കര്‍മ്മവും ധര്‍മ്മവും ചെയ്യുന്നവന്‍ അറിയാതെയും സംഭവിക്കും.
എങ്ങിനെ?
കത്തയക്കുന്നവനും കത്ത് കിട്ടുന്നവനും ഉണ്ടെന്ന് വെക്കുക.
ആ കത്ത് എന്തെന്നും കത്തിന്റെ അര്‍ത്ഥമെന്തെന്നും സന്ദേശം എന്തെന്നും കത്തയക്കുന്നവനും കത്ത് കിട്ടുന്നവനും അറിയും എന്നും വെക്കുക.
ശരി.
എന്നാലും, ആ കത്ത് സ്വയം അതെന്തെന്നും, അത് നിര്‍വഹിക്കുന്ന ധര്‍മ്മവും കര്‍മ്മവും എന്തെന്നും, അത് നല്‍കുന്ന സന്ദേശം എന്തെന്നും അറിയില്ല, അറിയുന്നില്ല.
നാം ഉച്ചരിക്കുന്ന, നാം എഴുതുന്ന, നാം കേള്‍ക്കുന്ന, നാം വായിക്കുന്ന അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഇങ്ങനെ തന്നെ.
അവ സ്വയം അവയെന്തെന്നും, അവ നിര്‍വഹിക്കുന്ന ധര്‍മ്മവും കര്‍മ്മവും എന്തെന്നും അറിയില്ല, അറിയുന്നില്ല.
No comments:
Post a Comment