അറിയപ്പെടാതെ പോകുന്ന ഓരോ മനുഷ്യനിലും അറിയപ്പെടുന്ന ഓരോ മനുഷ്യനിലുള്ള അതേ ആഴവും പരപ്പും ഉണ്ട്.
പ്രാപഞ്ചികതയുടെ ആഴവും പരപ്പും തന്നെയുണ്ട് ഓരൊ മനുഷ്യനിലും അണുവിലും ഒരുപോലെ.
ഓരോ മനുഷ്യനും ഓരോ അണുവും ഒരോരോ പ്രപഞ്ചം തന്നെ.
ഒരു ജീവിതവും മറ്റാരുടെയും വാക്കിലും നോക്കിലും വിശദീകരണത്തിലും വരാത്തത്.
ഓരോ ജീവിതവും മറ്റാർക്കും തുറന്ന് വായിക്കാൻ സാധിക്കാത്ത ഏടുകൾ, മഹാഗ്രന്ഥങ്ങൾ.
ഓരോ ജീവിതവും ജീവിച്ചവന് മാത്രമറിയുന്ന, ഒരുപക്ഷേ ജീവിച്ചവന് പോലും അറിയാത്ത, നിയന്ത്രണമില്ലാത്ത ഭാഷയിലും ഉള്ളടക്കത്തിലും രചിക്കപ്പെട്ടത്.
ഓരോ ജീവിതവും ജീവിച്ചവന് പോലും അറിയാത്ത, നിയന്ത്രണമില്ലാത്ത ഭാഷയിലും ഉള്ളടക്കത്തിലും രചിക്കപ്പെട്ടത്.
*******
റഹീം കുഞ്ഞളിയ.
അങ്ങേയറ്റത്തെ ശാന്തപ്രകൃതം.
ആരോടും ജീവിതത്തോടും കലഹിക്കാതെയിരുന്നൊരാൾ.
പരിഭവങ്ങൾ പറയാതിരുന്നൊരാൾ.
ആഡ്യത്തവും ആഭിജാത്യവും കൈമുതലായിരുന്നൊരാൾ.
എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ടിരുന്നൊരാൾ.
ജീവിതത്തോട് ഉദാരമായി മാത്രം പെരുമാറിയിരുന്നൊരാൾ.
ആവുന്നിടത്തോളം ജീവിതത്തെ ആഘോഷമാക്കിയിരുന്നൊരാൾ.
എത്രയെല്ലാം രോഗങ്ങൾ കൊണ്ട് വലഞ്ഞു!!!
എപ്പോഴും അപ്പോഴും അല്പവും അക്ഷമ കാണിക്കാതിരുന്നൊരാൾ.
ക്ഷമയുടെ ആൾരൂപമായിനിന്നൊരാൾ.
തമാശകൾ ഇഷ്ടപ്പെടുകയും തമാശകൾ പറയുകയും ചെയ്തിരുന്നൊരാൾ.
കളികൾ കണ്ട്, കളികളെ വിലയിരുത്തി ജീവിതം ഒരു കളി പോലെ കണ്ടിരുന്നൊരാൾ.
വിശ്വാസകാര്യങ്ങളിൽ വിശാലസമീപനം സൂക്ഷിച്ചിരുന്നൊരാൾ.
No comments:
Post a Comment