Friday, April 26, 2024

കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

കേരളക്കാർ ഇപ്പോഴെന്നല്ല ചരിത്രപരമായി തന്നെ സൂക്ഷിച്ച രീതിയാണ് നാട് വിട്ട് പഠിക്കുക, ജോലി ചെയ്യുക എന്നത്.

നാട് വിട്ട് സമ്പാദിക്കുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്ന രീതി കേരളത്തിൻ്റെ എക്കാലത്തെയും രീതിയാണ്. പ്രത്യേകിച്ചും മലബാറിൻ്റെ.

തൻ്റെ ചായക്കോപ്പ എത്ര നന്നായിരുന്നാലും ആ ചായക്കൊപ്പയിൽ തന്നെ ചുരിങ്ങിപ്പോകാതിരിക്കുന്ന കേരള രീതിയാണത്. 

വീണ്ടും വീണ്ടും കൂടുതൽ നല്ലത് അന്വേഷിക്കുന്ന, കൂടുതൽ നല്ലതിന് വേണ്ടി ശ്രമിക്കുന്ന രീതി. 

നിന്നിടത്ത് നിന്ന് ചുരുങ്ങുന്ന യാഥാസ്ഥികതയില്ലാത്ത കേരള രീതി.

അത് കൂടിയാണ്, അതുകൊണ്ട് കൂടിയാണ് കേരളത്തിനും കേരളക്കാർക്കും ഇന്ന് നാം കാണുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ വിദ്യാഭ്യാസപരവുമായ ഈ ഉയർന്ന നിലവാരം. 

കേരളം നല്ലതാണെന്ന് വെച്ച് കേരളക്കാർ കേരളത്തിലും ഒതുങ്ങില്ല, ഒതുങ്ങുന്നില്ല. അവർ ലോകത്ത് എല്ലായിടത്തും പോയി കര്യങ്ങൾ മനസ്സിലാക്കുന്നു. വീണ്ടും വീണ്ടും നന്നാവുന്നു. ഫുൾസ്‌ടോപ് ഇടാതെ. കിണർ മാത്രമാണ് ലോകം എന്ന് ധരിക്കാതെ.

കേരളവും കേരളക്കാരും ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല. വെറുപ്പും വിഭജനവും മാത്രം സമ്മാനിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലടക്കം.

കേരളം എത്ര നന്നായാലും ഇന്ത്യയുടെ ഭാഗമാണല്ലോ? 

അതുകൊണ്ട് തന്നെ ഇന്ത്യക്കുള്ള എല്ലാ ദോശവശങ്ങളും ഭാരങ്ങളും കെടുതികളും ബുദ്ധിമുട്ടുകളും (കേരളത്തിൽ സ്വയമേവ അവ ഇല്ലെങ്കിലും) കേരളവും കേരളക്കാരും സഹിക്കണമല്ലോ?

ഇന്ത്യയിലെ വിലവർദ്ധനവും സാമൂഹ്യ ആരോഗ്യ സുരക്ഷിതത്വമില്ലായകയും തൊഴിലില്ലായ്മയും അങ്ങേയറ്റമുള്ള അഴിമതിയും നികുതിവർദ്ധനയും വെറുപ്പും വിഭജനവും മാത്രം നടത്തുന്ന വർഗ്ഗീയ കലാപ രാഷ്ട്രീയവും എല്ലാം കേരളവും കേരളാക്കാരും കണ്ടും കേട്ടും അനുഭവിച്ചും സഹിക്കണമല്ലോ? 

അതിൽ നിന്നൊക്കെ രക്ഷനേടാൻ ഇൻഡ്യയിൽ എവിടെയുമുള്ള വിദ്യാഭ്യാസവും നിലവാരവുമുള്ള ഏതൊരുത്തനും ആഗ്രഹിച്ചുപോകുന്നത് പോലെ, ഏത് കേരളക്കാരനും, കേരളം സ്വയം നല്ലതാണെങ്കിലും ആഗ്രഹിച്ചുപോകും.

അതുകൊണ്ട് കൂടി ഇന്ത്യയിൽ നിന്ന് വിവരവും കഴിവുമുള്ള ഗുജറാത്തി വരെ രക്ഷപ്പെടുന്നത് പോലെ, അങ്ങനെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി, കേരളത്തിൽ നിന്നും ജനങ്ങൾ ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്തിൻ്റെ ഭാഗമായി രക്ഷപ്പെടുന്നു. 

കൂടുതൽ സാധ്യതകളും സാമൂഹ്യ ആരോഗ്യ രാഷ്ട്രീയ സുരക്ഷിതത്വവും കൂടുതൽ നല്ല നിലവാരമുള്ള വർഗ്ഗീയ വെറുപ്പും വിഭജനവും ഇല്ലാത്ത കൂടുതൽ നല്ല സ്വസ്ഥമായ മികവുറ്റ രാഷ്ട്രീയവും ജീവിതസാഹചര്യവും ഉള്ള നാടുകളിലേക്ക് ഏതൊരു ഇന്ത്യക്കാരനും പോലെ കേരളാക്കാരനും കുടിയേറൂന്നു. 

കേരളക്കാരന് അക്കാര്യത്തിൽ കൂടുതൽ ബോധ്യതയും വിവരവും സാധ്യതയും വിദേശബന്ധങ്ങളും ഉള്ളതിനാൽ ഒരുപക്ഷേ കൂടുതൽ കേരളക്കാർ വിദേശങ്ങളിൽ കുടിയേറുന്നു. 

ദുരന്തം മുൻകൂട്ടി മനസ്സിലാക്കുന്നവരും ചാൻസ് കിട്ടുന്നവരുമാണല്ലോ രക്ഷനേടുക?

അതിൽ വലിയ തെറ്റ് കാണാനില്ല. 

അത് വലിയ കാരണമായി ചൂണ്ടിക്കാണിച്ച് കേരളത്തെ മോശമായി കാണിക്കേണ്ടതുമില്ല. 

എന്ത് വന്നാലും കേരളത്തിൻ്റെ മാത്രമായ ഒരു നിലവാരമുണ്ട്.

ഇന്ത്യയിൽ എന്ത് കൊണ്ടും മികച്ച സംസ്ഥാനമെന്നത് അംഗീകരിക്കില്ല എന്ന ദുർവ്വാശി പാടില്ല.

വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും അന്ധവിശ്വാസങ്ങളുടെയും കലാപങ്ങളുടെയും വർഗ്ഗീയ രാഷ്ട്രീയം ഇവിടെ പൂത്തുലയുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, കേരളത്തെ അംഗീകരിക്കാത്ത കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

Saturday, April 20, 2024

ജനദ്രോഹികളാണ് രാജ്യദ്രോഹികൾ. കാരണം, ജനങ്ങളാണ് രാജ്യം.

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ. 

കാരണം, ജനങ്ങളാണ് രാജ്യം. 

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യം. 

ജനങ്ങൾ ഇല്ലാത്ത ഇടങ്ങളെ, അത് കടലായാലും കാടായാലും മരിഭൂമിയായാലും ആകാശമായാലും രാജ്യമെന്നും നാടെന്നും വിളിക്കാറില്ല.

രാജ്യമെന്ന് വിളിക്കാൻ ജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രാജ്യം രാജ്യമാവൂ.

സംസ്കാരവും പുരോഗതിയും ചരിത്രവും ജീവിതവും ജനങ്ങൾക്കാണ്; രാജ്യത്തിനല്ല. 

ജനങ്ങൾക്ക് ഇല്ലാത്ത, ജനങ്ങൾക്ക് വേണ്ടാത്ത ഒന്നും രാജ്യത്തിനില്ല, രാജ്യത്തിന് വേണ്ട.

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യവും അതിർത്തികളും. 

ജനങ്ങളെ സംരക്ഷിക്കാൻ, ജനജീവിതം എളുപ്പമാക്കാൻ രാജ്യവും അതിർത്തികളും. 

അല്ലാതെ അതിർത്തികൾക്കും രാജ്യങ്ങൾക്കും വേണ്ടി ജനങ്ങളല്ല, ജനജീവിതമല്ല, ജീവിതമല്ല.

രാജ്യസ്നേഹം ജനങ്ങളോടുള്ള സ്നേഹമാണ്, ജനങ്ങളോടുള്ള ആവണം. 

രാജ്യസ്നേഹമെന്നാൽ ജനങ്ങളോടുള്ള സ്നേഹമെന്ന് മാത്രം അർഥം വരേണം.. 

രാജ്യത്തിൻ്റെയും രാജ്യസ്‌നേഹത്തിൻ്റെയും പേര് പറഞ്ഞ്, മറപിടിച്ച് ജനങ്ങളെ ഉപദ്രവിക്കുന്നതിൻ്റെയോ ചൂഷണം ചെയ്യുന്നത്തിൻ്റെയോ പേരാവരുത് രാജ്യസ്നേഹം.

ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർ ആരായാലും, എന്തിൻ്റെ പേരിലായാലും ഫലത്തിൽ രാജ്യത്തെ കീറിമുറിക്കുന്നവരും രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുന്നവരുമാണ്. രാജ്യദ്രോഹികളാണ്. 

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ.

ജനദ്രോഹമാണ് യഥാർത്ഥ രാജ്യദ്രോഹം

********

രാജ്യസ്നേഹം എന്ന പേരിട്ടാൽ മതി. 

പിന്നെ എന്ത് തെമ്മാടിത്തവും രാജ്യസ്‌നേഹമാക്കാം എന്ന് വരരുത്. 

രാജ്യത്തെ വിറ്റുകൊണ്ടൂം രാജ്യസ്നേഹമെന്ന് പറയാം. 

പൊതുജനം കഴുത എല്ലാം വിശ്വസിച്ചുകൊള്ളും.

*********

ജനങ്ങളിൽ ചിലരുടെ ഭീകരതയെ ഭരണകൂടത്തിന് നേരിടാൻ സാധിക്കും, നിയന്ത്രിക്കാൻ സാധിക്കും. 

പക്ഷേ വിളതിന്നുന്ന വേലിയായിത്തീരുന്ന ഭരണണകൂടത്തിൻ്റെ ഭീകരത ആർക്ക്, എങ്ങിനെ നേരിടാൻ സാധിക്കും?

Friday, April 19, 2024

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ.

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രമുള്ളത്ര വ്യത്യസ്തമാണ്, വലുതാണ് ഇന്ത്യ. 

ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

യുറോപ്പിലെ രാജ്യങ്ങളിൽ എന്ന പോലെ. 

അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ ഏറെക്കുറെ വെറും അമ്പത് കോടിയാണ്. 

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ? 

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നുമറിയാത്ത ജനങ്ങളുള്ള രാജ്യത്ത് പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്. 

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങളെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്.

ശരാശരി മാനസികരോഗി ജനിക്കുന്ന വഴി

ഓടുന്ന വണ്ടിക്ക് ഒന്നുകൂടി വേഗത കൂട്ടാമെന്ന് ധരിച്ച്,  യാത്രക്കാരനായിരിക്കുന്ന നീ ഉളളിൽ കിടന്നോടാതിരിക്കാനുള്ള ബോധം ബോധോദയം. 

ഉളളിൽ കിടന്നോടിയാൽ വണ്ടിക്ക് വേഗത കൂടില്ലെന്നറിയുന്നത് ബോധോദയം.

*********

സ്വന്തം പരാജയം മറ്റുളളവർ കാരണം മാത്രം. 

പരാജയപ്പെടുമ്പോഴൊക്കെ ഏതെങ്കിലും വിധേന മറ്റുള്ളവരെ കുറ്റപ്പെടുത്തുക. 

ആശ്രയിച്ച് മാത്രം നിന്ന് സ്വാതന്ത്ര്യം പറയുക. 

താൻ ചെയ്യേണ്ടത് ചെയ്യാത്തതല്ല, തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യാത്തത് വലിയ വിഷയം.

മറ്റുള്ളവർ സ്ഥിരമായി തനിക്ക് വേണ്ടി ചെയ്യുന്നതിനെ കണ്ടില്ലെന്ന് നടിക്കുക. നന്ദി കാട്ടില്ല, അഭിനന്ദിക്കില്ല.

തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യേണ്ടത് അവരുടെ ബാധ്യത, തൻ്റെ അവകാശം.

താൻ ചെയ്യേണ്ടതോ?

ബാധ്യതയല്ല.

മറ്റുള്ളവരുടെ അവകാശമല്ല.  

അവ താൻ നൽകേണ്ട ഔദാര്യം പോലുമല്ല.

എല്ലാവരെയും ആശ്രയിച്ച് മാത്രമിരിക്കെയും ആരുമായും തനിക്ക് ചേരാൻ പറ്റായ്‌ക. 

അത് മറച്ചുവെക്കും.

എന്നിട്ടോ?

അത് ആ മറ്റുള്ളവരുടെ പ്രശ്നം മാത്രമായി അവതരിപ്പിക്കും.

എല്ലാവരും താനുമായി കരുതിക്കൂട്ടി ചേരാതിരിക്കുന്നു, ചേരാൻ മടിക്കുന്നു, അകന്നുനിൽക്കുന്നു എന്ന കുറ്റാരോപണം. 

തൻ്റെ സ്വാതന്ത്ര്യം ആരും ചോദ്യംചെയ്യരുത്. 

തനിക്ക് സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ. ഉത്തരവാദിത്തങ്ങൾ ഇല്ല.

എന്നാലോ? 

മറ്റുള്ളവരുടെ സ്വാതന്ത്ര്യം താൻ ചോദ്യംചെയ്യും. 

താൻ ആശ്രയിക്കുന്ന മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. ഉത്തരവാദിത്തങ്ങൾ മാത്രമേ ഉള്ളൂ. 

അപ്പറഞ്ഞ മറ്റുള്ളവരെ ആശ്രയിച്ച് കൊണ്ട് തന്നെ. 

എന്തിന്? 

സ്വന്തം ബാധ്യതകളിൽ നിന്ന് ഒളിച്ചോടാൻ. 

സ്വന്തം ബാധ്യതകൾ ഇല്ലെന്ന് വരുത്താൻ.

അരിശം തീർക്കാൻ എങ്ങിനെയും വിജയിക്കുമെന്ന് കരുതിവശാവും.

എങ്ങിനെയും വിജയിക്കാൻ വഴി നോക്കും, ശ്രമിക്കും.

എന്നിട്ടോ?

വിജയിക്കുന്നതിന് മുൻപേ അഹങ്കരിക്കും.

വല്ലവിധേനയും വിജയം ഉണ്ടാവും എന്നായാലോ?

അത് സ്വപ്രയത്നം കൊണ്ട് മാത്രമെന്ന് വരുത്തും. 

ശരാശരി മാനസികരോഗത്തിൻ്റെ വഴി.

ശരാശരി മാനസികരോഗി ജനിക്കുന്ന് വഴി 

ശരിയായ സൗഹൃദം അങ്ങനെയാണ്.

സൗഹൃദത്തിന് വല്ല അർത്ഥവും ആഴവും ഉണ്ടോ ?

ഉണ്ടെങ്കിൽ ഉള്ള ആ അർത്ഥവും ആഴവും ആണ് ഈ കൂടെ നിൽക്കുന്നത്.

ശരിയായ സൗഹൃദത്തിൻ്റെ സാക്ഷ്യപത്രം.

മഞ്ഞ് പൊഴിയുന്നതും കാറ്റ് വീശുന്നതും മഴപെയ്യുന്നതും എന്തിനാണാവോ അതുപോലെ ഒരു സൗഹൃദം. അതുപോലെ ഒരു സുഹൃത്ത്. അതുപോലെ ഒരു സാക്ഷ്യപത്രം.

വാക്കറിയാത്ത വാക്കിൻ്റെ അർത്ഥം പോലെ.

ശബ്ദമുണ്ടാക്കി അർത്ഥം തന്ന് കടന്നുപോയില്ലാതാവുന്ന വാക്ക്.

ആരുമറിയാത്ത ആഴങ്ങളിൽ, ഇരുട്ടറകളിൽ, ആരെയും ഒന്നും അറിയിക്കാതെ ഇറങ്ങിനടക്കുന്ന വേരുകൾ പോലെ. 

ജീവൻ്റെ നാമ്പ് പുറത്ത് കാട്ടാൻ അങ്ങനെയൊരു സുഹൃത്ത്, സൗഹൃദം, വേര്.

ഒരുതരം അവകാശവാദങ്ങളും പരസ്യവാക്കുകളും പെരുമ്പറകൊട്ടലും ഇല്ലാതെ.

വെറും വെറുതെ സ്വയം ഒരു വിഡ്ഢിയായി.

നല്ലൊരു സുഹൃത്താവാൻ കണക്ക് കൂട്ടാനറിയാത്ത നല്ലൊരു വിഡ്ഢിയുമാകണം എന്ന സുവിശേഷം പറയുന്നത് പോലെ.

അങ്ങനെ അങ്ങകലെ അമേരിക്കയിൽ നിന്നും ഏറെ ദൂരം താണ്ടി, കടലുകൾ ഏറെ കടന്ന് ഇയാൾ ഇടക്കിടെ വരുന്നു. 

എന്തിന്?

തൻ്റെ കുടുംബക്കാരാരേയും കാണാനല്ല.

തനിക്ക് നടത്തേണ്ട കച്ചവടത്തിനല്ല, ലാഭമുണ്ടാക്കാനല്ല.

നാട് സന്ദർശനവും ഊര് ചുറ്റലും ഉദ്ദേശമാക്കാനല്ല.

വെറും വെറുതെ സുഹൃത്തുക്കളെ കാണാൻ.

സുഹൃത്തുക്കളെന്ന് അയാൾ കണക്കാക്കുന്നവരെ കാണാൻ.

സൗഹൃദത്തിൻ്റെ വേരുകളെ തേടിക്കണ്ടെത്തി ആ വേരുകളിൽ തനിക്കാവുന്ന വെള്ളമൊഴിക്കാൻ. 

അവിടവിടെ അശ്രദ്ധമായി വീണുകിടക്കുന്ന വിത്തുകളെ സൗഹൃദത്തിൻ്റെ വിത്തുകളായി കാണാൻ.

ആ വിത്തുകളെ തനിക്കാവും വിധം മുളപ്പിക്കാൻ.

ജീവൻ്റെ നാമ്പ് സൗഹൃദത്തിൻ്റെ തണ്ടിൽ കണ്ടെത്താൻ.

അതിന് മാത്രം ആത്മാർത്ഥമായ സൗഹൃദം അയാളുമായി ആർക്കെങ്കിലും ഉണ്ടോ?

അറിയില്ല.

അയാൾക്കത് വിഷയമല്ല.

അയാൾക്കും അതവകാശപ്പെടാൻ സാധിക്കില്ല.

ആർക്കില്ലെങ്കിലും പക്ഷേ അയാൾക്ക് ആ സൗഹൃദമുണ്ട്. 

എല്ലാവരോടും. 

സൗഹൃദം വിറക് സ്വയം നഷ്ടപ്പെട്ട് നേടുന്ന തീയും ചൂടുമാണെന്ന വെളിപാടോടെ.

ഒന്നും നേടാനില്ലാത്ത, എല്ലാം നഷ്ടപ്പെടാൻ മാത്രമുളള സൗഹൃദം.

സൗഹൃദം മാത്രം നേട്ടമാക്കുന്ന സൗഹൃദം. 

സൗഹൃദത്തിന് വേണ്ടി എന്തും നഷ്ടപ്പെടുത്തുന്ന, എല്ലാം നഷ്ടപ്പെടുത്തുന്ന സൗഹൃദം.

സൗഹൃദത്തിൻ്റെയും സുഹൃത്തിൻ്റെയും രക്തം സ്വസഹോദരൻ കിടന്ന ഗർഭപാത്രത്തിലെ വെള്ളത്തെക്കാൾ കനം കൂടിയതാണെന്ന് വിളിച്ചോതുന്ന സൗഹൃദം.

*******

ശരിയായ സൗഹൃദം അങ്ങനെയാണ്. 

സ്വയമറിയാതെയും സ്വയം കരുതാതെയും ശക്തിയും തുണയും ആകുന്നത്. 

കൂടെയുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

അങ്ങനെ കൂടെയുണ്ടെന്ന് തോന്നിയാൽ മാത്രം മതി.

എല്ലാം നടന്നുകൊള്ളും.

ഒരിക്കലും ആശ്രയിക്കേണ്ടി വരാതെ. 

പക്ഷേ, ശക്തി കിട്ടിക്കൊണ്ടിരിക്കും.

ആർക്കും നഷ്ടമില്ലാതെ.

നഷ്ടമെന്ന ചിന്ത തന്നെ സൗഹൃദത്തിൻ്റെ ചിന്തയല്ല.

ആർക്കും നഷ്ടമില്ലാതെ എല്ലാവർക്കും

നേമുണ്ടാക്കുന്ന ശക്തിയാണ് സൗഹൃദം.

അങ്ങനെയൊരു ശക്തി സൗഹൃദത്തിനുണ്ട്.

ഒരുതരം ഉൽപ്രേരക (catalystic) ശക്തി.

മധ്യത്തിൽ, അല്ലെങ്കിൽ ചാരേ സൗഹൃദം ഉണ്ടായാൽ മാത്രം മതി.

പുഞ്ചിരി പോലെ.

ആർക്കും നഷ്ടമില്ല.

എല്ലാവർക്കും നേട്ടം.

പുഞ്ചിരിക്കുന്നവനും ആ പുഞ്ചിരി കാണുന്നവനും നേട്ടം.

ആ സുഹൃത്തുക്കൾ, ആ പുഞ്ചിരി കൂടെയില്ലെന്ന് തോന്നിയാലോ? 

ഭീതി കൂടും. 

അസ്വസ്ഥത വരും.

പിന്നെ, ആരെയെല്ലാം എത്ര ആശ്രയിച്ചാലും മതിയാവാതെ വരും.

ചായും ചാളും വളയും പുളയും വീഴും. 

ശരിയാണ്.

നിങൾ സാധാരണ ഏത് വഴിയിലും റോഡിലും നേരേ, വളയാതെ, പുളയാതെ, ചായാതെ, ചാളാതെ വീഴാതെ നടക്കും.

എങ്ങിനെ, എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന നിങ്ങളുടെ അറിവും തോന്നലും കാരണം. 

അതേ നിങൾ, ഒറ്റയടി പാലത്തിലൂടെ പോകുന്നുവെന്ന് കരുതുക.

തനിയേ നിങൾ വളയും പുളയും ചായും ചെരിയും വീഴും. 

നേരെ നടക്കുക ഏറെക്കുറെ അസാധ്യം എന്ന് തന്നെ വരും. അങ്ങേയറ്റം പരിശീലനം ഇല്ലെങ്കിൽ.

എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഇല്ലെന്ന നിങ്ങളുടെ അറിവും തോന്നലും കാരണം മാത്രം. 

സാധാരണ വഴിയിൽ നേരെ നടന്ന അതേ നിങൾ തന്നെയായിട്ടും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ നേരെ നടക്കാൻ സാധിക്കുന്നില്ല. 

നിങൾ പരാജയപ്പെടുന്നു.

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് സൗഹൃദം. 

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് വളരെ ചിലർ മാത്രമായ നിങ്ങളുടെ സുഹൃത്തുക്കൾ.

കണക്ക് കൂട്ടാൻ അറിയാത്ത, കണക്ക് കൂട്ടലിൽ വരാത്ത സുഹൃത്തുക്കൾ.

അവർ അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന് തോന്നിയാൽ മാത്രം മതി. 

പിന്നെ നിങൾ ഏത് ഒറ്റയടി പാലത്തിലൂടെയും നേരെ നടക്കും.

വീഴില്ല, ചായില്ല, ചാളില്ല, വളയില്ല, പുളയില്ല വീഴില്ല.

നിങ്ങളുടെ ജീവിതയാത്ര സഫലം, സുരക്ഷിതം, വിജയകരം.

ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന് തോന്നിയാലും നിങ്ങൾക്ക് ഈ ഇങ്ങോട്ട് ഉറപ്പിച്ച് പറയാം.

ജീവിതത്തിന് എന്തോ ചില അർത്ഥമുണ്ടെന്ന്. 

ജീവിതത്തിനർത്ഥം ജീവിതമുണ്ടാക്കുന്ന, ജീവിതത്തിലുണ്ടാവുന്ന ഇത്തരം സൗഹൃദത്തിൻ്റെയും സുഹൃത്തുക്കളുടെയും അർത്ഥമെന്ന്. 

ളരേ നിസ്സാരമെന്ന് തോന്നാവുന്ന ജീവിതത്തിൻ്റെ വലിയ അർത്ഥം. 

സൗഹൃദം. സുഹൃത്ത്.

*******

ചില വിട്ടഭാഗങ്ങൾ ഇങ്ങനെ എങ്ങിനെയെങ്കിലും പൂരിപ്പിക്കാൻ തോന്നും. 

ചിലർക്ക്.

പക്ഷേ, പൂരിപ്പിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന കൗതുകവും കാത്തിരിപ്പും അവർക്ക് നഷ്ടമാകുമോ? 

അറിയില്ല.

കൗതുകവും കാത്തിരിപ്പും നൽകിയ സൗന്ദര്യം അപ്രത്യക്ഷമാകുമോ?

അറിയില്ല.

വിട്ടഭാഗങ്ങൾ വിട്ടു തന്നെയായിരുന്നുവോ വേണ്ടിയിരുന്നതെന്ന് പോലും പിന്നീടവർ ചിന്തിച്ചുപോകുമോ?

അറിയില്ല.

ഒന്ന് മാത്രമറിയാം.

സൗഹൃദത്തിനും നല്ല സുഹൃത്തിനും ഇത്തരം ചോദ്യങ്ങൾ ഇല്ല.

Tuesday, April 16, 2024

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ.

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ. 

അങ്ങനെയൊരു നാട്ടിൽ ഒരു കുഴപ്പവും ഉണ്ടാവില്ല, ഉണ്ടാക്കാനില്ല. 

കാരണം കുഴപ്പമാണ് അവിടത്തെ ശരി. 

കുഴപ്പമുണ്ടാക്കുന്നവരാണ് അവിടം ഭരിക്കുന്നത്

ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ പിടിച്ചുതിന്നുകയേ അവർക്ക് വേണ്ടൂ എന്നതിനാൽ പിന്നെ പ്രത്യേകിച്ച് കുഴപ്പം ഉണ്ടാക്കാനില്ല 

ആരും ചോദ്യം ചെയ്യാൻ ഇല്ലാതെ അവരുടെ കുഴപ്പം അന്നാട്ടിലെ ശരിയും നിയമവുമായി നടക്കും, നടക്കുന്നു. 

അതിനാൽ പ്രത്യക്ഷത്തിൽ കുഴപ്പവും ലഹളകളും ഇല്ല. 

എല്ലും മുള്ളും കിട്ടുന്ന സന്തോഷത്തിൽ നാട്ടുകാരും. 

തങ്ങൾ നൽകുന്ന നികുതിയുടെ നൂറിലൊന്ന് പോലുമല്ല ഇവയെന്ന് മറന്നവർ. 

ഇവയൊക്കെയും തങ്ങളുടെ അവകാശങ്ങളാണെന്നും മറന്നവർ. 

അവർ അവർക്ക് കിട്ടുന്ന എല്ലും മുള്ളും ആരോ വെറുതെ നൽകുന്ന എന്തോ വലിയ ഔദാര്യമാണെന്നു കരുതുന്നു, ആഘോഷം കൊള്ളുന്നു.

********

എന്തും ആയിക്കോട്ടെ. 

പ്രശ്നമില്ല. 

നമുക്ക് നമ്മുടെ പാർട്ടി അധികാരത്തിൽ വന്നാൽ മാത്രം മതി. 

എങ്ങിനെയെങ്കിലും വെറുപ്പും വിഭജനവും നടത്തിക്കിട്ടിയാൽ മതി. 

നാം കണ്ണടച്ച് ഒന്നും അറിയാത്തത് പോലെ ഇരുന്നോളാം. 

ഒളിച്ചുവെച്ച അജണ്ടകൾ നടപ്പായിക്കിട്ടും വരെ നാം ഒളിഞ്ഞിരുന്നുകൊള്ളാം. 

ഒന്നും അറിയാത്തത് പോലെ.

ഇതാണ് പലരുടെയും ഉള്ളിലിരിപ്പ്.

********

ഇന്ത്യയോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം: 

ഇന്ത്യക്കാരെ പലതായി വിഭജിച്ച് കാണുക. 

ഇന്ത്യക്കാർ എല്ലാവരും ഒരൊറ്റ വംശജർ എന്ന് വരേണം. 

വിശ്വാസങ്ങൾക്കിടയിൽ സമന്വയം കാണണം, സമന്വയം സാധിക്കണം.

*******

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രത്രമുള്ളത്ര വ്യത്യസ്തമാണ് ഇന്ത്യ. വ്യത്യസ്തമായ ഭാഷകൾ കൊണ്ടും സംസ്കാരങ്ങൾ കൊണ്ടും

യുറോപ്പിലെന്ന പോലെ അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, പരസ്പരം വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ വെറും അമ്പത് കോടിയാണ്.

അമ്പത്തിയൊന്ന് സംസ്ഥാനങ്ങളുള്ള അമേരിക്കയിലെ ഓരോ സംസ്ഥാനവും ഓരോ രാജ്യം തന്നെയാണ്. 

അമ്പത്തിയൊന്ന് രാജ്യങ്ങളുടെ ഒരു കോൺഫെഡറേഷൻ മാത്രമാണ് അമേരിക്ക. ഏറെക്കുറെ അവരുടെയൊക്കെ മതവും ഭാഷയും സംസ്കാരവും ഒന്നായിട്ട് പോലും. 

അമ്പത്തിയൊന്ന് രാജ്യങ്ങളും ആയി സ്വയംഭരണം നടത്തുന്ന അമേരിക്കയിൽ വെറും ഇരുപത്തിയഞ്ച് കോടി ജനങ്ങളെ ഉളളൂ എന്നും ഓർക്കണം.

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത, അമേരിക്കയുടെ എട്ടിലൊന്ന് പോലും വരാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ?

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നും അറിയാത്ത ജനങ്ങളുള്ള രാജ്യത്ത് നടപ്പാക്കാൻ പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്.

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങനെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്. 

*******

എപ്പോഴും ഒരെയൊരു സമുദായത്തെ തന്നെ ഭരണകൂടം ശത്രുസ്ഥാനത്ത് വെക്കുകയെന്നാൽ ആ സമുദായം അത്രക്ക് ശക്തമെന്നാണോ അർത്ഥം?

യഥാർഥത്തിൽ അത്തരം ഭരണകൂടം ചെറുതാവുകയും ആ ഭരണകൂടത്തെക്കാൾ വലുത് ശത്രുവായിത്തീരുന്ന സമുദായം എന്നും അർത്ഥം വരില്ലേ?

********

എന്നാൽ വാസ്തവവും വസ്തുതയും പറഞ്ഞാലോ?

ആ സമുദായത്തിന് അവരുടെ ആനുപാതിക പ്രാതിനിധ്യം പോയിട്ട് അതിൻ്റെ പകുതി പോലും കേരളത്തിലടക്കം ഒരിടത്തും ഒരു രംഗത്തും ഇല്ല.

തെളിവും ഡാറ്റയും വെച്ച് തന്നെ പറഞാൽ.

എന്നിട്ടും എങ്ങിനെ, എന്തുകൊണ്ട് ഈ ശത്രുത ഉണ്ടാക്കുന്നു, ഉണ്ടാക്കാൻ സാധിക്കുന്നു? 

എന്നിട്ടും എന്തുകൊണ്ട് സമുദായം വളർത്തൽ എന്ന ആരോപണം അവരുടെ നേതാക്കളുടെ മേൽ വരുന്നു?

ഇക്കോലത്തിൽ ആരൊക്കെയോ എങ്ങിനെയൊക്കെയോ കയറ്റിയ വിഷം എല്ലാവരും അവർ പോലുമറിയാതെ വീണ്ടും വീണ്ടും ചീറ്റുന്നു വർത്തമാനകാല ഇന്ത്യയിൽ.

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന് എപ്പോഴും പറയാനുള്ളത് ഈ വർഗീയതയും വിഭജനവും വെറുപ്പും മാത്രം.

********

എന്നാലോ?

ഈ സമുദായത്തിൻ്റെ അംഗങ്ങൾ ഇവിടെ ഏത് പാർട്ടിയിൽ ആയാലും സമുദായം വളർത്തൽ എന്ന ആരോപണം പറയുമ്പോൾ, അങ്ങനെ സമുദായം വളർത്തിയത്തിൻ്റെയും സമുദായം നേടിയത്തിൻ്റെയും കണക്കും തെളിവും കാണിക്കാൻ സാധിക്കുന്നുണ്ടോ?

ഇല്ല.

കണക്കും തെളിവും പറയൽ അങ്ങനെ ആരോപിക്കുന്നവരുടെ ബാധ്യതയല്ലേ.

ഉത്തരം കിട്ടില്ല.

ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന പോലെ തെറിപറഞ്ഞ് രക്ഷപ്പെടുക മാത്രമായിരിക്കും അവർ ചെയ്യുന്ന ഏക സംഗതി.

********

ഇപ്പറയുന്നവരുടെ അടുക്കൽ അങ്ങനെ ഒരു തെളിവും കണക്കും ഇല്ലെന്ന് ആർക്കും എളുപ്പം മനസ്സിലാവും.

ആരോ നിറച്ച വെറുപ്പിൻ്റെ വിഷം തുപ്പി അന്തരീക്ഷം വൃത്തികെടുത്തുകയും a വഴിയിൽ ജനങ്ങനെ വെറുപ്പിൻ്റെയും ശത്രുതയുടെയും വികാരംകൊള്ളിച്ച് അധികാരം നേടുകയും നിലനിർത്തുകയും മാത്രം അവർക്ക് ജോലി.

എല്ലാം ഒരൊറ്റ ദിശയിലൂടെ മാത്രം കണ്ടും പറഞ്ഞും കൊണ്ട്.

*********

ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വെക്കുന്ന കണക്കുകൾ തന്നെയുണ്ടല്ലോ? 

ഏതെല്ലാം രംഗത്ത് ഏതെല്ലാം സമുദായം എത്രയെല്ലാം നേടിയെന്ന് മനസ്സിലാക്കാൻ.

കേരളത്തിലും ഇന്ത്യയിലും ഏറ്റവും കുറവ് ആനുപാതിക പ്രാതിനിധ്യം എല്ലാം രംഗത്തും ഉള്ള ഏകസമുദായം മുസ്ലിംകൾ ആണ്.

ആർക്ക് വേണമെങ്കിലും ഒന്ന് പരിശോധിച്ച് നോക്കാൻ സാധിക്കും.

പക്ഷേ, എട്ടുകാലി മമ്മൂഞ്ഞ്മാരായ ഈ സമുദായത്തിൻ്റെ പേരിൽ എന്തും പറഞ്ഞ് ആരോപിക്കുക എളുപ്പമാണ് എന്ന് വന്നിരിക്കുന്നു വർത്തമാനകാല ഇന്ത്യയിൽ. വസ്തുതയും വാസ്തവവും മറിച്ചാണെങ്കിലും.

********

ഇത്രയും പറഞ്ഞത് വിഷം ചീറ്റി അത്തരക്കാർ പറയുന്ന ആരോപണം നിഷേധിക്കാൻ മാത്രമാണ്.

അത്തരക്കാർ വെറും അടിമകൾ മാത്രമായ ചട്ടുകങ്ങൾ ആയിരിക്കാം.

ചുട്ടുപൊള്ളുന്ന ചട്ടുകങ്ങൾ മാത്രം.

വിഷം ചീറ്റുന്ന പാമ്പുകൾ.

എന്നാലും വാസ്തവ വും വസ്തുതയും ആരെങ്കിലും പറയണമല്ലോ? 

********

വിഷം പേറുന്നതിൻ്റെയും ചീറ്റുന്നതിൻ്റെയും കാര്യത്തിൽ ഇസ്ലാമിസ്റ്റുകൾ എത്ര അത്തരക്കാർ എത്ര എന്ന തുലനം നടത്താൻ അറിയില്ല.

ഇസ്ലാമിസ്റ്റുകളിൽ എന്നപോലെ അത്തരക്കാരിൽ മുഴുവൻ വിഷം മാത്രമാണെന്ന് എപ്പോഴും മനസ്സിലാവുന്നു.

വിഷത്തിൻ്റെ അളവ് തുലനം ചെയ്യുന്ന പണി വിഷം കൊണ്ടുനടന്ന് ചീറ്റുന്നവൻ്റെ മാത്രം പണി, ആവശ്യം. 

ആ കണക്ക് ഇല്ലെങ്കിലും കൃത്രിമമായെങ്കിലും ഉണ്ടാക്കി അതിലധികം ഇപ്പുറത്ത് ഉണ്ടാക്കുകയും പേറുകയും ചീറ്റുകയും ആണല്ലോ ഇവരുടെയൊക്കെയും രീതി?

Saturday, April 13, 2024

34 കോടി സമാഹരിച്ചത്. കാള പെറ്റുവെന്ന് കേട്ട് കയറെടുക്കുന്നത് പോലെയായോ?

34 കോടി സമാഹരിച്ചത്. 

കാള പെറ്റു എന്ന് കേട്ട് കയറെടുത്തത് പോലെയായോ? 

കാള എന്ന ആൺ പ്രസവിക്കാൻ പാടുണ്ടോ?

ഈ പറയപ്പെടുന്ന റഹീം ബോധപൂർവ്വം തെറ്റ് ചെയ്തുകൊണ്ട് ആ കുഞ്ഞിനെ കൊന്നിട്ടില്ല എന്ന് എല്ലാവരും ഒരുപോലെ പറയുന്നു, വിശ്വസിക്കുന്നു. 

എങ്കിൽ പിന്നെങ്ങിനെ ഇത്രവലിയ ശിക്ഷയും നഷ്ടപരിഹാരവും നീതീകരിക്കപ്പെടും?

റഹീമിന് അബദ്ധത്തിൽ പറ്റിയത് എന്ന് എല്ലവരും പറയുന്നു. 

ഉദ്ദേശമാണ് കുറ്റത്തെ കുറ്റമാക്കുന്നത്. 

ഉദ്ദേശം (നിയ്യത്ത്) ഏത് കോടതിയും കണ്ടെത്തേണ്ടതും അംഗീകരിക്കുന്നതും അംഗീകരിക്കേണ്ടതുമാണ്. 

ഇവിടെയാണെങ്കിൽ മരിച്ചത് ചെറിയ കുട്ടിയാണ്. 

കാര്യമായി ബോധപൂർവ്വം ഉദ്ദേശപൂർവ്വം കുറ്റം ചെയ്ത് കൊല്ലാൻ മാത്രം ആർക്കും തോന്നാത്തത്. ഒരു നേട്ടവും ഇല്ലാത്തത്.

എങ്കിൽ ഇത്ര വലിയ ശിക്ഷ എന്തിന്? 

ഇനി റഹീം ബോധപൂർവ്വവും ഉദ്ദേശപൂർവ്വവും ചെയ്താണെങ്കിൽ അതിൻ്റെ പാപഭാരം ജനങ്ങൾ ഏറ്റെടുക്കുന്നത് കുറ്റവാളികളെ പ്രോത്സാഹിപ്പിക്കൽ അല്ലേ? 

ഒന്നുമല്ലാത്ത  ഒരു കാര്യത്തിന് അറബി 34 കോടി നഷ്ടപരിഹാരം വാങ്ങുന്ന രീതിയും നിയമവുമാണ് തിരുത്തേണ്ടത്. നമ്മുടെ രാജ്യത്തെ സർക്കാരും വിദേശമന്ത്രാലയവും  ആ നിലക്കാണ് ഇടപെടേണ്ടത്. 

അത് തിരുത്താതെ, അത് തിരുത്താൻ ശ്രമിക്കാതെ, ഇങ്ങനെ ജനങ്ങൾ സംഭരിച്ച് അറബിക്ക് കൊടുക്കുന്നതിലാണ് തെറ്റ്. 

വേരിൽ പ്രശ്നം പരിഹരിക്കാതെ ശിഖരത്തിൽ വളമിടുന്ന രീതി യഥാർഥത്തിൽ ഒന്നും പരിഹരിക്കുന്നില്ല, പ്രശ്നം വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു. 

ഈ പരിഹാര രീതി കൂടുതൽ നാശവും നഷ്ടവും മാത്രം ആവർത്തിപ്പിക്കും, വരുത്തും.

Tuesday, April 9, 2024

വിരുദ്ധം എന്നതില്ല. ഉള്ളത് വിവിധങ്ങളാണ്.

വിരുദ്ധം എന്നതില്ല. 

ഉള്ളത് വിവിധങ്ങളാണ്. 

ഒന്നിൻ്റെ തന്നെ പലതായ വിവിധങ്ങൾ. 

ഒന്നിൻ്റെ തന്നെ പല ഭാഗങ്ങളായ വിവിധങ്ങൾ.

ഒന്നിനെ ഒന്നാക്കുന്ന വിവിധങ്ങൾ.

ശരീരത്തിൻ്റെ വിവിധ അവയവങ്ങൾ പോലുള്ള വിവിധങ്ങൾ.

വിരുദ്ധങ്ങളെന്ന് തോന്നുന്നവയെ പരസ്പരപൂരകങ്ങളായി കാണാൻ സാധിക്കണം. 

മലദ്വാരവും വായയും പോലെ. 

ഒരേ ശരീരത്തിന് ആവശ്യമായ ഒരു ടണലിൻ്റെ രണ്ടറ്റം. 

രണ്ടും ആവശ്യമായത്. 

രണ്ടും ശരീരത്തെ ശരീരമായി നിലനിർത്തി ജീവിപ്പിക്കാൻ ആവശ്യമായത്.

ഒരേ ശരീരത്തിലെ ഒരുപാട് അവയവങ്ങളും ഗ്രന്ഥികളും പോലെ. 

ഒന്നും മോശമല്ല. 

ഒന്നും പ്രത്യേകിച്ച് നല്ലതും അല്ല. 

വ്യത്യസ്തമായ സമയങ്ങളിലും സ്ഥലങ്ങളിലും സന്ദർഭങ്ങളിലും എല്ലാം ഒരുപോലെ ആവശ്യമായത്. 

എല്ലാം കൂടി ആകെമൊത്തം ശരീരത്തെ അതാക്കുന്നത്.

ഒന്നും അത് സ്വന്തം അറിയാതെ, പരസ്പരം അറിയാതെ, അറിയിക്കാതെ എല്ലാറ്റിനും വേണ്ടി, പരസ്പരം സഹായിച്ചുകൊണ്ട്. എല്ലാം ഒരേ ഒന്നിന് വേണ്ടി.

പൂക്കുന്നതും ആർത്തവതിയാവുന്നതും ഒന്ന് പോലെ, ഒന്നിന് വേണ്ടി. ആകെമൊത്തത്തിന് വേണ്ടി. 

ബോബ് പൊട്ടുന്നതും പ്രാർത്ഥിക്കുന്നതും ഒന്ന്, ഒരുപോലേ ഒന്ന്, പരസ്പരപൂരകം, വിരുദ്ധമല്ലാത്ത വൈവിധ്യം. 

എല്ലാറ്റിനെയും അവയുടെ തകരാറുകൾ എന്ന് കരുതുന്ന സംഗതിയോടൊപ്പം തന്നെ സ്വീകരിക്കണം.

ശരിയിൽ തെറ്റും തെറ്റിൽ ശരിയും ഉണ്ട്. അങ്ങനെ ഉണ്ടെന്ന് കരുതി സ്വീകരിക്കണം.

കഴിക്കുന്ന ഭക്ഷണവും വിസർജിക്കുന്ന മലവും ഒരുപോലെ.

ആർത്തവരക്തവും പൂവും ഒരുപോലെ.

നന്മയെന്നും തിന്മയെന്നും നിങ്ങൾ മനസ്സിലാക്കുന്ന സംഗതികൾ ഒരുപോലെ.

ഒന്നും പ്രത്യേകിച്ച് സംരക്ഷിക്കേണ്ട ബാധ്യത ആർക്കുമില്ല. 

ഒന്നിനെയും പ്രത്യേകിച്ച് സംരക്ഷിക്കേണ്ട ബാധ്യത ആർക്കുമില്ല. 

ഒന്നിന് മാത്രം പ്രത്യേകിച്ച് പരിഗണന ലഭിക്കാനും നൽകാനും ഇല്ല. ആപേക്ഷികമായ ആവശ്യവും അർത്ഥവും പരിഗണിച്ചല്ലാതെ.

പ്രകൃതിക്ക് എല്ലാം ഒരുപോലെ.

എല്ലാം പ്രകൃതി തന്നെ, പ്രകൃതിയുടെ ഭാഗം തന്നെ.

പ്രകൃതിയെ നിങൾ പ്രത്യേകിച്ച് സംരക്ഷിക്കേണ്ടതുണ്ടോ?

ഇല്ല.

അതല്ലെങ്കിൽ പ്രകൃതിയെ നിങൾക്ക് പ്രത്യേകിച്ച് സംരക്ഷിക്കാൻ സാധിക്കുമോ?

ഇല്ല.

നിങ്ങളെ തന്നെ സംരക്ഷിക്കുന്നതും ഇല്ലായ്മ ചെയ്യുന്നതും നിങൾ ഈ പറയുന്ന പ്രകൃതിയാണ്.

നിങ്ങളെയും പ്രകൃതിയാണ് ഉണ്ടാക്കിയതെങ്കിൽ, ഈ നിങ്ങളെയും ആ പ്രകൃതി വേണ്ടത് ചെയ്തുകൊള്ളും. ആ പ്രകൃതിയെ നിങൾ എന്ത് പേരിട്ട് വിളിച്ചാലും.

നിങ്ങളെ സംരക്ഷിക്കുന്നത് തന്നെ പ്രകൃതി സംരക്ഷണമാണ്.

ഒന്നിനെയും വിരുദ്ധമെന്ന് കണ്ട് നിങൾ മാറ്റേണ്ടതും തിരുത്തേണ്ടതും ഇല്ല. 

നിങ്ങളുടെ ആവശ്യവും അനാവശ്യവും ഉണ്ടാക്കുന്ന വിരുദ്ധതയും നന്മ തിൻമയും മാത്രമേയുള്ളൂ. 

നിങൾ കാണുന്ന ആ നന്മയും തിൻമയും നിങ്ങൾക്ക് മാത്രം, നിങ്ങളുടെ ജീവിതത്തിനും അതിജീവനത്തിനും മാത്രം ബാധകം.

നിങ്ങളെയും നിങൾ വിരുദ്ധമായതും തിന്മയായതും എന്ന് കരുതുന്നതിനെയും പ്രകൃതി ഉണ്ടാക്കിയതാണ്, സൂക്ഷിക്കുന്നതാണ്. വിവിധങ്ങളായി, ജീവിതത്തിൻ്റെ വിവിധ സാധ്യതകളായി. 

പ്രകൃതി തന്നെ നിങ്ങളെയും അവയെയും മാറ്റും തിരുത്തും, ഇല്ലായ്മ ചെയ്യും. 

പ്രകൃതി അഥവാ ദൈവം മാത്രം ബാക്കിയാവും. 

സമുദ്രത്തെ മാറ്റുക അതിലെ ഏതെങ്കിലും തുള്ളിക്കും തിരക്കും ബാധ്യതയാണോ, സാധ്യമാണോ? 

യഥാർഥത്തിൽ സമുദത്തെ മാറ്റുക ബാധ്യതയായി കരുതുന്ന ആ തുള്ളിയും തിരയും അതേ സമുദ്രത്തിലാണ്, അതേ സമുദ്രം കൊണ്ടാണ്. 

സമുദ്രം അതിൻ്റെ വഴിയിൽ ആ തുള്ളിയെയും തിരയെയും രൂപപ്പെടുത്തിയത് പോലെ തന്നെ അവയെ മാറ്റുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യും. 

അങ്ങനെ മാറ്റുന്നതിൻ്റെയും ഇല്ലായ്മ ചെയ്യുന്നത്തിൻ്റെയും ഭാഗമാണ് സമുദ്രത്തെ മാറ്റാനുള്ള നീയാം തുള്ളിയുടെയും തിരയുടെയും  ചിന്ത പോലും. 

നീ ഒന്നും മാറ്റേണ്ടതില്ല. 

എല്ലാം മാറിക്കൊള്ളും. 

നീയും ആ വഴിയിൽ മാറും, ഇല്ലാതാവും.

ഞാൻ നഗ്നനായി നിന്നു.

ഞാൻ നഗ്നനായി നിന്നു.

പൂച്ചയുടെയും നായയുടേയും കാക്കയുടെയും ഉറുമ്പിൻ്റെയും കൊതുകിൻ്റെയും മുൻപിൽ.

കാക്കാക്കും പൂച്ചയ്ക്കും നായക്കും ഉറുംബിനും കൊതുകിനും നഗ്നത ഒരു പ്രശ്നമായി തോന്നിയതായി എനിക്ക് തോന്നിയില്ല. 

നഗ്നത നഗ്നതയായി പോലും അവർ കണ്ടെന്ന് തോന്നിയില്ല.

നഗ്നതയെന്തെന്ന്  അവർക്കാർക്കെങ്കിലും മനസ്സിലായതായും മനസ്സിലായില്ല.

ആ വകയിൽ കൊതുക് ഒന്ന് നന്നായി കുത്തിയോ എന്ന് മാത്രം സംശയം.

പിന്നെ ഉറുമ്പും...

പിന്നെ ആർക്കാണ് എൻ്റെ നഗ്നത പ്രശ്നമായത്?

മനുഷ്യന്.

മനുഷ്യൻ മനുഷ്യനായി എന്നെ നോക്കുമ്പോൾ. 

മറ്റ് ജീവികളെ മനുഷ്യൻ നോക്കുമ്പോൾ അവയുടെ നഗ്നത മനുഷ്യന് പ്രശ്നവുമല്ല. 

ഒപ്പം മനുഷ്യൻ സങ്കപ്പിച്ചുണ്ടാക്കിയ മനുഷ്യനെ പോലുള്ള ദൈവത്തിനും പ്രശ്നം. 

ദൈവത്തിനും പ്രശ്നം മനുഷ്യൻ്റെ നഗ്നത മാത്രമെന്ന് മനുഷ്യൻ സങ്കല്പിച്ചു.

ഒരു കുന്തവും നേടാനില്ലാത്ത ജീവിതം.

ബുദ്ധനും കൃഷ്ണനും രാമനും മുഹമ്മദും യേശുവും ഇക്കാലത്ത് വന്നാൽ എന്താവും സംഭവിക്കുക? 

ഒന്നും സംഭവിക്കില്ല. 

എഫ്ബിയിലും മറ്റും എഴുതിത്തളരും. 

ഏതെങ്കിലും അധികാരപാർട്ടിയുടെയോ മതത്തിൻ്റെയോ ചാരും കൂട്ടും പിടിക്കാതിരുന്നാൽ ഒന്നും ആരേയും ബോധ്യപ്പെടുത്താൻ സാധിക്കാതെ ഇളിഭ്യരായിത്തീരും.

********

ഞാനെന്നും നീയെന്നും തോന്നിപ്പിച്ച് എന്തൊക്കെയോ ചെയ്യിപ്പിക്കുന്ന ജീവിതം. 

ഒരു കുന്തവും നേടാനില്ലാത്ത ജീവിതം. 

നേടിയതെന്ന് തോന്നിയതൊക്കെയും ഇട്ടേച്ച്, നേടിയ ഞാനും ഇല്ലാതെയായി പോകേണ്ട ജീവിതം.

*******

ജീവിതം നിന്നെ വിഡ്ഢിയാക്കുന്നത് എങ്ങിനെയെന്നറിയാമോ? 

നീ മനസ്സിലാക്കാത്ത, നിനക്ക് മനസ്സിലാകാത്ത ജീവിതത്തിൻ്റെ അർത്ഥം മക്കളുടെ ജീവിതത്തിനുണ്ടെന്ന് നീ കരുതുന്നിടത്ത്. 

നിന്നെക്കൊണ്ട് അങ്ങനെ കരുതിപ്പിക്കുന്നിടത്ത്.

********

ജീവിക്കുന്നു: 

എന്നുവച്ചാൽ എന്തൊക്കെയോ ചെയ്തും കഴിച്ചും ശരീരം കൊണ്ടുനടക്കാൻ ശ്രമിക്കുന്നു. 

രോഗവും വാർദ്ധക്യവും പേടിച്ച് കാത്തിരിക്കുന്നു. 

അജ്ഞതയെ അറിവും നിസ്സഹായതയെ കരുത്തുമാക്കുന്നു.

********

എന്തിന് മരണത്തെ പേടിക്കണം? 

ചെറിയ ഞാൻ ഇല്ലാതായി, 

അല്പമായ ഞാനും എൻ്റെ ലോകവും അതിൻ്റെ കുടുക്കവും ഞെരുക്കവും ഇല്ലാതായി, 

വലുതും മുഴുവനും വിശാലതയുമായി മാറി ബാക്കിവുന്ന പരിപാടിയാണ് മരണം.

*********

ആപേക്ഷിക ലോകത്തെ അടുപ്പവും

ആ അടുപ്പം ഉണ്ടാക്കുന്ന വേദനയും ആ വേദനയെ അകറ്റിനിർത്താൻ വേണ്ടി മരണത്തെ  പേടിക്കുന്നതും ഉണ്ട് , ഉണ്ടാവും. 

എന്നുവെച്ച് വാസ്തവം വാസ്തവം അല്ലെന്ന് വരില്ലല്ലോ? 

*********

ഞെരുങ്ങിയും കുടുങ്ങിയും ആവുന്നതാണ് നീയും ഞാനും. നീയും ഞാനുമായ ജിവിതം. 

അത്തരമൊരു ഞെരുക്കത്തിൻ്റെയും കുടുക്കത്തിൻ്റെയും പ്രയാസവും ബുദ്ധിമുട്ടും ശ്വാസംമുട്ടും നീയും ഞാനുമായ ജീവിതത്തിനുണ്ടാവും.

*********

സമുദ്രത്തെ മാറ്റുക അതിലെ തുള്ളിക്കും തിരക്കും ബാധ്യതയാണോ? 

ആ തുള്ളിയും തിരയും തന്നെ സമുദ്രത്തിലാണ്, സമുദ്രത്താലാണ്. 

സമുദ്രം ആ തുള്ളിയെയും തിരയെയും രൂപപ്പെടുത്തിയത് പോലെ മാറ്റുകയും ചെയ്യും. 

അങ്ങനെ മാറ്റുന്നതിൻ്റെ ഭാഗമാണ് സമുദ്രത്തെ മാറ്റാനുള്ള തുള്ളിയുടെ ചിന്ത പോലും. 

ഒന്നും മാറ്റേണ്ടതില്ല. 

എല്ലാം മാറിക്കൊള്ളും. 

നീയും ആ വഴിയിൽ മാറും, ഇല്ലാതാവും.

*******

സ്വയമറിയാത്ത അർത്ഥം നൽകിക്കൊണ്ടിരിക്കുമ്പോഴും, 

ഉച്ചരിച്ചവൻ അറിയുന്ന വാക്കിൻ്റെ അർത്ഥം 

ഉച്ചരിക്കപ്പെട്ട വാക്ക് അറിയില്ല. 

വെറുതേയങ്ങാവുക 

എന്നത് മാത്രമല്ലാതെ 

ഉച്ചരിക്കപ്പെട്ട വാക്കിന് നിർവ്വാഹമില്ല. 

ഉച്ചരിക്കപ്പെട്ട വാക്കിന് 

ആ വാക്കിൻ്റെ മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാവുന്ന ഒരർത്ഥവും ഇല്ല.

Saturday, April 6, 2024

വല്ലാത്തൊരു മാനസികാവസ്ഥ.

വല്ലാത്തൊരു മാനസികാവസ്ഥ.

എല്ലാവരും തിരുത്തണം; തങ്ങൾ തിരുത്തില്ല.

എല്ലാവരിലും കുറ്റമുണ്ട്; തങ്ങളിൽ കുറ്റമില്ല.

സ്വയം മോശമായി പെരുമാറുന്നത് മനസ്സിലാക്കില്ല; എന്നാലോ? എല്ലാവരും തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് ഏകപക്ഷീയമായി ആരോപിക്കും. 

എല്ലാവരും തങ്ങളെ ഇങ്ങോട്ട് ബന്ധപ്പെടണം; പക്ഷെ, തങ്ങൾ എല്ലാവരെയും നിരാകരിക്കും; തങ്ങൾ ആരെയും അങ്ങോട്ട് ബന്ധപ്പെപെടാതെ യും പറയും ആരും തങ്ങളും മായി ബന്ധപ്പെടുന്നില്ലെന്ന്. 

**********

അവരവരിൽ തന്നെ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്കവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെയെന്നറിയാത്തവരവർ.

********

വല്ലാത്തൊരു മാനസികാവസ്ഥ.

പീഡിതമനോഭാവം സൂക്ഷിക്കുന്ന, അത് തന്നെയെപ്പോഴും തുറന്നുകാണിക്കുന്ന മാനസികാവസ്ഥ.

തങ്ങൾ പീഡിതർ, തങ്ങൾ പീഡിതരിൽ ഹീറോ എന്ന് തങ്ങൾക്കുള്ളിൽ സ്വയം വരുത്തുന്ന, വളർത്തുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് പനിക്കുന്നു, അതിനാൽ കുളിരുന്നു എന്ന് മനസ്സിലാക്കില്ല, സമ്മതിക്കില്ല. പകരം അന്തരീക്ഷത്തെ ആകമാനം കുറ്റപ്പെടുത്തുമവർ. 

അങ്ങനെയവർ സ്വയം കമ്പിളിയിട്ട് പുതക്കുന്നതിനും ചികിത്സിക്കുന്നതിനും പകരം അന്തരീക്ഷത്തിന് മുഴുവൻ കമ്പിളിയിടാനും അന്തരീക്ഷത്തെ മൊത്തം ചികിത്സിക്കാനും പറയും, ഒരുങ്ങും.

********

എല്ലാറ്റിലും എല്ലാവരിലും കുറ്റങ്ങൾ മാത്രം കാണുന്ന മാനസികാവസ്ഥ. 

എല്ലാവരും തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് കരുതുന്ന മാനസികാവസ്ഥ. 

ആ  നിലക്ക് തങ്ങളെ കേന്ദ്രീകരിച്ച് എല്ലാവരും ഗൂഢാലോചന നടത്താൻ മാത്രം തങ്ങളെന്തോ വലിയ സംഭവമാണെന്നവർ ചിന്തിച്ചുവശാകുന്നു. 

എല്ലാ കുറ്റവും തങ്ങൾ സ്വയം ചെയ്തുകൊണ്ടിരിക്കെ തന്നെ, കുറ്റം മറ്റുള്ളവരിൽ മാത്രം, തങ്ങളിൽ ഒരു കുറ്റവും ഇല്ലെന്ന് കരുതുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് വേണ്ടി മറ്റുളളവർ ചെയ്യുന്ന നന്മ പോലും തിന്മയായി കാണുന്ന, നന്മയിൽ പോലും തിന്മ കാണുന്ന, നന്മയിൽ തിന്മ മാത്രം ചികയുന്ന, മധുവിൽ നിന്ന് വിഷം മാത്രം നുകരുന്ന മാനസികാവസ്ഥ.

അങ്ങനെ മറ്റെല്ലാവരും വില്ലന്മാരും പീഡകരും എന്ന് കാണുന്ന, വരുത്തുന്ന മാനസികാവസ്ഥ.

തനിക്ക് ചുറ്റും തന്നോട് ശത്രുതയുള്ളവർ മാത്രമെന്ന് സ്വയം കരുതി എല്ലാവരുമായും സ്വയം ശത്രുതയിലാവുന്ന, അകലുന്ന മാനസികാവസ്ഥ.

എല്ലാവരുമായും സ്വയം ശത്രുതയിലാവാൻ സ്വയം നൂറായിരം കാരണങ്ങളും ന്വായങ്ങളും മെനയുന്ന, അവയുണ്ടാക്കുന്ന മാനസികാവസ്ഥ.

സ്വയം കുഴി കുഴിച്ച്, ആ കുഴിയിൽ സ്വയം തന്നെ ചാടിവീഴുന്ന മാനസികാവസ്ഥ. 

എന്നിട്ടോ? 

മറ്റുള്ളവരാണ് ആ  കുഴി കുഴിച്ചതെന്നും തങ്ങളെ ആ കുഴിയിൽ വീഴ്ത്തിയതെന്നും ആരോപിക്കുന്ന മാനസികാവസ്ഥ.

പോരാത്തതിന് ആ കുഴിയിൽ സ്വയം തന്നെ ചെളിവെള്ളം നിറച്ച്, ആ ചെളിവെള്ളം ഒന്നുകൂടി സ്വയം തന്നെ കുത്തിക്കലക്കി, തങ്ങൾ അകപ്പെട്ട കുഴിയും വെള്ളവും സ്വയം ഒന്നുകൂടി വൃത്തികെടുത്തി, മറ്റാരോക്കെയോ കൂടി ഇതൊക്കെ ചെയ്തു എന്ന് വരുത്തി, സ്വയം ശ്വാസംമുട്ടുന്ന, മുങ്ങിച്ചാവുന്ന മാനസികാവസ്ഥ. 

എപ്പോഴും കലക്ക് വെളളം മാത്രം വിധിയാക്കുന്നവർ, അത്തരം വിധി മെനഞ്ഞുണ്ടാക്കുന്നവർ

********

അത്തരക്കാർ ആർക്ക് വേണ്ടിയും അവർ ചെയ്യേണ്ടത് ചെയ്യില്ല.

ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യമാണ് അവരുടെ സ്വാതന്ത്ര്യബോധം. 

അവർക്കെന്തൊക്കെയോ വേണം. അതാരുടെ ചികവിലും പ്രയാസത്തിലും ആയാലും. 

കലഹിച്ച് മാത്രം ജിവിതം നയിക്കുന്നവർ

തങ്ങളുടെ ഉത്തരവാദിത്തം അവർക്ക് വിഷയമേ അല്ല. 

തങ്ങൾ നൽകേണ്ടതല്ല; പകരം തങ്ങൾക്ക് കിട്ടേണ്ടത് മാത്രം അവർക്ക് വിഷയം. 

നൽകുന്നവർ പണിപ്പെട്ട് നൽകുന്നത് കൊണ്ടാണ് തങ്ങൾക്ക് കിട്ടേണ്ടത് കിട്ടുന്നത് എന്ന വസ്തുത അവർ ഓർക്കില്ല, അംഗീകരിക്കില്ല.

അവകാശങ്ങൾ മാത്രം. ബാധ്യതകളും ഉത്തരവാദിത്തങ്ങളും അവർക്കില്ല. 

ഉത്തരവാദിത്തങ്ങളെ കുറിച്ച് അവരെ ഉണർത്തിയാൽ കുറ്റപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു എന്ന ഇരവാദം പുറത്തെടുക്കും. 

പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തുംവിധം വേഗം അവർ കരയും. 

ഒന്നും ചെയ്യാതെ എല്ലാം അനുഭവിച്ചും അവർ മറ്റുള്ളവരുടെ കുറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. മറ്റുള്ളവരിൽ കുറ്റങ്ങൾ കണ്ടുകൊണ്ടിരിക്കും. മറ്റുളളവർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തും. 

എല്ലാം സഹിക്കുന്നവർ അവരെന്നും ഇനിയെത്രയാണ് താഴേണ്ടതും സഹിക്കേണ്ടതും എന്നവർ പറയും, എന്നവർക്ക് പറയാൻ സാധിക്കും.

അവർക്കവർ മാത്രം വിഷയം. അവർ അവരെ മാത്രം നോക്കുന്നു, കാണുന്നു.

ആരേയും കേന്ദ്രീകരിച്ച് അവരാവില്ല. 

പകരം എല്ലാവരും അവരെ കേന്ദ്രീകരിച്ച് മാത്രമാവണം. 

അങ്ങനെ അവരെ കേന്ദ്രീകരിച്ച് മാത്രമായി എല്ലാവരും നിന്നാലും അവരതിനെ അംഗീകരിക്കില്ല. നന്ദിയോടെ നോക്കിക്കാണില്ല. എറിയാൽ ഒരുപചാരത്തിന് വേണ്ടി, തൊലിപ്പുറത്ത് മാത്രം. ഉളളിൽ തട്ടാതെ.

*******

എല്ലാവരും അവർക്ക് വേണ്ടി വേണ്ടത് ചെയ്യണം, 

അവർ ആർക്കു വേണ്ടിയും ഒന്നും ചെയ്യില്ല. 

കുറ്റം പറയുകയും കുറ്റം കണ്ടെത്തുകയും മാത്രമല്ലാതെ അവർക്ക് പണിയില്ല.

അങ്ങനെ, മറ്റുള്ളവർ അവർക്ക് വേണ്ടി ചെയ്യാത്തതിൽ മാത്രം ആവലാതി പറയും, വിഷയങ്ങളും കലഹങ്ങളും ഉണ്ടാക്കും ഇത്തരം മാനസികാവസ്ഥ ഉള്ളവർ. 

മറ്റുളളവർ ചെയ്യാത്തതും ചെയ്തതിലെ കുറ്റങ്ങളും മാത്രം അവർ എടുത്തുപറയും.

അവർക്ക് അവർ മാത്രം വിഷയം, അവരുടെ പ്രശ്നങ്ങൾ മാത്രം വിഷയം.

അവർക്ക് മറ്റുള്ളവരും, അവർ കാരണം ഉണ്ടാകുന്ന മറ്റുള്ളവരുടെ വിഷയങ്ങളും പ്രശ്നങ്ങളും, വിഷയമല്ല.

മറ്റുള്ളവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നത് തങ്ങൾ കാരണം മാത്രം തന്നെയാണെങ്കിലും അവർക്കത് വിഷയമല്ല.

എപ്പോഴും അവർ മാത്രം എല്ലാം നിഷേധിക്കപ്പെടുന്ന ആളുകളെന്ന് അവർ വരുത്തും. 

സ്വയം നിഷേധിച്ചു കൊണ്ടും മറ്റുളളവർ നിഷേധിച്ച് നിഷേധിക്കപ്പെട്ടവരവരെന്ന് അവർ വരുത്തും.

സ്വയം തിരിഞ്ഞുനിന്ന്, മറ്റുള്ളവർ തങ്ങൾക്ക് നേരെ മുഖംതിരിച്ചു നിൽക്കുന്നു എന്നവർ വരുത്തും, ആരോപിക്കും.

*******

അവർ ആരുമായും സംസാരിക്കില്ല, ബന്ധപ്പെടില്ല. അത്രക്ക് മനസ്സിൽ മറവീണുപോയിരാണവർ. മനസിൻ്റെ മസിൽപിടിച്ചുപോയവർ.

എന്നാൽ, മറ്റുള്ളവർ അവരെ ബന്ധപ്പെടാൻ അങ്ങോട്ട് ചെന്നാലോ? അവരെ ബന്ധപ്പെട്ടാലോ? അവരുമായി സംസാരിക്കാൻ ശ്രമിച്ചാലോ?

മുഖം കൊടുക്കില്ല. അതിലും പരാതി പറയും. എന്തെങ്കിലും കുറ്റം കാണും, കുറ്റം പറയും, അങ്ങോട്ട് ചെന്നവരെ കുറ്റബോധപ്പെടുത്തി പേടിപ്പിക്കും. 

******

എല്ലാറ്റിലും എല്ലാവരുടെ നേരെയും  ദോശൈകദൃക്കുകളായി സ്വയം പരിണമിച്ച് "എന്തേ ഇപ്പോൾ മാത്രം വിളിക്കാൻ, ബന്ധപ്പെടാൻ?" എന്ന് കുറ്റപ്പെടുത്തുന്ന, മുള്ള് കൊണ്ട് കുത്തുന്ന രീതിയിൽ ചോദ്യം ചെയ്യും ഇക്കൂട്ടർ.

അങ്ങനെ തന്നെത്താൻ സ്വയം മറ്റുള്ളവരിൽ നിന്ന് അകറ്റി അവർ അവരെ ഒരു ദ്വീപാക്കി മാറ്റും.

എന്നിട്ടോ?

അങ്ങനെ സ്വയം ഒരു ദ്വീപായി മാറിയതിൻ്റെ കുറ്റവും മറ്റുള്ളവരിൽ ചാർത്തും.

തങ്ങൾ എപ്പോഴും പീഡിപ്പിക്കപ്പെടുന്നു, എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന് സ്വയം വരുത്തും. 

എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന കുറ്റം മനസ്സിൽ കൊണ്ടുനടക്കും, സന്ദർഭം കിട്ടുമ്പോഴൊക്കെ ആരോപിക്കും.

തങ്ങൾ സ്വയം മറ്റുള്ളവരെ അകറ്റുന്നത് കൊണ്ടും, പേടിപ്പിക്കുന്നത് കൊണ്ടും, തങ്ങൾ എപ്പോഴും മറ്റുള്ളവരിൽ കുറ്റവും തെറ്റും കാണുന്നതും പറയുന്നതും കൊണ്ടും മാത്രം മറ്റുള്ളവർ തങ്ങളെ ബന്ധപ്പെടാത്തതിനെയും മറച്ചുപിടിച്ച് പകരമത് മറ്റുള്ളവരുടെ കുറ്റമായി ആരോപിക്കും.

തങ്ങൾ സ്വയം താൽപര്യം കാണിക്കാത്തതും മുഖം തിരിക്കുന്നതും മുഖം തിരിഞ്ഞുനിൽക്കുന്നതും ഇത്തരക്കാർക്ക് പ്രശ്നമായി തോന്നില്ല. അതും മറ്റുള്ളവരുടെ പ്രശ്നമായി തോന്നും അവതരിപ്പിക്കും.

"എന്താ അവർക്കെന്താ ഇങ്ങോട്ട് ബന്ധപ്പെട്ടുകൂടെ" എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട്.

അവർ തിരുത്തില്ല. 

മറ്റുളളവർ അവർക്ക് വേണ്ടി തിരുത്തിയാൽ അതിനെ അംഗീകരിക്കില്ല, അത് വെച്ചെങ്കിലും മറ്റുള്ളവരുമായുള്ള ബന്ധം നന്നാക്കില്ല.

എന്നാൽ അവർക്ക് അങ്ങോട്ട് മറ്റുള്ളവരെ ബന്ധപ്പെട്ടു കൂടെ എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകില്ല..

"മറ്റുളളവർ നിങൾ അങ്ങോട്ട് ബന്ധപ്പെട്ടാൽ സന്തോഷിക്കുന്നവരാണല്ലോ, നിങ്ങളെ അവർ ഒരു കുറ്റവും പറയില്ലല്ലോ" എന്ന് ചോദിച്ചാൽ അവർ ഉത്തരം പറയില്ല. 

അപ്പോഴും, താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തും വിധം "നിങൾ എല്ലാവരും എന്നെയാണോ കുറ്റപ്പെടുത്തുന്നത്?" ഇനിയും ഞാൻ എത്രയാണ് താഴെണ്ടത് എന്ന ഒരടിസ്ഥാവവും ഇല്ലാത്ത ചോദ്യത്തെ അവർ കുന്തമുനയാക്കും.

********

അവർ തന്നെ അവരിൽ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്ക് അവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെ എന്നറിയാത്തവരവർ 

Friday, April 5, 2024

പാർട്ടിയാണോ രാജ്യം? പാർട്ടിപ്രവർത്തകരാണോ രാജ്യം?

പാർട്ടിയാണോ രാജ്യം?

പാർട്ടി പ്രവർത്തകരാണോ രാജ്യം?

രാജ്യമെന്നാൽ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അപ്പുറമാണ്.

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട് ചിലരുടെ സംസാരം. 

മൊത്തമങ്ങ് ഏറ്റെടുത്ത് സംസാരിക്കുകയാണവർ.

ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശങ്ങളും അവർ സ്വന്തമായി ഏറ്റെടുത്തത് പോലെയുണ്ട്. 

അങ്ങേയറ്റത്തെ ധിക്കാരവും അപക്വതയും ധാർഷ്ട്യവും ക്രൂരതയും നിറഞ്ഞ സ്വരം. ഉടനീളം.

വിഷം ചീറ്റുന്നതിൻ്റെ മൊത്തക്കച്ചവടം അവർ തുടങ്ങിയത് പോലെ തോന്നും.

*******

ഇന്ത്യയിൽ ജാതികൾ തമ്മിലുണ്ടായിരുന്ന വെറുപ്പിന് കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സുന്ദരമായ പേരിട്ട് വിളിക്കുന്ന സനാതന ധർമ്മം തന്നെയായിരുന്നില്ലേ അതിനും കാരണം?

മണിപ്പൂരിലെ വെറുപ്പിന് കാരണം ഇസ്ലാമും മുസ്ലിംകളും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

അതും സനാതനധർമ്മത്തിൻ്റെ മറയിൽ വളർത്തിയെടുത്ത വെറുപ്പും വിഭജനവും തന്നെയല്ലേ?

ബുദ്ധമതവിശ്വാസികളെ കൊന്നുതീർത്തതിനു കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സനാതനധർമ്മം സൂക്ഷിക്കാനും സംരക്ഷിക്കാനും തന്നെയല്ലേ ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും കൊന്നും നശിപ്പിച്ചും തീർത്തത്? 

സനാതനധർമ്മത്തിൻ്റെയും സനാതനധർമ്മ പരിരക്ഷയുടെയും പേരിൽ കിട്ടിയ മേൽജാതി മേൽക്കോയ്മ നഷ്ടപ്പെടുന്നത് തന്നെയായിരുന്നില്ലെ ബുദ്ധമത നിഷ്കാസനത്തിന് പിന്നിലെ ചേതോവികാരം? 

ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും മുഴുവൻ കൊന്നുതള്ളി നശിപ്പിച്ചതിന് ശേഷം സുഖിപ്പിക്കാനും സുഖിപ്പിച്ചു നക്കിക്കൊല്ലാനും എന്ന പോലെ ഞങ്ങൾ അവരെ ഹിന്ദുമതത്തിൻ്റെ ഭാഗമാക്കി എന്ന് പറയുന്നത് വെറും ക്രൂരവിനോദത്തിൻ്റെ ഭാഗം മാത്രം. 

ആടിനെ വിഴുങ്ങിയ ഏത് ചെന്നായക്കും ഈ വാദം ഉന്നയിക്കാൻ സാധിക്കും. ആടിനെ ഞാൻ എൻ്റെ ഭാഗമാക്കി എന്ന്. അതൊരു വലിയൊരു കാര്യമായും വിശാലതയും ഔദാര്യവുമായും വരുത്തുന്ന സനാതനധർമ്മത്തിൻ്റെ ക്രൂരനീതിയിൽ വലിയ കാര്യമൊന്നും ഇല്ല. 

അതും എല്ലാം നിഷേധിച്ച, ജാതിമേൽക്കോയ്മയെ അപ്പടി തള്ളിയ, നിഷേധത്തിലൂടെ എല്ലാം ചോദ്യംചെയ്യുന്ന ബുദ്ധമതത്തെ.

സനാതനധർമ്മം എന്ന സുന്ദരമായ പേര് നൽകി ആദരിച്ച ഈ സംഗതി അതാത്തിടത്ത്, അതാത് കാലത്ത് അതിൻ്റെ നിലനില്പിന് വേണ്ടി, മറ്റെല്ലാവരെയും വെറുത്തു, നശിപ്പിച്ചു. 

മേൽജാതിക്കാരുടെ മേൽക്കോയ്മ ഇല്ലാതാക്കിയ, ചോദ്യം ചെയ്ത ഇസ്ലാമും ക്രിസ്തുമതവും കമ്യുണിസ്റ്റ് പാർട്ടിയും അതുകൊണ്ട് തന്നെ പിന്നീട് സനാതനധർമ്മത്തിൻ്റെ വെറുപ്പിൻ്റെ ആദ്യപട്ടികയിലും ഇടംനേടി.

എത്രയെത്ര കലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും മുസ്‌ലിംകളെയും ഇസ്ലാമിനെയും കരുവാക്കി, അവരുടെ പേരിലിട്ട് സനാതനക്കാർ ചെയ്തു?

കളവും വെറുപ്പും തന്നെ ആദർശവും പ്രത്യേയശാസ്ത്രവുമാക്കിയ, എല്ലാറ്റിനും സനാതനത്തിൻ്റെ മറപിടിച്ചുപറ്റുന്ന ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമല്ല. 

അവർക്ക് കുറ്റബോധം ഉണ്ടാവില്ല. 

കാരണം,  കുറ്റബോധപ്പെടാൻ അവർക്ക് കൃത്യമായ മാർഗ്ഗരേഖയും മനസ്സാക്ഷിയും ഇല്ല. വസ്തുനിഷ്ഠമായി എന്തെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത, വെറും അമൂർത്തമായ സനാതന വാദം മാത്രമല്ലാതെ. 

********

അത്തരം സനാതനക്കാർ എല്ലാം ഏകപക്ഷീയമായി പറയുന്നു. 

അവർക്ക് പഠിപ്പിച്ച് കൊടുത്തത് പോലെ. എന്തൊക്കെയോ കളവുകൾ സനാതനത്തിൻ്റെ പേരിൽ പഠിപ്പിച്ചുകൊടുത്തവർ വിജയിച്ചു. 

തത്തമ്മേ പൂച്ച പൂച്ച.

വെറുപ്പിൻ്റെ മൊത്തക്കച്ചവടം കുശാൽ. 

അവരെ പോലുള്ളവർ ഉണ്ടെങ്കിൽ വേറെന്ത് വേണം വെറുപ്പ് വിറ്റ് ഭരണം പിടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും. 

അവർ പറയുന്നത് കേട്ടാലറിയാം അവരുടെ പ്രത്യേശാസ്ത്രത്തിൻ്റെ ആഴവും പരപ്പും (അഥവാ ഉള്ളുപൊള്ളത്തരം). 

എന്തൊക്കെ കള്ളത്തരങ്ങളാണ് സത്യമാക്കി അവതരിപ്പിച്ച് പഠിപ്പിക്കുന്നത്?

പിള്ളയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ് അവരും അവരുടെ പാർട്ടിയും അവർ പറയുന്ന കാര്യങ്ങളും.

ആദരാഞ്ജലികൾ വേണ്ട. പ്രണാമങ്ങളും വേണ്ട.

ആദരാഞ്ജലികൾ വേണ്ട. 

പ്രണാമങ്ങളും വേണ്ട.  


മരിച്ചു കഴിഞ്ഞാൽ, 

ഇല്ലാത്ത എനിക്ക്, 

ഞാൻ ഇല്ലെന്ന് ഉറപ്പായതിൻ പിന്നെ,  

നിങൾ തരുന്ന,

നിങൾ തരാൻ ഉദ്ദേശിക്കുന്ന 

ആദരാഞ്ജലികൾ വേണ്ട.


മരിച്ചു കഴിഞ്ഞാൽ, 

ഇല്ലാത്ത എനിക്ക്, 

ഞാൻ ഇല്ലെന്ന് ഉറപ്പായതിൻ പിന്നെ,  

നിങൾ തരുന്ന,

നിങൾ തരാൻ ഉദ്ദേശിക്കുന്ന 

പ്രാർത്ഥനകളും പ്രണാമങ്ങളും വേണ്ട. 


ശുദ്ധകാപട്യവും ഉപചാരവും മാത്രമത്. 


ജീവിക്കുമ്പോൾ 

പ്രവൃത്തിച്ചു കാണിക്കുന്ന 

ആദരവുകളും ആദരാഞ്ജലികളും

പ്രാർത്ഥനകളും പ്രണാമങ്ങളും 

മാത്രം മതി. 


ജീവിക്കുമ്പോൾ സന്ദർശിക്കാത്തവൻ 

മരിച്ചാൽ സന്ദർശിക്കുന്നത് 

ആരെയും കാണാനല്ല.

നാട്ടുകാരെ കാണാനും

നാട്ടുകാരെ കാണിക്കാനും മാത്രമാണ്.


നിങൾ ശവം കാണാൻ വരേണമെന്ന് 

ശവത്തിനില്ല.


അറിയണം, അവനവൻ 

പറഞ്ഞാലും പറഞ്ഞില്ലെങ്കിലും 

കേൾക്കുന്ന ദൈവമേ ഉള്ളൂ.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവമില്ല.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവം 

നിങൾ പറഞാൽ കേൾക്കുമെന്ന് 

കരുതാൻ ഞാനാളല്ല.


അവനവൻ പറഞ്ഞാലും 

പറഞ്ഞില്ലെങ്കിലും 

കേൾക്കാത്ത ദൈവം 

നിങ്ങളോ മറ്ററെങ്കിലോ 

പറഞാലും കേൾക്കില്ല.

ദൈവത്തിനെന്ത് നഗ്നത? നമുക്കല്ലേ നഗ്നത?

നമുക്കല്ലേ നഗ്നത? നമ്മുടെ  മാനത്തിനുള്ളിൽ നിന്ന് നോക്കുമ്പോൾ മാത്രം നഗ്നത? സർവ്വമാനങ്ങൾക്കും അപ്പുറത്തുള്ള ദൈവത്തിനെന്ത് നഗ്നത? ദൈവത്തിന് എല്ലാം നഗ്നമെന്നില്ലാത്ത വിധം നഗ്നം തന്നെ. എന്നിരിക്കേ, ദൈവം ദൈവത്തിന് വേണ്ടി നിങ്ങളോട് നഗ്നത മറക്കാൻ ആവശ്യപ്പെടുമെന്നോ?

********

മനുഷ്യൻ അവൻ്റെ മാനത്തിൽ നിന്ന് നോക്കുമ്പോൾ തോന്നുന്നത് ചെയ്യും, ചെയ്യണം. 

അതാണല്ലോ അവനുണ്ടാക്കിയെടുത്ത സംസ്കാരവും നിയമ വ്യവസ്ഥിതിയും?  

വ്യവസ്ഥിതിയും നിയമവും അതാവശ്യപ്പെടുന്നത് പോലെ അവന് ചെയ്യാം. 

പക്ഷേ അതൊക്കെയും , അല്ലെങ്കിൽ അത് മാത്രം, അതുമല്ലെങ്കിൽ അവയിൽ ചിലത് മാത്രം, ദൈവം ആവശ്യപ്പെട്ട് ചെയ്യുന്നു എന്ന് വരുത്തുന്നതാണ് ചോദ്യം ചെയ്യുന്നത്. 

അങ്ങനെ ദൈവം ആവശ്യപ്പെടുന്നു എന്ന് വരുത്തുന്നതിലാണ് അബദ്ധം. 

ഒന്നും ബാധകമല്ലാത്ത ദൈവത്തിൻ്റെ പേരിൽ ഉണ്ടാക്കുന്ന അബദ്ധം.

********

വസ്ത്രം ധരിക്കേണ്ടതും ഭക്ഷണം കഴിക്കേണ്ടതും ഒക്കെയായ കര്യങ്ങൾ വ്യത്യസ്തമായ കോലത്തിൽ മനുഷ്യൻ തന്നെ ക്രമപ്രവൃദ്ധമായി വളർന്നറിഞ്ഞ കര്യങ്ങൾ, മനുഷ്യന് തന്നെ പറയാൻ സാധിക്കുന്ന കര്യങ്ങൾ. 

ലോകത്തിൻ്റെ പല ഭാഗങ്ങളിൽ പല കോലത്തിൽ പറയപ്പെട്ട ചെയ്യപ്പെട്ട കര്യങ്ങൾ. 

മനുഷ്യൻ്റെ ലോകത്തെ മനുഷ്യൻ്റെ ആവശ്യങ്ങൾ പോലെ ആവശ്യമായി വന്ന കര്യങ്ങൾ. 

അങ്ങനെ വരുമ്പോൾ അതിൽ ചിലത് മാത്രം എന്തിന് ദൈവത്തിൻ്റെ പേരിൽ പറയണം? 

ഒന്നുകിൽ എല്ലാം ദൈവികം, ദൈവത്തിൽ നിന്ന്. നന്മയും തിൻമയും എല്ലാം. നമ്മുടെ ആപേക്ഷികമായ അർത്ഥത്തിൽ അല്ലാതെ നന്മ തിന്മ എന്നത് ഇല്ലാതെ.

അല്ലെങ്കിൽ ഒന്നും ദൈവികമാlല്ല, ദൈവത്തിൽ നിന്നല്ല. 

ദൈവം എവിടെയെങ്കിലും മാത്രം, ഏതിലെങ്കിലും മാത്രം, ഏതെങ്കിലും കാലത്തിലും വ്യക്തിയിലും ഭാഷയിലും ഗ്രന്ഥത്തിലും മാത്രം ചുരുങ്ങിപ്പോകുന്ന ഒന്നല്ല. 

എല്ലാവരിലൂടെയും എല്ലാറ്റിലൂടെയും എല്ലാകാലത്തിലൂടെയും ദൈവം മാത്രം.

*********

കാലത്ത്, ഏതോ വ്യക്തിയിലൂടെയും ഭാഷയിലൂടെയും മാത്രം. എന്നിട്ട് ആ പറഞ്ഞ ദൈവം പരാജയപ്പെടുകയോ?

Thursday, April 4, 2024

ഭരണകൂടം വിചാരിച്ചാൽ ഏത് കളവും സത്യമാവും.

കളവ് മാത്രം പറഞ്ഞും ചെയ്തും അധികാരം നേടിയവർ കളവ് മാത്രം പറഞ്ഞും ചെയ്തും അധികാരം നിലനിർത്തുന്നു.

ഇത്തരത്തിലുള്ള ഭരണകൂടം വിചാരിച്ചാൽ ഏത് കളവും സത്യമാവും, ശരിയാവും.

********

വെറുപ്പിനാണ് എപ്പോഴും അധികാരം, കൊട്ടാരങ്ങൾ. നിറപ്പകിട്ട്.

വെറുപ്പ് എളുപ്പം വേഷംകെട്ടും.

വെറുപ്പ് സത്യമെന്ന് തോന്നിപ്പിക്കാൻ കളവിൻ്റെ കൂട്ട് നേടും. 

വെറുപ്പ് വേഗം പടരും, പന്തലിക്കും. 

വെറുപ്പിനോടൊത്ത് ജനങ്ങൾ കൂട്ടംകൂട്ടമായുണ്ടാവും. 

വർത്തമാനകാല ഇന്ത്യൻരാഷ്ട്രീയം തെളിവ്. 

*******

സ്നേഹം പ്രയാസമേറിയത്. 

സ്നേഹത്തിന് കൊട്ടാരങ്ങൾ അന്യം, തെരുവ് സ്വന്തം.

സ്നേഹത്തിൻ്റെ കൂടെ കൂടുന്നവർക്ക് നഷ്ടം.

സ്നേഹത്തിന് വേഷം കേട്ടില്ല, കളവിൻ്റെ കൂട്ടില്ല. നേർക്കുനേർ സുന്ദരമല്ല.

സ്നേഹം കഥയിൽ മാത്രമല്ലാതെ വേഗം പടരില്ല, പന്തലിക്കില്ല.

സ്നേഹത്തിനോടൊത്ത് ജനങ്ങൾ കൂട്ടംകൂട്ടമായുണ്ടാവില്ല. 

പകരം, സ്നേഹവും സ്നേഹം പ്രഘോഷിച്ചവരും അപമാനിക്കപ്പെടും, തെരുവിൽ വലിച്ചിഴക്കപ്പെടും.

സ്നേഹവും സത്യവും പ്രഘോഷിച്ചവർ എല്ലാ കാലത്തും ക്രൂരമായി കൊല്ലപ്പെട്ടു, പുറംതള്ളപ്പെട്ടു. 

മുഹമ്മദും ബുദ്ധനും യേശുവും സോക്രട്ടീസും കൃഷ്ണനും ശങ്കരാചാര്യരും തെളിവ്. 

********

പാർട്ടിയാണോ രാജ്യം?

പാർട്ടി പ്രവർത്തകരാണോ രാജ്യം?

രാജ്യമെന്നാൽ പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അപ്പുറമാണ്.

ഇന്ത്യയുടെ മോത്തം സൂക്ഷിപ്പുകാർ അവരാണ് എന്നത് പോലെയുണ്ട് ചിലരുടെ സംസാരം. 

മൊത്തമങ്ങ് ഏറ്റെടുത്ത് സംസാരിക്കുകയാണവർ.

ഇന്ത്യയുടെ മൊത്തം അട്ടിപ്പേറവകാശങ്ങളും അവർ സ്വന്തമായി ഏറ്റെടുത്തത് പോലെയുണ്ട്. 

അങ്ങേയറ്റത്തെ ധിക്കാരവും അപക്വതയും ധാർഷ്ട്യവും ക്രൂരതയും നിറഞ്ഞ സ്വരം. ഉടനീളം.

വിഷം ചീറ്റുന്നതിൻ്റെ മൊത്തക്കച്ചവടം അവർ തുടങ്ങിയത് പോലെ തോന്നും.

*******

ഇന്ത്യയിൽ ജാതികൾ തമ്മിലുണ്ടായിരുന്ന വെറുപ്പിന് കാരണം മുസ്ലിംകളും ഇസ്ലാമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സുന്ദരമായ പേരിട്ട് വിളിക്കുന്ന സനാതന ധർമ്മം തന്നെയല്ലേ അതിനും കാരണം?

മണിപ്പൂരിലെ വെറുപ്പിന് കാരണം ഇസ്ലാമും മുസ്ലിംകളും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

അതും സനാതനധർമ്മത്തിൻ്റെ മറയിൽ വളർത്തിയെടുത്ത വെറുപ്പും വിഭജനവും തന്നെയല്ലേ?

ബുദ്ധമതവിശ്വാസികളെ കൊന്നുതീർത്തതിനു കാരണം മുസ്ലിംകളും ഇസ്ലാമുംക്രിസ്ത്യാനിയും കമ്യൂണിസ്റ്റുകാരും ആയിരുന്നുവോ? 

സനാതനധർമ്മം സൂക്ഷിക്കാനും സംരക്ഷിക്കാനും തന്നെയല്ലേ ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും കൊന്നും നശിപ്പിച്ചും തീർത്തത്? 

സനാതനധർമ്മത്തിൻ്റെയും സനാതനധർമ്മ പരിരക്ഷയുടെയും പേരിൽ കിട്ടിയ മേൽജാതി മേൽക്കോയ്മ നഷ്ടപ്പെടുന്നത് തന്നെയായിരുന്നില്ലെ ബുദ്ധമത നിഷ്കാസനത്തിന് പിന്നിലെ ചേതോവികാരം? 

ബുദ്ധമതത്തെയും ബുദ്ധമതവിശ്വാസികളെയും മുഴുവൻ കൊന്നുതള്ളി നശിപ്പിച്ചതിന് ശേഷം സുഖിപ്പിക്കാനും സുഖിപ്പിച്ചു നക്കിക്കൊല്ലാനും എന്ന പോലെ ഞങ്ങൾ അവരേ ഹിന്ദുമതത്തിൻ്റെ ഭാഗമാക്കി എന്ന് പറയുന്നത് വെറും ക്രൂരവിനോദത്തിൻ്റെ ഭാഗം മാത്രം. ആടിനെ വിഴുങ്ങിയ ഏത് ചെന്നയക്കും ഈ വാദം ഉന്നയിക്കാൻ സാധിക്കും. ആടിനെ ഞാൻ എൻ്റെ ഭാഗമാക്കി എന്ന്. അതൊരു വലിയൊരു കാര്യമായും വിശാലതയും ഔദാര്യവുമായും വരുത്തുന്ന സനാതനധർമ്മത്തിൻ്റെ ക്രൂരനീതിയിൽ വലിയ കാര്യമൊന്നും ഇല്ല. 

അതും എല്ലാം നിഷേധിച്ച, ജാതിമേൽക്കോയ്മയെ അപ്പടി തള്ളിയ, നിഷേധത്തിലൂടെ എല്ലാം ചോദ്യംചെയ്യുന്ന ബുദ്ധമതത്തെ.

അതാത്തിടത്ത്, അതാത് കാലത്ത് സനാതനധർമ്മം എന്ന സുന്ദരമായ പേര് നൽകി ആദരിച്ച ഈ സംഗതി അതിൻ്റെ നിലനില്പിന് വേണ്ടി, മറ്റെല്ലാവരെയും വെറുത്തു, നശിപ്പിച്ചു. 

മേൽജാതിക്കാരുടെ മേൽക്കോയ്മ ഇല്ലാതാക്കിയ, ചോദ്യം ചെയ്ത ഇസ്ലാമും ക്രിസ്തുമതവും കമ്യുണിസ്റ്റ് പാർട്ടിയും അതുകൊണ്ട് തന്നെ പിന്നീട് സനാതനധർമ്മത്തിൻ്റെ വെറുപ്പിൻ്റെ ആദ്യപട്ടികയിലും ഇടംനേടി.

എത്രയെത്ര കലാപങ്ങളും തീവ്രവാദി ആക്രമണങ്ങളും മുസ്‌ലിംകളെയും ഇസ്ലാമിനെയും കരുവാക്കി, അവരുടെ പേരിലിട്ട് സനാതനക്കാർ ചെയ്തു?

കളവും വെറുപ്പും തന്നെ ആദർശവും പ്രത്യേയശാസ്ത്രവുമാക്കിയ, എല്ലാറ്റിനും സനാതനത്തിൻ്റെ മറപിടിച്ചുപറ്റുന്ന ഒരു വിഭാഗത്തിന് ഇതൊന്നും ഒരു വിഷയമല്ല. 

അവർക്ക് കുറ്റബോധം ഉണ്ടാവില്ല. 

കാരണം,  കുറ്റബോധപ്പെടാൻ അവർക്ക് കൃത്യമായ മാർഗ്ഗരേഖയും മനസ്സാക്ഷിയും ഇല്ല. വസ്തുനിഷ്ഠമായി എന്തെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത, വെറും അമൂർത്തമായ സനാതന വാദം മാത്രമല്ലാതെ. 

********

അത്തരം സനാതനക്കാർ എല്ലാം ഏകപക്ഷീയമായി പറയുന്നു. 

അവർക്ക് പഠിപ്പിച്ച് കൊടുത്തത് പോലെ. എന്തൊക്കെയോ കളവുകൾ സനാതനത്തിൻ്റെ പേരിൽ പഠിപ്പിച്ചുകൊടുത്തവർ വിജയിച്ചു. 

തത്തമ്മേ പൂച്ച പൂച്ച.

വെറുപ്പിൻ്റെ മൊത്തക്കച്ചവടം കുശാൽ. 

അവരെ പോലുള്ളവർ ഉണ്ടെങ്കിൽ വേറെന്ത് വേണം വെറുപ്പ് വിറ്റ് ഭരണം പിടിക്കുന്നവർക്കും നിലനിർത്തുന്നവർക്കും. 

അവർ പറയുന്നത് കേട്ടാലറിയാം അവരുടെ പ്രത്യേശാസ്ത്രത്തിൻ്റെ ആഴവും പരപ്പും (അഥവാ ഉള്ളുപൊള്ളത്തരം). 

എന്തൊക്കെ കള്ളത്തരങ്ങളാണ് സത്യമാക്കി അവതരിപ്പിച്ച് പഠിപ്പിക്കുന്നത്?

പിള്ളയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ് അവരും അവരുടെ പാർട്ടിയും അവർ പറയുന്ന കാര്യങ്ങളും.


Monday, April 1, 2024

ധാർമ്മികത, നീതിബോധം വെറും ലോകമാന്യതയും അഭിനയവും മാത്രം.

മറ്റാരും അറിയാതെയും രഹസ്യമായും ആണെങ്കിൽ നീതിയും ധർമ്മവും വിഷയമല്ല?

മഹാഭൂരിപക്ഷത്തിനും അതങ്ങനെ.

എന്തുകൊണ്ട്?

മഹാഭൂരിപക്ഷവും മനസ്സാക്ഷിയുടെ മുമ്പിൽ സത്യസന്ധരല്ല എന്നതിനാൽ. 

മഹാഭൂരിപക്ഷവും സ്വന്തം മനസ്സാക്ഷിയുമായി സംവദിക്കുന്നില്ല, സംവദിക്കുന്നവരല്ല എന്നതിനാൽ. 

അതിജീവനബോധവും അതിജീവനകലയും അങ്ങനെയാണ് എന്നതിനാൽ.

ജീവിതം ജീവിതത്തിന് വേണ്ടി മാത്രം, ജീവിക്കാൻ വേണ്ടി മാത്രം എന്നാകയാൽ.

കുറ്റബോധം പ്രാർത്ഥിച്ച് തീർക്കാം എന്ന് കരുതുന്നതിനാൽ.

ഇരുമ്പുലക്ക വിഴുങ്ങിയാലും, ചുക്ക് വെള്ളം കുടിച്ച് (ഉപചാരം മാത്രമായ പ്രാർത്ഥന കൊണ്ട്) ദഹിപ്പിക്കാം എന്ന ധാരണ കൊണ്ടുനടക്കുന്നതിനാൽ.

********

ശരിക്ക് പറഞ്ഞാൽ:

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും നന്നേകുറവാണ്. 

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും വെറും ലോകമാന്യതയും അഭിനയവും മാത്രം. 

തങ്ങൾക്കെതിരേ വരുമ്പോൾ മാത്രം അനീതിയേയും അക്രമത്തെയും അവർ വിഷയമാക്കും, എതിർക്കും. 

തങ്ങൾക്കനുകൂലമായി വരുന്ന അനീതിയേയും അക്രമത്തെയും ഒന്നുമറിഞ്ഞില്ലെന്നു വരുത്തുംവിധം അവർ സുഖിച്ചനുഭവിക്കും. 

തങ്ങൾക്കനുകൂലമായി വരുന്നതും കിട്ടുന്നതും, അനന്തരസ്വത്തായാലും, അന്യന് അർഹതപ്പെട്ടതായാലും, അവർ ശരിയും തെറ്റും വിഷയമാക്കാതെ കണ്ണടച്ച് വെട്ടിവിഴുങ്ങും.

ഇത്തരക്കാർ അനുഗ്രഹങ്ങൾ കിട്ടിയാൽ മറ്റുള്ളവർക്ക് തടയുന്ന മാനസികാവസ്ഥ പുലർത്തും.

ഇതേ തരക്കാർക്ക് പ്രയാസങ്ങൾ വന്നാലോ? എല്ലാവരെയും വിളിച്ചറിയിക്കുന്ന വിധം വല്ലാതെ അസ്വസ്ഥചിത്തരാവും.

Friday, March 29, 2024

മകൻ അല്ലാമിൻ്റെ ചികിൽസ ഇന്നത്തോടെ പൂർത്തിയാവുന്നു.

എല്ലാവർക്കും നന്ദി.

മകൻ അല്ലാമിൻ്റെ ചികിൽസ വളരെ ഭംഗിയായി പൂർത്തിയാവുന്നു.

"ഫ അമ്മാ ബിനിഅമത്തി റബ്ബിക്ക ഫഹദ്ദിസ്"

"എന്നാൽ (അതുകൊണ്ട്), നീ നിൻ്റെ നാഥൻ്റെ (പോറ്റി വളർത്തിയവൻ്റെ) അനുഗ്രഹങ്ങൾ എടുത്തുപറയുക."

എകദേശം ഒമ്പത് മാസത്തോളം ഒരു പ്രയാസവുമില്ലാതെ കടന്നുപോയ ചികിൽസാഘട്ടം.

ഇനി വരുന്ന ഒരു വർഷം ഈ അസുഖം തിരിച്ചുവരുന്നില്ലെങ്കിൽ, പിന്നെ അഞ്ച് വർഷം നിരീക്ഷണ കാലവും കഴിഞ്ഞാൽ അല്ലാം പൂർണമായും സാധാരണം. എല്ലാവരെയും പോലെ.

ഈ ചികിത്സാകാലയളവിൽ അല്ലാമും കൂടെയുള്ള നമ്മളും തൊട്ടിലിൽ ഒരു പീളക്കുഞ്ഞ് സ്വസ്ഥമായിരിക്കുന്നത് പോലെ സ്വസ്ഥമായിരുന്നു.

പുറത്ത് നടക്കുന്ന ഒരുതരം ബഹളവും പ്രയാസവും അറിയാതെ, ബാധകമാവാതെ ശരിക്കും തൊട്ടിലിലെ കുഞ്ഞുങ്ങൾ തന്നെയായി. ആർഭാടപൂർവ്വം, രാജകീയമായി.

ഒരുതരം അവകാശവാദങ്ങളും ഇല്ലാതെ സുഹൃത്തുക്കളെ പോലെ നിന്ന ഒരുകുറേ സ്വന്തക്കാരും ബന്ധക്കാരും കാരണം.

അത്തരം സുഹൃത്തുക്കളെ പോലെ ഓടിച്ചാടി വന്ന് കൂടെനിന്ന കുറച്ച് സുഹൃത്തുക്കളായ സഹോദരങ്ങളും, സഹോദരങ്ങളായ സുഹൃത്തുക്കളും തന്നെയാണ് മരുന്ന്കൊണ്ടുള്ള ചികിൽസയെക്കാൾ വലിയ, ഫലവത്തായ, കളിചിരി അന്തരീക്ഷം സൃഷ്ടിച്ച, ആഘോഷം തന്നെയാക്കിയ ചികിത്സയും രോഗശമനവും ആയത്.

സ്വന്തവും ബന്ധവും പോലെ നിന്ന ഒരുകുറേ സുഹൃത്തുക്കൾ.

ബന്ധത്തിലും സ്വന്തത്തിലും സൗഹൃദം കൂടിയുണ്ടെങ്കിൽ അത് തന്നെ വലിയ തണലും സംരക്ഷണവും മരുന്നും ചികിത്സയുമെന്ന് വ്യക്തമാക്കും വിധം.

അതുകൊണ്ട് തന്നെ ഈ വേളയിൽ പറയേണ്ട ചില കര്യങ്ങളുണ്ട്, പറഞ്ഞുപോകേണ്ട ചില കര്യങ്ങളുണ്ട്.

പ്രതിസന്ധികളും പ്രയാസങ്ങളും യഥാർത്ഥ പാഠങ്ങൾ നൽകും, യഥാർത്ഥ സുഹൃത്തിനെ മനസ്സിലാക്കിത്തരും.

ആരൊക്കെ ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും മനസ്സിലാക്കിത്തരുന്നു പ്രതിസന്ധികളും പ്രയാസങ്ങളും.

ഒരു കാരൃം ഉറപ്പിച്ച് പറയാം.

പ്രതിസന്ധികളും പ്രയാസങ്ങളും മാത്രമാവേണ്ട ഈ കാലയളവിലും ഈയുള്ളവനും അല്ലാമും കുടുംബവും തൊട്ടിലിൽ ഒന്നുമറിയാതുറങ്ങുന്ന കുഞ്ഞിനെ പോലെ സംരക്ഷിക്കപ്പെട്ടു മാത്രം കഴിഞ്ഞു. 

ആഘോഷപൂർവ്വം, ആഡംബരത്തോടെ, ആഹ്ലാദത്തിൽ.

ഇപ്പോഴും അത്തരമൊരു വല്ലാത്തൊരു സംരക്ഷണത്തിൽ, ആഘോഷത്തിൽ തന്നെ എന്തെന്നില്ലാതെ തുടരുന്നു.

ഏതോ ഒരു മാന്ത്രികസ്പർശവും മാന്ത്രികസംരക്ഷണവും മാന്ത്രികവലയവും അനുഭവിച്ച് രാജകീയമായി ജീവിക്കുന്നു.

സൗഹൃദത്തെക്കാൾ വലിയ തണലും സംരക്ഷണവും വലയവും ഇല്ലെന്ന് വ്യക്തമാവും വിധം.

"വമൻ യത്തഖില്ലാഹ യജ്അൽ ലഹു മഖ്രജൻ വ യർസുഖുഹു മിൻ ഹൈസു ലാ യഹ്തസിബ്" (ഖുർആൻ)

"യഥാർഥത്തിൽ ഉള്ളതിനെ (പ്രാപഞ്ചിക ശക്തിയെ (അല്ലാഹുവിനെ)) ആര് സൂക്ഷിക്കുന്നുവോ അവന് (ആ പ്രാപഞ്ചികശക്തി) പോംവഴികൾ (പരിഹാരങ്ങൾ) ഉണ്ടാക്കിക്കൊടുക്കുന്നു. അവൻ പോലും അറിയാത്തവിധം (അവനറിയാത്ത ഭാഗത്ത് നിന്നും) അവനെ (ആ പ്രാപഞ്ചികശക്തി) ഭക്ഷിപ്പിക്കുന്നു, ഊട്ടുന്നു, വളർത്തുന്നു."

ഇത് അക്ഷരംപ്രതി സാക്ഷാത്കരിച്ചുകൊണ്ട്.

"ഇന്ന ഔലിയാഅല്ലാഹി ലാ കൗഫുൻ അലൈഹി വലാഹും യാഹ്സനൂൻ"

"പ്രാപഞ്ചികസത്തയുടെ (അല്ലാഹുവിൻ്റെ) കൂട്ടുകാർക്ക് പേടിയില്ല, അവർ ദുഃഖിക്കുന്നുമില്ല (ഖേദിക്കുന്നുമില്ല)".

