34 കോടി സമാഹരിച്ചത്.
കാള പെറ്റു എന്ന് കേട്ട് കയറെടുത്തത് പോലെയായോ?
കാള എന്ന ആൺ പ്രസവിക്കാൻ പാടുണ്ടോ?
ഈ പറയപ്പെടുന്ന റഹീം ബോധപൂർവ്വം തെറ്റ് ചെയ്തുകൊണ്ട് ആ കുഞ്ഞിനെ കൊന്നിട്ടില്ല എന്ന് എല്ലാവരും ഒരുപോലെ പറയുന്നു, വിശ്വസിക്കുന്നു.
എങ്കിൽ പിന്നെങ്ങിനെ ഇത്രവലിയ ശിക്ഷയും നഷ്ടപരിഹാരവും നീതീകരിക്കപ്പെടും?
റഹീമിന് അബദ്ധത്തിൽ പറ്റിയത് എന്ന് എല്ലവരും പറയുന്നു.
ഉദ്ദേശമാണ് കുറ്റത്തെ കുറ്റമാക്കുന്നത്.
ഉദ്ദേശം (നിയ്യത്ത്) ഏത് കോടതിയും കണ്ടെത്തേണ്ടതും അംഗീകരിക്കുന്നതും അംഗീകരിക്കേണ്ടതുമാണ്.
ഇവിടെയാണെങ്കിൽ മരിച്ചത് ചെറിയ കുട്ടിയാണ്.
കാര്യമായി ബോധപൂർവ്വം ഉദ്ദേശപൂർവ്വം കുറ്റം ചെയ്ത് കൊല്ലാൻ മാത്രം ആർക്കും തോന്നാത്തത്. ഒരു നേട്ടവും ഇല്ലാത്തത്.
എങ്കിൽ ഇത്ര വലിയ ശിക്ഷ എന്തിന്?
ഇനി റഹീം ബോധപൂർവ്വവും ഉദ്ദേശപൂർവ്വവും ചെയ്താണെങ്കിൽ അതിൻ്റെ പാപഭാരം ജനങ്ങൾ ഏറ്റെടുക്കുന്നത് കുറ്റവാളികളെ പ്രോത്സാഹിപ്പിക്കൽ അല്ലേ?
ഒന്നുമല്ലാത്ത ഒരു കാര്യത്തിന് അറബി 34 കോടി നഷ്ടപരിഹാരം വാങ്ങുന്ന രീതിയും നിയമവുമാണ് തിരുത്തേണ്ടത്. നമ്മുടെ രാജ്യത്തെ സർക്കാരും വിദേശമന്ത്രാലയവും ആ നിലക്കാണ് ഇടപെടേണ്ടത്.
അത് തിരുത്താതെ, അത് തിരുത്താൻ ശ്രമിക്കാതെ, ഇങ്ങനെ ജനങ്ങൾ സംഭരിച്ച് അറബിക്ക് കൊടുക്കുന്നതിലാണ് തെറ്റ്.
വേരിൽ പ്രശ്നം പരിഹരിക്കാതെ ശിഖരത്തിൽ വളമിടുന്ന രീതി യഥാർഥത്തിൽ ഒന്നും പരിഹരിക്കുന്നില്ല, പ്രശ്നം വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു.
ഈ പരിഹാര രീതി കൂടുതൽ നാശവും നഷ്ടവും മാത്രം ആവർത്തിപ്പിക്കും, വരുത്തും.
No comments:
Post a Comment