തെളിച്ചവും വെളിച്ചവും കിട്ടാനുള്ള സംഗതിയും ഇരയുമൊക്കെ പലപ്പോഴും എല്ലാവർക്കും കിട്ടുന്നുണ്ട്.
പക്ഷേ പാലവും പുഴയും കടക്കുവോളം അവർക്കത് കൊണ്ടുനടക്കാനും പിടിച്ചുനിർത്താനും സാധിക്കുന്നില്ല.
മിന്നായം പോലെ കടന്നുവന്ന് അത് മിന്നായം പോലെ തന്നെ കടന്നുപോകുന്നു.
കിട്ടിയത് വഴിയിൽ ഉപേക്ഷിച്ച്, സ്വയം ഉപേക്ഷിക്കപ്പെടുന്ന അവർ, അവർ പോലുറിയാതെ പഴയത് പോലെ ആയിപ്പോകുന്നു.
*****
എത്രയെല്ലാം 'ഞാൻ ' ഇല്ലെന്ന് പറയുമ്പോഴും, ഈ തലച്ചോറ് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്നു പറയിപ്പിക്കുന്നു:
'ഞാൻ ' അങ്ങനെ ചെയ്തു, 'ഞാൻ' ഇങ്ങനെ ചെയ്തു.
'ഞാൻ ' അങ്ങനെയും ഇങ്ങനെയുമൊക്കെ ചെയ്തത് കൊണ്ടാണ് ഇതിങ്ങനെയൊക്കെ സംഭവിച്ചത് എന്നിങ്ങനെയൊക്കെയുള്ള അവകാശവാദങ്ങൾ, ഗീർവാണങ്ങൾ.
അതാണ്, അത്രക്കാണ് തലച്ചോറിൻ്റെ 'ഞാൻ '
****
കച്ചവടത്തിനും നേട്ടത്തിനും വഞ്ചിക്കാനും അധികാരം സ്ഥാപിക്കാനുമല്ലെങ്കിൽ....,
ലോകം ചിരിയെ ഭാരമായി കാണുന്നു.
പിന്നെ ഭ്രാന്തായും.......
No comments:
Post a Comment