അതാത് പ്രദേശത്തെ ജനങ്ങളുടെ വികാരതലം പോലെ.

സെമിറ്റിക് മതങ്ങളിലെ പോലെ ഇങ്ങനെ മാത്രം എന്ന അവസാന വാക്ക് പറയുന്ന മതപരമായ ഒരു അജണ്ട മറ്റ് മതങ്ങളെ കേന്ദ്രീകരിച്ച് ഹൈന്ദവതക്ക് ഇല്ല എന്നതിനാല്‍ പ്രത്യേകിച്ചും. 

*****

ഇന്ന്‌ രാഷ്ട്രീയമായ് പലതും ഉണ്ട്, ഉണ്ടാവാം.

എന്ന് വെച്ച് ഇന്നലെയിലെ വസ്തുതകളെയും വാസ്തവങ്ങളെയും പറയാതിരിക്കാന്‍ വയ്യ.

വിശ്വാസപരമായ, ഒന്ന് മാത്രം ശരിയെന്ന തീവ്രതയും അസഹിഷ്ണുതയും ഹിന്ദുവിന് ഇന്നും അന്നും ഇല്ല തന്നെ.

ഇപ്പോഴുള്ളത് പ്രതികരണപരമായ ചരിത്രപരമായ പ്രതികാരത്തിന്റെ തീവ്രതയാണ്.

സെമിറ്റിക് വിശ്വാസം പോലെ, ഏകസത്യാവാദം പോലെ, അതെന്നും നിലനില്‍ക്കില്ല.

******

ജാതീയമായ വേര്‍തിരിവ് നിഷേധിക്കുന്നില്ല. 

യഥാര്‍ത്ഥത്തില്‍ ജാതി എന്നത്‌ തൊഴിൽ വിഭജനവും വിതരണവും ആണ്.

ആ നിലക്ക് അതൊരു രാഷ്ട്രമീമാംസയുടെയും രാഷ്ട്രതന്ത്രത്തിന്റെയും ഭാഗമാണ്. പ്രത്യേകിച്ചും ഒരു കാലത്തെ. 

തൊഴില്‍പരമായ വിഭജനവും വിതരണവും ഏതര്‍ത്ഥത്തിലായാലും അത് ഇന്നും എന്നും ഉണ്ട്.

ഉയർന്ന തൊഴിൽ എന്നാല്‍ എന്നും ഉയർന്ന ജാതി തന്നെയാണ്.

ജോലി എന്തെന്ന് അന്വേഷിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ ജാതി തന്നെയാണ് അന്വേഷിക്കുന്നത്.

ജാതിപരമായ ഒരു വിഭജനം, ഒരര്‍ത്ഥത്തില്‍ ഭാരതീയമായതിനോട് ഏറെ സാമ്യംപുലര്‍ത്തുന്ന കോലത്തില്‍ സോക്രട്ടീസും അങ്ങ് ഗ്രീസില്‍ അക്കാലത്ത് വിഭാവന ചെയ്തു. Platoയുടെ റിപ്പബ്ലിക് എന്ന പുസ്തകം സോക്രട്ടീസിന്റെ ആ കാഴ്ചപ്പാട് വ്യക്തമായും പറയുന്നു, വിശദീകരിക്കുന്നു. 

പക്ഷേ ഏതര്‍ത്ഥത്തിലോ ജാതീയത തെറ്റായി നടപ്പാക്കി, ഒരുപക്ഷേ ഇന്ത്യയില്‍, എന്ന് മാത്രം. അത്രയേ ഉള്ളൂ.

പക്ഷേ, വിശ്വാസപരമായ തീവ്രത അത് പോലെയല്ല.

ജാതീയമായ വിഭജനം ഇല്ലാതെ ഒരു വ്യവസ്ഥിതിയും സ്ഥാപനവും യന്ത്രവും നടക്കില്ല.

ടയര്‍ ടയറിന്റെ പണി തന്നെ എടുക്കണം. സ്റ്റിയറിങ് സ്റ്റിയറിങ്ങിന്റെതും.

മനേജര്‍ മാനേജരുടെ പണിയും എഞ്ചിനിയര്‍ അയാളുടെതും തന്നെ എടുക്കണം.

ഒരുതരം ജാതീയത തന്നെയാണത്.

എവിടെയും ചെയര്‍മാനും ഓഫീസ് ബോയിയും ഒരുപോലെ അല്ല.

മുന്‍കൂട്ടി നിശ്ചയിച്ചാലും ഇല്ലേലും എങ്ങിനെയെങ്കിലും ജാതീയത ജീവിതത്തിൽ തൊഴിൽ രംഗത്ത് സംഭവിക്കും. ഏതെങ്കിലും ഒരു ജാതിയില്‍ എല്ലാവരും വന്ന്പെടും. 

പക്ഷേ ജാതീയത വിശ്വാസപരമായ തീവ്രതയല്ല. പ്രത്യേകിച്ചും ഇന്ന്‌ അതങ്ങനെയല്ല. ഒരു ജാതിയുടെതായ ഒരു പ്രത്യേകം വിശ്വാസം ഇന്നില്ല. 

ഇതിലൊന്നും ഇത് മാത്രം ശരി, ഇത് അവസാനത്തേത് എന്ന തീവ്രതയും അത് വെച്ചുള്ള അജണ്ടയും ഇല്ല. ഇതൊന്നും മറ്റ് വിശ്വാസമതങ്ങളെ കേന്ദ്രീകരിച്ചുള്ള, അവരെ മതംമാറ്റി കീഴ്പ്പെടുത്താനുള്ള അജണ്ടകള്‍ ആയിരുന്നില്ല. 

സെമിറ്റിക് മതങ്ങൾക്ക് ഇപ്പോഴും അതുണ്ട്, ഉണ്ടായിരുന്നു.

*****

അപ്പോൾ ജനിച്ചു വളര്‍ന്ന മതവും വിശ്വാസവും? 

ആര് പറഞ്ഞു ആരെങ്കിലും ഏതെങ്കിലും മതവിശ്വാസി ആണെന്ന്? 

മതം ജനനം കൊണ്ട്‌ കിട്ടേണ്ടതല്ല.

മതം തെരഞ്ഞെടുപ്പ് കൊണ്ടും അറിഞ്ഞു കൊണ്ടും കിട്ടേണ്ടതാണ്‌.

അങ്ങനെയൊരു തെരഞ്ഞെടുപ്പ് ആരും കാര്യമായി നടത്തുന്നില്ല.

അങ്ങനെയെങ്കില്‍ ആരറിഞ്ഞു ആരൊക്കെയാണ് യഥാര്‍ത്ഥത്തില്‍ മതവിശ്വാസികള്‍ എന്ന്.

അല്ലേലും ദൈവമെന്നതിനും സത്യമെന്നതിനും മതവുമായി ഒരു ബന്ധവും ഇല്ല.

Friday, August 26, 2022

സ്വാര്‍ത്ഥത തന്നെയാണ് സ്നേഹം.

സ്നേഹം അവനവനോട് മാത്രം.

എന്ന് വെച്ചാല്‍ സ്വാര്‍ത്ഥത തന്നെയാണ് സ്നേഹം.

സ്വാര്‍ത്ഥത എന്ന സ്നേഹം തന്നെയാണ് നിസ്വാര്‍ത്ഥതയായി ഭവിക്കുന്നത്.

****

അവനനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഇഷ്ടവും വെറുപ്പും മാത്രമേ ഉള്ളൂ. അതാണ് നാം കാണുന്ന എല്ലാ പ്രവൃത്തികളുടെയും സേവനങ്ങളുടെയും ആധാരം.

******

ഇഷ്ടവും വെറുപ്പും കാരണമുള്ളത്.

കാരണം നശിക്കുന്നത്.

കാരണം നശിക്കുമ്പോൾ, കാരണത്തോടൊപ്പം നശിക്കുന്നത് ഇഷ്ടവും വെറുപ്പും.

*****

അവനവനോടുള്ള ഇഷ്ടം കാരണമില്ലാത്തത്.

കാരണമില്ലാത്ത ഇഷ്ടമാണ് സ്നേഹം.

സ്നേഹം കാരണമില്ലാത്തത്.

അതിനാല്‍ നശിക്കാത്തത്.

ജീവിതത്തോടൊപ്പം ജീവിതമായ് നീങ്ങുന്നത്, നീളുന്നത്. 

****

മറിച്ച് തെളിച്ച്പറഞ്ഞാൽ,

തന്നോട് തന്നെയുള്ള സ്നേഹം കാരണം തനിക്ക് വേണ്ടി, തന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി ഉണ്ടാവുന്ന, നടത്തുന്ന വെറുപ്പും ഇഷ്ടവും എല്ലാം സ്നേഹം തന്നെ.

അങ്ങനെ ചെയ്യുന്ന, ഏര്‍പ്പെടുന്ന പ്രവൃത്തികളും ജോലികളും സേവനങ്ങളും അധികാരമോഹങ്ങളും പ്രണയങ്ങളും സന്യാസവും ധ്യാനവും യോഗയും പ്രാര്‍ത്ഥനകളും മാത്രമേ ഉള്ളൂ ജീവിതത്തിൽ.

എല്ലാം തന്നോട് തന്നെയുള്ള സ്നേഹം കൊണ്ട്‌ മാത്രം ഉണ്ടാവുന്ന ഇഷ്ടവും വെറുപ്പും ഒക്കെയായ പ്രവർത്തനങ്ങൾ, മുഴുകലുകള്‍, വികാരപ്രകടനങ്ങള്‍, ഒളിച്ചോട്ടങ്ങൾ.

Thursday, August 25, 2022

Rooh is the isness or the beingness.

Rooh (spirit or soul) is. 

It is.

Rooh is the isness or the beingness. 

Rooh is being, being always present, the beingness. 

Rooh is an affair of God, an affair of being God and an affair from beingness of God. 

Rooh with no I and you and with no after and before. 

Because Rooh is absolute and from absolute which is beyond all time and space...

*****

Rooh is...

Always in present, being, always present. The beingness 

Rooh is with no after and before... 

Because Rooh is absolute and from absolute which is beyond time and space...

******

That is what Qur'an very specifically says about Rooh.

"Yasaloonaka anirrooh. Khulirrooha min amri rabbee"

'They ask you about Rooh. Tell them Rooh is among the affair of my God."

This means Rooh is totally an affair of God.

Rooh is an affair of being God 

And Rooh is affair from the beingness  of God. 

So Rooh is.... 

And Rooh is the real isness or real beingness. 


ഭൗതികം ആത്മീയം എന്നിങ്ങനെ രണ്ട് വേറെ വേറെ ഇല്ല.

ഭൗതികം ആത്മീയം എന്നിങ്ങനെ രണ്ട് വേറെ വേറെയുണ്ടോ?

ഇല്ല. 

ആത്മീയം ദൈവികമെന്നും, ഭൗതികകം ദൈവികമല്ലാത്തതെന്നും പറയാൻ മാത്രം വേര്‍തിരിവ് ഉണ്ടോ?

ഇല്ല. 

ആത്മീയം ദൈവികമാണെങ്കിൽ ഭൗതികകം പിന്നെന്താണ്‌?

ഒന്നുമല്ല. 

ഭൗതികം ദൈവത്തില്‍ നിന്നല്ലെങ്കിൽ, പിന്നെ ആരില്‍ നിന്നാണ്‌, എവിടെ നിന്നാണ്?

എവിടെ നിന്നുമല്ല.

ഭൗതികം ദൈവത്തിന്റെതല്ലേ?

അതേ, ആണ്. 

ദൈവമല്ലാത്ത വേറെ ആരെങ്കിലും ഉണ്ടോ ഭൗതികം വേറെ തന്നെയാവാന്‍, അങ്ങനെ സൃഷ്ടിക്കാന്‍?

ഇല്ല. 

ദൈവമല്ലാത്തതില്ലെങ്കില്‍, ദൈവത്തില്‍ നിന്നല്ലാത്തത് ഇല്ലെങ്കില്‍, പിന്നെങ്ങിനെ ഭൗതികം വേറെ തന്നെയാവാന്‍, ഉണ്ടാവാന്‍?

ഒരു സാധ്യതയും ഇല്ല. 

ദൈവം മാത്രമല്ലേ ഉള്ളൂ?

അതേ. 

എല്ലാം ദൈവത്തിന്റെത് തന്നെയല്ലേ?

അതേ.

നന്മയും തിന്മയും വരെ?

അതേ. 

പിന്നെങ്ങിനെ ഭൗതികം വേറെ തന്നെയായി മാറിനില്‍ക്കണം?

പിന്നെങ്ങിനെയും ഭൗതികം വേറെ തന്നെയായി മാറിനില്‍ക്കേണ്ടതില്ല. 

ദൈവമല്ലാത്ത വേറെ ആരെങ്കിലുമാണോ ഭൗതികമായതും തിന്മയെന്ന് നമ്മുടെ ആപേക്ഷിക മാനത്തില്‍ നിന്നും പറയുന്ന സംഗതിയും ഉണ്ടാക്കിയതും സംവിധാനച്ചതും?

അല്ല. 

ഭൗതികത്തിന്റെയും, തിന്മയെന്ന് നാം നമ്മുടെ സൗകര്യത്തിനും അകപ്പെട്ട മാനത്തിനും അതിന്റെ മാനദണ്ഡം വെച്ചും പറയുന്നതിന്റെയും, ഉറവിടവും കാരണവും ദൈവമല്ലാത്തതിൽ നിന്നാണോ?

അല്ല. 

അങ്ങനെയൊക്കെ പറഞ്ഞിട്ടും, ഭൗതികം വേറെയെന്ന് പറഞ്ഞാൽ ദൈവം വല്ലാതെ പരിമിതമാകുമല്ലോ, അമ്പേ പരാജയമാകുമല്ലോ?

അതേ. 

എങ്കിൽ, ശരിക്ക് പറഞ്ഞാൽ ആത്മീയം ഭൗതികം എന്നൊക്കെ പറഞ്ഞ്‌ രണ്ടാക്കി കാണേണ്ടതും പറയേണ്ടതും ഉണ്ടോ?

ഇല്ല. 

അതിന്‌ വേണ്ടി, ഭൗതികത വേറെ തന്നെയെന്ന് വരുത്താന്‍, അങ്ങനെ ദൈവത്തിന്റെ പേരില്‍ കല്പനകള്‍ ഉണ്ടാക്കാൻ ഇല്ലാത്ത പിശാച് ഉണ്ടെന്ന് വരുത്തേണ്ടതുണ്ടോ?

ഇല്ല. 

ദൈവത്തെ അങ്ങനെ ചുരുക്കിയും പരിമിതപ്പെടുത്തിയും കാണേണ്ടതുണ്ടോ, കാണിക്കേണ്ടതുണ്ടോ?

ഇല്ല. 

എല്ലാം ഒന്ന്, എല്ലാം ഒന്നില്‍ നിന്ന്, എല്ലാം ഒന്നിലേക്ക്, എല്ലാം ഒന്നായി തീരാന്‍ ഉള്ളത്‌. അങ്ങനെയല്ലേ അറിയേണ്ടതും പറയേണ്ടതും?

അതേ. 

ദൈവം മാത്രമാണെങ്കിൽ, ദൈവത്തില്‍ നിന്ന് മാത്രമാണെങ്കിൽ രണ്ടില്ല, ഒന്നല്ലേ ഉണ്ടാവൂ? ആ ഒന്നിനെ എന്ത് പേരിട്ട് വിളിച്ചാലും.

അതേ. 

'അല്‍ ഖദ് റു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ' (വിധി : നന്മയും തിന്മയും ദൈവത്തില്‍ നിന്ന്) എന്ന് പറഞ്ഞാലും, 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ (നാം ദൈവത്തില്‍, നാം ദൈവത്തിലേക്ക് തന്നെ മടങ്ങുന്നു) എന്ന് പറയുമ്പോഴും,' മാഷാ അല്ലാഹു കാന്‍, വ മാലം യഷാ ലം യകുന്‍' (ദൈവം ഉദ്ദേശിച്ചത് മാത്രം ഉണ്ടായി, ദൈവം ഉദ്ദേശിക്കാത്തത് ഒന്നും ഉണ്ടായില്ല) എന്ന് പറയുമ്പോഴും അങ്ങനെയല്ലേ അര്‍ത്ഥം വരികയുള്ളൂ?

അതേ. 

അങ്ങനെ ഒന്ന് മാത്രം ചെയ്യുന്ന, വരുത്തുന്ന, സംഭവിപ്പിക്കുന്ന നന്മയും തിന്മയും ആത്മീയതയും ഭൗതികതയും മാത്രമല്ലേ ഉള്ളൂ?

അതേ. 

ആ ഒന്നിനെ നാം എങ്ങിനെ കണ്ടാലും വിളിച്ചാലും ഒന്നല്ലേ? 

