'ആയിരിക്കുക' മാത്രം ജീവിതം.
അല്ലാതെ ജീവിതത്തിന് പ്രത്യേക അര്‍ത്ഥമില്ല.
എങ്കിലും ജീവിക്കാൻ തന്നെ ജീവിതം നിന്നെ കൊതിപ്പിക്കും, പ്രേരിപ്പിക്കും.
****
കുത്തും കോമയും ചോദ്യചിഹ്നവും: അവ എഴുതുന്നവനും വായിക്കുന്നവനും അര്‍ത്ഥം നല്‍കും.
ശരി.
എന്നുവെച്ച് കുത്തിനും കോമക്കും അതെങ്ങനെ തങ്ങളുടെ അര്‍ത്ഥമാവും, ബോധ്യതയാവും?
*****
ആര്, എങ്ങിനെ, എവിടെ വെച്ച്, എപ്പൊൾ പറഞ്ഞാലും , സന്ദർഭവും സാഹചര്യവും ഉണ്ടാക്കുന്ന ഭാഷാ അവതരണ വ്യത്യാസം അല്ലാതെ സത്യത്തിന് വ്യത്യസ്തമായിക്കൂട.
വായുവും വെള്ളവും വെളിച്ചവും അടിസ്ഥാനമാക്കി ജീവിക്കുന്ന മനുഷ്യന്.
ഭക്ഷണം കഴിക്കുന്ന മനുഷ്യന്.
ആ ഭക്ഷണം എത്ര വ്യത്യസ്തമാക്കിയാലും.
ചപ്പാത്തിയാവാം, ബിസ്കറ്റാവാം, ആ ബിസ്കറ്റ് തന്നെ പാലിലോ ചായയിലോ കുതിർത്തുമാവാം.
*****
ജീവിതം പച്ചയായ ജീവിതം മാത്രം.
തിന്നുക, കുടിക്കുക, വിസർജിക്കുക, ഉറങ്ങുക.
അതിനപ്പുറം ഒരു ലക്ഷ്യവുമില്ല.
വെറും തോന്നലുകളിൽ മാത്രമല്ലാതെ.
അതിനപ്പുറം എന്തോ നേടാനും സൂക്ഷിക്കാനും ഉണ്ടെന്ന് കരുതി ഗൗരവപ്പെട്ട് മസിൽപിടിക്കുന്നവൻ ഗൗരവപ്പെടുന്നത്ര മസിൽപിടിക്കുന്നത്ര ജീവിതം നഷ്ടപ്പെടുന്നവൻ.
No comments:
Post a Comment