കവിത്വവും ദാര്‍ശനികത്വവും സാഹിത്യപരതയും സ്വയം ഒരു കുടുങ്ങലാണ്.
അവനവന്റെ ജീവിത സാഹചര്യവും തലച്ചോറിന്റെ രസതന്ത്രവും ഉണ്ടാക്കുന്ന കുടുങ്ങല്‍.
ഉള്ളില്‍ സ്വയം എരിഞ്ഞ്കത്തി പുറത്ത് വെളിച്ചം നല്‍കുന്ന അവസ്ഥയും പരിപാടിയും ആണ് കവിത്വവും സാഹിത്യപരതയും ദാര്‍ശനികത്വവും.
വൈരവും രത്നവും അങ്ങനെ തന്നെ.
ഒരുപാട് കാലം ഒരുപാട് സമ്മര്‍ദ്ദം നേരിട്ട് തിളങ്ങുന്നത്.
അത്തരമൊരു അവസ്ഥയിലേക്ക് ഭംഗിവാക്ക് പറഞ്ഞു കൊണ്ട് പോലും ആരെയെങ്കിലും തള്ളിയിടാന്‍ ശ്രമിക്കുന്നത് ഒരുതരം സുയിപ്പാക്കല്‍ മാത്രമല്ല, കൊടുംക്രൂരത കൂടിയാണ്.
സ്വാഭാവികത നഷ്ടപ്പെടലും നിഷേധിക്കലും കൂടിയാണ് എല്ലാ കവിത്വത്തിനും ദാര്‍ശനികതക്കും പിന്നില്‍.
സ്വാഭാവികത നിഷേധിക്കപ്പെടുന്നത് ഒരു വലിയ കാരണമായുണ്ടാവും എല്ലാ അസാധാരണമായ നേട്ടത്തിനും അവസ്ഥയ്ക്കും പിന്നില്‍ ...
No comments:
Post a Comment