അതേ. 

ഓരോരുത്തരുടേയും സാധ്യതയും വിതാനവും കഴിവും കഴിവ്കേടും പോലെ മാത്രം എല്ലാം, അല്ലേ?

അതേ.

Rooh is. Rooh is the isness or the beingness. Rooh is being, being always present.

What is Rooh?

No Idea.

What is Nafs?

No idea too.

Frankly and clearly saying no idea at all.

Who used such terms of rooh and nafs originally?

They have to give the real meaning and explanation for the question what is Rooh and what is Nafs. 

At least as to know if both of them are same or different, they have to help us.

*****

Rooh as per Quran is that which gives life and that which makes the body living or existing in the form it has or he has.

Qur'an says "Nafakhna feehi min roohin minna".

"We breathed into him rooh (spirit or soul or part of being God) from us."

From the above saying comes the idea and terminology of Rooh in humans as per Quran.

That which God has breathed into (in order to make him or his body living) is Rooh. 

That which is part of being God is that made everything living and existing.

Hence, as per Quran, Rooh means an aspect or element or part of being God that is directly from God. 

Or part of being God that is breathed or instilled or injected by God. 

That which makes a body living, existing and moving... 

Hence, Rooh is an aspect or element that is directly from God that make life and living (even existence) possile. 

When Rooh is in the body becomes living. Living body is nafs. 

Nafs is not only a mere body or physic, but is a living, moving, thinking and responding body. 

Nafs is not opposite to Rooh. Nafs is combination of body and Rooh 

And Nafs is nowhere in Qur'an depicted as contribution or creation of devil. Just because devil is not at all a creator or a sustainer or a destructer.

Then the question may come up. 

If the Rooh is from God, what about all other phenomenons, elements and things? 

Can there be anything other than from God? No.

Can there be anything other than living and existing. No.

Answer to the above question is 'no ' only. 

Everything is and can only be from God only, if we call the universe and universal power and central theme as God.

But it is true temporary living forms (nafs) get formed, living and then dying. 

This temporal living form and body with responsibility (with ability to respond) is Nafs.

Hence, Nafs has birth and death. After the death Nafs is not Nafs. 

Rooh has no I and you, and hence no birth and death too. 

Rooh is just supporting the body of Nafs to be Nafs by being instilled in it.

Nafs has I and you. Hence, birth and death too..

Nafs has good and evil which Rooh has no.

In that case, that which helps and makes one/body (Nafs), in relative sense, living is that which is Rooh. 

And that which is living because of help and support from Rooh his Nafs. 

Rooh has even the meaning of Gabriel, the Angel to give god's message to relative world, as per Quran.

Nafs is what or who is living the life in relative world. 

Life giving or enabling one/force (to the relative world) is Rooh and living one (in relative world) is Nafs.

Nafs means body with Rooh. 

Nafs means Living being. 

Nafs is the one which in relative world. 

Hence, Nafs has got right and wrong, front and back, past and future.

Rooh is only Rooh with no I and you in it, hence with no birth and death, with no good and evil too. 

Just because the absolute cannot have birth and death, good and evil, front and back, and past and future.

Only the Nafs with I and you has the mind and brain. 

Hence, I and you feeling too are so temporary and relative. 

I and you feeling is of Nafs, its brain, not at all of Rooh.

Nafs is that which is living in the world of relativity, hence good and evil, life and death.

See what Qur'an says:

"Wa nafsin wa maa sawwaahaa.

Fa alhamaha fujoorahaa wa thaqwaahaa.

Qad aflaha man zakkaahaa, wa qad khaaba man dassaaha"

"And by Nafs (Adam or a person or a living body, etc.), and by him who perfected (shaped) it;

Then he inspired in it (in him, in nafs) what is its wrong and what is its right;

Indeed he succeeds who purifies it (nafs) and indeed he fails who corrupts it (nafs)."

Which means Nafs is in relative world and is an aspect of relative world, hence Nafs is being made to feel its right and wrong.

*****

Now we will go to entomology of word Rooh and Nafs and to its possible explanation....

The word Nafs comes from the word nafas in Arabic, meaning “breathing.” 

In Arabic language Nafs may mean as “self,” or “person,” or "living body" 

The word Rooh denotes to “breath,” or “wind” or "spirit".

Sometimes the notion of the soul also is referred to as Nafs, as it is to Rooh too.

*****

Nafs is only an Arabic word which almost means "self", and the word Nafs is even translated as "psyche", "ego" or "soul". 

The word nafs is (or could be) mostly coming from the word in Hebrew language "nephes".

Nafs is breath and Rooh is wind or air. 

Breath and breathed. Nafs and Rooh.

That itself will give us a clearer picture. The breathing body is that is living because of the same breathing is Nafs. That which is breathed (the air even) is rooh. To which the air (rooh) is breathed is nafs.  

****

The word Nafs can be (or is generally in Islam) categorised into three: 

1. Nafs Muthmainnah, a satisfied  soul. Satiated one. Needing nothing and needing nothing to avoid too. Attached, but detached. Detached, but attached.

2. Nafs Lawamah, namely the soul that regrets.

The word Lawwama means to 'self incriminate', or to 'self blame'.

Which means to have blame on (or put the blame on ) one's own self, mostly after doing or happening to do anything what it considers wrong, relatively.

Which means, a person (Nafs) does or happens to do sin, but then that person of Nafs lawwama (blaming self) incriminates himself, feels bad of it, and hence feels guilty. 

So that particular person leaves (or happens from there onwards to leave) the sins as he feels guilty about them. 

This means that such a person of Nafs lawwama (blaming self) is the one who may happen to commit a sin,  but at the same time feels remorse, regret, guilt, shame, embarrassment. 

Hence, nafs lawwama would take take a corrective action or at least would wish as if he never did it.

Person of Nafs lawwama is the one who is always fighting a battle with his own Nafs (self) . Almost in jihad Nafs.

3. Nafs Ammarah, means the self or soul that commands (mostly to do the evil and negative in the relative world of Nafs).

Nafs Ammarah will comand to himself to do all or any of the basic elements of pride (takabbur), greed, jealousy (hasad), lust (shahwah), backbiting (gheebah), stinginess (bukhl) and Malice.

****

The arabic word Nafs can also be defined as “life force” or living force. 

Psychologically, in the word Nafs can even be regarded as instinctual mind or body with instinctual mind.

****

Jihad al-nafs means to strive and  struggle against one's self or base instincts. Almost that which is happening with nafs lawwama.

*****

Nafs and Rooh is almoste similar in meaning like it is in Hibru nephes and ruach.

The word Rooḥ used by Qur'an is almost the “spirit,” in English, which means the basis or force of life.

Rooh as per Quran is the element that was breathed into Adam by God. "Nafakhna feehi min roohin minna"(we breathed in him Rooh from us). 

So, the word Rooḥ means God’s own Spirit, God's beingness.

In the meantime Nafs also has chance of getting the meaning of soul, though the word Nafs is considered to be the lowest principle of man.

*****

Rooh is...

Always in present, being, always present. The beingness 

Rooh is with no after and before... 

Because Rooh is absolute and from absolute which is beyond time and space...

******

That is what Qur'an very specifically says about Rooh.

"Yasaloonaka anirrooh. Khulirrooha min amri rabbee"

'They ask you about Rooh. Tell them Rooh is among the affair of my God."

This means Rooh is totally an affair of God.

Rooh is an affair of being God 

And Rooh is affair from the beingness  of God. 

So Rooh is.... 

And Rooh is the real isness or real beingness. 

*****

Finally 

Rooh (spirit or soul) is. Rooh is The isness or the beingness. Rooh is being, being always present, the beingness. Rooh is an affair of God, an affair of being God and an affair from beingness of God. Rooh is with no I and you and with no after and before. Because Rooh is absolute and from absolute which is beyond all time and space...

******

തുടക്കത്തിൽ എഴുതി വന്നപ്പോൾ ഇംഗ്ലീഷിൽ ആയി. പിന്നെയത് ഇംഗ്ലീഷിൽ തന്നെയാവട്ടെ എന്ന് കരുതി. ക്ഷമിക്കുക.

നമ്മുടെ സുഹൃത്ത് Nafeesath Beevi ( Salish Ittoop Johny  ക്ക് വേണ്ടി) പ്രത്യേകം ആവശ്യപ്പെട്ടത് കൊണ്ടും, അല്ലേലും ചെറിയൊരുണർത്തൽ നല്ലതെന്ന് തോന്നുന്നതിനാലും, നാം വെറുതെ കാല്പനികത പോലെ കാടടച്ച് പറഞ്ഞുപോകരുതല്ലോ എന്നതിനാലും മാത്രം ചിലത്.

Wednesday, August 24, 2022

ദൈവത്തിനില്ലാത്ത അർത്ഥം ലക്ഷ്യവും ജീവിതത്തിനുമില്ല.

ദൈവം ദൈവമാവാൻ എന്തുദ്ദേശം, എന്തർത്ഥം? 

നേടാനും നഷ്ടപ്പെടാനുമില്ലാത്ത ദൈവത്തിന് എന്തുദ്ദേശമുണ്ടാവും? എന്തർത്ഥമുണ്ടാവും? 

ആരുടെ മുൻപിൽ എന്ത് തെളിയിക്കാനുണ്ടാവും ദൈവത്തിന്? 

ദൈവത്തിനില്ലാത്ത അർത്ഥവും ലക്ഷ്യവും ജീവിതത്തിനുമില്ല. 

ദൈവത്തിനുള്ള അർത്ഥവും ഉദ്ദേശവും ലക്ഷ്യവും മാത്രം ജീവിതത്തിനും. 

അർത്ഥവും ഉദ്ദേശവും ലക്ഷവും ഇല്ലെന്ന അർത്ഥവും ഉദ്ദേശവും ലക്ഷ്യവും.

ദൈവത്തിന് സ്വയമില്ലാത്ത അർത്ഥവും ഉദ്ദേശവും ലക്ഷ്യവും ജീവിതത്തിനും ഇല്ല, ഉണ്ടാവില്ല, ഉണ്ടാവേണ്ടതില്ല.

****

അർത്ഥം കണ്ടായാലും കാണാതെയായാലും, അവനവിൽ പൊരുത്തം നേടിയവന് മറ്റുള്ളവരിൽ കുറ്റമാരോപിക്കേണ്ടി വരില്ല. 

അത് മറ്റുള്ളവരിൽ തെറ്റ് കണ്ടിട്ടായാൽ പോലും. കുറ്റബോധം കൊണ്ടും അല്ലാതെയും സ്വയം സഘർഷപ്പെടുന്നവനാണ് മറ്റുള്ളവരുമായും സംഘർഷപ്പെടുക. 

അത് ദൈവം എന്ന് പറഞ്ഞു വന്നാലും.





ദൈവം വാതിലിൽ വന്ന് മുട്ടിയാലും ഇവർ കേൾക്കില്ല, കാണില്ല.

ജീവിതത്തിന് നമുക്ക് മനസ്സിലാവുന്ന അർത്ഥവും ലക്ഷ്യവും ഉണ്ടെന്ന വെറുതെ മധുരത്തിൽ പൊതിഞ്ഞ കളവ് എപ്പോഴും പറയാൻ ഒരു മടി, മനസ്സാക്ഷിക്കുത്ത്.

****

എപ്പോഴും ഒരേ ചോദ്യം വെറുതെ യാന്ത്രികമായി ചോദിച്ചു കൊണ്ടിരിക്കുന്നു.

പലപ്പോഴും ഉത്തരം നൽകിയതാണ്. പക്ഷേ ഒരിക്കലും കേൾക്കുന്നില്ല.

ദൈവം വാതിലിൽ വന്ന് മുട്ടിയാലും ഇവർ കേൾക്കില്ല, കാണില്ല.

എന്ത് എങ്ങിനെ പറഞ്ഞാലും കേൾക്കില്ല.

"അന്ധരും ബധിരരും ഊമരും മടങ്ങുകയില്ല" എന്നത് സ്വയം സാകക്ഷാത്ക്കരിച്ച് അർത്ഥം കൊടുക്കുന്നു ഇവർ.

*****

അല്ലെങ്കിലും പൊതുജനത്തിന് മുട്ട വെറും കല്ലാണെന്ന്‌ തോന്നും.

 വഴിമദ്ധ്യേ വഴിപോക്കന്‍ ഇങ്ങനെയും പറഞ്ഞു.

'അല്ലെങ്കിലും പൊതുജനത്തിന് മുട്ട വെറും കല്ലാണെന്ന്‌ തോന്നും. 

കല്ല് പോലെ തോന്നുന്ന മുട്ടയെ മുട്ടയെന്ന് മനസിലാക്കി അടയിരുന്ന് കുഞ്ഞാക്കിയാലേ ജനങ്ങൾക്ക് കാര്യം മനസ്സിലാവൂ.. 

അങ്ങനെ മുട്ടയെ മുട്ടയെന്ന് മനസിലാക്കാനും അടയിരുന്ന് കുഞ്ഞാക്കാനും വളരേ വളരേ ചിലര്‍ മാത്രം. പരമഹംസന് ഒരു വിവേകാനന്ദന്‍. മുഹമ്മദിന് ഒരു അബൂബക്കര്‍. രാമന് ഒരു ലക്ഷ്മണ്‍, അല്ലെങ്കിൽ ഒരു ഹാനുമാന്‍, കൃഷ്ണന് ഒരര്‍ജ്ജുനന്‍, ബുദ്ധന് ഒരു ആനന്ദന്‍. 

അല്ലെങ്കിൽ പൊതുജനം ആ മുട്ടകളെ ചവിട്ടിപ്പൊട്ടിച്ച് കളയും. 

എന്നിട്ട് പറയും അവ വെറും വൃത്തികേടെന്ന്. ബാഹ്യമായ കാഴ്ചയില്‍ അപ്പോളത് വൃത്തികേടും ആയിരിക്കും. 

മുട്ട നല്‍കിയവന്‍ ഭ്രാന്തന്‍ എന്നും പറയും... 

ഏത് കാലത്തും...

കാട് പിടിച്ചു കിടക്കുന്നത് തൊട്ടമാണെന്ന് മനസിലാക്കുന്നവർ വളരേ ചുരുക്കം.

അതിനാല്‍ തന്നെ ഗുരു എപ്പോഴും പൊതുജനത്തിന് വെറും കാടാണ്. വെറും ഭ്രാന്തന്‍.'

നമ്മുടെ ജീവിതത്തിന് നമ്മൾ അറിയാത്ത അർത്ഥം?

പ്രപഞ്ചവും അതിലെ എല്ലാ സംഗതികളും മഹാൽഭുതങ്ങളാവാം. 

ഓരോ കോശവും ആറ്റവും മൺതരിയും മഹാപ്രപഞ്ചത്തെ തന്നെ ഉൾകൊള്ളുന്നുമുണ്ടാവാം. 

എന്നുവെച്ച് നമ്മുടെ ജീവിതത്തിന് നമ്മൾ അറിയാത്ത അർത്ഥം ഉണ്ടെന്ന് എങ്ങനെ വരും?

എന്നുവെച്ച് എങ്ങിനെ നമ്മുടെ ജീവിതം അർത്ഥമുള്ളതാണെന്ന് കരുതും? 

അവനവന് തോന്നാത്ത, മനസിലാവാത്ത അർത്ഥവും ആഴവും പ്രപഞ്ചത്തിനുളളത് കൊണ്ട് എൻ്റെ ജീവിതത്തിനെന്തർത്ഥം? 

എനിക്ക് മനസിലാവാത്ത ജീവിതം എന്നെ സ്ബന്ധിച്ചേടത്തോളം ഒരർത്ഥവും ഇല്ലാത്തത് തന്നെ. 

മറ്റാര് എന്തൊക്കെയോ പ്രവർത്തിച്ച്, ചിന്തിച്ച് മനസിലാക്കിയുണ്ടാക്കുന്ന എന്തൊക്കെയോ അർത്ഥമുണ്ടായാലും ഇല്ലേലും.

നമ്മൾ അറിയാത്ത അർത്ഥം നമ്മുടെ ജീവിതത്തിന് ഉണ്ടായിട്ട് നമുക്കെന്ത് കാര്യം?

നമ്മളറിയാത്തതിൻ്റെ ഉത്തരവാദിത്തം നമുക്കില്ലല്ലോ?

ദൈവം ചെയ്യുന്നതിൻ്റെയും, ദൈവം മാത്രം അറിയുന്നതിൻ്റെയും ഉത്തരവാദിത്തം ദൈവത്തിന് മാത്രം.

ദൈവം അറിയുന്നത് ദൈവം മാത്രം തന്നെ അറിയട്ടെ. അതിനുളള ഉത്തരവാദിത്വവും ദൈവം മാത്രം തന്നെ ഏറ്റെടുക്കട്ടെ.

