എന്തായാലും സമയം ചിലവാകും.
ആരും സമയത്തെ പിടിച്ചുനിർത്തുന്നില്ല.
ആർക്കും സമയത്തെ പിടിച്ചുനിർത്താൻ സാധിക്കുകയുമില്ല.
ചികവാക്കേണ്ട എന്ന് കരുതിയാലും സമയം ചിലവഴിഞ്ഞു തീരും.
സമയം ഐസ്മിഠായി പോലെ
നിങൾ കുടിച്ചാലും കുടിച്ചില്ലെങ്കിലും ഐസ്മിഠായി അലിഞ്ഞ് തീരും.
മാത്രവുമല്ല സമയം വലിയ വിലയുള്ളതാണെന്ന് പറയുന്നവർ തന്നെ ഒരു പണിയുമില്ലാതെയിരിക്കുമ്പോൾ സമയം ഒരു ബാധ്യതയായിക്കാണുന്നു.
സമയം ചിലവഴിക്കാൻ മറ്റുവഴികൾ ഇല്ലാതെ ബോറടിക്കുന്നുവെന്ന് മഹാഭൂരിപക്ഷവും പറയുന്നതും കേൾക്കാറില്ലേ?
സമയം എന്തെന്നും എന്തിനെന്നും എങ്ങിനെ ചിലവഴിക്കണമെന്നും ആർക്കും കൃത്യമായ നിർദേശമോ നിർവ്വചനമോ നൽകാനില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.
No comments:
Post a Comment