ചികിത്സ തീർത്തും ആർഭാടപൂർവ്വമാവണം, രാജകീയമായി തന്നെയായിരിക്കണം, രോഗി രാജാവിനെ പോലെയായിരിക്കണം, രോഗിയെ യാചകനെ പോലെയാക്കരുത് എന്ന് ആദ്യമേ കരുതിയിരുന്നു, നിശ്ചയിച്ചിരുന്നു. അങ്ങനെയാകാൻ മാത്രം കലഹിച്ചു.

(ആരോഗ്യകാര്യത്തിലുള്ള ഇതേ നിലപാട് ഏറെക്കുറെ വിദ്യാഭാസകാര്യത്തിലും പുലർത്തുന്നു, പുലർത്തണമെന്ന് കരുതുന്നു).

ആ നിലപാട് തന്നെ ആവുംവിധം ഇന്നിതുവരെ പ്രാവർത്തികവുമാക്കി, ആക്കാൻ ശ്രമിച്ചു. 

എവിടെയും പിശുക്കാം. ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും പിശുക്കാതിരിക്കുക. കാരണം, അവ വളർച്ചയുടെയും ഉയർച്ചയുടെയും നിർമ്മാണത്തിൻ്റെയും മുന്നോട്ട് പോകുന്നതിൻ്റെയും വഴിയാണ്.

അങ്ങനെ തന്നെ, അതുപോലെ തന്നെ ആദ്യാവസാനം, ഇതുവരെ ഒരു വിഘ്‌നവും കൂടാതെ ഈ ചികിത്സാഘട്ടം ആഘോഷപൂർവ്വം നടത്തിക്കൊണ്ടുപോകാൻ സാധിച്ചു.

തുടക്കത്തിൽ വിചാരിച്ചതിലും വളരെ എളുപ്പത്തിൽ ഭംഗിയായി, നിയന്ത്രണവിധേയമായി ഈ ചികിത്സാഘട്ടം.

അറിയാം.
നിങളെല്ലാവരും തന്നെയായ നമ്മളെല്ലാവരും ഒരുപോലെ അല്ലാമിൻെറ കൂടെ ഉണ്ടായിരുന്നു.

വളരേ അടുത്ത സുഹൃത്തുക്കളായി അവന്ന് നിങ്ങളായ നമ്മൾ കുറച്ച് സ്വന്തബന്ധങ്ങൾ.

സ്വന്തബന്ധങ്ങളെ പോലെ നിന്ന നിങ്ങളായ നമ്മൾ കുറച്ച് സുഹൃത്തുക്കൾ.

അങ്ങനെയുള്ള എല്ലാവരുടെയും പേരുകൾ ഒന്നൊന്നായി എടുത്തുപറയേണ്ടതുമാണ്.

പേരെടുത്തുപറയപ്പെടുന്നവരും അല്ലാത്തവരും ഒരുപോലെ.

സാഹചര്യവശാലും ദൂരം കാരണവും (അമ്മുവും റഹൂഫും ഒക്കെ) ആവേണ്ടത് പോലെ ആവാൻ പറ്റാത്തതും പറ്റാതിരുന്നതും ആരുടെയും കുറ്റമല്ല, കുറവല്ല.

എന്ത് ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും നമ്മൾ മനസ്സാക്ഷിയിൽ, സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധരായാൽ മതി.

മനസ്സാക്ഷിയോട് നീതിയും സത്യസന്ധതയും പുലർത്തിയാൽ എല്ലാം ശരി.

എങ്കിൽ, എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും, എന്ത് ചെയ്യാനായാലും ചെയ്യാനായില്ലെങ്കിലും എല്ലാം ഒരുപോലെ ശരി.

എല്ലാവരുടെയും പേരുകൾ ഒന്നൊന്നായി എടുത്തുപറഞാൽ ഈ കുറിപ്പ് വല്ലാതെ നീളും.

അതിനാൽ, നമ്മുടെ ഇടയിലുള്ള, നമ്മുടെയെല്ലാം പ്രതിനിധികളായ വളരെ കുറച്ച് പേരുടെ പേരുകൾ ഒരുനിലക്കും ഉപേക്ഷിച്ചുകൂടെന്നതിനാൽ ഇത്തരുണത്തിൽ എടുത്തുപറയുന്നു.

ഖണ്ഡനാഡി പോലെ കൂടെനിന്ന, അടുത്തുനിന്ന, ഒന്നും ഒരു നന്ദിയും പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കൂടെനിന്ന ചിലരാണവർ എന്നതിനാൽ.

"ലാ നുരീദു മിൻക്കും ജസാഅൻ വലാ ശുകൂറാ" എന്ന വചനത്തിൻ്റെ പ്രവർത്തന രൂപമായി നിന്ന ചിലർ.

" നിങ്ങളിൽ നിന്ന് (എന്തെകിലും തരത്തിലുള്ള) നന്ദിയോ പ്രതിഫലമോ നാം ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല" എന്ന് പ്രവർത്തിച്ചുകൊണ്ട് പറഞ്ഞവർ

1. *1._ഹനൂൻ_* 

പകരം വെക്കാനില്ലാത്ത ഒരാൾ.

ഹൃദയം തൊട്ടറിഞ്ഞ, ഹൃദയത്തോട് ചേർത്തുവെച്ച് പോകുന്ന ആൾ.

മണിപ്പാലിൽ അല്ലാം എത്തുമ്പോഴേക്കും എത്തിയവൻ. ആവശ്യപ്പെടാതെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സ്വയം നിർബന്ധം പിടിച്ച് വന്നവൻ. ചികിത്സയുടെ അവസാനഘട്ടം വരെ അല്ലാമിൻ്റെ കൂടെ മണിപ്പാലിൽ ഉണ്ടെന്നുറപ്പിച്ചവൻ.

ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ആർക്കും ഒരുപിടുത്തവും കൊടുക്കാതെ, ഒറ്റയിൽ ഒറ്റയായി, കരുത്തനായി, എന്നാൽ എല്ലാവരുമായി (അകലെയെന്ന് തൊന്നിപ്പിച്ച്) ഏറ്റവും അടുത്ത് നിൽക്കുന്നവൻ.

ആത്മാർത്ഥതയുടെയും മറയില്ലാത്ത അടുപ്പത്തിൻ്റെയും സത്യസന്ധതയുടെയും ആൾരൂപം. ദൂരെയിരിക്കെയും അടുത്ത് തന്നെയായിരിക്കുന്നവൻ.

ഒരുതരം കൃത്രിമത്വവും അവകാശവാദങ്ങളും നാട്യങ്ങളും വരുത്തിത്തീർക്കലുകളും ഇല്ലാതെ, കാട്ടാതെ, ഉള്ളത് ഉള്ളത് പോലെ, വേണ്ടിടത്ത് വേണ്ടത് പോലെ ചെയ്തവൻ, ചെയ്യുന്നവൻ.

അല്ലാം മണിപ്പാലിൽ എത്തുമ്പോഴേക്കും ഹനൂൻ മുംബൈയിൽ നിന്നും ഫ്ലൈറ്റിൽ ആരുമറിയാതെ, ആരെയും അറിയിക്കാതെ എത്തി. വല്ലാത്തൊരു അടുപ്പം തോന്നിയ, തോന്നിപ്പിച്ച ഒരു വരവ്.

അല്ലാമിന് എന്തൊക്കെ വേണമോ, എന്തൊക്കെ ആഗ്രഹങ്ങളും പൂതികളും ഉണ്ടോ അതൊക്കെ ഉള്ളാലെ അറിഞ്ഞ്, വേണമോ എന്ന് ചോദിച്ച് വശംകൊടുത്താതെ സാധിച്ചുകൊടുക്കുകയായിരുന്നു അവൻ ഏറ്റവുമാദ്യം ചെയ്തത്, ചെയ്യാൻ ശ്രമിച്ചത്.

അല്ലാമിന് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുന്നതിനും രോഗവിവരമൊക്കെ അറിയുന്നതിനും എത്രയോ മുൻപ് തന്നെ അല്ലാമിൻ്റെ ജീവിതത്തിൽ ആദ്യമായി ഏറ്റവും നല്ലൊരു സമ്മാനം എത്തിച്ചവനും ഹനൂൻ തന്നെയായിരുന്നുവെന്ന് ഇത്തരുണത്തിൽ ഓർത്തുപോകുന്നു.

ഈ ചികിൽസക്കിടയിൽ അല്ലാമിന് വേണ്ടി എന്തും എവിടെയും ചെയ്തുകൊണ്ട് ഉടനീളം കൂടെനിന്നു ഹനൂൻ. അല്ലാമിൽ പോസിറ്റീവിറ്റിയുടെ ആഘോഷപരതയും രോഗശമനവും അവൻ ഉടനീളം ഉണ്ടാക്കി.

സാധിക്കുന്ന ഓരോ ഇടവേളയിലും അങ്ങ് മുംബൈയിൽ നിന്ന് കഷ്ടപ്പെട്ടുകൊണ്ട് (എന്നവൻ പറയില്ല, പറയാൻ സമ്മതിക്കില്ല) വന്നുകൊണ്ടേയിരുന്നു ഹനൂൻ.

20 മണിക്കൂറും അതിലധികവും ബസ്സിലും തീവണ്ടിയിലും ഉറക്കമിളച്ച് യാത്രചെയ്ത്, ബുദ്ധിമുട്ടി, ഒരു ക്ഷീണവും കാണിക്കാതെ, പറയാതെ, അങ്ങനെ പറയാൻ അവസരവും അനുവാദവും തരാതെ അവൻ വരും. ആവുന്നത്ര അല്ലാമിന് സുഹൃത്താവാൻ, കൂട്ടാവാൻ.

ജോലിത്തിരക്കും ജോലിയും പഠനസംബന്ധമായ സമ്മർദ്ദങ്ങളും സാമ്പത്തികചിലവുകളും ശാരീരികക്ഷീണവും ഒന്നും വകവെക്കാതെ, അവയൊന്നും ഒന്നുമല്ലെന്ന് വരുത്തിക്കൊണ്ട്. ആവുന്നത്ര അല്ലാമിൻ്റെ കൂടെ സമയം ചിലവഴിക്കാൻ അവൻ അവസരമൊരുക്കിക്കൊണ്ടേയിരുന്നു.

അവൻ്റെ കയ്യിലുണ്ടായിരുന്ന ഏറ്റവും വിലകൂടിയ laptop വരെ ആദ്യമേ അല്ലാമിന് വിട്ടുകൊടുത്തു ഹനൂൻ. വേണമോ വേണ്ടയോ എന്ന ചോദ്യവും അന്വേഷണവും കൂടാതെ.

അല്ലാമിനു വേണ്ടി എന്തും ചിലവഴിക്കാനും വാങ്ങാനും ഏത് സമയത്തും ഓങ്ങിനിൽക്കുകയായിരുന്നു ഹനൂൻ ഉടനീളം.

ഹനൂൻ കൂടുതലൊന്നും വാങ്ങാതിരിക്കാനും ചിലവഴിക്കാതിരിക്കാനും വല്ലാതെ തന്നെ പിന്നീട് ശ്രമിക്കേണ്ടിയും പാടുപെടേണ്ടിയും വന്നു എനിക്ക്. ഒരിക്കലും ഈ ചികിൽസക്കിടയിൽ ഒരുതരത്തിലുള്ള സാമ്പത്തികപ്രയാസവും എനിക്കുണ്ടായിരുന്നില്ല എന്നതിനാൽ.

ബുദ്ധിപരമായ അങ്ങേയറ്റത്തെ ഉയർച്ചയും വൈഭവവും സത്യസന്ധതയും പുലർത്തുന്ന ഹനൂനിലെ അങ്ങേയറ്റമുള്ള വാത്സല്യത്തിൻ്റെ മുന തീർത്ത നിർമ്മലത കണ്ടനുഭവിക്കുകയായിരുന്നു ഇക്കാലയളവിൽ ഉടനീളം ഞാനും അല്ലാമും ഫാഹിറയും ഇൽഹാമും. മുൻപിൽ നിന്ന് നയിച്ച് കാട്ടുന്ന തേരാളിയായി നമുക്ക് ഹനൂൻ.

ഹൃദയത്തോട് ഉൾചേർന്നുനിൽക്കുന്ന പച്ചയായ ഹനൂനെ കണ്ട് എൻ്റെയും അല്ലാമിൻ്റെയും ഫാഹിറയുടെയും ഇൽഹാമിൻ്റെയും മനസ്സ് കുളിരണിഞ്ഞ് നിറയുകയായിരുന്നു ഇക്കാലയളവിൽ മുഴുക്കെ.

അല്ലാമിൻ്റെ അസുഖം മാറ്റാൻ ഇത്തരം സത്യസന്ധമായ സ്നേഹസ്പർശം ആവശ്യത്തിൽ കൂടുതലായിരുന്നു. തീർത്തും സമാനതകളില്ലാതെ.

വാക്കുകൾ തോറ്റുപോകും ഹനൂൻ്റെ സത്യസന്ധവും ആത്മാർത്ഥവുമായ സ്നേഹത്തിനും സമീപനത്തിനും മുന്നിൽ.

അവന് പകരമായികൊടുക്കാൻ എൻ്റടുക്കൽ ഒന്നുമില്ല, ഒന്നുമുണ്ടാവില്ല. എൻ്റടുക്കലുള്ള ഒന്നും അവന് കൊടുക്കാനും കൊടുത്താലും മതിയാവില്ല. ഞാനും എൻ്റേതും തോറ്റു പോകും. വാക്ക് കൊണ്ടും, അർത്ഥം കൊണ്ടും.

 *2. അപ്പു* 

അല്ലാമിന് അസുഖമെന്നറിഞ്ഞ നിമിഷം മുതൽ അല്ലാമിൻ്റെ കൂടെ നിഴലായി നിന്നവൻ.

എന്തിന്, എത്രകാലം എന്ന ചോദ്യവും ഉത്തരവും ഇല്ലാതെ ഇറങ്ങി കൂടെ വന്നവൻ.

കളിയും തമാശയും കുറേ കഥകളും പറഞ്ഞു അല്ലാമിനെ രസിപ്പിച്ചവൻ.

പറ്റില്ല എന്ന് പറയാൻ അറിയാത്തവൻ.

വിനയത്തെ ഭാഷയാക്കിയവൻ.

മുക്കിലും മൂലയിലും പോയി എന്തും ഏതും സാധിക്കാൻ എപ്പോഴും തയ്യാറായിനിന്നവൻ.

അസുഖം വന്ന, ഒരു നിശ്ചയവുമില്ലാതിരുന്ന ആദ്യഘട്ടത്തിൽ,  അന്തിച്ചുനിന്നുപോയേക്കാവുന്ന ആ സമയത്ത്, അവൻ കൂടെയുണ്ടായിരുന്നത് കുറച്ചൊന്നുമല്ല ആശ്വാസമായത്.

ഒരുപിടുത്തവും ഇല്ലാതെയും താമസസൗകര്യമില്ലാതെയും ഇവിടെ മണിപ്പാലിൽ എത്തിയ നമ്മളെ വഴികാട്ടിയും നമുക്ക് വേണ്ടി എവിടെയെല്ലാം ഏതെല്ലാം വീടുകളും ഫ്ളാറ്റുകളും തപ്പി കണ്ടെത്താൻ പറ്റുമോ അതിനൊക്കെ ശ്രമിച്ചതും അപ്പു ഒരാൾ മാത്രമാണ്. 

പിന്നീട് കുറേ പണിപ്പെട്ട് കണ്ടെത്തിയ ഫ്ലാറ്റ് ഒരുക്കിയെടുക്കാനും അപ്പു പെട്ട പാടും നടത്തിയ പണികളും എത്രയെന്നിന്നില്ലാത്തതാണ്. അതും വളരെ കൂളായി, നർമ്മം ചാലിച്ച് കൊണ്ട്.

അവൻ ഉണ്ടായിരുന്ന ഒന്നര മാസവും അല്ലാമിന് ഒരു ജ്യേഷ്ഠൻ എന്നതിനപ്പുറം വലിയ കൂട്ടുകാരനെ കൂടി കിട്ടുകയായിരുന്നു.

അല്ലാമിൻ്റെ കൂടെ തന്നെ ആശുപത്രിയിൽ അപ്പു ഉണ്ടായിരുന്നത് ചികിത്സയുടെ ആദ്യഘട്ടത്തിൽ തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്. അപ്പോഴൊക്കെ അവൻ തന്ന, ഓർത്തെടുത്ത് ചിരിക്കാൻ പറ്റിയ കുറേ നർമ്മനിമിഷങ്ങളും ഒരുകുറേ ഉണ്ടായിരുന്നു.

അവൻ്റെ തന്നെ ജീവിതവഴി നോക്കേണ്ട സമയം വന്നപ്പോൾ മാത്രം അവന് സൗദിഅറേബ്യയിലേക്ക് പോകേണ്ടി വന്നു. അവൻ പോയി.

പോയതിനു ശേഷവും സ്ഥിരമായ സാന്നിധ്യം  വീഡിയോ കോൾ ചെയ്ത്, പഴയ കഥകളും അതിലെ നുറുങ്ങ് നർമ്മങ്ങളും ഓർത്തെടുത്ത് അയവിറക്കിക്കൊണ്ട് അവൻ ഉറപ്പുവരുത്തി.

 *3. റസാഖ്.* 

എന്നെക്കാൾ അല്ലാമിൻ്റെ കാര്യത്തിൽ വിഷമിച്ചതും ഉറക്കമിളച്ചതും റസാഖാണോ എന്നെനിക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.

റസാഖ് വിളിക്കാത്ത ദിവസങ്ങളില്ല.

ഗാലറിയിൽ നിന്ന് നോക്കിക്കാണുകയും അഭിപ്രായം പറയുകയും മാത്രമായിരുന്നില്ല റസാഖ്.

കളിക്കളത്തിൽ  കൂടെനിന്ന് കിതച്ച് കളിക്കുക കൂടിയായിരുന്നു റസാഖ്. അതുകൊണ്ട് തന്നെ അഭിപ്രായങ്ങളും ഉപദേശങ്ങളും വളരേ കുറവ്. ചെയ്യേണ്ടത് ചെയ്യുക മാത്രം, എല്ലാം വേണ്ടത് പോലെ ഇവിടെ ചെയ്യപ്പെടുന്നത് കണ്ട് ആശ്വസിക്കുക മാത്രം.

ആദ്യമായി MRIയും Biopsyയും എടുത്തപ്പോൾ മുതൽ വിഷയങ്ങൾ പഠിച്ച്, വരുംവരായ്‌കകൾ മുൻകൂട്ടി കണ്ട്, വിശകലനം ചെയ്ത് ഇടപെട്ടു,  ഇടപെടാൻ ശ്രമിച്ചു റസാഖ്.

ഓരോ സമയത്തും, ഓരോ വേലിയിറക്കത്തിലും വേലിയേറ്റത്തിലും, ഓരോ രക്തപരിശോധനാഫലം വരുമ്പോഴും കൂലങ്കശമായി വിലയിരുത്തി അല്ലാമിൻ്റെ ആരോഗ്യനില ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു റസാഖ്. അതിന് വേണ്ടി റാബിയയേയും അഫീഫയേയും വരെ എത്രയോ തവണ ഫോൺ വിളിച്ചു റസാഖ്.

എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യമുതിർത്തില്ല റസാഖ് ഉടനീളം. പകരം എനിക്കാവശ്യമില്ലെങ്കിലും നൽകി അവിടെ കിടക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു.

ചോദിക്കാതെ തന്നെ, എൻ്റെ കയ്യിലുള്ളത് തീർന്നോ, തീരട്ടെ എന്ന് ചിന്തിക്കാതെ തന്നെ, ചെയ്യാനുള്ള ന്യായങ്ങൾ ഉണ്ടാക്കി, ചെയ്യാതിരിക്കാനുള്ള ന്യായങ്ങളെ ഒഴിവാക്കി മറച്ചുപിടിച്ചു റസാഖ്.

എൻ്റെ ശക്തി ക്ഷയിച്ചിട്ട് ചെയ്യാം, ക്ഷയിച്ചുവെന്നറിഞ്ഞതിന് ശേഷം ചെയ്യാം എന്ന് കരുതി കാത്തിരിക്കാതെ, ഞാൻ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോഴും തന്നാലാവുന്നത് ചെയ്തുകൊണ്ടിരുന്നു റസാഖ്.

ഇടക്കൊരിക്കൽ വളരെ ചെറിയ അവധിക്ക് നാട്ടിൽ വന്ന ഉടനെ തന്നെ മംഗലാപുരം വന്ന്, ആ വന്ന മുഹൂർത്തം ആവുന്നത്ര ആഘോഷമാക്കിക്കാണിക്കുകയും ചെയ്തു റസാഖ്.

 *4. ഇക്കാക.* 

തുടക്കത്തിൽ എപ്പോഴും വിളിച്ചുകൊണ്ടിരുന്നു.

ഏറ്റവും ആദ്യം ഇവിടെ മണിപ്പാലിൽ വന്ന് അല്ലാമിനെ നേരിൽ കണ്ടു. സ്വന്തം ക്ഷീണവും അസൗകര്യവും സമയമില്ലായ്മയും വകവെക്കാതെ.

മറ്റൊരിക്കൽ ഓപ്പറേഷൻ കഴിഞ്ഞ ഉടനെ മംഗലാപുരത്ത് വന്നു. പിന്നെയും പലപ്പോഴും ഇങ്ങോട്ട് വരാൻ ഓങ്ങിനിന്നു ഇക്കാക.

എത്ര വേണമെങ്കിലും ഇവിടെ വന്ന് നിൽക്കാമെന്ന് ഇടക്കിടക്ക് സന്നദ്ധത വിളിച്ചറിയിച്ചുകൊണ്ടേയിരുന്നു ഇക്കാക.

ബുദ്ധിമുട്ടി ഇത്രയും ദൂരം താണ്ടിവരാൻ മാത്രമില്ല, വരേണ്ടതില്ല, നിൽക്കേണ്ടതില്ല എന്ന് ഞാൻ തന്നെ ഇക്കാകയെ ഉണർത്തുകയായിരുന്നു.

എന്ത് വേണമെങ്കിലും ചെയ്യാനും തരാനും സന്നദ്ധത ഉടനീളം പ്രകടിപ്പിച്ചുകൊണ്ടിരുന്നു ഇക്കാക. ആ വകയിൽ എന്തെങ്കിലും ആവുന്നത് നൽകാൻ വേണ്ടി എൻ്റെ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കാൻ വരെ ആവശ്യപ്പെട്ടു.

ഒരുനിലക്കും ഇവിടെ ഒരാവശ്യവും ഇതുവരെയുള്ള ഒരു ഘട്ടത്തിലും എനിക്കില്ലായിരുന്നു എന്നതിനാലും, അത് കൃത്യമായും വ്യക്തമായും ഇക്കാകയെ ബോധ്യപ്പെടുത്തിയത് കൊണ്ടും, അത് കൃത്യമായും ഇക്കാകാക്ക് ബോധ്യപ്പെട്ടത് കൊണ്ടും ഇക്കാര്യത്തിൽ പിന്നെ ഇക്കാക്ക മിണ്ടാതിരുന്നു.

എന്നാലും എപ്പോഴും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു: എന്തെങ്കിലും വേണമെങ്കിൽ എപ്പോഴായാലും അറിയിക്കണമെന്ന്.

പിന്നെ, ഇക്കാകയുടെ പ്രധാനപ്പെട്ട ആയുധം പ്രാർത്ഥനയാണല്ലോ? ആ പ്രാർത്ഥന ഉള്ളറിഞ്ഞും പൊരുളറിഞ്ഞും ചെയ്യുന്ന, ചെയ്തുകൊണ്ടിരുന്ന ആളുമാണ് ഇക്കാക.

ഈയടുത്ത കാലത്ത് ഇക്കാകയുടെ തന്നെ തിരക്ക് കാരണം വിളികൾ കുറവാണ്. ഒരുപക്ഷേ തിരക്ക് കൊണ്ട് മാത്രമായിരിക്കില്ല. വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നത് കൊണ്ടുമായിരിക്കും. ഇവിടെ എല്ലാം വേണ്ടത്ര നിയന്ത്രണവിധേയമാണ് എന്ന ഉത്തമബോധ്യം കൊണ്ടായിരിക്കും. എന്തെങ്കിലും ഉണ്ടെങ്കിൽ എന്തായാലും ഞാൻ അറിയിക്കുമല്ലോ എന്ന ധൈര്യവും കാരണമായിരിക്കും.

 *5. ഇയ്യയ്യ.* 

എപ്പോഴും വിളിച്ചുകൊണ്ടിരുന്ന, ഇടപെട്ടുകൊണ്ടിരുന്ന, ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്ന, ഇടപെട്ട് കൊണ്ടിരിക്കുന്ന ആൾ. 

തന്നാലാവുന്നതും അതിലധികവും ചെയ്ത, ചെയ്യാൻ ഉടനീളം സന്നദ്ധത പ്രകടിപ്പിച്ച ആൾ.

വേണ്ടെന്ന് കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിയത് കൊണ്ട് മാത്രം, പിന്നെ എല്ലാം ഇവിടെ ഭംഗിയായി നിയന്ത്രണവിധേയമായി നടക്കുന്നുണ്ട് എന്നുറപ്പുള്ളതിനാൽ അതിനപ്പുറം ഇയ്യയ്യ പോയിട്ടില്ല, ഇയ്യയ്യാക്ക് പോകേണ്ടി വന്നിട്ടില്ല.

ഉറപ്പാണ് വേണമെങ്കിൽ ഇയ്യയ്യ ഇനിയും പോകും, ചെയ്യും. മറ്റുള്ളവരെയും ഇക്കാര്യത്തിൽ എത്രവേണമെങ്കിലും വിളിച്ചുകൊണ്ടിരിക്കും, അവരെക്കൊണ്ടും ചെയ്യിപ്പിക്കും.

ഒരുവേള ഞാൻ തടയില്ലെങ്കിൽ, തടഞ്ഞിട്ടില്ലെങ്കിൽ ഏതെല്ലാം വഴിയിൽ എന്തെല്ലാം ചെയ്യിപ്പിക്കാൻ പറ്റുമോ അതൊക്കെ മറ്റുള്ള വഴിയിൽ പോയി ഇയ്യയ്യ പറഞ്ഞ് ചെയ്യിപ്പിക്കുകയും ചെയ്യും.

പക്ഷേ, അതിൻ്റെയൊന്നും ആവശ്യം ഇതുവരെ ഭാഗ്യവശാൽ ഇക്കാര്യത്തിൽ ഇവിടെ ഇല്ലാതിരുന്നത് കൊണ്ട്, അക്കാര്യം ഇയ്യയ്യയെ ബോധപൂർവ്വം കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തി തടയുകയായിരുന്നു.

എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്നത് കൊണ്ട് മാത്രം എന്തും വേണമെന്ന് വെക്കാൻ പറ്റില്ല, വേക്കേണ്ടതില്ല എന്നതിനാൽ.

എന്നാലും, എപ്പോഴും ഇയ്യയ്യ വിളിച്ചുകൊണ്ടേയിരുന്നു, ആവശ്യങ്ങൾ തിരക്കിക്കൊണ്ടെയിരുന്നു. എപ്പോഴും ഇങ്ങോട്ട് വരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

സാധിച്ച ഒരുസമയത്ത് ഇയ്യയ്യ മംഗലാപുരം വരികയും ചെയ്തു.

മറ്റുപലപ്പോഴും വരാൻ ശ്രമിച്ചപ്പോഴൊക്കെ ഇയ്യയ്യയുടെ പ്രായവും ശാരീരികക്ഷീണവും പരിഗണിച്ച്, ഇവിടെ വന്നിട്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്നും ഒന്നും ചെയ്യാനില്ലെന്നും കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊണ്ട് തടഞ്ഞത് കൊണ്ട് മാത്രം ഇയ്യയ്യ കുറേ പ്രാവശ്യം ഇവിടെ വന്നില്ല.

 *6. സിൻവാൻ.* 

അവൻ ആർക്കും മനസ്സിലാകാത്തത്ര തിരക്കിലാണ്.

എന്നിട്ടും ചികിത്സ തുടങ്ങിയ ആദ്യവേളയിൽ തന്നെ എത്രയൊ ദൂരത്ത് നിന്ന് എങ്ങിനെയൊക്കെയോ യാത്ര ചെയ്ത് അവൻ ഇവിടെ മണിപ്പാലിൽ എത്തി, അല്ലാമിൻ്റെ കൂടെ ആവുന്നത്ര സമയം ചിലവഴിച്ചു.

ശേഷം പലപ്പോഴും മണിപ്പാലിൽ വീണ്ടും വീണ്ടും  വരാനുള്ള ആഗ്രഹം എപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരുന്നു സിൻവാൻ. അതിനുള്ള പ്ലാനും ശ്രമവും തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു സിൻവാൻ.

ഇപ്പോൾ ചികിത്സയുടെ അവസാനഘട്ടത്തിലും അതുപോലെ തന്നെ കിട്ടിയ ഇടവേള മുതലെടുത്ത് ഉടനെ ഇങ്ങോട്ട് ഫോൺ വിളിച്ച്, നോമ്പും ചൂടും ദൂരവും യാത്രയും വകവെക്കാതെ സിൻവാൻ ഇവിടെ എത്തി.

ശരിക്കും യാദൃശ്ചികം എന്ന് തോന്നിപ്പോകും.

പക്ഷേ യാദൃശ്ചികമല്ല. അവനും ഹനൂനും വദൂദും ഒക്കെ അങ്ങനെ തന്നെയാണ്.

അതുകൊണ്ട് തന്നെ തുടക്കത്തിൽ ഉണ്ടായിരുന്ന ഹനൂനും സിൻവാനും തുടർച്ചയിലൂടെ കൂടെ നടന്ന് ഈ ചികിത്സയുടെ അവസാനഘട്ടത്തിലും ഇവിടെ വന്നു, അല്ലാമിന് കൂട്ടിരുന്നു.

സിൻവാൻ തനിക്ക് സാധിക്കുന്നത് മുഴുവൻ നൽകിയവനാണ്. സാധിക്കാത്തത്രയും ആഗ്രഹിച്ചവനും വരാനും ചെയ്യാനും ശ്രമിച്ചുകൊണ്ടിരുന്നവനുമാണ്. കിട്ടുന്ന ഇടവേളകളിൽ മുഴുവൻ വിളിച്ച് സാമീപ്യവും സാന്നിധ്യവും ഉറപ്പ് വരുത്തിയവൻ. സമയം കിട്ടുമ്പോഴൊക്കെ വിളിച്ചുകൊണ്ടിരുന്നു അവൻ.

 *7. ചിക്കു.* 

എല്ലാ ദിവസവും രാത്രി അല്ലാമിനെ വിളിച്ചു കൊണ്ടിരുന്നവൻ. ചിക്കുവിൻ്റെ രാത്രിനടത്തം അല്ലാമിനെ വിളിച്ചുകൊണ്ടാണ്.

എപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടിരുന്നു ചിക്കു. വെറും വാക്കിൽ അല്ലാതെ. വെറും വാക്ക് പറയാൻ ചിക്കുവിന് അറിയില്ല. വെറും വാക്ക് പറയാൻ അവന് പേടിയാണ്.

ഇയ്യയ്യ എന്തൊക്കെ ചെയ്തുവോ അതിൻ്റെയൊക്കെ പിന്നിൽ കാരണമായി കൂടി കൂടെനിന്നവൻ ചിക്കു.

നാട്ടിൽ വരുമ്പോൾ അല്ലാമിന് എന്തൊക്കെ ഇഷ്ടമുള്ളതുണ്ടോ അതൊക്കെ തന്ത്രപൂർവ്വം അന്വേഷിച്ച് വാങ്ങിക്കൊണ്ടുവന്നു അവൻ.

നാട്ടിൽ വന്ന ചെറിയ അവധിക്കാലത്തിനിടയിൽ ആവുന്നത്ര ദിവസങ്ങൾ ഇങ്ങ് മണിപ്പാലിൽ വന്ന് അല്ലാമിൻ്റെ കൂടെ ചിലവഴിച്ചു ചിക്കു.

ഇവിടെ വന്നപ്പോഴും എന്തൊക്കെ അല്ലാമിന് ഇഷ്ടമുണ്ടോ അതൊക്കെ എങ്ങിനെയെങ്കിലും വാങ്ങാനും സാധിച്ചുകൊടുക്കാനും അവനെകൊണ്ട് ആവും പോലെ ശ്രമിച്ചുകൊണ്ടിരുന്നവൻ ചിക്കു.

ഞാൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ അവൻ എന്തൊക്കെ വാങ്ങി ഇവിടെ നിറച്ചിരിക്കും എന്നത് സങ്കല്പിക്കാൻ സാധിക്കില്ല. എന്തും ചെയ്യാൻ ഓങ്ങിനിൽക്കുക മാത്രമല്ല, ചെയ്തതൊന്നും പോരെന്ന മനസ്സും പേറിനടക്കുക കൂടിയായിരുന്നു അവൻ.

 *8. വദൂദ്.* 

അങ്ങ് അയർലൻഡിലാണെങ്കിലും എപ്പോഴും ഇങ്ങ് അല്ലാമിൻ്റെ കൂടെയാണ്.

ഏറെക്കുറെ എല്ലാ ദിവസവും വദൂദ് വിളിക്കും. എത്ര നേരവും അല്ലാമുമായി സംസാരിച്ചിരിക്കും. എല്ലാ വിഷയങ്ങളും വിവരങ്ങളും സംസാരിക്കും, ചർച്ചചെയ്യും. കളി പറയും, കഥ പറയും. പ്രായമോ ദൂരമോ ജോലിസമ്മർദ്ധമോ തിരക്കോ ഒന്നും വിഷയമാവാതെ.

ഒരിക്കൽ, അയർലണ്ടിലേക്ക് പോകുന്നതിൻ്റെ ഭാഗമായി കുവൈറ്റിൽ നിന്ന് നാട്ടിൽ വന്ന വളരേ ചെറിയ ഇടവേളയിൽ തന്നെ അല്ലാമിനെ ഇങ്ങ് മണിപ്പാലിൽ വന്ന് കണ്ടു.

ദൂരെയായിരിക്കെയും ദൂരയല്ലെന്ന് തോന്നിപ്പിച്ചു, എപ്പോഴും അടുത്ത് തന്നെയാണെന്ന് എപ്പോഴും വരുത്തി വദൂദ്.

അടുപ്പവും ദൂരവും ഭൂമിശാസ്ത്രപരമല്ല, പകരം അവനവൻ്റെ മനസ്സും ആവശ്യവും തീരുമാനിക്കുന്നതാണെന്ന് വ്യക്തമാക്കും പോലെയായിരുന്നു വദൂദിൻ്റെ എപ്പോഴുമുള്ള വിളി.

ദൂരെനിന്നും ഇതിനപ്പുറം വദൂദ് വേറൊന്നും ചെയ്യേണ്ടതില്ലായുരുന്നു, വദൂദിന് ചെയ്യാൻ സാധിക്കില്ലായിരുന്നു.

 *9. അഫീഫ, റാബിയ.* 

നമ്മുടെയിടയിലെ രണ്ട് ഡോക്ടർമാർ. വെറും ഡോക്ടർമാരല്ല. സമർർത്ഥരും കഴിവുറ്റവരുമായ, നമുക്ക് എപ്പോഴും ആശ്രയിക്കാനാവുന്ന രണ്ട് ഡോക്ടർമാർ, രണ്ട് റഫറൻസ്/സംശയനിവാരണ കേന്ദ്രങ്ങൾ.

അല്ലാമിന് ഈയൊരു പ്രശ്നം ഉണ്ടെന്നറിയുന്ന ആദ്യത്തെ രണ്ട് പേരുകൾ. അതുകൊണ്ട് ഇത് സംബന്ധമായ എല്ലാ വിഷയങ്ങളും ആദ്യമേ അന്വേഷിച്ചറിയാൻ ഇവർ രണ്ട് പേരും മാത്രമായിരുന്നു നമുക്ക്.

അല്ലാമിന് ഇങ്ങനെയൊരു രോഗ സാധ്യത മനസ്സിലാക്കിയ ഡോക്ടർ സിജാദ് അത് വിളിച്ചറിയിച്ചത് അഫീഫയെ ആയത് കൊണ്ട് തന്നെ, അതിൻ്റെ ഗൗരവം മനസ്സിലാക്കി തുടക്കം മുതൽ അഫീഫയും റാബിയയും കൂടെ ഉണ്ടായിരുന്നു. 

അങ്ങനെ രോഗവിവരം സംശയിച്ച, അറിഞ്ഞ ആദ്യനിമിഷം മുതൽ വഴിയോരത്ത് വന്ന് കൂട്ടിരുന്നു അവർ രണ്ട് പേരും. അല്ലാം ചികിത്സക്ക് വേണ്ടി മണിപ്പാലിലേക്ക് യാത്രയാകും വരെ. 

വൈദ്യരംഗത്തെ അവരുടെ specialization ഈ രംഗത്തല്ലെങ്കിലും അവർ അവർക്കാവുന്നതും അവരുടെ പരിചയത്തിലെ എല്ലാ ഡോക്ടർമാരുമായി ബന്ധപ്പെട്ട്റിഞ്ഞതും, സ്വയം വിഷയങ്ങൾ പഠിച്ച് മനസ്സിലാക്കുന്നതും നമ്മോട് ആവുംവിധം വിശദീകരിക്കുന്നതിലും ആശ്വസിപ്പിക്കുന്നതിലും അങ്ങനെ പരിഹാര ചികിത്സാ മാർഗ്ഗനിർദേശങ്ങളും ആശ്വാസവാക്കുകളും നൽകുന്നതിലും ബദ്ധശ്രദ്ധരായി നിന്നു.

ചികിത്സയുടെ തുടക്കത്തിൽ അപ്പു ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ വിവരങ്ങളും നേരിട്ട് വിളിച്ചന്വേഷിക്കാതെ (നേരിട്ട് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിക്കൊണ്ട്) അപ്പുവിനെ വിളിച്ച് ഉറപ്പുവരുത്തുമായിരുന്നു അവർ രണ്ട് പേരും.

 *10. സുമയ്യ.* 

സുമയ്യയുടെ കാരൃം പറയേണ്ട. അല്ലാമുമായി എപ്പോഴും നേരിട്ട് ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു സുമയ്യ. 

ഓരോ ദിവസവും അല്ലാമിന് മെസ്സേജ് അയക്കും അവൾ. എന്താണവസ്ഥ, ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടോ, ക്ഷീണമുണ്ടോ എന്നിങ്ങനെ ഓരോ വിവരവും എപ്പോഴും മെസേജയച്ച് ചോദിച്ച് ഉറപ്പ്വരുത്തിക്കൊണ്ടിരിക്കും. 

അവധിക്കാലം ഒരു മാസം ഇവിടെ വന്ന് താമസിക്കാൻ വരെ അവൾ തീരുമാനിച്ചിരുന്നു. പക്ഷേ, ന്യായമായ മറ്റ് സംഗതികൾ ഇടയ്ക്ക് വന്നതിനാൽ അവളാഗ്രഹിച്ചതും പ്ലാൻ ചെയ്തതും പോലെ കര്യങ്ങൾ നടന്നില്ല. 

എന്നാലും അവൾ സാധിക്കിമ്പോഴൊക്കെ വിളിച്ചു കൊണ്ടിരുന്നു. സിൻവാൻ്റെ കാരൃം പറഞ്ഞത് പോലെ അവളും അങ്ങേയറ്റം തിരക്കിലാണ്.

 *11. ആബിദ, ആദില, നഈമ, പാച്ചു, സ്വഫ്‌വ* .

നഈമയെ കുറിച്ച് മുൻപ് ഒരു കുറിപ്പ് പ്രത്യേകം എഴുതിയിരുന്നു. അതിനാൽ വീണ്ടും പറഞ്ഞത് തന്നെ പറയുന്നില്ല.

നഈമ എപ്പോഴും വിളിച്ചന്വേഷിച്ച് കൊണ്ടേയിരുന്നു.

പാച്ചുവിന് എന്നെ നേരിട്ട് വിളിച്ചന്വേഷിക്കേണ്ടിവരാറില്ല.

കാരണം ചികിത്സയുടെ ആദ്യഘട്ടത്തിൽ അലിവില്ലത്തെ എല്ലാവർക്കുമുള്ള ഏജൻ്റായി അപ്പു ഇവിടെ മണിപ്പാലിൽ ഉണ്ടായിരുന്നത് കൊണ്ട് എന്നെ നേരിട്ട് വിളിച്ചന്വേഷിക്കാതെ തന്നെ വിവരം അറിയുക അവർക്ക് എളുപ്പമായിരുന്നു.

ശേഷം പുതിയാപ്പിളമാരിൽ ഇവിടെ വന്ന ഒരേയൊരാൾ പാച്ചുവിൻ്റെ ഭർത്താവായിരുന്നു. 

ഉള്ളറിഞ്ഞ, ഉള്ളടുപ്പം കാണിച്ച വല്ലാത്തൊരു വരവായിരുന്നു പാച്ചുവിൻ്റെ ഭർത്താവിൻ്റെത്.

ബാക്കിയുള്ളവരാരും വരാതിരുന്നതല്ല. ആരും  നാട്ടിലില്ലായിരുന്നു.

മാത്രവുമല്ല എല്ലാവരും ഇങ്ങോട്ട് വരിക എന്നതിനെ ഈ രോഗാവസ്ഥയിൽ നമ്മൾ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആബിദയും ആദിലയും എപ്പോഴും വിളിച്ചുകൊണ്ടേയിരുന്നു. എപ്പോഴും കൂടെയുള്ളത് പോലെ തോന്നിപ്പിച്ചവർ. ആബിദ് എപ്പോഴും ഇങ്ങോട്ട് വരാനും ഇവിടെ വന്ന് നിൽക്കാനും തയ്യാറായി നിൽക്കുക യായിരുന്നു. സ്കൂളും മറ്റുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത അവളുടെ തിരക്ക് കണ്ട് നമ്മൾ തടയുക മാത്രമായിരുന്നു. എന്നാലും ഒരു പ്രാവശ്യം അവൾ മംഗലാപുരത്ത് വന്നു. സ്കൂൾ വെക്കേഷൻ തുടങ്ങിയാൽ ഇങ്ങോട്ട് വരുമെന്ന് ഇടക്കിടക്ക് പറയുന്നുമുണ്ട്.

ആദിലയും ആബിയും അവരവരുടേതായ മറ്റ് പരിമിതികൾ ഉള്ളവർ ആണ്. വിളിച്ചന്വേഷിക്കുക തന്നെയേ അവർക്ക് പറ്റുകയുമുള്ളൂ. ഇയ്യയ്യ ചെയ്യുന്ന കാര്യങ്ങൾക്ക് പിന്നിൽ അതിന് പ്രേരകവും ശക്തിയും പിന്തുണയുമായി നിൽക്കുകയും മാത്രം

സ്വഫ്‌വ. എപ്പോഴും സുഖവിവരം അന്വേഷിച്ച് കൊണ്ടേയിരുന്നു. ഫോൺ വിളിക്കാൻ പേടി തോന്നിയത് കൊണ്ട് മാത്രമായിരിക്കും, എങ്ങിനെ എന്ത് പറയണം ഇത്തരം സന്ദർഭത്തിൽ എന്ന് ഏറെ ചിന്തിക്കുന്നത് കൊണ്ട് മാത്രമായിരിക്കും, ഏറെ ഫോൺ വിളിക്കാതെ. എന്നാലും ഫാഹിറയുമായി നിത്യബന്ധത്തിൽ.

 *12. പെങ്ങൾ സാജിദ.

പെങ്ങൾ സാജിദ എപ്പോഴും എല്ലാ ദിവസവും ഒന്നിലധികം പ്രാവശ്യം ദീർഘമായി ഫാഹിറയെ വിളിച്ചുകൊണ്ടേയിരുന്നു.

ചികിത്സയുടെ ഓരോ ഘട്ടത്തിലും ഉയർച്ചതാഴ്ചക്കിടയിലും സുഖവിവരങ്ങൾ അന്വേഷിച്ച് എല്ലാം ഭംഗിയായി നീങ്ങുന്നുവെന്ന് ഉറപ്പിച്ച് കൊണ്ടേയിരുന്നു സാജിദ. നമ്മളെക്കാൾ പ്രശ്നങ്ങൾ ഉള്ള സാജിദയാണ് നമുക്ക് വേണ്ടി നമ്മളെക്കാൾ ടെൻഷൻ അനുഭവിച്ചത്.

എന്തും ധീരമായി അടക്കത്തോടെ പകച്ചുപോകാതെ നേരിടുന്നതിലും, അക്കാര്യത്തിൽ ആരോടും ഒരു പരിഭവവും പറയാതിരിക്കുന്നതിലും സാജിദയെ കഴിച്ച് മാത്രമേ ആരും ഉണ്ടാവുകയുള്ളൂ. 

അതുകൊണ്ട് തന്നെ അങ്ങനെയുള്ള സാജിദയുടെ എപ്പോഴും ഏത് നേരവും കൂടെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഫോൺവിളി ഫാഹിറക്കും തെല്ലൊന്നുമല്ലാത്ത ആശ്വാസവും കൂടെ എപ്പോഴും ആരൊക്കെയോ ഉണ്ടെന്ന ധൈര്യവും ആത്മവിശ്വാസവും നൽകി എന്ന് തന്നെ പറയാം.

13. സാജിദമ്മായി, സക്കീനമ്മായി, താഹിറ, തസ്ലീന* .

സാജിദമ്മായിയും ആവുമ്പോഴൊക്കെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയും സാധിച്ച ആദ്യവേളയിൽ തന്നെ മംഗലാപുരം വരികയും ചെയ്തു. 

സാജിദമ്മായി ഇക്കാര്യത്തിൽ ആരോടും പറയാതെ എല്ലാവരേക്കാളും ടെൻഷൻ അനുഭവിക്കുന്ന ആളാണ്.

സക്കീനമ്മായി. 

എപ്പോഴും ഫാഹിറയുടെ കൂടെ തന്നെ എന്ന് തോന്നിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ദിവസവും ഒന്നിലധികം പ്രാവശ്യം ദീർഘമായി വിളിച്ചുകൊണ്ടിരുന്നു. ഒരുതരം മറയും അകലവും ഇല്ലാതെ ഫാഹിറയുമായി എല്ലാം പങ്കുവെക്കുന്ന ആളുമാണ് സക്കീനമ്മായി. സാധിച്ച സമയത്ത് ഇങ്ങ് മണിപ്പാലിൽ നേരിട്ട് വരികയും ചെയ്തു.

താഹിറയും തസ്ലീനയും.

തസ്ലീനയും ഫാഹിറയും കുവൈറ്റിൽ നിന്ന് തന്നെ നേരിൽ ബന്ധമുള്ള രണ്ട് പേരായത് കൊണ്ടും, തസ്ലീന ഫാഹിറയുടെ തൊട്ട് മേലെയുള്ള ആളായത് കൊണ്ടും അവർക്കിടയിൽ ഉപചാരങ്ങൾ കുറഞ്ഞ അടുപ്പവും വിനിമയവും ഉണ്ട്. 

റസാഖും മക്കളും കൂടെയുണ്ട്, വിളിക്കുന്നുണ്ട്, വേണ്ടത് ചെയ്യുന്നുണ്ട് എന്നതിന് പിന്നിൽ തസ്ലീനയും ഉണ്ട്. 

എന്നിട്ടും തസ്ലീന ഇടക്കിടക്ക് വിളിക്കും. നാട്ടിൽ വന്ന വളരെ ചെറിയ ഇടവേളയിൽ ഇങ്ങ് മണിപ്പാലിൽ നേരിട്ട് വരികയും ചെയ്തു.

ഇവിടെ നാട്ടിൽ ഇല്ലാതിരുന്ന രണ്ടമ്മായിമാരാണ് താഹിറയും തസ്ലീനയും. രണ്ട് പേരും ഇടക്കിടക്ക് വിളിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അവർ വിളിക്കുമ്പോൾ ഫാഹിറാക്ക് ഫോൺ എടുക്കാൻ സാധിക്കാതെ പോയെങ്കിലേയുള്ളൂ.

താഹിറ നാട്ടിൽ വന്ന ഉടനെ ഇങ്ങോട്ട് വരാൻ ശ്രമിച്ചു. ഇനിയെന്തായാലും ചികിൽസയൊക്കെ കഴിഞ്ഞ് നോമ്പിന് ശേഷം ആവും പോലെ വന്നാൽ മതിയെന്ന് അങ്ങോട്ട് വിളിച്ചറിയിച്ചത് കൊണ്ട് വരേണ്ടിവന്നിട്ടില്ല.

********

ഇതുവരെ ഇതിൽ ബോധപൂർവ്വം പേരെടുത്ത് പറയാതിരുന്ന ഒരാളുണ്ട്. എപ്പോഴും ഏത് സമയത്തും വിളിച്ചാൽ കിട്ടുമെന്നും എന്തും ചോദിക്കാമെന്നും ഉറപ്പുള്ള ഒരാൾ. ഏക പെങ്ങളുടെ ഏകമകൻ, ഏക മരുമകൻ. 

മിക്കു.

മിക്കു ഒരുറപ്പാണ്. 

എപ്പോഴും കിട്ടുമെന്ന് ഉറപ്പുള്ള ഒരാൾ. 

ആരുമില്ലെങ്കിൽ മിക്കു ഉണ്ടാവും. 

അതുകൊണ്ട് തന്നെ മിക്കുവിനെ ഏത് സമയത്തും ആശ്രയിക്കാം.

ഏറ്റവും ആദ്യം തന്നെ ഉപയോഗിച്ച് തീർക്കേണ്ടതില്ല മിക്കുവിനെ ഇക്കാര്യത്തിലും ഒരുകാര്യത്തിലും എന്നത് ആദ്യമേ മനസ്സിൽ വെച്ചതാണ്. എല്ലാ വഴിയും മുട്ടുമ്പോൾ മിക്കു എന്ന വഴി.

അതുകൊണ്ട് തന്നെ, ഒരേറെ പരിമിതികൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും സ്വയം ചക്രശ്വാസം വലിച്ചുകൊണ്ടിരുന്ന മിക്കുവുമായാണ് എല്ലാ വിഷയങ്ങളും എല്ലായ്പ്പോഴും ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക. അത് പാടുണ്ടോ എന്ന് ചോദിച്ചാൽ പാടില്ല എന്ന് ഉത്തരം വരും. എന്നാലും മിക്കുവുമായി മാത്രം എല്ലാം ആലോചിക്കും. അത്രയ്ക്ക് വിവേകവും പക്വതയും പാകതയും പ്രത്യുൽപന്നമതിത്വവും ഇക്കാലമത്രയും കാണിച്ചുകൊണ്ടേയിരുന്നു മിക്കു.

അതിനാലും, മിക്കുവിന് സാധിക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മിക്കുവുമായി എല്ലാ കാര്യങ്ങളും ആലോചിക്കും.

പ്രാർത്ഥിക്കുന്നത് പോലെയാണ് മിക്കുവുമായുള്ള വിനിമയം.

ഉത്തരവും പരിഹാരവും മിക്കുവിൽ നിന്ന് തന്നെ കിട്ടാൻ വേണ്ടിയല്ല.

നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്താനും, ആ നിലക്ക് വിഷയം സ്വയം ഉൾക്കൊണ്ട് നമ്മൾ തന്നെ പരിഹാരശ്രമങ്ങൾ നടത്താനുമാണ് പ്രാർഥന എന്ന പോലെ.

ആശ്വാസം കിട്ടാൻ, ഭാരം ഇറക്കിവെക്കാൻ.

രോഗനിർണ്ണയം നടത്തുന്നതും ചികിത്സ തുടങ്ങുന്നതും മിക്കുവും അപ്പുവും കൂടെ വന്നുകൊണ്ടാണ്. 

തലങ്ങും വിലങ്ങും നോക്കാതെ അന്നേക്കന്ന് മണിപ്പാലിലേക്ക് മിക്കു കൂടെ ഇറങ്ങിത്തിരിച്ചു.

മിക്കുവിൻ്റെ മറ്റ് പ്രയാസങ്ങൾ എനിക്ക് തന്നെ അറിയുന്നത് കൊണ്ട് അന്നേക്കന്ന് രാത്രി തന്നെ  മിക്കുവിനെ തിരിച്ചയക്കുകയായിരുന്നു.

ശേഷം ഒരിക്കലും മിക്കുവിനെ ഇങ്ങോട്ട് ബോധപൂർവ്വം തന്നെ വിളിച്ച് വരുത്താൻ ശ്രമിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല.

ഒരിക്കൽ അവൻ ഇവിടെ കിട്ടാത്ത ഒരു കുറേ അനാദിസാധനങ്ങളുമായി വദൂദിനെയും കൂട്ടിവരികയും ചെയ്തു. 

********


ഇനി പറയട്ടെ.

