ഒരാളുടെ പേരും ഏതെങ്കിലും ഒരു മതത്തിന്റേതല്ല.
ഒരു മതത്തിനും അങ്ങനെ പ്രത്യേകിച്ച് നിശ്ചയിച്ച രജിസ്റ്റർ ചെയത് രേഖപ്പെടുത്തിയ മതത്തിന്റേതായ പേരില്ല.
എല്ലാ പേരുകളും എല്ലാവർക്കും ആകാവുന്നത് മാത്രം. പേരിടുന്നവർ തെരഞ്ഞെടുക്കണം തീരുമാനിക്കണം എന്ന് മാത്രം
യേശുവിന്റെ പേര് ക്രിസ്തുമതം നിശ്ചയിച്ച പേരല്ല.
മുഹമ്മദിന്റെ പേര് ഇസ്ലാം നിശ്ചയിച്ചതുമല്ല.
യേശുവും മുഹമ്മദും ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും മുന്‍പ് ആ പേര് സ്വീകരിച്ചവർ.
യേശുവിന്റെയും മുഹമ്മദിന്റെയും കൂടെ കൂടിയവർ ആരും (കൂടെ കൂടിയതിന് ശേഷം) കാര്യമായി പേര് മാറ്റിയതുമില്ല.
രാമനും കൃഷ്ണനും ഹിന്ദുമതം എന്തെന്ന് പോലും അറിഞ്ഞില്ല. അവർ ഹിന്ദുമതം എന്ന് കേട്ടിട്ട് പോലുമില്ല.
ഒരു മതവും ഇന്നാല്‍ ഇന്ന പേര് തങ്ങളുടേത്, അത് തന്നെ മതവിശ്വാസികള്‍ ഇടണം, വെക്കണം എന്ന് എവിടെയും നിര്‍ദ്ദേശിക്കുന്നില്ല, നിഷ്കര്‍ഷിക്കുന്നില്ല. അതിന് മാത്രം ജീവനും നിശ്ചയങ്ങളും ഉള്ളതല്ല ഒരു മതവും. പൗരോഹിത്യം നല്‍കിയ ജീവനും നിശ്ചയങ്ങളും മാത്രമല്ലാതെ.
ഏത് പേരാണ് ഏതെങ്കിലും ഒരു മതത്തിന്റേത് മാത്രമെന്ന് പറയാവുന്നത്?
അങ്ങനെയൊന്നില്ല.
അതിനാല്‍ തന്നെ, ആരും ആര്‍ക്കും ഏത് പേരും വെക്കുക, ഇടുക.
എന്ന നില വരുത്തിയില്‍ മതി. എല്ലാ മതസൂചനകളും അതോടെ ഇല്ലാതാവും.
പേര് വെക്കുമ്പോള്‍ ആകയാല്‍ സൂക്ഷിക്കേണ്ടത് ഇത്രമാത്രം.
ആവുന്നത്ര പുതിയ പേര് ഇടുക. പുതുമ മാത്രം സംഭവിപ്പിക്കുക . വ്യത്യസ്തമായ പേര് ഇടുക. വ്യത്യസ്തത സംഭവിപ്പിക്കുക.
കാരണം വേറൊന്നുമല്ല.
എല്ലാ ഓരോരുത്തരും ജനിക്കുന്നത് തീര്‍ത്തും പുതിയ ജന്മങ്ങളായി മാത്രം. തീര്‍ത്തും വ്യത്യസ്ത ജന്മങ്ങളായി മാത്രം. ആവര്‍ത്തനമില്ലാതെ.
പിന്നെ സൂക്ഷിക്കേണ്ടത്?
മോശമായതെന്ന് തങ്ങൾ കരുതുന്ന അര്‍ത്ഥം ആ പേരിന് ഉണ്ടാവുന്നില്ല എന്ന് മാത്രം. അതും അങ്ങനെ കരുതുന്നുവെങ്കിൽ മാത്രം.
No comments:
Post a Comment