Sunday, March 3, 2024

ദൈവത്തെ കുറ്റപ്പെടുത്തലാണ്, ചുരുക്കലാണ്.

എന്തുകൊണ്ട് യേശുവിനും മുഹമ്മദിനും രാമനും കൃഷ്ണനും ശേഷം പ്രവാചന്മാരും അവതാരങ്ങളും ഉണ്ടായിക്കൂടാ?  

എന്ന ചോദ്യം തന്നെ വേണ്ടാത്തതാണ്, പാടില്ലാത്തതാണ്. 

അത്തരത്തിൽ ചോദിക്കുന്ന ചോദ്യം തന്നെ തെറ്റാണ്. 

കാരണം, അങ്ങനെ ചോദിക്കുമ്പോൾ  അത്തരം ചോദ്യം അത്തരം മതങ്ങൾ ഇവ്വിധം പറഞ്ഞതും പറയുന്നതും അപ്പടി സമ്മതിച്ചു കൊടുക്കുന്നത് പോലെയായിപ്പോകും. 

പകരം പറയേണ്ടതും മനസ്സിലാക്കേണ്ടതും മറിച്ചാണ്.

എപ്പോഴും എല്ലാവരിലൂടെയും പ്രവാചന്മാരും അവതാരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്, ഉണ്ടായിക്കൊണ്ടിരുന്നിട്ടുണ്ട്. 

അതുകൊണ്ടാണ്, അങ്ങനെയാണ് ലോകം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 


ഓരോ കൊതുകും അണുവും 

ഈച്ചയും പൂച്ചയും 

മാതാവും പിതാവും 

യാചകനും രാജാവും 

അധ്യാപകനും കുറ്റവാളിയും 

ഭരണാധികാരിയും തൊഴിലാളിയും 

ഐൻസ്റ്റീനും മാർക്സും ഗാന്ധിയും 

ഞാനും നിങ്ങളും 

പല കോലത്തിൽ പലയിടങ്ങളിൽ 

പല സന്ദർഭങ്ങളിലും സാഹചര്യങ്ങളിലുമായി 

അതാതിടത്ത് അതാത് പോലെ 

വന്ന, വന്ന്കൊണ്ടിരിക്കുന്ന 

അവതാരങ്ങളും പ്രവാചകൻമാരും തന്നെ.

********

ഏതോ കാലത്തെ ഏതോ ചിലർ മാത്രം ദൈവത്തിൻ്റെ പ്രവാചകർ, അവതാരങ്ങൾ എന്ന വാദവും വിശ്വാസവും ദൈവത്തെ കുറ്റപ്പെടുത്തലാണ്, ചുരുക്കലാണ്. 

അത് ദൈവത്തിൻ്റെ പേരിൽ നടത്താവുന്ന ഏറ്റവും കുറ്റാരോപണമാണ്. 

ഉണ്ടെങ്കിലുള്ള ദൈവം എല്ലാവർക്കും എപ്പോഴും ഒരുപോലെ. എല്ലാവരിലും ഒരുപോലെ.

No comments: