നാം ഊറ്റംകൊള്ളുന്ന സനാതനധർമ്മം എവിടെ, ഏത് കാലത്ത്, എങ്ങിനെ നടപ്പായി?
ഒരു തെളിവും ഉദാഹരണവും ഇല്ല.
അങ്ങനെ എവിടെയും ഒരിക്കലും നടപ്പാകാതിരുന്ന സനാതനധർമ്മം എല്ലാ മാറ്റത്തെയും ഉൾകൊള്ളുന്നതാണ് എന്നൊക്കെ വെറുതേ കാല്പനികമായി നമുക്ക് പറയാം.
മാറ്റത്തെ ആരും ഒരു ജനതയും സംസ്കാരവും ഒരുകാലത്തും എളുപ്പത്തിൽ സമ്മതിച്ചിട്ടില്ല, ഉൾക്കൊണ്ടിട്ടില്ല.
ഈ അടുത്ത കാലത്ത് ശബരിമല സ്ത്രീ പ്രവേശനത്തിൻെറ കാര്യത്തിൽ വരെ.
ആവുന്നത്ര എതിർത്ത് പ്രതിരോധിച്ച് തന്നെ തോറ്റുപോയതാണ് മുൻപും പലതും.
തോറ്റതിനെ പിന്നിട് ഉൾക്കൊണ്ടു എന്ന് കാല്പനികമായി വരുത്തിയതാണ്.
എന്നിട്ട് സനാതനധർമ്മം എന്ന് തോറ്റ് നൽകി ആയതിനു പേരും നൽകി.
നിസ്സഹായതയെ ആദർശമാക്കി പിന്നീട് അവതരിപ്പിക്കുക മാത്രം.
പഴയകാല ഇന്ത്യ ഇന്നേതിനേക്കാൾ വളരേ മോശമായിരുന്നു.
എല്ലാ അർത്ഥത്തിലും.
ഇന്ത്യ തന്നെ ഉണ്ടായിരുന്നില്ല.
സനാതനധർമ്മം എന്ന പേരിൽ ഒരു സംഗതി വസ്തുതാപരമായും വസ്തുനിഷ്ഠമായും എവിടെയും ഉണ്ടായിരുന്നില്ല, നടപ്പായിരുന്നില്ല.
ഉണ്ടായിരുന്നത് കുറേ ചെറിയ ചെറിയ നാട്ടുരാജ്യങ്ങളും അവിടവിടങ്ങളിലെ കുറേ വിവരക്കേട് മുദ്രയായ ആചാരങ്ങളും മാത്രമായിരുന്നു.
No comments:
Post a Comment