കൊതുകും ജീവിക്കുന്നു നീയും ജീവിക്കുന്നു നിന്റെ തലയിലെ പേനും ജീവിക്കുന്നു.
സുന്ദരമാക്കി സൂക്ഷിച്ചു വളര്‍ത്തിയ ശരീരം പുഴുവും തിന്നുന്നു.
*****
ഈ 'ഞാൻ' ഇല്ലാതാകുമെന്ന് കരുതാനേ സാധിക്കുന്നില്ല.
പക്ഷേ എന്ത് ചെയ്യാം?
ഈ 'ഞാൻ ' എന്നെന്നേക്കുമായി ഇല്ലാതാവും.
പ്രാപഞ്ചികതയുടെ തുടക്കം മുതൽ ഈ 'ഞാൻ ' ഉണ്ടായിരുന്നെന്ന് കരുതിപ്പോകുന്നു.
എന്ത് ചെയ്യാം?
പ്രാപഞ്ചികതയുടെ തുടക്കം മുതൽ ഈ 'ഞാൻ ' ഉണ്ടായിരുന്നില്ല.
*****
ഒന്നേ ഉറപ്പുള്ളൂ.
ശൂന്യതാബോധം.
ഒറ്റക്ക്, ഉള്ളിൽ എല്ലാവരും ആ ശൂന്യത നേരിടും.
താനും തന്റേതും ഇല്ലെന്ന് വരുന്ന ആ ശൂന്യതയുമായി ഒത്തുപോകണം.
അതാണ് പൊരുത്തം.
ഒത്തുപോകാനാവാത്തവർക്ക് ബോറടി, പേടി.
അവർ ആവുന്നത്ര ബാഹ്യമായതില്‍ രമിക്കും.
ശൂന്യത മറക്കാന്‍, ശൂന്യതയില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ അതാണെന്നും ഇതാണെന്നും, ബാഹ്യമായ പലതാണെന്നും അവർ വരുത്തും, ശ്രമിക്കും, സ്ഥാപിക്കും.
No comments:
Post a Comment