ആർക്കും കൃത്യമായി അറിയാത്ത കഥകൾ.
ആർക്കും കൃത്യമായ നിചസ്ഥിതി അന്വേഷിച്ച് ഉറപ്പിക്കാൻ സാധിക്കാത്ത കഥകൾ.
അതാത് കാലത്തേയും സനയത്തെയും സന്ദർഭവും സാഹചര്യവും അടർത്തി മാറ്റി പറയുന്ന ഇല്ലാക്കഥകൾ.
ആരേയും പറഞ്ഞു പറ്റിക്കാൻ സാധിക്കുന്ന കഥകൾ.
വസ്തുത എവിടെ?
വാസ്തവം എവിടെ?
വസ്തുതയും വാസ്തവവും ആർക്കും മനസ്സിലാവാത്തത്?
എന്നാലോ?
വെറുപ്പും വിഭജനവും കൃത്യമായും ഉണ്ടാക്കുന്നത്.
പ്രത്യേകിച്ചും പൊതുജനം കഴുത ആകയാൽ.
രാജ്യസ്നേഹത്തിൻ്റെ പേരിലും കോട്ടിങ്ങിലും ആയാൽ ഏറെ തെറ്റിദ്ധരിപ്പിക്കുന്നത്.
വെറുപ്പും വിഭജനവും എളുപ്പം പ്രചരിക്കും.
കാരണം, വെറുപ്പിനും അത് പ്രചരിപ്പിക്കുന്നവനും ഉത്തരവാദിത്തം ഇല്ല. സത്യസന്ധതയും തെളിവും വേണ്ട.
വെറുപ്പ് മനസ്സാക്ഷി കൊണ്ടുനടക്കാത്തത്, വെറുപ്പ് മനസ്സാക്ഷിയെ ആവശ്യമാക്കാത്തത്.
സ്നേഹം ബാധ്യതയാണ്, ഉത്തരവാദിത്തമാണ്.
സ്നേഹത്തിൽ സത്യസന്ധത വേണം, ഉണ്ടാവും.
സ്നേഹം മനസ്സാക്ഷിയിൽ തൊട്ടുനിൽക്കുന്നത്.
അതുകൊണ്ട് തന്നെ സ്നേഹം എളുപ്പം പ്രചരിക്കില്ല.
വെറുപ്പ് അധികാരം നേടി സ്നേഹത്തെ തെരുവിലാക്കും.
കളവ് അധികാരം നേടി സത്യത്തെ ഭ്രന്തിലാക്കും, തെരുവിലാക്കും.
കളവിനും വെറുപ്പിനും എന്തും എങ്ങിനെയും പറയാം, ചെയ്യാം.
അങ്ങനെ കുറെ കഥകൾ....
ആർക്കും അറിയാത്ത കാര്യത്തിൽ, ആർക്കും അറിയാത്ത കാലത്തിലേക്ക് ചേർത്ത് ഉണ്ടാക്കുന്ന ഇല്ലാക്കഥകൾ ഉണ്ടാക്കുന്ന ഫാക്ടറികൾ ഇവിടെ ഏറെയുണ്ട്.
അതിൽ മുഗളനും ടിപ്പുവും രാമനും കൃഷ്ണനും ഒക്കെ പുതിയ പുതിയ വേഷങ്ങൾ വേറെ വേറെ കെട്ടി വരും.
എത്രയും വെറുപ്പും വിഭജനവും ഉണ്ടാക്കാൻ സാധിക്കുമോ അത്രയും വേഷങ്ങളിൽ അവരൊക്കെയും വരും.
നിചസ്ഥിതി അറിയാൻ ആർക്കും സാധിക്കില്ല എന്നത് വെറുപ്പ് ഉത്പാദിപ്പിച്ച് അധികാരം നേടുന്നവരുടെയും നിലനിർത്തിന്നവരുടെയും ധൈര്യം.
അവരെ വിശ്വസിക്കുന്നവരെ പോലും കൊന്നും വിറ്റും അവർ അധികാരം നേടും, നിലനിർത്തും.
*******
വെറുപ്പിന് കൂട്ട് പറഞ്ഞുപറ്റിക്കാൻ സാധിക്കുന്ന അത്തരം കുറേ കഥകൾ.
സ്നേഹം കഥകൾ കൊണ്ടല്ല, കഥകളിലല്ല.
സ്നേഹം സത്യത്തിൽ, വാസ്തവത്തിൽ, വാസ്തവത്തോട് കൂടെ. ഉപാധികൾ ഇല്ലാതെ.
No comments:
Post a Comment