85% വരുന്ന ഹിന്ദുക്കളുടെ വല്ല നന്മയും, അവരുടെ സംസ്കാരത്തിന്റെയും വിശ്വാസധാരകളുടെയും ദാര്‍ശനിക വിശാലതയുടെയും വല്ല നന്മയും, ഇന്ത്യയില്‍ വെച്ച് പറയുന്നതും പറഞ്ഞാലും അത് തെറ്റാണോ?
ഹിന്ദുവും അവന്റെ സാംസ്കാരികമായ ഔന്നത്യവും വിശ്വാസപരമായ വിശാലതയും സഹിഷ്ണുതയും അങ്ങനെയൊരു നല്ല അഭിപ്രായം പറച്ചില്‍ അര്‍ഹിക്കുന്നില്ലേ?
എല്ലാം ഉള്‍ക്കൊള്ളുന്ന, എല്ലാം സ്വീകരിച്ച, എല്ലാറ്റിലും ശരി കാണുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളും അടിസ്ഥാനപരമായി നല്ലവർ തന്നെയല്ലേ?
ഹിന്ദുക്കളെ കുറിച്ച അങ്ങനെയൊരു നല്ല പറച്ചില്‍, അതും ഇങ്ങ് സ്വതന്ത്ര ജനാധിപത്യ മതേതര ഇന്ത്യയില്‍ വെച്ചെങ്കിലും നടത്തുന്നത് (ഓര്‍ക്കണം അങ്ങ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സൗദിഅറേബ്യയിലും വെച്ചല്ല) വധഭീഷണി കിട്ടാന്‍ മാത്രമുള്ള വലിയ തെറ്റാണോ?
ഇനി ഒരു ചോദ്യം കൂടി.
വല്ലവിധേനയും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെയും, ആ പാർട്ടി ജനാധിപത്യരീതിയില്‍ നിശ്ചയിച്ച ഇന്ത്യയുടെ ഭരണാധികാരിയുടെയും നന്മ ഇവിടെ വെച്ച് പറഞ്ഞു പോയാല്‍, (വ്യക്തിപരമായ വീക്ഷണം എന്ന നിലയില്‍ അത് തെറ്റായാലും ശരി ആയാലും) അതും ഈ ഇന്ത്യയില്‍ വെച്ച്, പ്രത്യേകിച്ചും ഈ കേരളത്തില്‍ വെച്ച്, പറഞ്ഞാൽ തെറ്റാണോ?
വധഭീഷണി കിട്ടാന്‍ മാത്രമുള്ള വലിയ തെറ്റാണോ അത്?
മതേതര പാർട്ടികൾ മതേതരത്വം എന്തെന്ന് ആരേയും പഠിപ്പിച്ചില്ല.
മതം മതേതര പാര്‍ട്ടികളെ ആവേശിച്ചതല്ലാതെ, മതേതര പാർട്ടികൾ മതങ്ങളെ അല്പവും ആവേശിച്ച് മാറ്റിയില്ല.
മതേതര പാർട്ടികൾ മതപരമായ വിഭജനം മാത്രമല്ലാതെ ഐക്യവും സൗഹാര്‍ദ്ദവും ഉണ്ടാക്കിയില്ല, ഉണ്ടാക്കാന്‍ ശ്രമിച്ചില്ല.
മതേതര പാർട്ടികൾക്ക് മതപരമായ വിഭജനം കൊണ്ട് കിട്ടുന്ന വോട്ട് ബാങ്ക് മാത്രം പ്രധാനമായി.
അതിന് വേണ്ടി തീവ്രവാദത്തെ വരെ മതേതര പാർട്ടികൾ താരാട്ടി, താലോലിച്ചു, സ്വന്തം ചിറകിനടിയില്‍ വളര്‍ത്തി.
അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വരെ അവർ മതവും ജാതിയും കൃത്യമായി സൂക്ഷിച്ചു.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിമിനെ മാത്രവും, ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുവിനെ മാത്രവും, ക്രിസ്ത്യന്‍ പ്രദേശത്ത് കൃസ്ത്യാനിയെ മാത്രവും അവർ സ്ഥാനാര്‍ത്ഥികളാക്കി. അങ്ങനെയല്ലാതെ പരീക്ഷിക്കാന്‍ അവർ ആരേയും പഠിപ്പിച്ചില്ല, ധൈര്യം കാണിച്ചില്ല. ഇന്നും അവര്‍ക്ക് അതിന് ധൈര്യമില്ല.
അങ്ങനെ ധൈര്യം കിട്ടാന്‍ മാത്രം അവർ സമൂഹത്തെ മതേതരമായി വളർത്തിയില്ല.
മതേതരത്വം അറിയാത്ത, മതേതരത്വം പഠിപ്പിക്കാത്ത, മതവര്‍ഗീയത ക്ലാസ്സുകള്‍ക്ക് എല്ലാ ഒത്താശകളും ചെയത് കൊടുക്കുന്ന മതേതരപാർട്ടികൾ മാത്രം ഇവിടെ.
നിർബന്ധങ്ങളില്ലാത്ത ഹൈന്ദവതയാണ് മതേതരത്വം, അതിലാണ് മതേതരത്വം എന്നവർ അപ്പോഴും അറിഞ്ഞില്ല.
ആ ഹൈന്ദവത ഉയർത്തിപ്പിടിക്കാൻ കഴിയാഞ്ഞിടത്താണ് ഇന്ത്യൻ മതേതര പാർട്ടികളുടെ യാഥാര്‍ത്ഥ പരാജയം സംഭവിച്ചതും.
No comments:
Post a Comment