കടന്നുപോക്ക് ലളിതമോ കഠിനമോ ആവട്ടെ, സത്യസന്ധനായിരിക്കണം...
സത്യസന്ധതയെ വിലയാക്കി സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ല...
ദേശസ്നേഹം എന്നാൽ കളവോ അല്ലെങ്കിൽ നുണ പറയുകയോ അല്ല.
ദേശസ്നേഹത്തിന് നുണ പറയേണ്ട ആവശ്യമില്ല.
ദേശസ്നേഹം ആരോടും നുണ പറയാൻ ആവശ്യപ്പെടുന്നുമില്ല.
മനസ്സിൻ്റെ സമാധാനത്തിലാണ് സ്വർഗ്ഗം...
മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനായിരിക്കുന്നവനേ സമാധാനമുള്ളൂ.
മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനായാൽ ശരിയും തെറ്റും ഒന്ന്.
മനസ്സാക്ഷിയിലും മനസ്സാക്ഷിയോടും സത്യസന്ധനാവാത്തവന് ഒളിച്ചോട്ടം മാത്രം താൽകാലിക രക്ഷ.
മദ്യവും ഭക്തിയും ഒളിച്ചോട്ടത്തിൻ്റെ ചില വഴികൾ.
ഇരുന്നിടം ഇരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ പെട്ട അവന് സാമൂഹ്യ രാഷ്ടീയ പ്രവർത്തനം എന്ന് പുറംപൂച്ച് പേരുള്ള പ്രവൃത്തികളും താൽകാലിക ഒളിച്ചോട്ടവഴി
സ്വർഗ്ഗത്തിലേക്ക് പോകാൻ വേണ്ടിയല്ല സത്യസന്ധനാവുന്നത് ...
സത്യസന്ധത കാരണം നരകത്തിൽ പോകുമെങ്കിലും സത്യസന്ധത ഉപേക്ഷിക്കില്ല ...
കളവ് പറഞ്ഞും ചെയ്തും സ്വർഗ്ഗം നേടുന്നതിനേക്കാൾ സത്യസന്ധതയ്‌ക്കൊപ്പം നരകത്തിലായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്.
സത്യസന്ധനായിരിക്കുന്നത് പ്രായോഗികമായി വിഡ്ഢിത്തമായിരിക്കാം.
സത്യസന്ധനായിരിക്കുന്നത് കൊണ്ട് മാത്രം ജനസമക്ഷം വിഡ്ഢിയുമായിരിക്കാം..
എന്നാലും...
സത്യസന്ധനായിരിക്കാൻ തന്നെ ആഗ്രഹിക്കുന്നു.
എന്നാലും....
സത്യസന്ധത സൂക്ഷിച്ച് തന്നെ വിഡ്ഢിയായിരിക്കാൻ ആഗ്രഹിക്കുന്നു.
No comments:
Post a Comment