എല്ലാം ഇതുവരെ ആരും പ്രതീക്ഷിക്കാത്തത്ര, ആർക്കും പ്രതീക്ഷിക്കാൻ സാധിക്കാത്തത്ര ഭംഗിയിലായിരുന്നു നടന്നുകൂടിയത്. ഒരു പ്രയാസവും ഒരു രംഗത്തും ഇല്ലാതെ.

പ്രത്യേകിച്ചും നമ്മൾക്കാർക്കും സങ്കല്പിക്കാൻ കഴിയാത്തത്ര വ്യക്തതയോടെയും കരുത്തോടെയും ആത്മവിശ്വാസത്തോടെയും അങ്ങേയറ്റം പോസിറ്റീവിറ്റിയോടെയും ആയിരുന്നു അല്ലാം സ്വയം തന്നെ ഈയൊരു ഘട്ടത്തെ നേരിട്ടത്.

"ഇന്ന ഔലിയാഅല്ലാഹി ലാ khoufun അലൈഹിം വലാഹും യഹ്സനൂൻ"

"പ്രാപഞ്ചിക സത്യത്തിൻ്റെ/ന്യായത്തിൻ്റെ (അല്ലാഹുവിൻ്റെ) കൂട്ടുകാർ, അവർക്ക് പേടിയോ ദുഃഖമോ ഉണ്ടാവുന്നില്ല"

********

ഈ കാലയളവിലുണ്ടായ നന്മകൾ ഒരു പടിയാണ്.

ജീവിതവും ജീവിതത്തിലും എന്ത് കിട്ടി എന്നിടത്തല്ല കാര്യം. 

കിട്ടിയതിനെ എങ്ങിനെ എടുത്തു, കിട്ടിയതിൽ നിന്ന് എന്തെടുത്തു എന്നതിലാണ് കാര്യം. 

കിട്ടിയത് മണ്ണും ചെളിയും ആവാം. പക്ഷേ അതിൽ നിന്ന് പൂവും പഴവും എടുക്കാം.

പൂവും പഴവും കിട്ടാം. പക്ഷേ കാലിനടിയിൽ ഉരച്ചുകളഞ്ഞ് അതിനെ വൃത്തികെട്ട ചെളിയാക്കാം.

നന്മയും തിൻമയും നിങൾ എങ്ങിനെ എവിടെ നിന്ന് കാണുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.

അതുകൊണ്ട് തന്നെ ഈ കാലയളവിലും ജീവിതം ഒരാഘോഷമായി തന്നെ കടന്നുപോയി.

"അസാ അൻ തക്റഹൂ ശയ്അൻ വഹുവ ഖൈറുൻ ലക്കും, അസാ അൻ തുഹിബ്ബൂ ശയ്അൻ വഹുവ ശർറുൻ ലക്കും" (ഖുർആൻ).

"നിങൾ വെറുക്കുന്ന ഒരു സംഗതി അത് നിങ്ങൾക്ക് നല്ലതാവാം, നിങൾ ഇഷ്ടപ്പെടുന്ന ഒരു സംഗതി നിങ്ങൾക്ക് മോശമാവാം"

*******

"ഫ അമ്മാ മൻ ബഖില വസ്തഗ്നാ, ഫാ കദ്ദബ ബിൽ ഹുസ്നാ ഫസനുയസ്സിർഹു ബിൽഉസ്റാ" 

"ആര് പിശുക്കിയോ എന്നിട്ട് (ആ പിശുക്ക് കൊണ്ട്) സമ്പന്നത നടിച്ചുവോ, (പിശുക്കിനുവേണ്ടി) (തനിക്ക് വന്നുപെട്ട, തൻ്റെ മുൻപിലുള്ള) നന്മകളെ (അനുഗ്രഹങ്ങളെ) നിഷേധിച്ചുവോ, അവന് നമ്മൾ പ്രയാസങ്ങളെ ഇരട്ടിപ്പിച്ചുകൊടുക്കും (എളുപ്പമാക്കിക്കൊടുക്കും). (അവന് നമ്മൾ പ്രയാസങ്ങളിലേക്ക് എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കും).

ഇസ്‌ലാം എന്നല്ല ഒരു മതവും ഒരു കുന്തവുമല്ലെന്ന് മനസ്സിലാക്കണം.

മുസ്ലിംകൾ രക്ഷപ്പെടാനും മുഖ്യധാരയോടൊത്താവാനും ഒരൊറ്റ മാർഗ്ഗമേയുള്ളൂ. 

ഇസ്‌ലാം എന്തോ വലിയ സംഭവമാണെന്ന അവരുടെ ധാരണ തിരുത്തണം. 

ഇസ്‌ലാം എന്നല്ല ഒരു മതവും ഒരു കുന്തവുമല്ലെന്ന് അവരും എല്ലാവരും മനസ്സിലാക്കണം. 

യഥാർഥത്തിൽ ഉണ്ടെങ്കിൽ ഉള്ള ദൈവവുമായി ഒരു മതത്തിനും ബന്ധമില്ലെന്നും, 

ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ ബന്ധപ്പെടാൻ ഒരു മതത്തിൻ്റെയും ആവശ്യമില്ലെന്നും 

എല്ലാവരും ഒരുപോലെ മനസ്സിലാക്കണം.

മതം, ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ അറിയുന്ന, അന്വേഷിക്കുന്ന വഴിയിൽ വലിയൊരു തടസ്സവും മറയും മാത്രം.

********

മതനിഷേധം ദൈവനിഷേധമല്ല.

പകരം, മതവിശ്വാസം ദൈവനിഷേധമാണ്.


മുഹമ്മദ് അറിയാതിരുന്ന ഇസ്‌ലാം. 

യേശു അറിയാതിരുന്ന ക്രിസ്തുമതം. 

ബുദ്ധൻ അറിയാതിരുന്ന ബുദ്ധമതം. 

രാമനും കൃഷ്ണനും അറിയാതിരുന്ന ഹിന്ദുമതം. 


ഇവയൊക്കെയാണ് ഇവിടെയുള്ളത്.

ഇവയൊക്കെയാണ് ജനങ്ങളുടെ കാഴ്ചയും ചിന്തയും മുട്ടിക്കുന്നത്.

ഇവയൊക്കെയാണ് ജനങ്ങളെ വിഭജിക്കുന്നത്. 


ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ എങ്ങിനെയും വിളിക്കാം.

ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ എങ്ങനെയും അന്വേഷിക്കാം, പ്രാപിക്കാം. 

എന്നല്ലാതെ ഒരു പ്രത്യേക വഴിയും രീതിയും ഇല്ല തന്നെ.

ദൈവത്തെ അറിയാനും അന്വേഷിക്കാനും പ്രാപിക്കാനും അങ്ങനെയൊരു പ്രത്യേക വഴിയും ഉണ്ടെന്ന് ആർക്കും പറയാൻ സാധിക്കില്ല തന്നെ, ആരും അങ്ങനെ പറഞ്ഞിട്ടില്ല തന്നെ.

********


ഉദാഹരണത്തിന്.

ഖുർആൻ രൂപം കൊണ്ടത് മുഹമ്മദ് മരിച്ചിട്ട് ഇരുപത് വർഷങ്ങൾക്ക് ശേഷം.

ഹദീസ് (മുഹമ്മദിൻ്റെ വചനങ്ങൾ ) ഉണ്ടായത് മുഹമ്മദ് മരിച്ചിട്ട് നൂറ്റാണ്ടുകൾക്ക് ശേഷം.

എങ്കിൽ നിങൾ തന്നെ പറയുക.

എന്താണ്, ഏത് മതമാണ് ഇങ്ങനെയെങ്കിൽ മുഹമ്മദ് ഉണ്ടാക്കിയിട്ടുണ്ടാവുക?

മുഹമ്മദ് മതം ഉണ്ടാക്കിയതെന്ന് നാം കേട്ടു.

ശരിയാണ്.

പക്ഷേ, ഇങ്ങനെ ഖുർആനും ഹദീസും ഉണ്ടാക്കിയവർ പറഞ്ഞതാണ് നാം കേട്ടത്.

മുഹമ്മദ് പോലും അതറിഞ്ഞിട്ടുണ്ടാകില്ല.

മുഹമ്മദ് അക്കാലത്ത് വന്ന് എന്തൊക്കെയോ അക്കാലത്തിന് പറ്റിയത് പോലെ ചെയ്തു, പറഞ്ഞു.

ഇങ്ങനെയൊരു ഇസ്‌ലാം മതം, ഏകസത്യാവാദവും അവസാനവാദവും പറയുന്ന ഇസ്‌ലാം മതം അദ്ദേഹവും അറിഞ്ഞിട്ടുണ്ടാകില്ല, ഉദ്ദേശിച്ചിട്ടുണ്ടാവില്ല.

അത് പിന്നീട് വന്ന രാഷ്ടീയത്തിൻ്റെയും അധികാരത്തിൻ്റെയും ആവശ്യമായി സംഭവിച്ചതാവാനാണ് സാധ്യത 

മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് പൈസ കൊടുക്കാനോ?

എന്തായാലും മരിക്കും. 

ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനും മരിക്കും. 

എന്തായാലും മരിക്കുമെന്നറിഞ്ഞിട്ടും 'ഞാനും ' 'നീയും' ഇല്ലാത്തതും നിൽനിൽക്കാത്തതും എന്നറിഞ്ഞിട്ടും 

എന്തിന് ജീവിക്കുന്നു? 

എന്തിന് ജീവിപ്പിക്കുന്നു? 

ചോദ്യമുണ്ട്. 

ഉത്തരമില്ല.

*******

മനുഷ്യനെ സൃഷ്ടിച്ചതിന് പൈസയും ചിലവും കൊടുക്കാനോ? 

എങ്ങിനെയാണാവോ നിങൾ ദൈവത്തെ കാണുന്നത്?

മനുഷ്യൻ്റെത് മാത്രമായ, മനുഷ്യന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയെടുത്ത, അളവുകോലും വിലയുമാണോ ആത്യന്തികനായ ദൈവത്തിന് ബാധകമായത്?

ഇതൊക്കെയാണ്, ഇങ്ങനെയൊക്കെയാണ് പുരോഹിത പണ്ഡിത വിഭാഗം വലിയ ന്യായവും യുക്തിയും പോലെ പറഞ്ഞു പറ്റിക്കുക. 

ആരോടും ചോദിക്കാതെ, ആരും ചോദിക്കാതെ, ആവശ്യപ്പെടാതെ, അങ്ങനെ ചോദിക്കാനും ആവശ്യപ്പെടാനും ആരും ഇല്ലാതിരിക്കെ ദൈവം ദൈവത്തിൻ്റെ ഇഷ്ടത്തിന് എന്തൊക്കെയോ എങ്ങനെയൊക്കെയോ ഉണ്ടാക്കിയതിന് ദൈവത്തിന് വിലയോ? 

ദൈവത്തിൻ്റെ ലോകത്ത് അല്ലെങ്കിലും എന്ത് വില, എന്ത് പൈസ?

എല്ലാം ദൈവത്തിൻ്റെതായ ലോകത്ത് വിലയും പൈസയും ഉണ്ടോ, ഉണ്ടാവുമോ, ഉണ്ടാവാൻ പാടുണ്ടോ?

ഇന്ത്യ ഇനിയങ്ങോട്ട് ബിജെപി മാത്രമേ ഭരിക്കൂ.

ഇന്ത്യ ഇനിയങ്ങോട്ട് ബിജെപി മാത്രമേ ഭരിക്കൂ. 

ഇന്ത്യയെ ഇനിയങ്ങോട്ട് ബിജെപിക്ക് മാത്രമേ ഭരിക്കാൻ സാധിക്കൂ. 

ബിജെപിയെ ബിജെപി തന്നെ നശിപ്പിക്കാത്തിടത്തോളം കാലം പ്രത്യേകിച്ചും. 

ആർഎസ്എസ് പിന്നിലുള്ളത് കൊണ്ട് അതിന് സാധ്യതയും കുറവാണ്.

വല്ലവിധേനയും ഇനിയങ്ങോട്ട് ബിജെപി പ്രതിപക്ഷത്ത് വന്നാലോ? 

ആ പ്രതിപക്ഷത്ത് വരുന്ന ബിജെപിയെ ഒരു നിലക്കും പിടിച്ചുകെട്ടാൻ തട്ടിക്കൂട്ടി വരുന്ന ഒരലമ്പ് മുന്നണിക്കും സാധിക്കില്ല.

അത്രയ്ക്ക് ശക്തമായി വികാരംകൊള്ളുന്ന, എന്തും കാട്ടുംവിധം തെരുവിലിറങ്ങാൻ തയ്യാറായി ഓങ്ങിനിൽക്കുന്ന വലിയൊരു വിഭാഗം അണികൾ ബിജെപിക്കുണ്ട്. 

അത്രയ്ക്ക് എല്ലാ മേഖലയിലും ബിജെപിക്ക് നിയന്ത്രണവും ഉണ്ട്.

അധികാരം കൊണ്ടും അല്ലാതെയും പാർട്ടിയെ വളർത്തിയ, അണികളെ വളർത്തിയ, അണികൾക്കും പാർട്ടിക്കും കൃത്യമായ, വികാരംകൊള്ളാൻ മാത്രമുള്ള കരുത്തുള്ള ലക്ഷ്യവും ലക്ഷ്യബോധവും നൽകിയ ഏക പാർട്ടിയും ബിജെപി മാത്രമാണ്.

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കി ആരുടെ നേരെയും കല്ലെറിയാൻ ധൈര്യമുള്ള, പാപം ചെയ്തിട്ടില്ലെന്ന് സ്വയം വരുത്തുംവിധം ഉറപ്പുള്ള, ആ നിലക്ക് സംശുദ്ധത ഉണ്ടെന്ന് വരുത്താൻ കഴിവുള്ള ഏക പാർട്ടിയും ബിജെപി മാത്രമാണ്.


Thursday, March 28, 2024

ആർക്കാണ് കളവ് ഏറ്റവും ഫലവത്തായി പറയാനും ചെയ്യാനും സാധിക്കുക?

ആർക്കാണ് കളവ് ഏറ്റവും ഫലവത്തായി പറയാനും ചെയ്യാനും സാധിക്കുക? 

രാജ്യത്തിൻ്റെയും അധികാരത്തിൻ്റെയും ആയുധത്തിൻ്റെയും പിൻബലവും മറയുമുള്ളവന്. 

ബാക്കി ആർക്കും കളവ് ഫലവത്തായി പറയാനും ചെയ്യാനും അത്രക്ക് സാധിക്കില്ല. 

ബാക്കിയെല്ലാവരും കളവ് ഫലവത്തായി പറയുന്നതിലും ചെയ്യുന്നതിലും എപ്പോഴെങ്കിലും തോറ്റുപോകും.

********

രാഷ്ട്രീയത്തിൽ മതം ചേർത്താൽ രാഷ്ട്രീയനേതൃത്വത്തിനും ഭരണാധികാരികൾക്കും നല്ല സുഖമാണ്. 

എന്ത് തെമ്മാടിത്തവും കളവും കളിക്കാം, ഒളിപ്പിക്കാം. 

ജനജീവിതം തങ്ങളുടെ ഭരണപരാജയം കാരണം എത്ര ക്ലേഷിച്ചാലും പ്രശ്നമില്ല. 

മതവികാരത്തെ സുഖിപ്പിക്കുന്ന അല്ലറചില്ലറ കര്യങ്ങൾ ഇരയായി ഇടക്കിടക്ക് ഇട്ടുകൊടുത്താൽ മാത്രം മതി. 

സംഗതി കുശാൽ.


Wednesday, March 27, 2024

സത്യസന്ധത കാരണം നരകത്തിൽ പോകുമെങ്കിലും സത്യസന്ധതയെ ഉപേക്ഷിക്കില്ല ...

കടന്നുപോക്ക് ലളിതമോ കഠിനമോ ആവട്ടെ, സത്യസന്ധനായിരിക്കണം...

സത്യസന്ധതയെ വിലയാക്കി സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ല...

ദേശസ്നേഹം എന്നാൽ കളവോ അല്ലെങ്കിൽ നുണ പറയുകയോ അല്ല.

ദേശസ്നേഹത്തിന് നുണ പറയേണ്ട ആവശ്യമില്ല.

ദേശസ്നേഹം ആരോടും നുണ പറയാൻ ആവശ്യപ്പെടുന്നുമില്ല. 

മനസ്സിൻ്റെ സമാധാനത്തിലാണ് സ്വർഗ്ഗം...

മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനായിരിക്കുന്നവനേ സമാധാനമുള്ളൂ.

മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനായാൽ ശരിയും തെറ്റും ഒന്ന്.

മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനാവാത്തവന് ഒളിച്ചോട്ടം മാത്രം താൽകാലിക രക്ഷ. 

മദ്യവും ഭക്തിയും ഒളിച്ചോട്ടത്തിൻ്റെ ചില വഴികൾ.

ഇരുന്നിടം ഇരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ പെട്ട അവന് സാമൂഹ്യ രാഷ്ടീയ പ്രവർത്തനം എന്ന് പുറംപൂച്ച് പേരുള്ള  പ്രവൃത്തികളും താൽകാലിക ഒളിച്ചോട്ടവഴി 

സ്വർഗ്ഗത്തിലേക്ക് പോകാൻ വേണ്ടിയല്ല സത്യസന്ധനാവുന്നത് ...

സത്യസന്ധത കാരണം നരകത്തിൽ പോകുമെങ്കിലും സത്യസന്ധത ഉപേക്ഷിക്കില്ല ... 

കളവ് പറഞ്ഞും ചെയ്തും സ്വർഗ്ഗം നേടുന്നതിനേക്കാൾ സത്യസന്ധതയ്‌ക്കൊപ്പം നരകത്തിലായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്.

സത്യസന്ധനായിരിക്കുന്നത് പ്രായോഗികമായി വിഡ്ഢിത്തമായിരിക്കാം.

സത്യസന്ധനായിരിക്കുന്നത് കൊണ്ട് മാത്രം ജനസമക്ഷം വിഡ്ഢിയുമായിരിക്കാം.. 

എന്നാലും... 

സത്യസന്ധനായിരിക്കാൻ തന്നെ ആഗ്രഹിക്കുന്നു.

എന്നാലും.... 

സത്യസന്ധത സൂക്ഷിച്ച് തന്നെ വിഡ്ഢിയായിരിക്കാൻ ആഗ്രഹിക്കുന്നു.

Tuesday, March 26, 2024

77 കൊല്ലങ്ങൾക്ക് ശേഷവും എന്തുകൊണ്ട് ഇന്ത്യ ഇങ്ങനെ?

ചോദ്യം: സ്വാതന്ത്ര്യം കിട്ടി എന്ന് നാം പറയുന്ന 77 കൊല്ലങ്ങൾക്ക് ശേഷവും എന്തുകൊണ്ട് ഇന്ത്യ ഇങ്ങനെ? 

ഉത്തരം: കിട്ടിയെന്ന് നാം പറയുന്ന സ്വാതന്ത്ര്യം ഇന്ത്യയിലെ ജനങ്ങൾക്ക് ഇക്കാലമത്രയും ബാധകമല്ല, ബാധകമായിരുന്നില്ല എന്നതിനാൽ.

ചോദ്യം: നാം നടപ്പാക്കി എന്ന് പറയുന്ന ജനാധിപത്യം നടപ്പാക്കാൻ തുടങ്ങിയിട്ട് 77 വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യ ഇപ്പോഴും ഇങ്ങനെ? 

ഉത്തരം: നടപ്പാക്കി എന്ന് നാം പറയുന്ന ജനാധിപത്യം ഇന്ത്യയിലെ ജനങ്ങൾക്ക് ബാധകമല്ല, ബാധകമായിരുന്നില്ല. 

ജനാധിപത്യം ജനങ്ങൾ അറിഞ്ഞിരുന്നില്ല, ജനങ്ങൾ തെരഞ്ഞെടുത്തിരുന്നില്ല. 

ബോധവും വിവരവുമില്ലാത്ത മഹാഭൂരിപക്ഷം ജനങ്ങളുള്ള നാട്ടിൽ ജനാധിപത്യം പ്രായോഗികമല്ല, പിന്നെ അത് പുതിയ വേഷത്തിലുള്ള അധികാരവർഗ്ഗ പാർട്ടികൾക്ക് വെറുമൊരു ചൂഷണോപാധി. 

140 കോടിയിലധികം വരുന്നൊരു ജനതയിൽ നടപ്പാക്കാനാവുന്ന സംഗതിയല്ല ജനാധിപത്യം. 

ഇക്കാര്യം പകൽ വെളിച്ചം പോലെ മനസ്സിലാക്കുന്ന രാഷ്ട്രീയ നേതൃത്വത്തിൻ്റെ ആശ്വാസവും അതാണ്. അവർ ചെയ്യുന്ന എല്ലാ വൈകൃതങ്ങൾക്കും അവർ തന്നെ, അവരെ സംരക്ഷിക്കാനായി ഇട്ട സുന്ദരമായ പേര് മാത്രം ജനാധിപത്യം

ജനാധിപത്യം എന്തെന്നറിയാനും മനസ്സിലാക്കാനും തെരഞ്ഞെടുക്കാനും മാത്രം അന്നും ഇന്നും ഇന്ത്യൻ ജനത വളർന്നിട്ടില്ല. ഇന്ത്യൻ ജനതയിലെ മഹാഭൂരിപക്ഷം വളർന്നിട്ടില്ല.

ജനാധിപത്യം കൊണ്ടുനടക്കാൻ മാത്രം തെളിച്ചവും വെളിച്ചവും  ഉത്തരവാദിത്തബോധവുമുള്ള, പ്രതികരണശേഷിയുള്ള (responsible ആയ) ജനത ഇന്ത്യയിൽ ഇല്ല, ഉണ്ടായിരുന്നില്ല.

അഥവാ ഇപ്പറയുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിക്കാനും കയ്യാളാനും മാത്രം വളർന്ന, ബോധമുള്ള, വിവരമുള്ള ഒരു ജനത ഇന്നും അന്നും ഇന്ത്യയിൽ ഇല്ല, ഉണ്ടായിരുന്നില്ല എന്നർത്ഥം.

സ്വാതന്ത്ര്യം, ഉത്തരവാദിത്ത ബോധം എന്നിവ പ്രതികരണപരതയുമായി ബന്ധപ്പെട്ടതാണ്. 

അത്തരമൊരു സ്വാതന്ത്ര്യം അനുഭവിക്കാനും നടപ്പാക്കാനും മാത്രം ഉത്തരവാദിത്തബോധമുള്ള, ഉത്തരവാദിത്തം ഏറ്റെടുക്കാൻ കെല്പുള്ള, അവ്വിധം പ്രതികരണശേഷിയും തെളിച്ചവും ഉള്ള ഒരു ജനത അന്നും ഇന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് മുൻപ് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി ഇന്ത്യൻ പൊതുജനത്തിന് തോന്നിയിരുന്നില്ല. 

കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് ശേഷം പ്രത്യേകം സ്വാതന്ത്ര്യം കിട്ടിയതായും ഇന്ത്യൻ പൊതുജനത്തിന് തോന്നിയിട്ടില്ല. ഭരണച്ചിലവും അഴിമതിയും അതുവഴി നികുതിഭാരവും കൂടിയത് മാത്രമല്ലാതെ.

ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് കേട്ട് അനുകരിച്ച് തുള്ളുന്ന ഒരു ജനത മാത്രമേ അന്നും ഇന്നും മഹാഭൂരിപക്ഷമായി ഇന്ത്യയിൽ ഉള്ളൂ, ഉണ്ടായിരുന്നുളളൂ. 

എന്നല്ലാതെ ഇന്ത്യൻ ജനതക്ക് ഇന്നും അന്നും സ്വന്തമായി സ്വാതന്ത്ര്യവും സ്വാതന്ത്ര്യനിഷേധവും ജനാധിപത്യവും മനസ്സിലാകുമായിരുന്നില്ല.

നാം കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട ഒരു പ്രത്യേക സ്വാതന്ത്ര്യം, നാം കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് ശേഷം പ്രത്യേകിച്ച് ഇന്ത്യയിലെ  ജനങ്ങൾക്ക് കിട്ടിയിട്ടില്ല. 

നാം കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യത്തിന് മുൻപ് ഇവിടത്തെ പൊതുജനങ്ങൾക്ക് സ്വാതന്ത്ര്യത്തിന് ശേഷം കിട്ടിയെന്ന് പറയുന്ന പ്രത്യേക സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നുമില്ല.

സ്വാതന്ത്ര്യമെന്നത് ഇന്ത്യൻ അധികാര വിഭാഗത്തിലേക്കുള്ള ബ്രിട്ടീഷ് അധികാര വിഭാഗത്തിൽ നിന്നുള്ള അധികാരക്കൈമാറ്റത്തിനല്ലാതെ വഴിവെച്ചിട്ടില്ല. 

അതുകൊണ്ട് തന്നെ നാം കിട്ടിയെന്നും നടപ്പാക്കിയെന്നും പറയുന്ന ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും കാതലായ വലിയ മാറ്റം ഇന്ത്യൻ ജനജീവിതത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 

നാം കിട്ടിയെന്നും നടപ്പാക്കിയെന്നും പറയുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും വെച്ച് കാതലായ വലിയ മാറ്റം ഇന്ത്യൻ ജനതക്കും ഇന്ത്യയിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

കാലക്രമേണ മനുഷ്യനുണ്ടായ, ഉണ്ടാവുന്ന മാറ്റം ഇവിടെയും ഉണ്ടായി. 

അല്ലാതൊരു മാറ്റം സ്വാതന്ത്ര്യവും ജനാധിപത്യവും കൊണ്ട് ഇന്ത്യയിൽ പ്രത്യേകിച്ച് ഉണ്ടായിട്ടില്ല.

അല്ലാതെ ഇന്ത്യക്ക് എന്തുകൊണ്ട് ഈ ഗതി വന്നു എന്ന് ചോദിക്കരുത്.

കാരണം ജനങ്ങൾക്ക് ബാധകമായ, ജനങ്ങൾക്ക് മനസ്സിലാവുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും ആയിരുന്നില്ല ഇന്ത്യക്ക് കിട്ടിയത്. 

അല്ലങ്കിൽ ജനാധിപത്യവും സ്വാതന്ത്ര്യവും എന്തെന്ന് മനസ്സിലാവുന്ന അതർഹിക്കുന്ന ഒരു ജനതയല്ല ഇന്ത്യയിൽ ഇപ്പോഴും ഉള്ളത്, മുൻപുണ്ടായിരുന്നത്.

