ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രമുള്ളത്ര വ്യത്യസ്തമാണ്, വലുതാണ് ഇന്ത്യ.
ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ വിജയിക്കുന്നതുമാണ് ജനാധിപത്യം.
യുറോപ്പിലെ രാജ്യങ്ങളിൽ എന്ന പോലെ.
അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ വിജയിക്കുന്നതുമാണ് ജനാധിപത്യം.
അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ ഏറെക്കുറെ വെറും അമ്പത് കോടിയാണ്.
ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ?
നൂറ്റിനാൽപത് കോടി.
ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നുമറിയാത്ത ജനങ്ങളുള്ള രാജ്യത്ത് പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്.
ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങളെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്.
No comments:
Post a Comment