വിരൽതുമ്പില്‍ എല്ലാം പൊടുന്നനെ നടക്കും, നടക്കണം എന്ന് വന്നിരിക്കുന്നു കുട്ടികള്‍ക്ക്.
അത്രക്ക് എളുപ്പമാണ്, എളുപ്പമാകണം ജീവിതം അവര്‍ക്ക് എന്നും വന്നിരിക്കുന്നു.
അങ്ങനെയല്ലെങ്കിൽ ഏത് തരം മാനസിക വൈകല്യത്തിനും അടിപ്പെടുന്ന വിധത്തില്‍ ആയിപ്പോയിരിക്കുന്നു പുതിയ തലമുറ.
ആ നിലയ്ക്ക്, എത്ര ചെറിയ പ്രയാസങ്ങളും പ്രതിസന്ധികളും തിരിച്ചടികളും വന്നാലും, നേരിടേണ്ടി വന്നാലും, ഏത് സമയത്തും ഏത് കോലത്തിലും അവർ ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥയിലും ആയിരിക്കുന്നു ......
അവർ അത്രക്ക് ഏറെക്കുറെ ജീവിക്കുന്നത് വെറും virtual ലോകത്ത് മാത്രം..
ഒരു കൗമാരക്കാരന്‍ വീട്ടില്‍ ഉണ്ടെന്നാല്‍ ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന ബോംബ് വീട്ടില്‍ ഉള്ളത് പോലെ തന്നെയെന്ന് വന്നിരിക്കുന്നു.
കൗമാരക്കാരുടെ മാതാപിതാക്കള്‍ തീ മാത്രം തിന്നുന്നു....
എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഒരു പിടുത്തവും ആര്‍ക്കും ഇല്ലാതെ.
*****
എല്ലാവർക്കും ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നു എന്നര്‍ത്ഥമില്ല.
മിക്കവരും എങ്ങിനെയൊക്കെയോ ഈയൊരു ഘട്ടം തരണം ചെയ്യുന്നു എന്ന് മാത്രം. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ ഇല്ലാതെ.
ഒരമ്മ എന്ന നിലക്ക് ആണ്‍കുട്ടികളുമായി വലിയ സംഘർഷം അനുഭവിക്കേണ്ടി വരില്ല.
പക്ഷേ, ഒരു പിതാവ് എന്ന നിലക്ക് ആണ്‍കുട്ടികളുമായി അങ്ങനെ ആയിക്കൊള്ളണമെന്നില്ല. നേരെ തിരിച്ചും.
പ്രത്യേകിച്ചും അവരുടെ കൗമാര കാലത്ത് അവരുടെ തന്നെ സ്വപ്നം പിന്‍തുടരാൻ അവരെ നിയന്ത്രിച്ചോ മറ്റോ വഴി നടത്താൻ ശ്രമിക്കേണ്ടി വരുമ്പോൾ.... ....
No comments:
Post a Comment