ഓടുന്ന വണ്ടിക്ക് ഒന്നുകൂടി വേഗത കൂട്ടാമെന്ന് ധരിച്ച്, യാത്രക്കാരനായിരിക്കുന്ന നീ ഉളളിൽ കിടന്നോടാതിരിക്കാനുള്ള ബോധം ബോധോദയം.
ഉളളിൽ കിടന്നോടിയാൽ വണ്ടിക്ക് വേഗത കൂടില്ലെന്നറിയുന്നത് ബോധോദയം.
*********
സ്വന്തം പരാജയം മറ്റുളളവർ കാരണം മാത്രം.
പരാജയപ്പെടുമ്പോഴൊക്കെ ഏതെങ്കിലും വിധേന മറ്റുള്ളവരെ കുറ്റപ്പെടുത്തുക.
ആശ്രയിച്ച് മാത്രം നിന്ന് സ്വാതന്ത്ര്യം പറയുക.
താൻ ചെയ്യേണ്ടത് ചെയ്യാത്തതല്ല, തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യാത്തത് വലിയ വിഷയം.
മറ്റുള്ളവർ സ്ഥിരമായി തനിക്ക് വേണ്ടി ചെയ്യുന്നതിനെ കണ്ടില്ലെന്ന് നടിക്കുക. നന്ദി കാട്ടില്ല, അഭിനന്ദിക്കില്ല.
തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യേണ്ടത് അവരുടെ ബാധ്യത, തൻ്റെ അവകാശം.
താൻ ചെയ്യേണ്ടതോ?
ബാധ്യതയല്ല.
മറ്റുള്ളവരുടെ അവകാശമല്ല.
അവ താൻ നൽകേണ്ട ഔദാര്യം പോലുമല്ല.
എല്ലാവരെയും ആശ്രയിച്ച് മാത്രമിരിക്കെയും ആരുമായും തനിക്ക് ചേരാൻ പറ്റായ്‌ക.
അത് മറച്ചുവെക്കും.
എന്നിട്ടോ?
അത് ആ മറ്റുള്ളവരുടെ പ്രശ്നം മാത്രമായി അവതരിപ്പിക്കും.
എല്ലാവരും താനുമായി കരുതിക്കൂട്ടി ചേരാതിരിക്കുന്നു, ചേരാൻ മടിക്കുന്നു, അകന്നുനിൽക്കുന്നു എന്ന കുറ്റാരോപണം.
തൻ്റെ സ്വാതന്ത്ര്യം ആരും ചോദ്യംചെയ്യരുത്.
തനിക്ക് സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ. ഉത്തരവാദിത്തങ്ങൾ ഇല്ല.
എന്നാലോ?
മറ്റുള്ളവരുടെ സ്വാതന്ത്ര്യം താൻ ചോദ്യംചെയ്യും.
താൻ ആശ്രയിക്കുന്ന മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. ഉത്തരവാദിത്തങ്ങൾ മാത്രമേ ഉള്ളൂ.
അപ്പറഞ്ഞ മറ്റുള്ളവരെ ആശ്രയിച്ച് കൊണ്ട് തന്നെ.
എന്തിന്?
സ്വന്തം ബാധ്യതകളിൽ നിന്ന് ഒളിച്ചോടാൻ.
സ്വന്തം ബാധ്യതകൾ ഇല്ലെന്ന് വരുത്താൻ.
അരിശം തീർക്കാൻ എങ്ങിനെയും വിജയിക്കുമെന്ന് കരുതിവശാവും.
എങ്ങിനെയും വിജയിക്കാൻ വഴി നോക്കും, ശ്രമിക്കും.
എന്നിട്ടോ?
വിജയിക്കുന്നതിന് മുൻപേ അഹങ്കരിക്കും.
വല്ലവിധേനയും വിജയം ഉണ്ടാവും എന്നായാലോ?
അത് സ്വപ്രയത്നം കൊണ്ട് മാത്രമെന്ന് വരുത്തും.
ശരാശരി മാനസികരോഗത്തിൻ്റെ വഴി.
ശരാശരി മാനസികരോഗി ജനിക്കുന്ന് വഴി
No comments:
Post a Comment