'ഞാൻ' അഹങ്കാരിയാണ്.
ആര് പറഞ്ഞു 'ഞാൻ ' അഹങ്കാരിയല്ലെന്ന്?
'എൻ്റെ' അഹങ്കാരം ദൈവത്തിനുള്ള 'എൻ്റെ' സ്തുതിയും മഹത്വപ്പെടുത്തലുമാണ്.
'എൻ്റെ' അഹങ്കാരം ദൈവത്തിൻ്റെ തന്നെ അഹങ്കാരമാണ്, വലുപ്പമാണ്, മഹത്വമാണ്.
ദൈവമെന്ന പ്രാപപഞ്ചികതയുടെ അഹങ്കാരവും വലുപ്പവും മഹത്വവും.
******
' ഞാൻ ' ഇതാണ്, അതാണ് എന്ന് വരുത്താനുള്ള ശ്രമം ജീവിതം.
വ്യക്തിത്വം തേടുന്ന വഴിയിൽ ഉണ്ടാവുന്ന വ്യക്തിത്വം.
അർത്ഥം തേടുന്ന വഴിയിൽ ഉണ്ടാവുന്ന അർത്ഥം, അർത്ഥരാഹിത്യം.
ഐഡൻ്റിറ്റി അന്വേഷിക്കുന്ന വഴിയിൽ ഉണ്ടാവുന്ന ഐഡൻ്റിറ്റി.
ഞാൻ എന്താണെന്ന് അന്വേഷിക്കുന്ന വഴിയിൽ ഉണ്ടായി ഇല്ലാതാവുന്ന ഞാൻ.
ഞാൻ തന്നെ ഇല്ലെന്ന് വരുന്ന, വരുത്തുന്ന ജീവിതം.
******
'എന്നെക്കുറിച്ച ഓര്‍മ്മ ബാക്കിയാവണം'
'എന്ത് ചെയ്യാം? '
'കടന്ന്പോകുന്ന ജീവിതത്തിന്റെ പാദമുദ്ര മാത്രം നീ.'
'പാദമുദ്രകള്‍ ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കും.'
****
ജീവിതം അതിജീവനത്തിന് മാത്രം മുന്‍ഗണന കൊടുക്കുന്നു, കൊടൂപ്പിക്കുന്നു.
അത്യദ്ധ്വാനം ചെയ്ത്, ഒരര്‍ത്ഥവും പ്രത്യേകിച്ച് കാണാതെ ദുരിതത്തിലും പ്രയാസത്തിലും മാത്രം ജീവിക്കുന്ന മഹാഭൂരിപക്ഷവും തെളിവ്.
No comments:
Post a Comment