Tuesday, August 23, 2022

ദൈവവും ദൈവികമായ ഇടപെടലും തുടർച്ചയാണ്.

പ്രവാചകൻമാരും ഗ്രന്ഥങ്ങളും മുമ്പും ശേഷവും ഒരേറെ വന്നിട്ടുണ്ട്, എപ്പോഴും വരുന്നുണ്ട്, ഇപ്പോഴും വന്ന്കൊണ്ടിരിക്കുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസം പോലെ. ഒഴുക്ക് പോലെ. എല്ലാവരിലൂടെയും. എല്ലാത്തിലൂടെയും... 

ദൈവവും ദൈവികമായ ഇടപെടലും തുടർച്ചയാണ്. നിലക്കാത്തത്. ജീവിതം പോലെ. ജീവിതത്തിലുടനീളം.....  ഏതെങ്കിലും മാത്രമായ സ്ഥലകാല വ്യക്തി ഗ്രന്ഥ ബന്ധിതമല്ലാതെ. 

പക്ഷേ ആരും അംഗീകരിക്കില്ല.

അംഗീകരിക്കപ്പെട്ട പ്രവാചകരേക്കാള്‍ നൂറായിരങ്ങളാണ് അംഗീകരിക്കപ്പെടാതെ പോയവര്‍. ജീവിതങ്ങള്‍..... 

പറയപ്പെടുന്ന യാഥാര്‍ത്ഥ യേശുവും കൃഷ്ണനും ബുദ്ധനും തന്നെ ഇപ്പോൾ നിലവിലുള്ള വിശ്വാസികളുടെ അടുക്കല്‍ തിരിച്ചുവന്നാല്‍ അവരെ വിശ്വാസികള്‍ അംഗീകരിക്കില്ല.

മതത്തെ മുറുകെപ്പിടിച്ച് വിശ്വാസികള്‍ അവരെ തള്ളിക്കളയും. കൊന്നുകളയും.

വിശ്വാസികള്‍ക്ക് എന്നും പ്രധാനം സ്ഥാപനമാണ്, സമൂഹമാണ്, നിലവിലുള്ളതാണ്.

Monday, August 22, 2022

മാങ്ങയുടെ പുളിയും മധുരവും മാങ്ങക്കും മാവിനും അറിയില്ല.

ഒരു ബുദ്ധന്നും സൂഫിക്കും താൻ ബുദ്ധനാണെന്നും സൂഫിയാണെന്നും പറയാൻ സാധിക്കില്ല. 

അങ്ങനെയൊരു നിർവ്വചിത രൂപവും ഭാവവും നിശ്ചിത അവസ്ഥയും ഇല്ല. 

മാങ്ങയുടെ പുളിയും മധുരവും മാങ്ങക്കും മാവിനും അറിയില്ല. 

മാങ്ങയെ മാങ്ങയെന്ന് മാങ്ങയും മാവും പേര് വിളിച്ചില്ല. 

*****

ആകെമൊത്തം ഒന്നുമില്ലെന്നറിയാൻ വലിയ പണിയൊന്നും വേണ്ട. 

ജനിച്ചത് കൊണ്ട് മാത്രം,പിന്നെ മരിക്കാൻ പേടിയുള്ളത് കൊണ്ടും മാത്രം ജീവിക്കുന്നുവെന്നറിയാനും വലിയ പണി വേണ്ട. 

എല്ലാവരും ഏറിയാൽ ജിവിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നുവെന്നറിയാനും വലിയ പണി വേണ്ട.

ആ മാങ്ങയെന്ന പേര് മറ്റാരോക്കെയോ അവരുടെ അവസ്ഥയും സൗകര്യവും അനുഭവവും ഭാഷയും പോലെ വിളിച്ചത് മാത്രം.

*****

നിന്നിടത്ത് നിൽക്കുന്നതിന് നടത്തം, മുന്നോട്ടുള്ള പോക്ക് എന്നൊക്കെ പറയാനാവുമോ? 

ഇല്ല.

നിന്നിടത്ത് നിൽക്കുന്നതിന് ചിന്താശക്തി എന്നും ചിന്താശക്തി ഉപയോഗപ്പെടുത്തുക എന്നും പറയാനാവുമോ? 

ഇല്ല.

Sunday, August 21, 2022

സ്വാര്‍ത്ഥത ശരിയാണ്‌. തെറ്റൊന്നും ഇല്ലാത്തത്.

സ്വാര്‍ത്ഥത ശരിയാണ്‌.

തെറ്റൊന്നും ഇല്ലാത്തത്.

തീര്‍ത്തും ശരിയായത്. 

പറഞ്ഞുവന്നാല്‍ സ്വാര്‍ത്ഥത ദൈവികമാണ്, പ്രകൃതിപരമാണ്, ആത്മീയമാണ്, പദാര്‍ത്ഥപരമാണ്, പിന്നെ എല്ലാമാണ്. 

സ്വാര്‍ത്ഥത. 

കര്‍മ്മലോകത്തെ ചരിപ്പിക്കുന്ന, ചലിപ്പിക്കുന്ന, പണിയെടുപ്പിക്കുന്ന ന്യായം.

സ്വാര്‍ത്ഥത എല്ലാവരേയും ജീവിതത്തിന്റെ ഉപകരണങ്ങള്‍ ആക്കി മാറ്റുന്ന,  ജീവിതത്തിന്‌ വേണ്ടത് മുഴുവന്‍ സംഭവിപ്പിക്കുന്ന, ഒരുയര്‍ന്ന ദൈവിക-ജീവിത-പ്രകൃതി തന്ത്രം. 

സ്വാര്‍ത്ഥതയിലൂടെയും, ദീര്‍ഘക്കാഴ്‌ചയില്‍, നടപ്പിലാവുക നിസ്വാര്‍ത്ഥത മാത്രം തന്നെ.

തേനീച്ചയുടെ തേനും മാവിന്റെ മാങ്ങയും കര്‍ഷകന്റെ അരിയും മീന്‍പിടുത്തക്കാരന്‍ പിടിക്കുന്ന മീനും അങ്ങനെ എല്ലായിടത്തും ലഭിക്കുന്നു.

സ്വാര്‍ത്ഥത നിസ്വാര്‍ത്ഥതയായി മാറിക്കൊണ്ട്. 

നിസ്വാര്‍ത്ഥതയും, ഫലത്തില്‍, സ്വാര്‍ത്ഥത തന്നെ. അവനവന്റെ സൗകര്യത്തിന്, മാറിനിന്നും ഒട്ടിനിന്നും, അകന്നും അടുത്തും, അവനവനെ സ്ഥാപിക്കുന്ന, സമര്‍ത്ഥിക്കുന്ന, തെളിയിക്കുന്ന സ്വാര്‍ത്ഥത. 

സ്വാര്‍ത്ഥത ഒഴിവാക്കാന്‍ സാധിക്കില്ല.

കാല്‍പനികതയിലും അവകാശവാദങ്ങളിലും അല്ലാതെ.

കാരണം,

സ്വാര്‍ത്ഥത ജീവിതത്തിന്റെയും അതിജീവനത്തിന്റെയും അടിസ്ഥാനബോധമാണ്.

ജീവിതത്തെ ജീവിതമാക്കുന്ന ബോധം. കപടമല്ലാത്ത ബോധം.

Saturday, August 20, 2022

ശരീരം ഇല്ലാതായാല്‍ പിന്നെ നമ്മുക്ക് വ്യക്തികൾ എന്ന നിലക്ക് തുടര്‍ച്ച ഉണ്ടോ?

 ചോദ്യം :

ശരീരം ഇല്ലാതായാല്‍ പിന്നെ നമ്മുക്ക് വ്യക്തികൾ എന്ന നിലക്ക് തുടര്‍ച്ച ഉണ്ടോ?

(ഒരു നല്ല fb സുഹ്രുത്ത് (@ Shabeen Vn  messngerല്‍ വന്ന് ചോദിച്ചത്‌) 


ഉത്തരം :

ഇല്ല...

അങ്ങനെ തുടരുന്ന വ്യക്തികള്‍ ഉണ്ടെന്ന് വരേണമെങ്കിൽ ജനിക്കുമ്പോള്‍ തന്നെ ആ വ്യക്തി എന്ന ബോധവുമായി ജനിക്കണമായിരുന്നു, എല്ലാവരും.

അങ്ങനെ അല്ലല്ലോ ആരും ജനിച്ചത്? 

ജനിക്കുമ്പോള്‍ ഇല്ലാത്തത് മരണശേഷം തുടരുന്നില്ല.

******

ജനിക്കുമ്പോള്‍ തന്നെ ഉണ്ടാവേണ്ട ആ വ്യക്തിബോധം ഒരു സ്ഥിരബോധമായി (constant ആയി) , ഒരു സ്ഥിര മേഘപടലമായി നിലകൊള്ളുകയും ചെയ്യണമായിരുന്നു...


******

ഒന്നുമറിയാത്ത, ഒരു വ്യക്തിത്വ (individuality) ബോധവും ഇല്ലാതിരുന്ന കുഞ്ഞുകുട്ടി മുതൽ മാറിക്കൊണ്ടിരുന്ന വ്യക്തിത്വം (individuality) മാത്രമേ ഉള്ളൂ.

ഒരു ഒബാമയും ഒബാമയായി ജനിച്ചിട്ടില്ല, ഒബാമയായി തന്നെ മരിക്കുന്നില്ല, ഒബാമയായി തന്നെ മരണാനന്തരം തുടരുന്നുമില്ല.

******

തീര്‍ത്തും ശാരീരികമായി തലച്ചോറ് ഉണ്ടാക്കി വളര്‍ത്തിയ വ്യക്തിത്വ ബോധം (individuality) മാത്രമേ ഉള്ളൂ.

തലച്ചോറ് നശിക്കുമ്പോള്‍ കൂടെ നശിക്കുന്ന വ്യക്തിത്വം (individuality) മാത്രം. ജീവിച്ചിരിക്കുന്ന അവസ്ഥ യില്‍ തന്നെ തലച്ചോറിന്റെ തകര്‍ച്ച കാരണം individuality നഷ്ടപ്പെട്ടുപോയ എത്ര പേരെ നമുക്ക് തന്നെ കാണാം... 

*****

ചോദ്യം :

ചില ആളുകൾ enlightenmen (തിരിച്ചറിവ്‌, അല്ലെങ്കിൽ ബോധോദയം ) അനുഭവത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. അതെന്താണ്?


ഉത്തരം :

പലതും വെറും തലച്ചോറിന്റെ delusions, തോന്നല്‍....

അങ്ങനെ പല തോന്നലുകള്‍ പലർക്കും ഉണ്ടാവും.

എല്ലാവർക്കും ബാധകമല്ലാത്തത് സത്യമല്ല.

വായുവും വെള്ളവും പോലെ സത്യവും എല്ലാവർക്കും ഒരുപോലെ അവരവരുടെ വിതാനമനുസരിച്ച് ബാധകം. ഉറുമ്പിനും ആനയ്ക്കും ഒരുപോലെ ബാധകം. ഒന്നുകില്‍ എല്ലാവർക്കും തിരിച്ചറിവ്‌ (enlightenment, ബോധോദയം) ഒരുപോലെ ബാധകം, സാധ്യമായത്. അല്ലെങ്കിൽ ആര്‍ക്കും തിരിച്ചറിവ്‌ ( enlightenment, ബോധോദയം ) ഒരുപോലെ ബാധകമാവാത്തത് , സാധ്യമാവാത്തത്. 

സാമാന്യയുക്തിക്കും സാമാന്യബോധത്തിനും (Common sense ന്) വഴങ്ങുന്നത് സത്യം... എല്ലാവർക്കും ഒരുപോലെ. 

അതിനാല്‍ തിരിച്ചറിവ്‌ ( enlightenment, ബോധോദയം) എന്നതുണ്ട്.

ഒന്നുമില്ലെന്ന് തോന്നുകയാണത്. ശൂന്യത തൊട്ടറിയുകയാണത്. നന്മയും തിന്മയും ഇല്ലെന്നറിയുക. ആപേക്ഷികാര്‍ത്ഥത്തില്‍ അല്ലാതെ. 

ഒന്നുമില്ലെന്ന് തോന്നുന്നതുമായി ഒത്തുപോകാൻ കഴിയാത്തവന്‍ ബോറടിച്ചു, പേടിച്ചു കുതറി പുറത്ത് ചാടുന്നു. അവന്‍ ബാഹ്യമായതുമായി തന്നെ ബന്ധപ്പെടുത്തി താന്‍ അതാണ് ഇതാണ് എന്ന് തിരിച്ചറിയാന്‍ ശ്രമിക്കുന്നു. അധ്വാനിക്കുന്നു. പലതുമാവുന്നു. അങ്ങനെ പലതുമാണെന്ന് അവന്‍ ധരിക്കുന്നു, തെറ്റിധരിക്കുന്നു. 

അല്ലാത്തവന്‍ ഒത്തുപോകുന്നു. ശൂന്യതയുമായി. ശൂന്യതാബോധവുമായി. പൊരുത്തത്തില്‍. ഉള്ള് പൊള്ളയാണെന്ന് അറിഞ്ഞ്, സമ്മതിച്ച് അവനും പലതുമാവുന്നു.

******

വെറും തലച്ചോറിന്റെ തോന്നല്‍. ഒപ്പം ചിലര്‍ക്ക് കുറേ delusions.... അങ്ങനെ പല തോന്നലുകള്‍ പലർക്കും ഇല്ലേ......??? 

എല്ലാവർക്കും ബാധകമല്ലാത്തത് സത്യമല്ല.

വായുവും വെള്ളവും പോലെ സത്യവും എല്ലാവർക്കും ഒരുപോലെ അവരവരുടെ വിതാനമനുസരിച്ച് ബാധകം. ഉറുമ്പിനും ആനയ്ക്കും ഒരുപോലെ ബാധകം. 

സാമാന്യബോധത്തിനും സാമാന്യയുക്തിക്കും (Common sense ന്) വഴങ്ങുന്നത് സത്യം...

*****

ചോദ്യം :

എന്ത് കൊണ്ടാണ് ചിലർക്ക് ജീവിത വിരക്തി, depression, dispassion? 

ജീവിതം പൊതുവില്‍ ദുഷ്കരമായ ഒരു അനുഭവം ആണോ ?


ഉത്തരം:

തീര്‍ത്തും തലച്ചോറ്‌ ഉണ്ടാക്കുന്ന രാസപ്രവര്‍ത്തനം. അങ്ങനെയുള്ള പ്രതികരണം. അത്രമാത്രം.

ഒന്നും ഒന്നുമല്ലെന്നറിയുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണം കൂടി.

ആ പ്രതികരണം എല്ലാവർക്കും അങ്ങനെ തന്നെ, ഒരുപോലെ തന്നെ ആയിക്കൊള്ളണമെന്നല്ല. 

ഒരു തരം നിസ്സഹായാവസ്ഥ, പലപ്പോഴും ഒളിച്ചോട്ടം കൂടി..

******

ചോദ്യം :

മൊത്തത്തില്‍ അസ്തിത്വത്തില്‍ ഒരു Intelligences (തികഞ്ഞ ബോധം, ബുദ്ധി) കാണുന്നുണ്ടല്ലോ 

സൃഷ്ടിയില്‍ എന്തേലും ഉദ്ദേശം ഉണ്ടോ?


ഉത്തരം :

അതേ ഉണ്ട്. ഉണ്ടാവാം.

ആ ഉള്ളത് മാത്രമേ ഉള്ളൂ.

ഞാനും നീയും ഇല്ല.

അങ്ങനെ ഒന്നുണ്ടെങ്കിൽ അത് മാത്രമേ ഉള്ളൂ. ആ ബോധവും ബുദ്ധിയും മാത്രം. 

അത് മാത്രമാണ് ഞാനും നീയും.

അല്ലാതെ തുടരുന്ന, തുടര്‍ച്ചയുള്ളതല്ല ഈ മാറിക്കൊണ്ടിരിക്കുന്ന ഞാനും നീയും.

തുടരുന്ന തുടര്‍ച്ചയായുള്ള ഞാനും നീയും ഇല്ല.

ഉള്ളത് മാത്രം ഉള്ളതായി തുടരുന്നു. അതിനെ എന്ത് പേരിട്ട് വിളിച്ചാലും വിളിച്ചില്ലെങ്കിലും.

******

സൃഷ്ടിയെന്നും അല്ലെന്നും പറയാൻ ആളല്ല.

ഉദ്ദേശം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും ഒരേ ഫലം, ഒരേ അര്‍ത്ഥം.

കാരണം, ഉദേശം ഇല്ലെങ്കില്‍ ഇല്ല. ഇല്ലാത്തതിനെ കുറിച്ച് ചർച്ച ചെയ്യാനില്ല. 

