Wednesday, March 6, 2024

പരബ്രഹ്മം ഒന്നും ചെയ്യുന്നില്ല. ദേവീദേവന്മാർ എല്ലാം ചെയ്യുന്നു.

ദേവീദേവന്മാർക്ക് പൊതുവായി പറയുന്ന വാക്കാണ് ദേവത. 

പരബ്രഹ്മം ഒന്നും ചെയ്യുന്നില്ല. 

ദേവീദേവന്മാർ എല്ലാം ചെയ്യുന്നു. 

ഓരോ കാര്യത്തിൻ്റെയും ഉടമസ്ഥതയും നിയന്ത്രണവും ഓരോ ദേവീദേവന്മാർക്ക്. 

ഇത് തന്നെയാണ് സെമിറ്റിക് വിശ്വാസത്തിലും. 

അല്ലാഹു അഥവാ യഹോവ ഒന്നും നേരിട്ട് ചെയ്യുന്നില്ല. 

എല്ലാം ചെയ്യുന്നതും നിയന്ത്രിക്കുന്നതും മാലാഖമാർ. 

മാലാഖമാരിൽ മുഖ്യരായ ചില പേരുകളാണ് ഗബ്രിയേൽ, മിഖായേൽ ഒക്കെ. വിഷ്ണുവും ശിവനും ഒക്കെ പോലെ.

എല്ലാ ഓരോ കാര്യത്തിനും ഒരു മാലാഖ എന്ന സങ്കല്പമാണ് ഉള്ളത്. 

എല്ലാ ഓരോ കാര്യത്തിനും ഒരു ദേവനോ ദേവിയോ എന്ന് പറയും പോലെ.

അതാത് കാലങ്ങളിൽ അവതാങ്ങൾ വന്നു എന്നതിന് പകരം പ്രവാചകൻമാർ വന്നു എന്ന് സെമിറ്റിക് മതങ്ങൾ വിശ്വസിക്കുന്നു.

വ്യത്യാസം ഉണ്ടെന്ന് പറഞ്ഞെ തീരൂ എന്ന് നിർബന്ധം പിടിച്ച് വ്യത്യാസം ഉണ്ടാക്കിയത് കൊണ്ട് എന്ത് കാര്യം?

*******

ദേവിമാർ സ്ത്രീപക്ഷമാണ്. 

ദേവിമാരിൽ മുഖ്യരാണ് ലക്ഷ്മി, സരസ്വതി, ശക്തി/ പാർവ്വതി.

ദേവൻമാർ പുരുഷപക്ഷം. 

ദേവൻമാരിൽ മുഖ്യരാണ് വിഷ്ണു, ശിവൻ, ബ്രഹ്മാവ്.

ദേവീ-ദേവന്മാർ സെമിറ്റിക് മതങ്ങളിലെ മാലാഖമാർക്ക് തുല്യം. 

മുപ്പത്തിമുക്കോടി. 

യേശുക്രിസ്തുവും മുഹമ്മദും ഒക്കെ ഏറിയാൽ കൃഷ്ണനെയൊക്കെ പോലെ. ഏറിയാൽ അവതാരം. അവതാരം എന്നത് ഇന്ത്യൻ പ്രയോഗം. സെമിറ്റിക് മതത്തിൽ അത് പ്രവാചകൻമാർ.

അല്ലാഹുവും യഹോവയും പരബ്രഹ്മം പോലെയുള്ള സങ്കല്പം. 

നിർഗുണ നിരാകാര പരബ്രഹ്മം.

ദേവതകൾ എന്നത് ആൺപക്ഷവും പെൺപക്ഷവും കൂട്ടി ഉപയോഗിക്കുന്ന പ്രയോഗമാണെന്നത് ശരിയാണ്.

No comments: