നീ പ്രാർത്ഥിച്ചാൽ കേൾക്കാത്ത ദൈവമോ?
ആ ദൈവം നിനക്ക് വേണ്ടി മറ്റാരെങ്കിലും പ്രാർത്ഥിക്കണം എന്ന് കരുതുകയോ?
നിന്നെ കേൾക്കാത്ത ദൈവം നിനക്ക് വേണ്ടി മറ്റാരെങ്കിലും പ്രാർത്ഥിക്കുന്നത് കേൾക്കുമെന്നോ?
മറ്റാരെങ്കിലും നിനക്ക് വേണ്ടി, നീ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് പോലെ പ്രാർത്ഥിക്കുമെന്നോ?
****
മനുഷ്യൻ ഒന്നുമറിയാതിരുന്ന, മനുഷ്യന് ബോധമില്ലാതിരുന്ന കാലത്ത് ലോകം ഒന്നായിരുന്നു.
ഇടയ്ക്ക് അൽപബോധവും അല്പമായ അറിവും ലോകത്തെ വിഭജിച്ചു കുറേ രാജ്യങ്ങളാക്കി.
ഇനി പൂർണബോധത്തിൻ്റെയും അറിവിൻ്റെയും കാലം.
രാജ്യങ്ങളും അതിർത്തികളും ആവശ്യമില്ലാതാവുന്ന കാലം.
ലോകം വീണ്ടും ഒന്നാവും, ഒന്നാവണം.
രാജ്യങ്ങളും അതിർത്തികളും ഇല്ലാതാവണം.
No comments:
Post a Comment