ഇനി ഉദ്ദേശം ഉണ്ടെന്ന് വെക്കുക. ഉണ്ടെങ്കിൽ ഉണ്ട്. അതുണ്ടല്ലോ? അത് നടക്കുമല്ലോ?

പിന്നെന്തിനാണ് ഉള്ളതിനെ കുറിച്ചും ഇല്ലാത്തതിനെ കുറിച്ചും വേവലാതി?

പിന്നെന്തിനാണ് അതിനെ കുറിച്ച് ചർച്ച?

ഉണ്ടെങ്കില്‍ ഉള്ളവന്‍ അതിശക്തന്‍.

അവന്റെ ഉദ്ദേശം മാത്രം നടക്കുന്നു.

അത് മാത്രമല്ലേ നടക്കൂ? 

അതുകൊണ്ട്‌ കൂടി ഞാനും നീയും ഇല്ല, സ്ഥിരമല്ല, തുടര്‍ച്ചയായുള്ളതല്ല.

എന്റേതും നിന്റേതും എന്ന് പറയുന്ന ഒന്നും ഇല്ല.

എന്നെയും നിന്നെയും ഞാനും നീയും ആക്കുന്ന ഒന്നും, കണ്ണും മൂക്കും ഹൃദയവും ശ്വാസകോശവും തലച്ചോറും ഒന്നും ഞാനും നീയുമല്ല. അവയെ ഞാനും നീയും ഉണ്ടാക്കുന്നില്ല, സംവിധാനക്കുന്നില്ല, നിയന്ത്രിക്കുന്നില്ല.

ആ നിലക്കും ഞാനും നീയും ഇല്ല, ഉള്ളതല്ല.

ഞാനും നീയും ഉദ്ദേശിച്ചാലും ഇല്ലെങ്കിലും താങ്കള്‍ ഉണ്ടെന്ന് പറയുന്ന ബോധവും ബുദ്ധിയും (intelligence) മാത്രം. ഉള്ളത് കൊണ്ട്‌ മാത്രം ഉണ്ട്. അതിന്‌ വഴങ്ങി മാത്രം. ഒരുവിധം ഇല്ലെന്ന് തോന്നുന്നത്ര വഴങ്ങി. 


*******


ചോദ്യം :

ആ ഉള്ളത് എന്താണ്?

അതിനെ എങ്ങിനെ അറിയാം?

അതിനെ അനുഭവിക്കാമോ?

അതിന്റെ സ്വാഭാവം എന്ത്?


ഉത്തരം :

'അതാണ്' അതെന്ന് നമ്മൾ പറയുമ്പോൾ നമ്മൾ അകപ്പെട്ട നമ്മുടെ മാനവും മാനദണ്ഡവും വെച്ച് പറയാനും മനസ്സിലാക്കാനും ശ്രമിക്കുന്നതാണ്.

ആ പറച്ചില്‍ നമ്മുടെ മാനത്തിന്റെ പരിമിതികളും വിശേഷണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് 

അങ്ങനെ നാം അതിനെ ചുരുക്കുന്നു. . 

യഥാര്‍ത്ഥത്തില്‍ അങ്ങനെ വേണ്ടതുണ്ടോ? 

എങ്ങിനെയോ അങ്ങനെ എന്ന് മാത്രം മനസ്സിലാക്കിയാല്‍ പോരെ...?? നാം മനസിലാക്കുന്നത് പോലെയൊന്നും അല്ലാതെ. അല്ലെങ്കിൽ നമ്മെ പോലെയും നാം എല്ലാവരും വ്യത്യസ്തമായി കരുതുന്നത് പോലെയും. 

നമ്മുടെ അനുഭവവും അത് പറച്ചിലും നമ്മുടെ മാനത്തിന്റെ പരിമിതിയില്‍ നിന്ന് കൊണ്ടുള്ളതല്ലേ ആവൂ?

നമ്മുടെ മാനത്തിനും മാനദണ്ഡത്തിനും അപ്പുറത്തുള്ളതിനെ നാം എങ്ങിനെ നിര്‍വ്വചിക്കും, എന്ത് വിശേഷണം നല്‍കും?  

അങ്ങനെ വരുമ്പോള്‍, ഒരര്‍ത്ഥത്തില്‍ നാം നല്‍കുന്നതും പറയുന്നതും മുഴുവന്‍ തെറ്റാവും. 

നമ്മൾ അറിയുന്ന ഭാവങ്ങളും വികാരങ്ങളും വിചാരങ്ങളും ആവശ്യങ്ങളും മാത്രം വെച്ചുള്ളതാവും അത്.

ആ നിലക്കാണ്‌ അന്ധന്‍മാര്‍ ആനയെ നിര്‍വചിക്കുന്നത് പോലെ എല്ലാം തെറ്റാവുന്നത്. 

എന്നത്‌ കൊണ്ട്‌ തന്നെ, ശരിയെങ്കിൽ എല്ലാ വ്യത്യസ്തമായതും ഒരുപോലെ ശരി എന്ന് പറയാനും നമ്മൾ നിര്‍ബന്ധിതമാവും.

ഒന്ന് മാത്രം പ്രത്യേകിച്ച് തെറ്റല്ല. 

ഒന്ന് മാത്രം പ്രത്യേകിച്ച് ശരിയല്ല.

എന്ന് വ്യക്തമായും പറയാം.

അതുകൊണ്ടാണ് അവസാനവാദവും ഏകസത്യാവാദവും പറയുന്ന, ദൈവത്തെയും സത്യത്തെയും ആ നിലക്ക് ഏതെങ്കിലും കാലത്തിലും ഗ്രന്ഥത്തിലും വ്യക്തിയിലും രൂപത്തിലും ഭാവത്തിലും നിര്‍വ്വചനത്തിലും മാത്രമായി ചുരുക്കുന്ന മതങ്ങളെ ഒരുവിധത്തില്‍ തള്ളേണ്ടി വരുന്നത്.

*******

താങ്കളുടെ ചോദ്യങ്ങള്‍ വളരെ നല്ല ആഴമുള്ള ചോദ്യങ്ങൾ. വളരേ സന്തോഷം, നന്ദി.

നല്ല ചോദ്യങ്ങൾ ഉണ്ടാവുന്നതാണ് നല്ല ഉത്തരങ്ങളെ ഉണ്ടാക്കുന്നത്. ശരിക്ക് പറഞ്ഞാൽ നല്ല ചോദ്യങ്ങള്‍ ചോദിക്കുന്നവനാണ് നല്ല ഗുരു.

Thursday, August 18, 2022

ഒന്നുമില്ലായ്മ എന്നതും ഒരു പേര്, വിശേഷണം.

നിസ്സഹായതയും അജ്ഞതയും അറിയലും തോട്ടറിയലും മാത്രം ബോധോദയം.

നിസ്സഹായതയും അജ്ഞതയും വിളിച്ചു പറയൽ മാത്രം ബോധോദയം

*****

ഒന്നുമില്ലായ്മ എന്നതും ഒരു പേര്, വിശേഷണം. 

ഒന്നുമില്ലായ്മ എന്നതും നിസ്സഹായതയും അജ്ഞതയും പ്രകടിപ്പിക്കാൻ തന്നെ നീ നൽകുന്ന പേര്, വിശേഷണം. 

ഒന്നുമില്ലായ്മ എന്ന പേരിനും വിശേഷണത്തിനും പകരം ദൈവം എന്നും പേരും വിശേഷണവും ആവാം.

******

പേരും വിശേഷണവും എന്തായാലും, അത് രൂപപ്പെടുന്നത് നിസ്സഹായതയും അജ്ഞതയും തൊട്ടറിയുന്നിടത്ത്. 

നിസ്സഹായതയും അജ്ഞതയും മറച്ചുപിടിക്കുന്ന വസ്ത്രമാണ് ദൈവമെന്നും ഒന്നുമില്ലായ്മയെന്നും ഒക്കെ പറയുന്ന പേരും വിശേഷണവും.

*****

ദൈവമെന്നോ ഈശ്വരനെന്നോ അല്ലാഹുവെന്നോ പേരില്ലാതെ നിങ്ങൾക്ക് ദൈവത്തെ സങ്കല്പിക്കാൻ സാധിക്കുമോ? 

ഇല്ല. 


എങ്കിലറിയുക. 

നിങൾ  ബിംബാരാധകനാണ്. 

കാരണം ദൈവമെന്നും ഈശ്വരനെന്നും അല്ലാഹുവെന്നും ഉള്ള പേരും ബിംബമാണ്. 

നിങ്ങൾക്ക് ബിംബാരാധകനല്ലാതെയാവാൻ സാധിക്കില്ല. 

ബിംബമില്ലാതെ ദൈവത്തിൽ വിശ്വസിക്കാനും നിങ്ങൾക്ക് സാധിക്കില്ല.

*****

ഒന്നുമല്ല, ഒന്നുമില്ല എന്നതും നിൻ്റെ മാനവും വിതാനവും വെച്ചുള്ള മനസ്സിലാക്കൽ മാത്രം. 

ഒന്നുമല്ല, ഒന്നുമില്ല എന്നതും ഒരു പേര്, വിശേഷണം. 

ഒന്നുമല്ല, ഒന്നുമില്ല എന്നത് ദൈവമെന്നും ഈശ്വരനെന്നും പോലെ തന്നെയുള്ള പേര്, വിശേഷണം. 

നിസ്സഹായതയും അറിവുകേടും തന്നെ ഉണ്ടാക്കുന്ന പേര്, വിശേഷണം.

നന്മയും തിന്മയും ഉണ്ടോ?

 നന്മയും തിന്മയും ഉണ്ടോ? 

ഉണ്ട്. 

ആപേക്ഷികമായി മാത്രം. 

നമ്മുടെ ആവശ്യവും അനാവശ്യവും പോലെ. 

അതറിയാൻ വേദഗ്രന്ഥം വേണ്ട. 

ആപേക്ഷികമായി തന്നെ അതിനെ കൈകാര്യം ചെയ്യാം. 

അപ്പപ്പോള്‍ ഉണ്ടാക്കുന്ന വ്യവസ്ഥിതിയും നിയമവും വെച്ച്.

****

ചാരമാകുക. 

ചാരമാകാൻ കാത്തിരിക്കുക. 

ഒന്നുമില്ലായ്മയിൽ നിന്നും എന്തോ ആയി വന്ന നിനക്ക് ഒന്നുമില്ലായ്മയിലേക്കുള്ള ദൂരമാണത്. 

നീ ഇല്ലെന്ന് വരുത്തുന്ന വല്ലാത്ത ദൂരം. 

ദൂരം കുറക്കുന്ന ദൂരം. 

ദൂരം ദൂരമായിരുന്നില്ലെന്ന് വരുന്ന ദൂരം.

Wednesday, August 17, 2022

എന്തുകൊണ്ട് വഞ്ചനയെ സഹിക്കുന്നില്ല. ചോദ്യം ചെയ്തു പോകുന്നു ?

എന്തുകൊണ്ട് വഞ്ചനയെ സഹിക്കുന്നില്ല. ചോദ്യം ചെയ്തു പോകുന്നു? 

കാരണം, വഞ്ചന നിങ്ങളെ വിഡ്ഢിയാക്കുന്നു. വഞ്ചിക്കുന്ന ആൾ സാമാനയുക്തിയെ തകർക്കുന്നു. നിങ്ങളൂടെ ആടിനെ പട്ടിയാക്കുന്നു.

നിങൾ ഒരുപക്ഷേ സ്വയം വിഡ്ഢിയാവാൻ തയാറായിരിക്കും. 

നിങൾ സ്വയം വിഡ്ഢിയെ പോലെ ജീവിക്കുകയും ചെയ്യും. 

പക്ഷേ മറ്റൊരാൾ നിങ്ങളെ വിഡ്ഢിയാക്കുന്നത് അത് പോലെയല്ല. 

അത് സാമാന്യബോധത്തെ തകർക്കലും ചോദ്യംചെയ്യലുമാണ്. ജീവിതപശ്ചാത്തലം തകർക്കലാണ്. 

നിങൾ ലക്ഷങ്ങളും കോടികളും ദാനംനൽകും. 

പക്ഷേ, വഞ്ചിക്കപ്പെട്ട് നഷ്ടപ്പെടുന്ന പത്ത് രൂപയും നിങൾ സഹിക്കില്ല. 

അവിടെ നിങൾ തർക്കിക്കും. 

സ്നേഹിച്ചാൽ പത്ത് ലക്ഷവും പത്ത് കോടിയും നൽകുന്ന നിങൾ, വഞ്ചിക്കപ്പെട്ട് നഷ്ടപ്പെടുന്ന പത്ത് രൂപയും തർക്കിച്ച് തിരിച്ച് വാങ്ങും. 

അത്, നിങൾ പിശുക്കൻ ആവുന്നത് കൊണ്ടല്ല.

അത്, അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും തിരിച്ചുപിടിക്കലാണ്. 

കാരണം, ആകയാലുള്ളത് അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ്. 

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് പ്രായോഗികജീവിതം കൊണ്ടുനടത്തുന്നത്. 

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് നാം കാണുന്ന, അനുഭവിക്കുന്ന ആപേക്ഷിക ജീവിതത്തിന് ആധാരം. 

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് ശരിതെറ്റുകളുടെയും സുഖദുഃഖങ്ങളുടെയും ആധാരം.

അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും ആണ് നിങ്ങളെ നിങ്ങളും മറ്റുള്ളവരെ മറ്റുള്ളവരും ആക്കുന്നത്.

ആ അളവ് കോലുകളും മാനദണ്ഡങ്ങളും മാപിനികളും മാറുന്ന പ്രശ്നം മാത്രമാണ് വഞ്ചയിലെ മുഖ്യപ്രശ്നം. 

അളവ് കോലുകളും മാനദണ്ഡങ്ങളും  തെറ്റിയാൽ നിലനിൽപ്പും നിലനില്പിന് ആധാരമായതും നഷ്ടപ്പെടും. 

അളവ് കോലുകളും മാനദണ്ഡങ്ങളും  തെറ്റിയാൽപ്രകൃതിയുടെ താളം തെറ്റും, ഭ്രാന്താവും. 

അളവ് കോലുകളും മാനദണ്ഡങ്ങളും  തെറ്റിയാൽ ഭൂമി ഭൂമിയല്ലാതാവും. 

നിത്യജീവിതം നടത്തുന്ന കറൻസി (പണം) എന്നത് പോലും ഒരളവ്കോലും മാനദണ്ഡവും ആണ്. വളരേ ചെറിയ വിതാനമായ രാജ്യം എന്ന പരിപ്രേക്ഷ്യത്തിൽ. ദൈനംദിന ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ. 

കറൻസി എന്ന അളവ്കോലും മാനദണ്ഡവും തെറ്റിയാൽ നാടും നാടിൻ്റെ നടപ്പും ഇടപാടുകളും എല്ലാം തെറ്റും. 

കറൻസി എന്ന അളവ്കോലും മാനദണ്ഡവും അധ്വാനവും വിലയും ഇല്ലെന്നാവും തെറ്റും.

എന്നത് പോലെയേ ഏറിയാൽ വഞ്ചനയുടെ എല്ലാ കാര്യങ്ങളിലും ഉള്ളത്.

അല്ലാതെ വഞ്ചനയെ നേരിടുന്നതും എതിർക്കുന്നതും ചോദ്യംചെയ്യുന്നതും വ്യക്തിപരമായ നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും വിഷയമല്ല.

Tuesday, August 16, 2022

അഫ്ഗാനിസ്ഥാനും ഉത്തരേന്ത്യയും : വിവരം കുറവ്, വികാരം കൂടുതൽ.

അഫ്ഗാനിസ്ഥാനും ഉത്തരേന്ത്യയും ഒരുപോലെ. 

വിവരം കുറവ്, വികാരം കൂടുതൽ. 

യാഥാസ്ഥിതികം. 

മതവും വര്‍ഗീയതയും വേഗം കയറും. 

ഭരണത്തിന് മതം ഏറെ ഇഷ്ടം.

****

രാമന്റെ പേരില്‍ ഇന്ത്യൻ രാഷ്ട്രീയം. 

അല്ലാഹുവിന്റെ പേരില്‍ അഫ്ഗാന്‍ രാഷ്ട്രീയം. 

എന്ത് വ്യത്യാസം? 

രക്തച്ചൊരിച്ചില്‍ എവിടെ കുറവെന്ന് മാത്രം നോക്കാം.

*****

അഫ്ഗാനിസ്താനില്‍ നിന്നും നാം പഠിക്കേണ്ടത്. 

കഴിഞ്ഞ വർഷം അവിടെ ഇറങ്ങിപ്പോയ ഭരണകൂടവും കയറിവന്ന ഭരണകൂടവും അക്രമം നടത്തിയില്ല. 