ഈയുള്ളവന് അറിവില്ലായ്മയുണ്ട്. അതുകൊണ്ട് തന്നെ ഈയുള്ളവന് ദൈവവും ഉണ്ട്.

എന്തോ അത്.

എങ്ങിനെയാ അങ്ങനെ. 

ഞാൻ ഉദ്ദേശിച്ചതല്ല ജീവിതത്തിൽ നടക്കുന്നത്. 

ഞാൻ ഉദ്ദേശിച്ച ഞാനും ജീവിതവും പോലുമില്ല.

എൻ്റെ ഉദ്ദേശം പോലും എൻ്റേതല്ല. 

എൻ്റെ ഉദ്ദേശം പോലും ഞാനുദ്ദേശിച്ചുണ്ടാകുന്നതല്ല. 

സാഹചര്യവശാൽ എന്തൊക്കെയോ എങ്ങനെയൊക്കെയോ ഞാനുമുദ്ദേശിച്ചുപോകുന്നു. 

ഒന്നുകിൽ ആരുടെയും ഒന്നിൻ്റെയും ഉദ്ദേശമല്ല ജീവിതവും ജീവിതത്തിൽ നടക്കുന്നതും. 

അല്ലെങ്കിൽ ആരുടെയോ എന്തിൻ്റെയോ ഉദ്ദേശം മാത്രമാണ് ജീവിതവും ജീവിതത്തിൽ നടക്കുന്നതും.

********

ഈയുള്ളവൻ്റെ അറിവില്ലായ്മയിൽ നിന്ന് ഈയുള്ളവൻ്റെ ദൈവം രൂപപ്പെടുന്നു.

ഈയുള്ളവൻ്റെ അറിവില്ലായ്മ തുടങ്ങുന്നിടത്ത് ഈയുള്ളവൻ്റെ ദൈവം തുടങ്ങുന്നു. 

ഈയുള്ളവന് അറിവില്ലായ്മയുണ്ട്. 

അതുകൊണ്ട് തന്നെ ഈയുള്ളവന് ദൈവവും ഉണ്ട്. 

കാഴ്ച്ചമുട്ടുന്നിടം ആകാശമാകുന്നത് പോലെ ദൈവം. 

എല്ലാവർക്കും അവരുടെ കാഴ്ച്ചമുട്ടുന്നിടം അവരുടെ ദൈവം. 

എല്ലാവർക്കും അവരുടെ അറിവില്ലായ്മയുടെ തോതനുസരിച്ച ദൈവം. 

നിസ്സഹായതയുടെ വലുപ്പവും ആഴവും പരപ്പും ദൈവത്തിൻ്റെ വലുപ്പവും ആഴവും പരപ്പും.

അറിവില്ലായ്മയുടെ ദൈവവും ദൈവമില്ലായ്മയും ഒരുപോലെ അനിർവ്വചനീയം.

Monday, March 25, 2024

രാമൻ്റെയും സീതയുടെയും കഥയുണ്ട്. ശരിയാണ്.

രാമൻ്റെയും സീതയുടെയും കഥയുണ്ട്. 

ശരിയാണ്. 

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്തമായ കോലത്തിൽ രാമൻ്റെയും സീതയുടെയും കഥയുണ്ട്. 

ഇന്ത്യക്ക് പുറത്തും രാമൻ്റെയും സീതയുടെയും കഥ വ്യത്യസ്തമായ കോലത്തിൽ ഉണ്ട്. 

ശ്രീലങ്കയിലും ഇൻഡോനേഷ്യയിലും വരെയുണ്ട് ഈ കഥ.

കഥയും കഥാരീതിയും കഥാഗതിയും എങ്ങിനെയും ആവട്ടെ. 

എല്ലായിടത്തും കഥാപാത്രങ്ങൾക്ക് കാര്യമായും പേരുകൾ രാമനും സീതയും തന്നെ

അൽഭുതം തോന്നും. 

ഇത്രമാത്രം എങ്ങിനെ എന്തുകൊണ്ട് രാമൻ്റെയും സീതയുടെയും കഥ ഇന്നത്തെ ഇന്ത്യ മുഴുക്കെയും അതിന് പുറത്തും വ്യതസ്തമായ കോലത്തിലാണെങ്കിലും എത്തി എന്നത് ശരിക്കും അൽഭുതപ്പെടുത്തേണ്ട കാരൃം തന്നെയാണ്. 

കാരണം ഇന്നത്തെ ഇന്ത്യ ഇതേ കോലത്തിൽ മുൻപൊരിക്കലും ഉണ്ടായിരുന്നില്ല. 

രാമൻ്റെയും സീതയുടെയും കഥ ഇന്ത്യ മുഴുവനും മാത്രമല്ല ഇന്ത്യക്ക് പുറത്തും എത്തിയത് ഇസ്ലാമും ക്രിസ്തുമതവും ബുദ്ധമതവും രൂപപ്പെട്ടതും പ്രചരിച്ചതും പോലെ അധികാരത്തിൻ്റെ തണലിലായിരുന്നില്ല. 

അധികാരത്തിന് വേണ്ടി ഇക്കാലത്തെ രാഷ്ടീയ പാർട്ടി രാമനെ ഉപയോഗപ്പെടുത്തുന്നതിന് മുൻപ് തന്നെ രാമൻ ഇന്ത്യയുടെ എല്ലാ മൂലയിലും എത്തിയിട്ടുണ്ട്. 

അങ്ങനെ രാമൻ മുൻപേ ഇന്ത്യയുടെ എല്ലാ മൂലയിലും എത്തിയിട്ടുണ്ട് എന്നത് കൊണ്ട് മാത്രമാണ് ഇന്നത്തെ അധികാരരാഷ്ട്രീയത്തിന് രാമനെ ഇവ്വിധം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതും.

പോരാത്തതിന് ഇന്നത്തേത് പോലെ സാമൂഹ്യ മാദ്ധ്യമങ്ങളോ വാർത്താവിനിമയ സൗകര്യങ്ങളോ പുസ്തകങ്ങളോ  മറ്റ് മാധ്യമങ്ങളോ ഇല്ലാതിരുന്ന കാലത്താണ് ഇന്നത്തെ ഇന്ത്യയുടെ എല്ലാ മൂലയിലും ലോകത്തെ തന്നെ പല മൂലയിലും രാമൻ്റെയും സീതയുടെയും കഥ എത്തിയത് എന്നോതോർക്കണം. 

ശരിക്കും അൽഭുതം തോന്നേണ്ടതാണ്. പ്രത്യേകിച്ചും അധികാരം സ്ഥാപിച്ച മതം പറഞ്ഞുണ്ടാക്കിയതല്ല, അങ്ങനെയല്ല, അങ്ങനെയൊരു നിർബന്ധ വിശ്വാസം പോലെയല്ല രാമൻ്റെയും സീതയുടെയും കഥ എല്ലായിടത്തും എത്തിയത് എന്നോർക്കുമ്പോൾ.

Sunday, March 24, 2024

എനിക്കെൻ്റെ രാജ്യമാണ് എൻ്റെ പാർട്ടി.

എനിക്കെൻ്റെ രാജ്യമാണ് എൻ്റെ പാർട്ടി. 

ഇന്ത്യയിൽ ഒരുകുറേ പേർക്ക് അവരുടെ പാർട്ടിയാണ് അവരുടെ രാജ്യം. 

സ്വന്തം പാർട്ടിയോടുള്ള സ്നേഹമാണ് അവർക്ക് അവരുടെ രാജ്യസ്നേഹം. 

സ്വന്തം പാർട്ടി പറയും പോലെയും നിശ്ചയിച്ചത് പോലെയും മാത്രമാണ് അവർക്ക് അവരുടെ രാജ്യസ്നേഹം. 

സ്വന്തം പാർട്ടി പറയും പോലെയും നിശ്ചയിച്ചത് പോലെയും അല്ലാത്തത് മുഴുവൻ അവർക്ക് രാജ്യദ്രോഹം.

രാജ്യത്തിന് വേണ്ടി രാജ്യം പറയും പോലെ പാർട്ടി എന്നതല്ല, പകരം പാർട്ടിക്ക് വേണ്ടി, പാർട്ടി പറയും പോലെ രാജ്യം എന്നതാണ് അവരുടെ രാജ്യസ്നേഹം.

സ്വന്തം പാർട്ടി വിഷത്തെ തേനെന്ന്  വിളിച്ചാൽ അവർക്ക് വിഷമാണ് ആണ് തേൻ. 

പിന്നീടങ്ങോട്ട് അവർ തേനിനെ വിഷമാക്കി ഏല്ലായിടത്ത് നിന്നും തൂത്തെറിയും

സ്വന്തം  പാർട്ടിയെയും നേതാക്കളെയും ആരെങ്കിലും വിമർശിച്ചാൽ അവരേയവർ രാജ്യദ്രോഹികൾ എന്ന് വിളിക്കും. 

അവർ യഥാർത്ഥ രാജ്യസ്നേഹത്തെ രാജ്യദ്രോഹമെന്ന് വിളിക്കും.

എന്നിട്ടോ? 

അവരുടേ പാർട്ടിയുടെയും നേതാക്കളുടെയും യഥാർത്ഥ രാജ്യദ്രോഹത്തെ രാജ്യസ്നേഹമെന്നും അവർ പേരിട്ട് വിളിക്കും.

*******

രാജ്യം ജനങ്ങൾക്ക് വേണ്ടിയാണ്. 

അല്ലാതെ ജനങ്ങൾ രാജ്യത്തിന് വേണ്ടിയല്ല. 

ജനങ്ങൾ തീരുമാനിച്ചുണ്ടാക്കിയ രാജ്യമാണുള്ളത്. 

രാജ്യം തീരുമാനിച്ചുണ്ടാക്കിയ ജനങ്ങളല്ല ഉള്ളത്. 

രാജ്യം സൃഷ്ടാവല്ല. 

രാജ്യം ജനങ്ങൾക്ക് വേണ്ടിയായാൽ ആ രാജ്യത്തെ ജനങ്ങൾ രാജ്യത്തിന് വേണ്ടിയും ആവും.


വീട്ടിൽ കുഴപ്പമുണ്ടാക്കുക. എന്നിട്ടോ? അപ്പുറത്തെ വീട്ടിൻ്റെ കുറ്റംപറയുക

സ്വന്തം വീട്ടിൽ എപ്പോഴും കുഴപ്പമുണ്ടാക്കുക, ഒന്നും നന്നായി നടത്താതിരിക്കുക. എന്നിട്ടോ? അപ്പുറത്തെ വീട്ടിൻ്റെ കുറ്റം പറഞ്ഞ്, ശ്രദ്ധ തിരിച്ചുവിട്ട് തടി രക്ഷപ്പെടുത്തുക.

*******

എൻ്റെ വീട് നല്ലത് തന്നെ.

എൻ്റെ വീട് നന്നാക്കാൻ, നല്ലതാണെന്ന് പറയാൻ അയൽവാസി മോശമാണെന്ന് നിർബന്ധമായും വരേണ്ടതുണ്ടോ, അയൽവാസി മോശമാണെന്ന് പറയേണ്ടതുണ്ടോ? അയൽവാസിയെ നിർബന്ധമായും വെറുക്കേണ്ടത്തുണ്ടോ? 

അയൽവാസി മോശമാണെന്ന് വരുത്താൻ വേണ്ടി ഇല്ലാക്കഥകൾ പറയണം എന്നുണ്ടോ?

നല്ല വീട് നല്ല അയൽവാസി ബന്ധം കൂടിയുള്ള വീടാണ്. 

നല്ല വീട് അയൽവാസിയെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത വീടാണ്.

ഇന്ത്യ നല്ലത് തന്നെ. 

ഇന്ത്യ എന്തുകൊണ്ടും നല്ലത് തന്നെ.

പക്ഷേ ഇന്ത്യ നല്ലതാവാനും നല്ലതെന്ന് പറയാനും മറ്റുള്ള രാജ്യങ്ങളുടെ കുറ്റം പറയുകയേ നിർവ്വാഹമുള്ളൂ എന്ന് വരുന്ന രാജ്യസ്നേഹം അസൂയയും വെറുപ്പും മാത്രം അടിസ്ഥാനമാക്കി കൃത്രിമമായി ഉണ്ടാക്കി എടുക്കുന്ന എന്തോ ഒരുതരം ഭ്രാന്തമായ വികാരം മാത്രമാണ്.

നല്ല രാജ്യം നല്ല അയൽരാജ്യ ബന്ധം കൂടിയുള്ള രാജ്യമാണ്. 

നല്ല രാജ്യം അയൽരാജ്യത്തെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത രാജ്യമാണ്.

സ്വന്തം നാട്ടിലെ രാഷ്ട്രീയവും ഭരണവും അയൽവാസിയെ കുറ്റം പറയുന്നതിൽ കേന്ദ്രീകരിച്ച് മാത്രമാകരുത്. പകരം സ്വന്തം നാട്ടുകാരെ ഒരുമിച്ച് കൊണ്ടുപോകുന്നതിലും അവർക്ക് എളുപ്പവും ക്ഷേമവും നൽകുന്നതിലും ആയിരിക്കണം. ആശാരി മോശമാകും മ്പോൾ ഉപകരണത്തെ കുറ്റം പറയുന്നത് പോലെ എന്തിനും ഏതിനും മുസ്ലിം പാക്കിസ്ഥാൻ എന്ന് പറയുന്നതും പറയേണ്ടിവരുന്നതും നിങ്ങളുടെ അല്പത്തവും നിസ്സഹായതയും മാത്രമാണ്, പരാജയം മാത്രമാണ്. 

അങ്ങനെ നിങൾ ചെയ്യുമ്പോൾ മുസ്‌ലിംകളെയും പാകിസ്താനെയും നിങൾ വല്ലാതെ ഉള്ളിൻ്റെയുള്ളിൽ ബഹുമാനിക്കുകയും ആ ബഹുമാനത്തെ അസൂയയും വെറുപ്പുമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.


മുഗൾ രാജാക്കന്മാർ ഇവിടെ തന്നെ ജീവിച്ചു, മരിച്ചു, എല്ലാം ഉപേക്ഷിച്ചു.

മുഗൾ രാജാക്കന്മാർ ആരും തന്നെ പിന്നെ ഇന്ത്യ വിട്ടുപോയിട്ടില്ല. 

അവരെല്ലാം ഇവിടെ തന്നെ ജീവിച്ചു, 

ഇവിടെ തന്നെ മരിച്ചു, 

എല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ചു. 

അവരാരും ഒന്നും സമ്പാദിച്ച് ബാക്കി വെച്ചിട്ടില്ല. വിദേശ ബാങ്കുകളിൽ കൊണ്ടു പോയി ഇട്ടിട്ടില്ല. 

ബ്രിട്ടീഷുകാർ ചെയ്തത് പോലെ സ്വന്തം നാട്ടിലേക്ക് ഇൻഡ്യയിൽ നിന്നും കൊള്ളയടിച്ച് കൊണ്ടുപോയിട്ടില്ല മുഗൾ രാജാക്കന്മാർ.

ഇവിടെയുള്ള ഭരണകൂട പാർട്ടികളും നേതാക്കളും എത്ര ഉണ്ടാക്കുന്നു, ഏതെല്ലാം വിദേശബാങ്കുകളിൽ നിക്ഷേപിക്കുന്നു എന്നതിൽ ആർക്കെങ്കിലും വല്ല വിവരവും ഉണ്ടോ. 

ഇപ്പൊൾ ലോകം പഴയ ലോകമല്ല. 

സമ്പത്ത് സൂക്ഷിക്കുന്ന രീതിയും പഴയതല്ല.

അതുകൊണ്ടാണല്ലോ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിക്കും, തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ് ഇലക്ഷൻ പ്രചാരണം നടത്തി അധികാരം നേടിയ പാർട്ടിയും നേതാവും പിന്നീട് അതേ കുറിച്ച് ഒന്നും പറയാത്തതും, ആ വിദേശനിക്ഷേപ കള്ളപ്പണം തിരിച്ചുകൊണ്ടുവരാത്തതും, കള്ളപ്പണം സംബന്ധമായ ഒരു വിവരവും പുറത്ത് വിടാത്തതും.

Saturday, March 23, 2024

പാകിസ്ഥാനിലെ 16% ഹിന്ദുക്കൾക്ക് എന്ത് പറ്റി?

പാകിസ്ഥാനിലുണ്ടായിരുന്ന പതിനാറ് ശതമാനം ഹിന്ദുക്കൾക്ക് എന്ത് പറ്റി?

വലിയൊരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചോദ്യമാണ് ഇത്.

വലിയൊരു തെറ്റിദ്ധാരണയും വലിയൊരു തെറ്റായ പ്രചാരണവും ഇക്കാര്യത്തിൽ കൊണ്ടുപിടിച്ച് നടക്കുന്നുമുണ്ട്, നടത്തുന്നുമുണ്ട്.

യഥാർഥത്തിൽ ഇന്ത്യാ-പാകിസ്ഥാൻ വിഭജനസമയത്ത് പാക്കിസ്ഥാനിൽ ഹിന്ദുക്കൾ 16 ശതമാനം ഉണ്ടായിരുന്നുവോ?

ഉണ്ടായിരുന്നു. ശരിയാണ്.

പിന്നെ, എങ്ങിനെയാണ് ഇപ്പോൾ നാം ഇപ്പോൾ കാണുന്നതും അറിയുന്നതും പോലെ പാക്കിസ്ഥാനിൽ ഹിന്ദുക്കൾ ഒന്നര ശതമാനമായി കുറഞ്ഞത്?

പാക്കിസ്ഥാനിൽ കൂട്ടക്കൊലയും കൂട്ടമതപരിവർത്തനവും നടന്നിട്ടാണോ? 

വിഭജനത്തിന് ശേഷമുള്ള പാക്കിസ്ഥാനിൽ അങ്ങനെയൊക്കെ കൂട്ടക്കൊലയും കൂട്ടമതപരിവർത്തനവും നടന്നെങ്കിൽ അതൊക്കെയും വാർത്തയാവില്ലേ? 

പഴയ കാലം പോലെയല്ലല്ലോ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യാ-പാക്കിസ്ഥാൻ കാലം?

പ്രത്യേകിച്ചും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധിച്ച് കുറ്റങ്ങൾ കണ്ടെത്താൻ മാത്രം നോക്കിയിരിക്കുന്ന കാലമല്ലേ സ്വാതന്ത്ര്യാനന്തര, വിഭജനാനന്തര കാലം?

രണ്ട് യുദ്ധങ്ങൾ പാക്കിസ്ഥാനും ഇന്ത്യക്കും ഇടയിൽ നടന്ന കാലം. 

പോരാത്തതിന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര വാർത്താമാധ്യമങ്ങളും ഇന്ത്യൻ വാർത്താമാധ്യമങ്ങളും ഏറെയുള്ള, അവയെല്ലാം ജാഗരൂകരായി നിന്ന കാലം.

എങ്കിൽ വീണ്ടും അതേ ചോദ്യം ഉയരും.

വിഭജനസമയത്ത് പതിനാറ് ശതമാനം ഉണ്ടായിരുന്ന പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് എന്ത് പറ്റി?

ഉത്തരം ഒന്നേയുള്ളൂ.

ബംഗ്ലാദേശ് വിഭജനത്തിന് മുൻപാണ് പാകിസ്താനിൽ 16 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നത്. 

ഇന്ത്യ മുൻകൈ എടുത്ത് നടത്തിയ ബംഗ്ലാദേശ് വിഭജനത്തിന് ശേഷം വെറും ഒന്നര ശതമാനം മാത്രമേ പാക്കിസ്ഥാനിൽ ഹിന്ദുക്കൾ ഉണ്ടായിരുന്നുള്ളൂ. 

അതിപ്പോഴും അങ്ങനെ തന്നെയുണ്ട്. 

എല്ലാവരും അറിയുന്നത് പോലെ ബംഗ്ലാദേശ് വിഭജനത്തോടെ ബാക്കി ഹിന്ദുക്കൾ ബംഗ്ലാദേശിലായി. 

ശരിയാണ്. നാമെല്ലാവരും ഒരുപോലെ അറിയുന്നത് പോലെ ബംഗ്ലാദേശിൽ നിന്ന് ഒരു കുറേ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറി വന്നിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും. അതിലധികവും പട്ടിണിയും കഷ്ടപ്പാടും കൊണ്ട്. അതുകൊണ്ട് തന്നെ അങ്ങനെ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിൽ വന്നവരിൽ മുസ്ലിംകളും ഉണ്ട് 

അതുകൊണ്ടാണ് അസമിൽ NRC ലിസ്റ്റ് തയാറാക്കിയപ്പോൾ ഇന്ത്യൻപൗരത്വ രേഖകൾ ഇല്ലാത്ത ഹിന്ദുക്കൾ ലക്ഷക്കണക്കിന് NRCക്ക് പുറത്തായി അസമിൽ ഉണ്ടായത്. കുറേ മുസ്ലിംകളും ഉണ്ടായത് പോലെ. അത് പരിഹരിക്കാനും അവരിലെ ഹിന്ദുക്കളെ ഇന്ത്യൻ പൗരന്മാർ ആക്കാനും കൂടിയാണല്ലോ പൗരത്വ ഭേദഗതി നിയമം (CAA) പുതുതായി കൊടുവരേണ്ടി വന്നത്.

ഓർക്കണം, അസമിലും പശ്ചിമ ബംഗാളിലും  NRC ലിസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് തന്നെ കുറേ അധികം പേർ പൗരത്വരേഖകൾ ഉണ്ടാക്കിയിട്ടുണ്ടാവാം. 

എന്നിട്ട് പോലുമാണ് ഇന്ത്യൻപൗരത്വ രേഖകൾ ഇല്ലാത്ത ഹിന്ദുക്കൾ അസമിൽ മാത്രം ലക്ഷക്കണക്കിന് NRCക്ക് പുറത്തായത്. 

പാക്കിസ്ഥാനിൽ ഹിന്ദുക്കൾ കുറഞ്ഞു എന്നുള്ള ബാക്കി പ്രചാരണങ്ങൾ മുഴുവൻ നാം ഓരോരുത്തരെയും തെറ്റിദ്ധരിപ്പിച്ച, അതും പറഞ്ഞ് വർഗീയതയും വിഭജനവും വെറുപ്പും ഉണ്ടാക്കാൻ മാത്രം നടന്ന ബോധപൂർവമായ തെറ്റായ പ്രചരണം.

അല്ലാതെ പാക്കിസ്ഥാനിൽ മാത്രം ആരുമറിയാതെ ഹിന്ദുക്കൾ എങ്ങിനെ കുറയാനാണ്?

ഇന്ത്യയിൽ നടന്നത്ര പോലും ഹിന്ദു മുസ്ലീം വർഗ്ഗീയ ലഹളകൾ പാക്കിസ്ഥാനിൽ നടന്നതായി അറിവില്ല.

ഇന്ത്യയിൽ, ഈയടുത്ത കാലത്ത് ബാബരി മസ്ജിദ് വിഷയത്തിൽ പോലും നടന്ന വർഗ്ഗീയലഹളകളും കൂട്ടക്കൊലകളും ഒരു കുറെയാണ്.

********

എൻ്റെ വീട് നല്ലത് തന്നെ.

എൻ്റെ വീട് നന്നാക്കാൻ, നല്ലതാണെന്ന് പറയാൻ അയൽവാസി മോശമാണെന്ന് നിർബന്ധമായും വരേണ്ടതുണ്ടോ, അയൽവാസി മോശമാണെന്ന് പറയേണ്ടതുണ്ടോ? അയൽവാസിയെ നിർബന്ധമായും വെറുക്കേണ്ടത്തുണ്ടോ? 

അയൽവാസി മോശമാണെന്ന് വരുത്താൻ വേണ്ടി ഇല്ലാക്കഥകൾ പറയണം എന്നുണ്ടോ?

നല്ല വീട് നല്ല അയൽവാസി ബന്ധം കൂടിയുള്ള വീടാണ്. 

നല്ല വീട് അയൽവാസിയെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത വീടാണ്.

ഇന്ത്യ നല്ലത് തന്നെ. 

ഇന്ത്യ എന്തുകൊണ്ടും നല്ലത് തന്നെ.

പക്ഷേ ഇന്ത്യ നല്ലതാവാനും നല്ലതെന്ന് പറയാനും മറ്റുള്ള രാജ്യങ്ങളുടെ കുറ്റം പറയുകയേ നിർവ്വാഹമുള്ളൂ എന്ന് വരുന്ന രാജ്യസ്നേഹം അസൂയയും വെറുപ്പും മാത്രം അടിസ്ഥാനമാക്കി കൃത്രിമമായി ഉണ്ടാക്കി എടുക്കുന്ന എന്തോ ഒരുതരം ഭ്രാന്തമായ വികാരം മാത്രമാണ്.

നല്ല രാജ്യം നല്ല അയൽരാജ്യ ബന്ധം കൂടിയുള്ള രാജ്യമാണ്. 

നല്ല രാജ്യം അയൽരാജ്യത്തെ ശത്രുവായി കാണാത്ത, അങ്ങനെ ശത്രുവായി കാണൽ നിർബന്ധമില്ലാത്ത രാജ്യമാണ്.

സ്വന്തം നാട്ടിലെ രാഷ്ട്രീയവും ഭരണവും അയൽവാസിയെ കുറ്റം പറയുന്നതിൽ കേന്ദ്രീകരിച്ച് മാത്രമാകരുത്. പകരം സ്വന്തം നാട്ടുകാരെ ഒരുമിച്ച് കൊണ്ടുപോകുന്നതിലും അവർക്ക് എളുപ്പവും ക്ഷേമവും നൽകുന്നതിലും ആയിരിക്കണം. ആശാരി മോശമാകും മ്പോൾ ഉപകരണത്തെ കുറ്റം പറയുന്നത് പോലെ എന്തിനും ഏതിനും മുസ്ലിം പാക്കിസ്ഥാൻ എന്ന് പറയുന്നതും പറയേണ്ടിവരുന്നതും നിങ്ങളുടെ അല്പത്തവും നിസ്സഹായതയും മാത്രമാണ്, പരാജയം മാത്രമാണ്. 

അങ്ങനെ നിങൾ ചെയ്യുമ്പോൾ മുസ്‌ലിംകളെയും പാകിസ്താനെയും നിങൾ വല്ലാതെ ഉള്ളിൻ്റെയുള്ളിൽ ബഹുമാനിക്കുകയും ആ ബഹുമാനത്തെ അസൂയയും വെറുപ്പുമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.