പ്രവാചകൻമാരും ഗ്രന്ഥങ്ങളും മുമ്പും ശേഷവും ഒരേറെ വന്നിട്ടുണ്ട്, എപ്പോഴും വരുന്നുണ്ട്, ഇപ്പോഴും വന്ന്കൊണ്ടിരിക്കുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസം പോലെ. ഒഴുക്ക് പോലെ. എല്ലാവരിലൂടെയും. എല്ലാത്തിലൂടെയും...
ദൈവവും ദൈവികമായ ഇടപെടലും തുടർച്ചയാണ്. നിലക്കാത്തത്. ജീവിതം പോലെ. ജീവിതത്തിലുടനീളം..... ഏതെങ്കിലും മാത്രമായ സ്ഥലകാല വ്യക്തി ഗ്രന്ഥ ബന്ധിതമല്ലാതെ.
പക്ഷേ ആരും അംഗീകരിക്കില്ല.
അംഗീകരിക്കപ്പെട്ട പ്രവാചകരേക്കാള്‍ നൂറായിരങ്ങളാണ് അംഗീകരിക്കപ്പെടാതെ പോയവര്‍. ജീവിതങ്ങള്‍.....
പറയപ്പെടുന്ന യാഥാര്‍ത്ഥ യേശുവും കൃഷ്ണനും ബുദ്ധനും തന്നെ ഇപ്പോൾ നിലവിലുള്ള വിശ്വാസികളുടെ അടുക്കല്‍ തിരിച്ചുവന്നാല്‍ അവരെ വിശ്വാസികള്‍ അംഗീകരിക്കില്ല.
മതത്തെ മുറുകെപ്പിടിച്ച് വിശ്വാസികള്‍ അവരെ തള്ളിക്കളയും. കൊന്നുകളയും.
വിശ്വാസികള്‍ക്ക് എന്നും പ്രധാനം സ്ഥാപനമാണ്, സമൂഹമാണ്, നിലവിലുള്ളതാണ്.
No comments:
Post a Comment