അവർ കൊള്ളയും കൊള്ളിവെപ്പും ആഹ്വാനം ചെയ്തില്ല.

*****

താലിബാൻ പിന്തുണ  ചാക്കിലെ പൂച്ചയാണ്. 

സന്ദര്‍ഭം കിട്ടുമ്പോള്‍ അത് പുറത്ത്ചാടുന്നതാണ് എല്ലാ വിശ്വാസികളുടെയും പ്രശ്നം. 

മതവും മതേതരത്വവും വന്നാല്‍ മതത്തെ തെരഞ്ഞെടുക്കുന്ന പ്രശ്നം.

*****

എത്ര വെള്ളപൂശിയാലും താലിബാൻ പഴയത് തന്നെ. 

കാരണം, മുന്‍പ് ചെയ്തത് തെറ്റാണെന്നും, അതിൽ ഖേദിക്കുന്നുവെന്നും അത് തിരുത്തുമെന്നും താലിബാൻ ഇതുവരെ പറഞ്ഞിട്ടില്ല.

*****

എന്നിരുന്നാലും പറയട്ടെ.

ഇന്ത്യയുടെ മതേതരത്വം പോലും യാഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ വിശ്വാസധാരയുടെ കൂടി മതേതരത്വമാണ്‌. 

അതിന്‌ തെളിവാണ് ഇന്ത്യ വിഭജിച്ചുപോയ രണ്ട് രാജ്യങ്ങളിലും മതേതരത്വം ഇല്ല എന്നത്.

അവ രണ്ടും മതേതര രാജ്യങ്ങൾ അല്ല എന്നത്.

Monday, August 15, 2022

അഫ്ഗാനിസ്ഥാന്‍ : നമുക്ക് വസ്തുത സംസാരിക്കാന്‍ കഴിയണം.

ഇത് കഴിഞ്ഞ വർഷം, ഇതേ ദിവസം സന്ദർഭവശാൽ എഴുതിയ കുറിപ്പ്.

*****

താലിബാൻ വിജയത്തില്‍ ഒരുകുറേ പേര്‍ മൗനമായി പുറത്ത് പറയാനാവാത്ത ആത്മരതിയും പ്രതികാരത്തിന്റെ സ്വയംഭോഗ സുഖവും അനുഭവിക്കുന്നുണ്ടോ?

****

അഫ്ഗാനിസ്ഥാന്‍ : നമുക്ക് വസ്തുത സംസാരിക്കാന്‍ കഴിയണം. വസ്തുനിഷ്ഠമായും വസ്തുതാപരമായും സംസാരിക്കാന്‍ കഴിയണം.

അഫ്ഗാനികള്‍ ഇന്ത്യയെയടക്കം കീഴടക്കിയതല്ലാതെ, ചരിത്രത്തിൽ അഫ്ഗാനിസ്താനെ ഇതുവരെ ആര്‍ക്കും കാര്യമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. 

ആര്‍ക്കും കീഴടക്കാന്‍ കഴിയാത്തവരാണ് അഫ്ഗാനികള്‍ എന്നതിന്‌ ചരിത്രം സാക്ഷി. അത് ആര്‍ക്ക് മുമ്പിലും തലകുനിക്കാത്ത അവരുടെ പ്രകൃതമാണ്.

മുമ്പ് ഇതേപോലെ അവരെ കീഴടക്കി ഭരിക്കാന്‍ ശ്രമിച്ച റഷ്യയോടും ബ്രിട്ടനോടും ചോദിച്ചാലും ഇത്തരത്തിലുള്ള അഫ്ഗാനിസ്ഥാനെ കുറിച്ച കാര്യം മനസിലാവും.

എന്തിനധികം പറയുന്നു, ഇന്നും ബ്രിട്ടീഷുകാർ നമ്മെ ഒരു നൂറ്റാണ്ടിലധികം ഭരിച്ചു എന്ന് പറയുന്ന, മനസിലാക്കുന്ന നമ്മൾ അഫ്ഗാനികള്‍ അതിലും എത്രയോ അധികം നൂറ്റാണ്ടുകള്‍ ഇന്ത്യയെ ഭരിച്ചു എന്ന്  ഇക്കാലമത്രയും നാം കാര്യമായി മനസ്സിലാക്കിയില്ല, പഠിച്ചില്ല, പഠിപ്പിച്ചില്ല. 

നൂറ്റാണ്ടുകള്‍ ഇന്ത്യയെ ആക്രമിച്ചു കീഴടക്കി ഭരിച്ച ഗോറിയും ഗസ്നിയും തുഗ്ലക്കും സയ്യിദ് വംശവും അടിമവംശവും മുഗളരും ഒക്കെ അഫ്ഗാനികള്‍ (ഉസ്ബെക്ക്, Tajikistan അടങ്ങുന്ന) മാത്രമായിരുന്നുവെന്ന് വ്യക്തമായും നാം തിരിച്ചറിയണം. മരണത്തെ ഭയക്കാത്ത പോരാട്ടവീര്യമുള്ള അഫ്ഗാനിസ്താനും അഫ്ഗാനികളുമാണ് അവർ. 

ആ നിലക്ക് പോരാട്ടവീര്യവും മതതീവ്രതയും ഒത്തുകൂടിയ പുതിയ അഫ്ഗാന്‍-താലിബാൻ ഇന്ത്യക്ക് ഇനിയും തലവേദനയാവും. കാശ്മീരിനെയും മറ്റും മുതലെടുത്ത്, പാകിസ്ഥാനെ കൂട്ട്പിടിച്ച്. 

********

താലിബാൻ എന്ന, മതേതരത്വവും ജനാധിപത്യവും അപ്പാടെ നിരാകരിക്കുന്ന മതരാഷ്ട്രീയത്തെ നാം സ്വീകരിച്ചാലും നിരാകരിച്ചാലും, വസ്തുത വസ്തുത തന്നെ, വസ്തുനിഷ്ഠത വസ്തുനിഷ്ഠത തന്നെ.

ആരോടും വെറുപ്പും ശത്രുതയും ഉണ്ടാക്കേണ്ടത് അന്ധമായല്ല, കാര്യകാരണങ്ങൾ ഇല്ലാതെയല്ല. അന്ധമായ, കാര്യകാരണങ്ങൾ ഇല്ലാത്ത വെറുപ്പും ശത്രുതയും അവരോട് അനീതിയും അക്രമവും ചെയ്യാനും അവരെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ്‌ പ്രചരിപ്പിക്കാനും കാരണമാവരുത്. 

വെറുമൊരു സൈനിക അട്ടിമറിയല്ല താലിബാൻ നടത്തിയത്. നാട് മുഴുക്കെ നീങ്ങി, നാട്ടില്‍ മുഴുവന്‍ അധികാരവും സ്വാധീനവും സ്ഥാപിച്ച്‌ കൊണ്ടുള്ള തേരോട്ടമാണ് താലിബാൻ നടത്തിയത്. കാര്യമായ രക്തച്ചൊരിച്ചില്‍ ഇല്ലാതെ. വര്‍ഗീയവും വംശീയവുമായ സംഘട്ടനങ്ങൾ ഇല്ലാതെ. 

ഒരു രാജ്യം മുഴുവന്‍ കീഴടക്കുന്ന വലിയ തേരോട്ടം ഒരു നാടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടത്തിയിട്ടും കാര്യമായ രക്തച്ചൊരിച്ചില്‍ ഉണ്ടായില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തണ്ട സംഗതിയാണ്. അതിന്‌ പ്രധാനമായും കാരണം അവർ സ്വന്തം നാടിനേയും നാട്ടുകാരെയും വിഭജിക്കുന്ന രാഷ്ട്രീയം ഏതര്‍ത്ഥത്തിലും കളിക്കുന്നില്ല എന്നത്‌ കൂടിയായിരിക്കും. തെറ്റായാലും ശരിയായാലും അവരും അവരുടെ നാട്ടുകാരും ഉയര്‍ത്തിപ്പിടിക്കുന്ന, അവരെ ഒന്നിപ്പിക്കുന്ന അവരുടെ വിശ്വാസസംഹിതയും ആയിരിക്കാം 

സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് വേളയിലും വര്‍ഗീയ ലഹളയിലും ആള്‍ക്കൂട്ട കൊലപാതകങ്ങളിലും ഉണ്ടാവുന്നത്ര പോലും ആൾ നാശവും സ്വത്ത് നാശവും അഫ്ഗാനിസ്താനില്‍ ഈ തേരോട്ടത്തിനിടയില്‍ ഉണ്ടായതായി വാർത്തകൾ ഇല്ല.

എല്ലാ സ്വതന്ത്ര വിദേശ വാർത്താ ചാനലുകളും അവിടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടായിട്ട് പോലുമാണ് അങ്ങനെയുള്ള വാർത്തകൾ ഒന്നും തന്നെ കാര്യമായി പുറത്ത് വരാതിരുന്നത് എന്നും നമ്മൾ മനസിലാക്കണം. കീഴടക്കുന്നത് വരെ അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയുള്ള അവരുടെ എതിർ വിഭാഗം തന്നെ രാജ്യം ഭരിച്ചിട്ടും അങ്ങനെയൊന്നും പറയാൻ ഉണ്ടായില്ല.

ആ നിലക്ക് നാം മറിച്ച് മനസിലാക്കിയ താലിബാനും ഒരുപാട് കുറേ മാറിയത് പോലെ, മാറാൻ തയാറായത് പോലെ തോന്നുന്നു.

അല്ലെങ്കില്‍ നാം അവരെ കുറിച്ച് നാം മനസിലാക്കിയതും നമ്മെ പഠിപ്പിച്ചതും തെറ്റ് എന്നും, പറഞ്ഞ്‌ കേട്ടതില്‍ അധികവും ശരിയേക്കാള്‍ കൂടുതൽ തെറ്റായിരുന്നു എന്നതുമാവും. 

ശത്രുവെ കുറിച്ചാണെങ്കിലും ഉള്ള ശരി പറയണമല്ലോ? ശത്രുവെ കുറിച്ചാണെങ്കിലും കളവ് മാത്രം പറയാൻ പാടില്ലല്ലോ? നാം വലുതായി ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും അന്യമത സഹിഷ്ണുതയും ഒന്നും താലിബാനില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും....

*******

അഫ്ഗാനില്‍ നിന്ന് അമേരിക്കയും യൂറോപ്യന്‍ സേനയും പിന്‍വാങ്ങിയതും, ഒരുപക്ഷേ അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നതും, ഒരര്‍ത്ഥത്തിലും വിജയിച്ചു കൊണ്ടല്ല എന്നത് നമ്മൾ സമ്മതിച്ചേ പറ്റൂ.

20 കൊല്ലം മുഴുവന്‍ ആയുധശക്തിയും ഉപയോഗിച്ച് ശ്രമിച്ചിട്ടും അമ്പേ പരാജയപ്പെട്ടു കൊണ്ട്‌ മാത്രമാണ് അവർ പിന്‍വാങ്ങുന്നത്. മുമ്പ് പലരും ഇതേപോലെ ശ്രമിച്ച് പരാജയപ്പെട്ട് അഫ്ഗാനിസ്താനില്‍ നിന്നും പിന്‍വാങ്ങിയത് പോലെ തന്നെ. 

വീണത് കെണിയിലാണെന്ന് മനസിലാക്കിത്തന്നെ തടി രക്ഷപ്പെടുത്തുക മാത്രമായിരുന്നു അമേരിക്ക. ആ നിലക്ക് തന്നെയാണ് അവർ ദോഹയില്‍ താലിബാനുമായി കരാറില്‍ എത്തുന്നത്.

അതുകൊണ്ട്‌ മാത്രമാണ് ഇത്രയെളുപ്പം തേരോട്ടം നടത്തി വിജയിക്കാനും കീഴടക്കാനും താലിബാന് കഴിയുന്നത്. ആരും ഒന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളത്‌ പോലെ, ആര്‍ക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഉറപ്പുള്ളത്‌ പോലെ. 

അമേരിക്കയും യൂറോപ്യന്‍ സേനയും വിജയിച്ചുണ്ടാക്കിയ ഒരു സമാധാന കരാറിന്റെ അടിസ്ഥാനത്തിലല്ല പിന്മാറിയത് എന്ന് നമ്മൾ എടുത്തുപറഞ്ഞ്‌ ഓര്‍മ്മിക്കണം. പകരം അവർ സ്വയം പരാജയപ്പെട്ടുണ്ടാക്കിയ, ഉണ്ടാക്കാൻ നിര്‍ബന്ധിതമായ യുദ്ധക്കരാറിന്റെ അടിസ്ഥാനത്തിലാണ്, ഏറെക്കുറെ താലിബാനോട് തോറ്റത് പോലെയാണ്, പിന്‍വാങ്ങിയത്. ഒരര്‍ത്ഥത്തില്‍ 'നമ്മളില്ലേ' എന്ന് പറഞ്ഞ്‌ കളം വിട്ടോടുന്നത് പോലെ. 

അങ്ങനെയെങ്കില്‍ ചില ചോദ്യങ്ങൾ ബാക്കിയാവണം. ചിലത് പുനഃപരിശോധനക്ക് വിധേയമാക്കേണ്ടിയും വരും. 

ഇക്കാലമത്രയും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പറഞ്ഞ് പ്രചരിപ്പിച്ച അവരുടെ വീരോചിത വിജയത്തിന്റെ കഥകൾ പച്ചക്കള്ളം മാത്രമായിരുന്നുവോ?

അവർ അഫ്ഗാനെ കുറിച്ചും താലിബാനെ കുറിച്ചും പറഞ്ഞ് പ്രചരിപ്പിച്ചത് വിടുവായത്തം മാത്രമായിരുന്നുവോ?

എത്രത്തോളമെന്നാല്‍, എന്നോ സ്വാഭാവികമായി മരിച്ചുപോയിരുന്ന ബിന്‍ലാദനെ ആയിരുന്നുവോ അവർ വേട്ടയാടി കൊന്നു എന്ന് വരെ കഥയാക്കി പറഞ്ഞത്?  

ഇക്കാരണത്താല്‍  മാത്രമാണോ എല്ലാ രേഖകളും കത്തിച്ചു കളയാന്‍ അമേരിക്ക അവിടെയുള്ളവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയത്?

********

ഇനി അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാര്യം :

ഇന്ത്യ ഇതുവരെയും ഒരു കൃത്യമായ നിലപാട് എടുത്തില്ല. ഒരുപക്ഷേ ഇന്ത്യക്ക് അതിന്‌ സാധിക്കുന്നില്ല.

താലിബാനെയോ അതല്ല മുന്‍പുണ്ടായിരുന്ന അഫ്ഗാന്‍ സര്‍ക്കാറിനെ തന്നെയോ പിന്തുണക്കേണമോ എന്നത് തന്നെ തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആരെ കൊണ്ടാലും ആരെ തള്ളിയാലും ഇന്ത്യക്ക് അഫ്ഗാനിസ്താനില്‍ പ്രതീക്ഷയില്ലാത്ത ഒരവസ്ഥ. എന്നല്ല തിരിച്ചടി മാത്രം കിട്ടുമോ എന്ന് പേടിച്ച അവസ്ഥ. ഇന്ത്യന്‍ താല്‍പര്യങ്ങൾ സംരക്ഷിക്കാന്‍ കഴിയാതെ പോകുമോ എന്ന് പേടിച്ച അവസ്ഥ.

ഇതിനെല്ലാം അപ്പുറം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണനേതൃത്വത്തെ മാത്രമേ അഫ്ഗാനിസ്താനില്‍ നമ്മൾ അംഗീകരിക്കുകയുള്ളൂ എന്ന് പറഞ്ഞ്‌ കാത്തിരിക്കുക എന്ന് വന്നാല്‍ അതിവിദൂരഭാവിയില്‍ പോലും ഒന്നും ചെയ്യാൻ കഴിയാത്ത, ഒരു നിലക്കും ഇടപെടാന്‍ കഴിയാത്ത അവസ്ഥ ഇന്ത്യക്ക് ഉണ്ടാവുകയും ചെയ്യും. 

അല്ലെങ്കിലും ഇക്കാലമത്രയും വിദേശകാര്യ നയനിലപാടുകള്‍ എടുക്കുന്ന കാര്യത്തില്‍ ഇന്ത്യ പൊതുവേ പിറകിലാണ്. വിവേകം കുറഞ്ഞ മട്ടിലാണ്. ചതുരംഗം അറിയാത്തത് പോലെ. സംതുലനം ചെയ്യാൻ കഴിയാതെ. ഇന്ത്യയുടെ ഉള്ളില്‍ മാത്രം വീരവാദം മുഴക്കി പുറമെ പൂർണ്ണമായും പരാജയപ്പെട്ടു കൊണ്ട്‌. 

