പലർക്കും പലതായി തോന്നും.
പക്ഷേ, ഒന്ന് മാത്രം, സത്യം ഒന്ന്.
ഒന്നായിരിക്കെയും സത്യം പലർക്കും പലതായി മാത്രം ബാധകമായത്.
പ്രത്യേകിച്ചൊരു ഗുണവും അല്ലാതിരിക്കെ പല ഗുണങ്ങളുമായി തോന്നും.
മണ്ണിനെ നോക്കൂ.
ഓരോ വിത്തിനും വേരിനും പോലെയാണ് മണ്ണ്.
ഓരോ വിത്തിൻ്റെയും വേരിൻ്റെയും ഗുണവ്യത്യാസം പോലെ മണ്ണ് വ്യത്യസ്തം.
മണ്ണ് ഒരേ മണ്ണായിരിക്കെത്തന്നെ, ആ ഒരേ മണ്ണിൽ വ്യതസ്ത വേരുകൾ വ്യത്യസ്തമായവ കാണും.
മണ്ണ് ഒരേ മണ്ണായിരിക്കെത്തന്നെ, വ്യതസ്ത വേരുകൾ വ്യത്യസ്തമായ പൂക്കളും പഴങ്ങളും ഇലകളും പുറത്ത് കൊണ്ടുവരും.
ഒന്നായ മണ്ണ് പലതാവുന്നതങ്ങിനെ.
നമ്മുടെ അളവുകോലുകൾ വെച്ച് നാം ഒരു ഗുണവും കാണാത്ത മണ്ണിൽ നിന്നും ഒരു നൂറായിരം ഗുണങ്ങൾ പുറത്ത് വരുന്നതങ്ങിനെ.
ഒന്നായ മണ്ണ് പലതായ വ്യത്യസ്തതകൾക്കും ആധാരമാകുന്നതങ്ങിനെ.
No comments:
Post a Comment