പ്രണയ വേളയിൽ സ്ത്രീയെ കുറിച്ച് പുരുഷനും പുരുഷനെ കുറിച്ച് സ്ത്രീയും ധരിക്കുന്നതും സങ്കൽപ്പിക്കുന്നതും എത്രമാത്രം ഇല്ലാത്തത്, ഉള്ളുപൊള്ളയായത്!!
അനാവരണം ചെയ്തുനോക്കൂ. ഉള്ളി പൊളിച്ചത് പോലെയാവും. ഉള്ളിലൊന്നും ഇല്ലാതെ.
ഈ 'ഞാൻ ' തന്നെ എത്രമാത്രം ഇല്ലാത്തത്, ഉള്ളുപൊള്ളയായത്!!
*****
സ്വന്തം പ്രശ്നങ്ങൾ സ്വയം നെയ്തെടുക്കുന്നവർ.
മറ്റുള്ളവർ ഉണ്ടാക്കിയതാണ് ആ പ്രശ്നങ്ങളെന്ന് ആരോപിച്ച് സ്വയം ആശ്വാസം കണ്ടെത്തുന്നവർ.
സ്വയം നെയ്ത വലക്കുള്ളിൽ തന്നെ തടവ് പുള്ളികളാകുന്നവർ.
എല്ലാറ്റിൽ നിന്നും സ്വയം മാറിനിന്ന് ഒരു ദ്വീപായി ഒറ്റപ്പെടുന്നവർ.
No comments:
Post a Comment