അതുകൊണ്ട്‌ തന്നെ സ്വന്തം അയല്‍വാസികള്‍ വരെ നമുക്ക് നഷ്ടമായി ശത്രുക്കളാവുന്ന നഷ്ടക്കച്ചവടത്തിലാണ് പൊതുവേ ഇന്ത്യ. 

പാക്കിസ്ഥാനാണെങ്കില്‍ അക്കാര്യത്തില്‍ പൊതുവേ മുന്നിലും, നല്ല വൈഭവത്തോടേയും. 

ഒരു ഭാഗത്ത് പാക്കിസ്ഥാന്‍ അമേരിക്കക്ക് താലിബാനെ ആക്രമിക്കാന്‍ സഹായം നല്‍കുന്നു.

അതേ സമയം തന്നെ അതേ പാക്കിസ്ഥാന്‍ താലിബാനെ സംരക്ഷിക്കുന്നു, വളര്‍ത്തുന്നു, താലിബാനുമായി നല്ല ബന്ധം സ്ഥാപിക്കുന്നു. 

അമേരിക്കയുമായി പാക്കിസ്ഥാന്‍ നല്ല ബന്ധം തുടരുമ്പോള്‍ തന്നെ ചൈനയുമായി അവർ കൃത്യമായ നല്ല ബന്ധം എല്ലാ അടിസ്ഥാനത്തിലും സൂക്ഷിക്കുന്നു. ചതുരംഗം കളിക്കുന്ന വൈഭവം നോക്കൂ. 

അതുകൊണ്ട്‌ തന്നെ അഫ്ഗാന്റെ നിലവിലെ അവസ്ഥയില്‍ ഒരു നിലക്കും ഇടപെടാന്‍ കഴിയാതെ ഇന്ത്യ പുറത്ത്. പാക്കിസ്ഥാന്‍ പൂർണ്ണമായും ഉള്ളില്‍.

Sunday, August 14, 2022

സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമാണ് ; നാടിന് മാത്രമല്ല.

സ്വാതന്ത്ര്യദിനാശംസകൾ. 

അറിയുക: സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമാണ് ;  നാടിനല്ല, നാടിന് മാത്രമല്ല. 

ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിലൂടെയാണ് നാടിൻ്റെ സ്വാതന്ത്ര്യം. 

വീണ്ടുമറിയുക: സ്വാതന്ത്ര്യം (freedom) വേറെ നിരാശ്രയത്വം (independence) വേറെ. 

ഉത്തരവാദിത്വ ബോധമാണ് സ്വാതന്ത്ര്യത്തിനുള്ള ന്യായം. 

നിരാശ്രയത്വമാണ് (independence) സ്വാതന്ത്ര്യത്തിലേക്കുള്ള (freedom) വഴി. 

നിരാശ്രയത്വം (independence) വരിക്കാതെയുള്ള സ്വാതന്ത്ര്യം (freedom) സ്വാതന്ത്ര്യമല്ല.

അക്രമിയെക്കാൾ വലിയ അക്രമി ആ സമൂഹമാണ്.

രാജ്യത്തെ സേവിക്കാനിറങ്ങുന്നവർ ചുരുങ്ങിയത് രാജ്യത്തിന്റെ ചിലവില്‍ ആര്‍ഭാടം നടത്തുന്നവരായിരിക്കരുത്. 

രാജ്യത്തെ സേവിക്കാനിറങ്ങുന്നവർ രാജ്യത്തെ കട്ട്മുടിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നവരായിരിക്കരുത്.

****

സർക്കാർ ജീവനക്കാര്‍ നാടിന്റെയും നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ പണം അര്‍ഹതയില്‍ കൂടുതൽ മുടിച്ചു തിന്നുന്നു. 

പ്രവാസികള്‍ ഇവിടെ ഇല്ലാത്ത പണം നാട്ടിലേക്ക് കൊണ്ടുവരുന്നു.

*****

ജോലിസ്ഥിരതയും യൂണിയനുകള്‍ നല്‍കുന്ന ധൈര്യവും ക്രമേണയുണ്ടാവുന്ന ആലസ്യവും ചുറ്റുപാടും സാഹചര്യവും കൂട്ടുകെട്ടും ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും ആരെയും നശിപ്പിക്കാതിരിക്കട്ടെ.

****

അക്രമി ശിക്ഷിക്കപ്പെടുകയോ ശിക്ഷിക്കപ്പെടാതിരിക്കുകയോ ചെയ്യും. 

പക്ഷേ, എന്തായാലും ശിക്ഷിക്കപ്പെടേണ്ട ഒരു വിഭാഗമുണ്ട്. 

അക്രമത്തിന് സാക്ഷിയായി നിന്ന് അക്രമിയെ തിരുത്താതെ സംരക്ഷിച്ച് പിന്തുണക്കുന്ന സമൂഹം. 

അക്രമിയെക്കാൾ വലിയ അക്രമി ആ സമൂഹമാണ്.

Friday, August 12, 2022

ഐഡൻ്റിറ്റി അന്വേഷിക്കുന്ന വഴിയിൽ ഉണ്ടാവുന്ന ഐഡൻ്റിറ്റി.

'ഞാൻ' അഹങ്കാരിയാണ്. 

ആര് പറഞ്ഞു 'ഞാൻ ' അഹങ്കാരിയല്ലെന്ന്?

'എൻ്റെ' അഹങ്കാരം ദൈവത്തിനുള്ള 'എൻ്റെ' സ്തുതിയും മഹത്വപ്പെടുത്തലുമാണ്. 

'എൻ്റെ' അഹങ്കാരം ദൈവത്തിൻ്റെ തന്നെ അഹങ്കാരമാണ്, വലുപ്പമാണ്, മഹത്വമാണ്. 

ദൈവമെന്ന പ്രാപപഞ്ചികതയുടെ അഹങ്കാരവും വലുപ്പവും മഹത്വവും.

******

' ഞാൻ ' ഇതാണ്, അതാണ് എന്ന് വരുത്താനുള്ള ശ്രമം ജീവിതം. 

വ്യക്തിത്വം തേടുന്ന വഴിയിൽ ഉണ്ടാവുന്ന വ്യക്തിത്വം. 

അർത്ഥം തേടുന്ന വഴിയിൽ ഉണ്ടാവുന്ന അർത്ഥം, അർത്ഥരാഹിത്യം. 

ഐഡൻ്റിറ്റി അന്വേഷിക്കുന്ന വഴിയിൽ ഉണ്ടാവുന്ന ഐഡൻ്റിറ്റി. 

ഞാൻ എന്താണെന്ന് അന്വേഷിക്കുന്ന വഴിയിൽ ഉണ്ടായി ഇല്ലാതാവുന്ന ഞാൻ. 

ഞാൻ തന്നെ ഇല്ലെന്ന് വരുന്ന, വരുത്തുന്ന ജീവിതം.

******

'എന്നെക്കുറിച്ച ഓര്‍മ്മ ബാക്കിയാവണം' 

'എന്ത് ചെയ്യാം? '

'കടന്ന്പോകുന്ന ജീവിതത്തിന്റെ പാദമുദ്ര മാത്രം നീ.' 

'പാദമുദ്രകള്‍ ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കും.'

****

ജീവിതം അതിജീവനത്തിന് മാത്രം മുന്‍ഗണന കൊടുക്കുന്നു, കൊടൂപ്പിക്കുന്നു. 

അത്യദ്ധ്വാനം ചെയ്ത്, ഒരര്‍ത്ഥവും പ്രത്യേകിച്ച് കാണാതെ ദുരിതത്തിലും പ്രയാസത്തിലും മാത്രം ജീവിക്കുന്ന മഹാഭൂരിപക്ഷവും തെളിവ്.

തീയിൽ വീണ് കരിഞ്ഞ വിത്തിലും മരമുണ്ടായിരുന്നില്ലേ?

വിത്തിൽ മരമുണ്ടെന്നറിയാം.

മുൻകൂട്ടി ദൂരെ കാണുന്ന എല്ലാവർക്കുമറിയാം. 

മണ്ണിൽ വീണ് വെള്ളവും വളവും വെളിച്ചവും വായുവും കിട്ടുന്ന വിത്ത് മുളച്ച് മെല്ലെ മെല്ലെ വളർന്ന് മരമായി തീരുകയും ചെയ്യും.

പക്ഷേ, തീയിൽ വീഴുന്ന വിത്തോ? 

തീയിൽ വീണ് കരിഞ്ഞ് കരിയായ വിത്തിലും യഥാർഥത്തിൽ മരമുണ്ടായിരുന്നില്ലേ? 

ഉണ്ടായിരുന്നു.

പക്ഷേ ആരറിയാൻ? 

ആരസ്വസ്ഥപ്പെടാൻ?

തത്തയും പ്രാവും ലവ്ബോർഡും കൊല്ലപ്പെട്ടാൽ വേദനിക്കുന്നവൻ തന്നെ കോഴിയെയും ആടിനെയും അറുത്ത് പൊരിച്ച് തിന്നുന്നു. അതുപോലെ തന്നെ വേദനിക്കാതെ.

*****

നടക്കാതെ പോയതാണോ നടന്നതാണോ നല്ലത്?

ആർക്കറിയാം?

നടക്കാതെ പോയത് നടന്നിരുന്നാൽ കഥയും ഗതിയും വേറെ ആകുമായിരുന്നു. 

നടക്കാതെ പോയത് നടന്നിരുന്നാൽ ഓരോരുത്തരുടെയും ജീവിതത്തിൽ ഇപ്പോഴുള്ളതിനേക്കാൾ എന്താകുമായിരുന്നു? 

രസതന്ത്രം മുഴുവൻ വേറെയൊരു തരത്തിലും ദിശയിലും ആകുമായിരുന്നു.

പലപ്പോഴും പറയേണ്ടത്, പറയേണ്ടത് പോലെ, പറയേണ്ടപ്പോൾ, പറയേണ്ടിടത്തും പറയേണ്ട ആളോടും പറയാതെ പോകുന്നു, പറയാൻ സാധിക്കാതെ പോകുന്നു....

അങ്ങനെ പറയാനും ചെയ്യാനും ആകാതെ പോയതും സാധിക്കാതെ പോയതുമാണ് ജീവിതത്തിൽ കൂടുതൽ. 

എല്ലാവരുടെ കാര്യത്തിലും. 

പ്രണയത്തിൻ്റെ കാര്യത്തിൽ പ്രത്യേകിച്ചും. 

യഥാർഥത്തിൽ പൂത്തുലയുമായിരുന്നത്, അങ്ങനെ പിന്നെ എന്തൊക്കെയോ ആകുമായിരുന്നത് മറിച്ച് എന്തൊക്കെയോ ആയി, ആവുന്നു.

പലതും മൊട്ടിടുക പോലും ചെയ്യാതെ പോകുന്നതങ്ങനെ. 

മണ്ണിൽ മുളക്കുമായിരുന്ന വിത്ത് യഥാർഥത്തിൽ വിത്തായിരുന്നു എന്ന് പോലും മനസിലാക്കാൻ സാധിക്കാത്ത വിധം അഗ്നിയിൽ വീണ് കരിയുന്നതങ്ങനെ. 

യഥാർഥത്തിൽ പ്രണയം എന്നത് ഉണ്ടെന്നാലും ഇല്ലെന്നാലും സംഗതി ഇങ്ങനെ. 

നടക്കാതെ പോയ പ്രണയം കാരണം നടന്നതൊക്കെ നല്ലതായാലും മോശമായാലും.

നടക്കാതെ പോയതിന് കാരണമായ അതാത് കാലത്തെ, അതാത് സമയത്തെ അധൈര്യവും കഴിവുകേടും മറ്റാരും അറിയാതെ പോയി, അറിയാതെ പോകുന്നു. 

അതാത് കാലത്തെ, അതാത് സമയത്തെ അത്തരം അധൈര്യവും കഴിവുകേടും ഉണ്ടാക്കിയ നിസ്സഹായത തന്നെ അക്കാലത്ത് ഉറക്കം കളയുംവിധം ഏറെ ഉദ്ദേശിച്ചതും ആഗ്രഹിച്ചതും ആകാതെ പോകാനും സാധിക്കാതെ പോകാനും കാരണം. 

പലപ്പോഴും പറയേണ്ടത്, പറയേണ്ടത് പോലെ, പറയേണ്ടപ്പോൾ, പറയേണ്ടിടത്തും ആളോടും പറയാതെ, പറയാൻ സാധിക്കാതെ. വിത്ത് മണ്ണിൽ വീഴാതെ. വെള്ളവും വെളിച്ചവും വായുവും കിട്ടാതെ.


അതാത് കാലത്തെ, സമയത്തെ ആ നിസ്സഹായതയും അതുണ്ടാക്കിയ പരാജയവും തന്നെയാണ് പിന്നീട് പുകമറയിട്ട് കവിതയും സന്യാസവും ദർശനവും ഒക്കെ ആയിത്തീരുന്നത്, ആയിത്തീർന്നത്.


Thursday, August 11, 2022

കസേരയുടെയും അധികാരത്തിൻ്റെയും വലുപ്പമാണോ എൻ്റെ വലുപ്പം?

യോഗയും ധ്യാനവും മറ്റും കൊണ്ട് മനസ്സിനെ നിയന്ത്രിക്കുന്നു എന്നതൊക്കെ വെറും പറച്ചിലും  അവകാശവാദവും മാത്രം. 

അങ്ങനെയൊരു യോഗയും ധ്യാനവും ഇല്ല തന്നെ. അക്കരപ്പച്ച മാത്രമല്ലാതെ. മരീജികാ ബോധം മാത്രമല്ലാതെ.

സാധാരണ എല്ലാവരും എങ്ങനെയൊക്കെ നിയന്ത്രിക്കുന്നുവോ, സാധാരണ എല്ലാവർക്കും എത്രയൊക്കെ നിയന്ത്രിക്കാൻ സാധിക്കുന്നുവോ, അത്രയൊക്കെ തന്നെ അവരും ഇവരും എല്ലാവരും സ്വാഭാവികമായും ആവശ്യാനുസാരവും നിയന്ത്രിക്കുന്നു.

*****

കസേരയുടെയും അധികാരത്തിൻ്റെയും വലുപ്പമാണോ എൻ്റെ വലുപ്പം???

എങ്കിൽ കസേരയും അധികാരവും ഇല്ലെങ്കിൽ ഞാൻ???

എൻ്റെ വലുപ്പമാണോ കസേരയുടെയും അധികാരത്തിൻ്റെയും വലുപ്പം???

എങ്കിൽ ഞാൻ ഇല്ലാത്ത കസേരയും അധികാരവും???


അനാവരണം ചെയ്തുനോക്കൂ. ഉള്ളി പൊളിച്ചത് പോലെയാവും.

പ്രണയ വേളയിൽ സ്ത്രീയെ കുറിച്ച് പുരുഷനും പുരുഷനെ കുറിച്ച് സ്ത്രീയും ധരിക്കുന്നതും സങ്കൽപ്പിക്കുന്നതും എത്രമാത്രം ഇല്ലാത്തത്, ഉള്ളുപൊള്ളയായത്!! 

അനാവരണം ചെയ്തുനോക്കൂ. ഉള്ളി പൊളിച്ചത് പോലെയാവും. ഉള്ളിലൊന്നും ഇല്ലാതെ. 

ഈ 'ഞാൻ ' തന്നെ എത്രമാത്രം ഇല്ലാത്തത്, ഉള്ളുപൊള്ളയായത്!!

*****

സ്വന്തം പ്രശ്നങ്ങൾ സ്വയം നെയ്തെടുക്കുന്നവർ. 

മറ്റുള്ളവർ ഉണ്ടാക്കിയതാണ് ആ പ്രശ്നങ്ങളെന്ന് ആരോപിച്ച്  സ്വയം ആശ്വാസം കണ്ടെത്തുന്നവർ. 

സ്വയം നെയ്ത വലക്കുള്ളിൽ തന്നെ തടവ് പുള്ളികളാകുന്നവർ. 

എല്ലാറ്റിൽ നിന്നും സ്വയം മാറിനിന്ന് ഒരു ദ്വീപായി ഒറ്റപ്പെടുന്നവർ.



ഈ 'എനിക്ക്' സ്വാർത്ഥനേ ആവാനൊക്കൂ.

ഈ 'ഞാൻ' സ്വാർത്ഥനാണ്. 

ഈ 'എനിക്ക്' സ്വാർത്ഥനേ ആവാനൊക്കൂ. 

ഈ തലച്ചോറ് അങ്ങനെയേ പ്രവർത്തിക്കൂ. 

