ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ.
കാരണം, ജനങ്ങളാണ് രാജ്യം.
ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യം.
ജനങ്ങൾ ഇല്ലാത്ത ഇടങ്ങളെ, അത് കടലായാലും കാടായാലും മരിഭൂമിയായാലും ആകാശമായാലും രാജ്യമെന്നും നാടെന്നും വിളിക്കാറില്ല.
രാജ്യമെന്ന് വിളിക്കാൻ ജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രാജ്യം രാജ്യമാവൂ.
സംസ്കാരവും പുരോഗതിയും ചരിത്രവും ജീവിതവും ജനങ്ങൾക്കാണ്; രാജ്യത്തിനല്ല.
ജനങ്ങൾക്ക് ഇല്ലാത്ത, ജനങ്ങൾക്ക് വേണ്ടാത്ത ഒന്നും രാജ്യത്തിനില്ല, രാജ്യത്തിന് വേണ്ട.
ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യവും അതിർത്തികളും.
ജനങ്ങളെ സംരക്ഷിക്കാൻ, ജനജീവിതം എളുപ്പമാക്കാൻ രാജ്യവും അതിർത്തികളും.
അല്ലാതെ അതിർത്തികൾക്കും രാജ്യങ്ങൾക്കും വേണ്ടി ജനങ്ങളല്ല, ജനജീവിതമല്ല, ജീവിതമല്ല.
രാജ്യസ്നേഹം ജനങ്ങളോടുള്ള സ്നേഹമാണ്, ജനങ്ങളോടുള്ള ആവണം.
രാജ്യസ്നേഹമെന്നാൽ ജനങ്ങളോടുള്ള സ്നേഹമെന്ന് മാത്രം അർഥം വരേണം..
രാജ്യത്തിൻ്റെയും രാജ്യസ്‌നേഹത്തിൻ്റെയും പേര് പറഞ്ഞ്, മറപിടിച്ച് ജനങ്ങളെ ഉപദ്രവിക്കുന്നതിൻ്റെയോ ചൂഷണം ചെയ്യുന്നത്തിൻ്റെയോ പേരാവരുത് രാജ്യസ്നേഹം.
ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർ ആരായാലും, എന്തിൻ്റെ പേരിലായാലും ഫലത്തിൽ രാജ്യത്തെ കീറിമുറിക്കുന്നവരും രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുന്നവരുമാണ്. രാജ്യദ്രോഹികളാണ്.
ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ.
ജനദ്രോഹമാണ് യഥാർത്ഥ രാജ്യദ്രോഹം
********
രാജ്യസ്നേഹം എന്ന പേരിട്ടാൽ മതി.
പിന്നെ എന്ത് തെമ്മാടിത്തവും രാജ്യസ്‌നേഹമാക്കാം എന്ന് വരരുത്.
രാജ്യത്തെ വിറ്റുകൊണ്ടൂം രാജ്യസ്നേഹമെന്ന് പറയാം.
പൊതുജനം കഴുത എല്ലാം വിശ്വസിച്ചുകൊള്ളും.
*********
ജനങ്ങളിൽ ചിലരുടെ ഭീകരതയെ ഭരണകൂടത്തിന് നേരിടാൻ സാധിക്കും, നിയന്ത്രിക്കാൻ സാധിക്കും.
പക്ഷേ വിളതിന്നുന്ന വേലിയായിത്തീരുന്ന ഭരണണകൂടത്തിൻ്റെ ഭീകരത ആർക്ക്, എങ്ങിനെ നേരിടാൻ സാധിക്കും?
No comments:
Post a Comment