ബാക്കിയെല്ലാം ഈ 'എൻ്റെ' സ്വാർത്ഥതക്ക് വേണ്ടിയും സ്വാർത്ഥതയെ മറച്ചുവെക്കാനും മാത്രം. 

'എൻ്റെ' ഈ സ്വാർത്ഥതയിലൂടെ തന്നെ എൻ്റെ പേര്കേട്ട, വെറും അവകാശവാദമായ ധർമ്മവും പുണ്യവും നിസ്വാർത്ഥതയും സംഭവിക്കുന്നു.

*****

മരണം നിദ്രയല്ല, നിത്യനിദ്രയല്ല. 

നിദ്രയെന്നും നിത്യനിദ്രയെന്നും മരണത്തെ കുറിച്ച് പറയുമ്പോൾ ഒരു പ്രശ്നമുണ്ട്. 

ആ നിദ്രയിൽ മുഴുകിയവനും ആ നിദ്രയെ ആസ്വദിക്കുന്നവനും ആ നിദ്രയിൽ നിന്നും എപ്പോഴെങ്കിലും ഉണരാൻ സാധ്യതയുള്ളവനും ബാക്കിയുണ്ടെന്ന അർത്ഥം വരും. 

മരിക്കുന്നയാൾ പൂർണമായും ഇല്ലാതാവുന്ന പ്രക്രിയ മാത്രമാണ് മരണം.

ഒരു പേരും ഏതെങ്കിലും ഒരു മതത്തിന്റേതല്ല.

ഒരാളുടെ പേരും ഏതെങ്കിലും ഒരു മതത്തിന്റേതല്ല.

ഒരു മതത്തിനും അങ്ങനെ പ്രത്യേകിച്ച് നിശ്ചയിച്ച രജിസ്റ്റർ ചെയത് രേഖപ്പെടുത്തിയ മതത്തിന്റേതായ പേരില്ല.

എല്ലാ പേരുകളും എല്ലാവർക്കും ആകാവുന്നത് മാത്രം. പേരിടുന്നവർ തെരഞ്ഞെടുക്കണം തീരുമാനിക്കണം എന്ന് മാത്രം 

യേശുവിന്റെ പേര്‌ ക്രിസ്തുമതം നിശ്ചയിച്ച പേരല്ല.

മുഹമ്മദിന്റെ പേര്‌ ഇസ്ലാം നിശ്ചയിച്ചതുമല്ല.

യേശുവും മുഹമ്മദും ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും മുന്‍പ് ആ പേര്‌ സ്വീകരിച്ചവർ.

യേശുവിന്റെയും മുഹമ്മദിന്റെയും കൂടെ കൂടിയവർ ആരും (കൂടെ കൂടിയതിന്‌ ശേഷം) കാര്യമായി പേര്‌ മാറ്റിയതുമില്ല. 

രാമനും കൃഷ്ണനും ഹിന്ദുമതം എന്തെന്ന് പോലും അറിഞ്ഞില്ല. അവർ ഹിന്ദുമതം എന്ന് കേട്ടിട്ട് പോലുമില്ല. 

ഒരു മതവും ഇന്നാല്‍ ഇന്ന പേര്‌ തങ്ങളുടേത്, അത് തന്നെ മതവിശ്വാസികള്‍ ഇടണം, വെക്കണം എന്ന് എവിടെയും നിര്‍ദ്ദേശിക്കുന്നില്ല, നിഷ്കര്‍ഷിക്കുന്നില്ല. അതിന്‌ മാത്രം ജീവനും നിശ്ചയങ്ങളും ഉള്ളതല്ല ഒരു മതവും. പൗരോഹിത്യം നല്‍കിയ ജീവനും നിശ്ചയങ്ങളും മാത്രമല്ലാതെ. 

ഏത് പേരാണ് ഏതെങ്കിലും ഒരു മതത്തിന്റേത് മാത്രമെന്ന് പറയാവുന്നത്?

അങ്ങനെയൊന്നില്ല. 

അതിനാല്‍ തന്നെ, ആരും ആര്‍ക്കും ഏത് പേരും വെക്കുക, ഇടുക.

എന്ന നില വരുത്തിയില്‍ മതി. എല്ലാ മതസൂചനകളും അതോടെ ഇല്ലാതാവും.

പേര്‌ വെക്കുമ്പോള്‍ ആകയാല്‍ സൂക്ഷിക്കേണ്ടത് ഇത്രമാത്രം.

ആവുന്നത്ര പുതിയ പേര്‌ ഇടുക. പുതുമ മാത്രം സംഭവിപ്പിക്കുക . വ്യത്യസ്തമായ പേര്‌ ഇടുക. വ്യത്യസ്തത സംഭവിപ്പിക്കുക. 

കാരണം വേറൊന്നുമല്ല.

എല്ലാ ഓരോരുത്തരും ജനിക്കുന്നത് തീര്‍ത്തും പുതിയ ജന്മങ്ങളായി മാത്രം. തീര്‍ത്തും വ്യത്യസ്ത ജന്മങ്ങളായി മാത്രം. ആവര്‍ത്തനമില്ലാതെ. 

പിന്നെ സൂക്ഷിക്കേണ്ടത്?

മോശമായതെന്ന് തങ്ങൾ കരുതുന്ന അര്‍ത്ഥം ആ പേരിന് ഉണ്ടാവുന്നില്ല എന്ന് മാത്രം. അതും അങ്ങനെ കരുതുന്നുവെങ്കിൽ മാത്രം.

Wednesday, August 10, 2022

മാറിമാറി വന്നത്, ആയിത്തീര്‍ന്നത് ഇയാൾ.

'ഞാൻ ' ഇതാണ്, അതാണ് എന്ന് വരുത്താനുള്ള ശ്രമം ജീവിതം. 

വ്യക്തിത്വം തേടുന്ന വഴിയിൽ ഉണ്ടാവുന്ന വ്യക്തിത്വം. 

അർത്ഥം തേടുന്ന വഴിയിൽ ഉണ്ടാവുന്ന അർത്ഥം, അർത്ഥരാഹിത്യം. 

ഐഡൻ്റിറ്റി അന്വേഷിക്കുന്ന വഴിയിൽ ഉണ്ടാവുന്ന ഐഡൻ്റിറ്റി. 

ഞാൻ എന്താണെന്ന് അന്വേഷിക്കുന്ന വഴിയിൽ ഉണ്ടായി ഇല്ലാതാവുന്ന ഞാൻ. 

ഞാൻ തന്നെ ഇല്ലെന്ന് വരുന്ന, വരുത്തുന്ന ജീവിതം.

******

കഴിഞ്ഞതും ദൂരെയുള്ളതും വരാനുള്ളതും അയാൾ.

മാറിമാറി വന്നത്, ആയിത്തീര്‍ന്നത് ഇയാൾ.

ഇയാളില്‍ നിന്ന് അയാളിലേക്കും അയാളില്‍ നിന്ന് ഇയാളിലേക്കും അങ്ങോട്ടും ഇങ്ങോട്ടും കാര്യമായ മാറ്റമുണ്ട്, ദൂരമുണ്ട്. എല്ലാവരുടെ കാര്യത്തിലും...

മാറ്റം മാത്രം സ്ഥായിയായത്.

ഇയാളും അയാളും ആരും സ്ഥായിയല്ല.

ജനിച്ചവന്‍ മരിക്കുന്നില്ല.

മരിച്ചവന്‍ ജനിച്ചിട്ടുമില്ല.

മരിക്കുന്നത് മാറി മാറി വന്ന മറ്റാരോ മാത്രം.

ഞാനും നീയും ഇയാളും അയാളും ഇല്ലാത്ത ജീവിതം മാത്രം ബാക്കിയാവുന്നു.

*****

Tuesday, August 9, 2022

വിരൽതുമ്പില്‍ എല്ലാം പൊടുന്നനെ നടക്കണം.

വിരൽതുമ്പില്‍ എല്ലാം പൊടുന്നനെ നടക്കും, നടക്കണം എന്ന് വന്നിരിക്കുന്നു കുട്ടികള്‍ക്ക്.

അത്രക്ക് എളുപ്പമാണ്, എളുപ്പമാകണം ജീവിതം അവര്‍ക്ക് എന്നും വന്നിരിക്കുന്നു.

അങ്ങനെയല്ലെങ്കിൽ ഏത് തരം മാനസിക വൈകല്യത്തിനും അടിപ്പെടുന്ന വിധത്തില്‍ ആയിപ്പോയിരിക്കുന്നു പുതിയ തലമുറ.

ആ നിലയ്ക്ക്, എത്ര ചെറിയ പ്രയാസങ്ങളും പ്രതിസന്ധികളും തിരിച്ചടികളും വന്നാലും, നേരിടേണ്ടി വന്നാലും, ഏത് സമയത്തും ഏത് കോലത്തിലും അവർ ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥയിലും ആയിരിക്കുന്നു ......

അവർ അത്രക്ക് ഏറെക്കുറെ ജീവിക്കുന്നത് വെറും virtual ലോകത്ത് മാത്രം.. 

ഒരു കൗമാരക്കാരന്‍ വീട്ടില്‍ ഉണ്ടെന്നാല്‍ ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന ബോംബ് വീട്ടില്‍ ഉള്ളത് പോലെ തന്നെയെന്ന് വന്നിരിക്കുന്നു.

കൗമാരക്കാരുടെ മാതാപിതാക്കള്‍ തീ മാത്രം തിന്നുന്നു....

എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്‌ ഒരു പിടുത്തവും ആര്‍ക്കും ഇല്ലാതെ.

*****

എല്ലാവർക്കും ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നു എന്നര്‍ത്ഥമില്ല.

മിക്കവരും എങ്ങിനെയൊക്കെയോ ഈയൊരു ഘട്ടം തരണം ചെയ്യുന്നു എന്ന് മാത്രം. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ ഇല്ലാതെ.

ഒരമ്മ എന്ന നിലക്ക് ആണ്‍കുട്ടികളുമായി വലിയ സംഘർഷം അനുഭവിക്കേണ്ടി വരില്ല.

പക്ഷേ, ഒരു പിതാവ് എന്ന നിലക്ക് ആണ്‍കുട്ടികളുമായി അങ്ങനെ ആയിക്കൊള്ളണമെന്നില്ല. നേരെ തിരിച്ചും.

പ്രത്യേകിച്ചും അവരുടെ കൗമാര കാലത്ത് അവരുടെ തന്നെ സ്വപ്നം പിന്‍തുടരാൻ അവരെ നിയന്ത്രിച്ചോ മറ്റോ വഴി നടത്താൻ ശ്രമിക്കേണ്ടി വരുമ്പോൾ.... ....

Sunday, August 7, 2022

ഒന്നേ ഉറപ്പുള്ളൂ. ശൂന്യതാബോധം.

കൊതുകും ജീവിക്കുന്നു നീയും ജീവിക്കുന്നു നിന്റെ തലയിലെ പേനും ജീവിക്കുന്നു. 

സുന്ദരമാക്കി സൂക്ഷിച്ചു വളര്‍ത്തിയ ശരീരം പുഴുവും തിന്നുന്നു.

*****

ഈ 'ഞാൻ' ഇല്ലാതാകുമെന്ന് കരുതാനേ സാധിക്കുന്നില്ല. 

പക്ഷേ എന്ത് ചെയ്യാം? 

ഈ 'ഞാൻ ' എന്നെന്നേക്കുമായി ഇല്ലാതാവും. 

പ്രാപഞ്ചികതയുടെ തുടക്കം മുതൽ ഈ 'ഞാൻ ' ഉണ്ടായിരുന്നെന്ന് കരുതിപ്പോകുന്നു. 

എന്ത് ചെയ്യാം? 

പ്രാപഞ്ചികതയുടെ തുടക്കം മുതൽ ഈ 'ഞാൻ ' ഉണ്ടായിരുന്നില്ല.

*****

ഒന്നേ ഉറപ്പുള്ളൂ. 

ശൂന്യതാബോധം. 

ഒറ്റക്ക്, ഉള്ളിൽ എല്ലാവരും ആ ശൂന്യത നേരിടും. 

താനും തന്റേതും ഇല്ലെന്ന് വരുന്ന ആ ശൂന്യതയുമായി ഒത്തുപോകണം. 

അതാണ് പൊരുത്തം. 

ഒത്തുപോകാനാവാത്തവർക്ക് ബോറടി, പേടി. 

അവർ ആവുന്നത്ര ബാഹ്യമായതില്‍ രമിക്കും. 

ശൂന്യത മറക്കാന്‍, ശൂന്യതയില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ അതാണെന്നും ഇതാണെന്നും, ബാഹ്യമായ പലതാണെന്നും അവർ വരുത്തും, ശ്രമിക്കും, സ്ഥാപിക്കും.

Saturday, August 6, 2022

അതാണ്, അത്രക്കാണ് തലച്ചോറിൻ്റെ 'ഞാൻ '

തെളിച്ചവും വെളിച്ചവും കിട്ടാനുള്ള സംഗതിയും ഇരയുമൊക്കെ പലപ്പോഴും എല്ലാവർക്കും കിട്ടുന്നുണ്ട്. 

പക്ഷേ പാലവും പുഴയും കടക്കുവോളം അവർക്കത് കൊണ്ടുനടക്കാനും പിടിച്ചുനിർത്താനും സാധിക്കുന്നില്ല. 

മിന്നായം പോലെ കടന്നുവന്ന് അത് മിന്നായം പോലെ തന്നെ കടന്നുപോകുന്നു. 

കിട്ടിയത്  വഴിയിൽ ഉപേക്ഷിച്ച്, സ്വയം ഉപേക്ഷിക്കപ്പെടുന്ന അവർ, അവർ പോലുറിയാതെ പഴയത് പോലെ ആയിപ്പോകുന്നു.

*****

എത്രയെല്ലാം 'ഞാൻ ' ഇല്ലെന്ന് പറയുമ്പോഴും, ഈ തലച്ചോറ് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്നു പറയിപ്പിക്കുന്നു: 

'ഞാൻ ' അങ്ങനെ ചെയ്തു, 'ഞാൻ' ഇങ്ങനെ ചെയ്തു. 

'ഞാൻ ' അങ്ങനെയും ഇങ്ങനെയുമൊക്കെ ചെയ്തത് കൊണ്ടാണ് ഇതിങ്ങനെയൊക്കെ സംഭവിച്ചത് എന്നിങ്ങനെയൊക്കെയുള്ള അവകാശവാദങ്ങൾ, ഗീർവാണങ്ങൾ. 

അതാണ്, അത്രക്കാണ് തലച്ചോറിൻ്റെ 'ഞാൻ '

****

കച്ചവടത്തിനും നേട്ടത്തിനും വഞ്ചിക്കാനും അധികാരം സ്ഥാപിക്കാനുമല്ലെങ്കിൽ....,

ലോകം ചിരിയെ ഭാരമായി കാണുന്നു. 

പിന്നെ ഭ്രാന്തായും.......

Thursday, August 4, 2022

അത്രയേ ഉള്ളൂ ശൂദ്രൻ്റെ ചെവിയിൽ വേദം ചൊല്ലരുത് എന്നതിനുമർത്ഥം

പാല് കൊടുക്കുന്ന കൈക്ക് തന്നെ നിർബന്ധമായും കടിക്കുന്ന പാമ്പിനെ പലൂട്ടരുത്. അത്രയേ ഉള്ളൂ ശൂദ്രൻ്റെ ചെവിയിൽ വേദം ചൊല്ലരുത് എന്നതിനുമർത്ഥം. എത്ര നല്ല കാര്യവും ചിലരോട് പറഞ്ഞു നോക്കൂ. അപ്പോൾ മനസിലാവും. തേനിനെ പോലും വിഷയമാക്കി മാറ്റുന്നതെങ്കിനെയെന്ന്. ശൂദ്രൻ ജന്മം കൊണ്ടാണെങ്കിൽ എല്ലാവരും ഒരുപോലെ ശൂദ്രൻമാർ മാത്രം തന്നെ. 

*****


ചിലരെ കുറിച്ച് ഖുർആൻ പറഞ്ഞത് കാണൂ. 

"വെറും വെറുതെ സത്യം ചെയ്യുന്നവർ, പരിഹസിച്ചു കൊണ്ട്, പെരുംനുണകൾ ചുമന്ന് പ്രചരിപ്പിച്ചു നടക്കുന്നവർ, നന്മ തടയുന്നവർ, അതിക്രമികൾ, കൊടുംകുറ്റവാളികൾ, ക്രൂരൻമാർ, എല്ലാറ്റിനും പുറമെ തന്തയില്ലാത്തവർ (bastards). ഒന്നിനും കൊള്ളാത്ത ഇവരെ പിന്തുടരാതിരിക്കുക" (സൂറ അൽ ഖലം).

*****

രോഗിയെ എല്ലാതരം ഒഴിവ്കഴിവും കൊടുത്ത് ശ്രദ്ധിക്കും, ശുശ്രൂഷിക്കും. ദരിദ്രനെ സഹായിക്കും. 

എന്നുവെച്ച്, രോഗിക്കും ദരിദ്രനും കിട്ടുന്ന ശ്രദ്ധയും സഹായവും കണ്ട്, അതിൽ അസൂയ മൂത്ത്, ആ നിലക്കുള്ള ശ്രദ്ധയും സഹായവും കിട്ടാൻ വേണ്ടി മാത്രം ആരെങ്കിലും സ്വയം രോഗികളും ദരിദ്രരും ആവാൻ കൊതിക്കുമോ? 

ഇല്ല, അരുത്.



കര്‍മ്മവും ധര്‍മ്മവും ചെയ്യുന്നവന്‍ അറിയാതെയും സംഭവിക്കും.

കര്‍മ്മവും ധര്‍മ്മവും ചെയ്യുന്നവന്‍ അറിയാതെയും സംഭവിക്കും.

എങ്ങിനെ?

കത്തയക്കുന്നവനും കത്ത് കിട്ടുന്നവനും ഉണ്ടെന്ന് വെക്കുക.

ആ കത്ത് എന്തെന്നും കത്തിന്റെ അര്‍ത്ഥമെന്തെന്നും സന്ദേശം എന്തെന്നും കത്തയക്കുന്നവനും കത്ത് കിട്ടുന്നവനും അറിയും എന്നും വെക്കുക.

ശരി.

എന്നാലും, ആ കത്ത് സ്വയം അതെന്തെന്നും, അത് നിര്‍വഹിക്കുന്ന ധര്‍മ്മവും കര്‍മ്മവും എന്തെന്നും, അത് നല്‍കുന്ന സന്ദേശം എന്തെന്നും അറിയില്ല, അറിയുന്നില്ല.

നാം ഉച്ചരിക്കുന്ന, നാം എഴുതുന്ന, നാം കേള്‍ക്കുന്ന, നാം വായിക്കുന്ന അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഇങ്ങനെ തന്നെ.

അവ സ്വയം അവയെന്തെന്നും, അവ നിര്‍വഹിക്കുന്ന ധര്‍മ്മവും കര്‍മ്മവും എന്തെന്നും അറിയില്ല, അറിയുന്നില്ല.

Tuesday, August 2, 2022

പേടിക്കേണ്ട. എല്ലാവരും മോക്ഷത്തിലാണ്.

പേടിക്കേണ്ട. 

എല്ലാവരും മോക്ഷത്തിലാണ്. 

ആരും മോക്ഷത്തിന് പുറത്തല്ല. 

അങ്ങനെ ആർക്കും മോക്ഷത്തിന് പുറത്താകാൻ തരമില്ല, സാധ്യമല്ല. 

എല്ലാവരും വന്നതും ആയിത്തീരുന്നുതും ഒരുപോലെ, ഒന്ന്, ഒന്നിൽ നിന്ന്, ഒന്നിലേക്ക്. 

അത് എല്ലാവരും അറിയുന്നുവോ ഇല്ലേ എന്ന വ്യത്യാസം മാത്രം. 

ഒരോരുവൻ്റെയും ആ അറിവും അറിവില്ലായ്മയും ആത്യന്തികതയിൽ ഒരു വ്യത്യാസവും ഉണ്ടാക്കാൻ പോകുന്നില്ല. അഥവാ മോക്ഷത്തിലും. 

'ഞാൻ' ഇല്ലാതാവുന്ന നിമിഷം, ' ഞാൻ' ഇല്ലെന്നറിയുന്ന നിമിഷം മോക്ഷം. 

അതിനാൽ എറ്റവും ചുരുങ്ങിയത് മരണം തന്നെ മോക്ഷം. 

ഓരോ മരണവും ഉണ്ടെന്ന് തെറ്റായി ധരിച്ച 'ഞാൻ ' ഇല്ലാതാവുന്ന പ്രക്രിയ.

'ഞാൻ ' ഉണ്ടെന്ന് കരുതുന്നവൻ ' ഞാൻ' എന്ന ബോധത്തിൻ്റെ തടവറയിൽ. 

ഏറിയാൽ ആ തടവറ ജീവിക്കുവോളം മാത്രം. 

ആ തടവറ വളരേ താൽകാലികമായി, തോന്നലിൽ മാത്രം. 

അപ്പോഴും ആ തടവറയിൽ പെട്ടവനും  ദൈവത്തിൽ നിന്ന്, ആത്യന്തികതയിൽ നിന്ന്  പ്രത്യേകിച്ച് അകലെയോ അടുത്തോ അല്ല. 

അങ്ങനെ ആർക്കും ദൈവത്തിൽ നിന്ന്, ആത്യന്തികതയിൽ  നിന്ന് പ്രത്യേകിച്ച് അകലെയോ അടുത്തോ ആയിക്കൂടാ, പറ്റില്ല. 

അങ്ങനെ  ദൈവത്തിൽ നിന്ന്, ആത്യന്തികതയിൽ  നിന്ന് ആരെങ്കിലും പ്രത്യേകിച്ച് അകലെയോ അടുത്തോ  ആണെന്ന് ധരിക്കുന്നവൻ ദൈവത്തിൽ അപരാധവും ന്യൂനതയും ആരോപിക്കുന്നവനാവും.

ആരും ദൈവത്തിൽ നിന്നും പ്രത്യേകിച്ച് അകലുകയോ അടുക്കുകയോ ചെയ്യില്ല.

എല്ലാവരും എപ്പോഴും മോക്ഷത്തിൽ മാത്രം. 

കാരണം മറ്റൊന്നുമല്ല. 

എല്ലാവരും എന്ന 'ഞാനും ' 'നീയും ' ഇല്ല, സ്ഥിരമായതല്ല. 

ഉള്ളത് ഉള്ളത് മാത്രം. 

യഥാർഥത്തിൽ ഉള്ളത് മാത്രം. 

എന്തോ അത്. 

എങ്ങിനെയോ അങ്ങനെ.

*****

എത്രയെല്ലാം 'ഞാൻ ' ഇല്ലെന്ന് പറയുമ്പോഴും, ഈ തലച്ചോറ് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്നു പറയിപ്പിക്കുന്നു: 'ഞാൻ ' അങ്ങനെ ചെയ്തു, 'ഞാൻ' ഇങ്ങനെ ചെയ്തു, 'ഞാൻ ' അങ്ങനെയും ഇങ്ങനെയുമൊക്കെ ചെയ്തത് കൊണ്ടാണ് ഇതിങ്ങനെയൊക്കെ സംഭവിച്ചത് എന്നിങ്ങനെയൊക്കെയുള്ള അവകാശവാദങ്ങൾ, ഗീർവാണങ്ങൾ. 

അതാണ്, അത്രക്കാണ് തലച്ചോറിൻ്റെ 'ഞാൻ '

ജീവിതം പച്ചയായ ജീവിതം മാത്രം.

'ആയിരിക്കുക' മാത്രം ജീവിതം. 

അല്ലാതെ ജീവിതത്തിന്‌ പ്രത്യേക അര്‍ത്ഥമില്ല. 

എങ്കിലും ജീവിക്കാൻ തന്നെ ജീവിതം നിന്നെ കൊതിപ്പിക്കും, പ്രേരിപ്പിക്കും.

****

കുത്തും കോമയും ചോദ്യചിഹ്നവും: അവ എഴുതുന്നവനും വായിക്കുന്നവനും അര്‍ത്ഥം നല്‍കും. 

ശരി. 

എന്നുവെച്ച് കുത്തിനും കോമക്കും അതെങ്ങനെ തങ്ങളുടെ അര്‍ത്ഥമാവും, ബോധ്യതയാവും?

*****

ആര്, എങ്ങിനെ, എവിടെ വെച്ച്, എപ്പൊൾ പറഞ്ഞാലും , സന്ദർഭവും സാഹചര്യവും ഉണ്ടാക്കുന്ന ഭാഷാ അവതരണ വ്യത്യാസം അല്ലാതെ സത്യത്തിന് വ്യത്യസ്തമായിക്കൂട. 

വായുവും വെള്ളവും വെളിച്ചവും അടിസ്ഥാനമാക്കി ജീവിക്കുന്ന മനുഷ്യന്. 

ഭക്ഷണം കഴിക്കുന്ന മനുഷ്യന്. 

ആ ഭക്ഷണം എത്ര വ്യത്യസ്തമാക്കിയാലും. 

ചപ്പാത്തിയാവാം, ബിസ്കറ്റാവാം, ആ ബിസ്കറ്റ് തന്നെ പാലിലോ ചായയിലോ കുതിർത്തുമാവാം.

*****

ജീവിതം പച്ചയായ ജീവിതം മാത്രം. 

തിന്നുക, കുടിക്കുക, വിസർജിക്കുക, ഉറങ്ങുക. 

അതിനപ്പുറം ഒരു ലക്ഷ്യവുമില്ല. 

വെറും തോന്നലുകളിൽ മാത്രമല്ലാതെ. 

അതിനപ്പുറം എന്തോ നേടാനും സൂക്ഷിക്കാനും ഉണ്ടെന്ന് കരുതി ഗൗരവപ്പെട്ട് മസിൽപിടിക്കുന്നവൻ ഗൗരവപ്പെടുന്നത്ര മസിൽപിടിക്കുന്നത്ര ജീവിതം നഷ്ടപ്പെടുന്നവൻ.




ലോകം വീണ്ടും ഒന്നാവും, ഒന്നാവണം.

നീ പ്രാർത്ഥിച്ചാൽ കേൾക്കാത്ത ദൈവമോ? 

ആ ദൈവം നിനക്ക്  വേണ്ടി മറ്റാരെങ്കിലും പ്രാർത്ഥിക്കണം എന്ന് കരുതുകയോ? 

നിന്നെ കേൾക്കാത്ത ദൈവം നിനക്ക് വേണ്ടി മറ്റാരെങ്കിലും പ്രാർത്ഥിക്കുന്നത് കേൾക്കുമെന്നോ? 

മറ്റാരെങ്കിലും നിനക്ക് വേണ്ടി, നീ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് പോലെ പ്രാർത്ഥിക്കുമെന്നോ?

****

മനുഷ്യൻ ഒന്നുമറിയാതിരുന്ന, മനുഷ്യന് ബോധമില്ലാതിരുന്ന കാലത്ത് ലോകം ഒന്നായിരുന്നു. 

ഇടയ്ക്ക് അൽപബോധവും അല്പമായ അറിവും ലോകത്തെ വിഭജിച്ചു കുറേ രാജ്യങ്ങളാക്കി. 

ഇനി പൂർണബോധത്തിൻ്റെയും അറിവിൻ്റെയും കാലം. 

രാജ്യങ്ങളും അതിർത്തികളും ആവശ്യമില്ലാതാവുന്ന കാലം. 

ലോകം വീണ്ടും ഒന്നാവും, ഒന്നാവണം. 

രാജ്യങ്ങളും അതിർത്തികളും ഇല്ലാതാവണം.


ചിലരങ്ങനെ. ചിലന്തിയെ പോലെ.

ചിലരങ്ങനെ. ചിലന്തിയെ പോലെ. 

ചിലരെന്നല്ല, വലിയൊരു വിഭാഗം തന്നെ അങ്ങനെ. ചിലന്തികളെ പോലെ. 

യഥാർഥത്തിൽ അവരുടെ ഉള്ളിലാണ് പ്രശ്നങ്ങൾ. 

എല്ലാവരും അവരവരുടേതായ പരിമിതികൾക്കുള്ളിലുമാണ്.

അവരുടെ ഉള്ളിലുള്ള, അല്ലെങ്കിൽ അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകപ്പെട്ട പ്രശ്നങ്ങളെ അവർ ലോകത്തിലും ചുറ്റുപാടിലും മറ്റുള്ളവരിലും  ആരോപിക്കും. 

ഒട്ടുമിക്ക കലാകാരൻമാരും സന്യാസികളും ഗുരുക്കന്മാരും ദാർശനികരും ചെയ്യുന്നത് അതാണ്.

ഒന്നുകിൽ അവർ കുടുങ്ങിയ അവസ്ഥയെ ലോകത്തിൻ്റ മൊത്തം അവസ്ഥയായി കാണുക. 

അവരുടേതായ പരിമിതികളെയും നിസ്സഹായതകളെയും പേടിയെയും ലോകത്തിൽ മൊത്തം കാണുക, ആരോപിക്കുക.

അല്ലെങ്കിൽ അവർ കുടുങ്ങിയ അവസ്ഥയിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമായി അവർ കലാകാരൻമാരും സന്യാസികളും ഗുരുക്കന്മാരും ദാർശനികരും ആവുന്നു, ആയിപ്പോകുന്നു. ആ വഴിയിൽ ലോകത്തെ ഉണർത്താനും ഉപദേശിക്കാനും ഉള്ള ശ്രമമായി.

യഥാർഥത്തിൽ പലത് കൊണ്ടും, അവരുടേതായ പ്രത്യേകതകൾ കൊണ്ടും അവരുടേതായ തകരാറുകൾ കൊണ്ടും അവർ കുടിങ്ങിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ചിലന്തിയെ പോലെ തന്നെ, അവർ അവരുടെ ഉള്ളിൽ നിന്ന്  പുറത്തേക്ക് അതിനെ വലയായ് നെയ്യും. 

അവരുടെ പ്രശ്നങ്ങൾ, സങ്കീർണതകൾ.

പുറത്ത് ഒരു പ്രശ്നവുമില്ലെങ്കിലും അവർ നെയ്യുന്ന വലയെ തന്നെ അവർ പ്രശ്നങ്ങളായെടുക്കും, കാണിക്കും.

അങ്ങനെ അവരുണ്ടാക്കിയ വലയെ അവർ മറ്റാരോക്കെയോ ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്നാരോപിക്കും, എന്നാക്കി കാണിക്കും.

പ്രശ്നങ്ങളിൽ എന്ന പോലെ അവർ അവരുണ്ടാക്കിയ വലയിൽ കുരുങ്ങിക്കിടക്കും.

സത്യസന്ധമായ വിശ്വാസം ഒരടയിരിപ്പു പോലെ.

ഒന്നുറങ്ങുക. മാനങ്ങളും അവയുണ്ടാക്കുന്ന മാനദണ്ഡങ്ങളും മാറും, ഇല്ലാതാവും. 

ഒന്നുറങ്ങുക.

ശരിയും തെറ്റും മാറും, ഇല്ലാതാവും.

*****

സത്യസന്ധമായ വിശ്വാസം ഒരടയിരിപ്പു പോലെ. 

കുറച്ചു കാലമേ വേണ്ടി വരൂ. 

കുഞ്ഞു വിരിഞ്ഞിരിക്കും. 

മുട്ട മുട്ടയല്ലാതായിരിക്കും.

****

ജീവിതം പച്ചയായ ജീവിതം മാത്രം. 

തിന്നുക, കുടിക്കുക, വിസർജിക്കുക, ഉറങ്ങുക. 

അതിനപ്പുറം ഒരു ലക്ഷ്യവുമില്ല. 

വെറും തോന്നലുകളിൽ മാത്രമല്ലാതെ. 

അതിനപ്പുറം എന്തോ നേടാനും സൂക്ഷിക്കാനും ഉണ്ടെന്ന് കരുതി ഗൗരവപ്പെട്ട് മസിൽപിടിക്കുന്നവൻ ഗൗരവപ്പെടുന്നത്ര മസിൽപിടിക്കുന്നത്ര ജീവിതം നഷ്ടപ്പെടുന്നവൻ.

Monday, August 1, 2022

നാടിനെ വഞ്ചിച്ചു മുടിക്കുന്നു രാഷ്ട്രീയനിയമനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും.

സർക്കാർ ഉദ്യോഗസ്ഥൻമാരെ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ ഗുണ്ടകളായി കാണുന്നത് കൊണ്ടാണോ അവരുടെ ശമ്പളം ഒരു കാരണവുമില്ലാതെ കണ്ണടച്ച് വര്‍ദ്ധിപ്പിക്കുന്നത്?

****

പിഎസ്സി കമ്മിറ്റി അംഗങ്ങൾ അനുഭവിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും എന്താണെന്നറിയുമോ? 

അതിഭീമമാണ്. 

വെറും 6 മാസം അംഗമായാല്‍ ആജീവനാന്തം ഭീമമായ പെൻഷനും സൗജന്യ ചികിത്സയും വേറെ. ഇങ്ങനെ എത്ര കമ്മിറ്റികളും അംഗങ്ങളും? 

നാടിനെ വഞ്ചിച്ചു മുടിക്കുന്നു രാഷ്ട്രീയനിയമനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും. നാടിന്റെ ശാപം.