Tuesday, March 5, 2024

കേരളമെന്ന മുയലിനെ തോൾപിക്കാനാവുന്ന ഒരാമ പോലും ഇല്ല.

സിദ്ധാർത്ഥൻ്റെ മരണം. അതിദാരുണം, സംഭവിക്കാനേ പാടില്ലാത്തത്. 

പക്ഷേ അതുവെച്ച് മാത്രം കേരളത്തെ താഴ്ത്തിക്കാട്ടരുത്. 

കേരളത്തിനേക്കാൾ നല്ലൊരു ഇന്ത്യയും മറ്റൊരു ഇന്ത്യൻ സംസ്ഥാനവും ഇല്ല. 

കേരളത്തിന് മറ്റൊരു സംസ്ഥാനവും പോലെയാവാനുമില്ല. 

കേരളത്തിന് മാതൃക കേരളം മാത്രം. 

കേരളം നന്നാവേണ്ടത്  കേരളത്തിനെക്കാൾ മാത്രം.

*******

ഇതിൻ്റെ നൂറിരട്ടിയാണ് ഉത്തരേന്ത്യയിൽ വാർത്ത പോലും ആകാതെ സാധാരണ പോലെ സംഭവിക്കുന്നത്. 

അതൊക്കെ അവിടങ്ങളിൽ കീഴാളൻമാരുടെ അർഹിച്ച അനിവാര്യ വിധി പോലെ മാത്രം. 

കേരളം രാഷ്ട്രീയസാക്ഷരതയും പ്രതികരണപരതയും സാമാന്യം സുതാര്യതയും ഉള്ള നാടായത് കൊണ്ട് ഒന്ന് സംഭവിച്ചാൽ തന്നെ നൂറ് പോലെയായി പുറത്ത് വരുന്നു എന്ന് മാത്രം. 

പിന്നെ വാർത്താമാധ്യമങ്ങൾ മുഴുവൻ ഏറെക്കുറെ കേന്ദ്രഭരണകൂട പാർട്ടി വാങ്ങിക്കഴിഞ്ഞതാണെന്നതും ഇത്തരുണത്തിൽ ഒന്നോർത്താൽ നല്ലത് 

കേരളത്തിലെ നിലവിലെ രാഷ്ടീയത്തെ മാറ്റണം എന്നൊക്കെ കേരളത്തിൻ്റെ ഉള്ളിൽ നിന്ന് തോന്നും. 

പക്ഷേ, പകരം വരാനുള്ളത് അതിനേക്കാൾ എത്രയോ വൃത്തികെട്ട വെറുപ്പും വിദ്വേഷവും മാത്രം ഉണ്ടാക്കുന്ന പാർട്ടി ആണെങ്കിലോ? 

ഇന്ത്യയിൽ ആകമാനം സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും പോലെ.

******

കേരളമെന്ന മുയലിനെ തോൾപിക്കാനാവുന്ന ഒരു ആമ പോലും നിലവിൽ ഇന്ത്യയിൽ എവിടെയും ഇല്ല. 

കേരളത്തിലേതിനേക്കാൾ നല്ല രാഷ്ട്രീയവും രാഷ്ടീയസാക്ഷരതയും രാഷ്ടീയനേതൃത്വവും ഇന്ത്യയിൽ എവിടെയും ഇല്ല. 

കേരളം ഇനിയും നന്നാവണം. 

മറ്റേത് സംസ്ഥാനവും പോലെയോ അവയെക്കാളോ നന്നാവാനല്ല. 

പകരം കേരളത്തേക്കാൾ മാത്രം നന്നാവാൻ.

*******

ഇന്ത്യ മൊത്തം ഭരണകാര്യത്തിലും ജനാധിപത്യ നിലവാരത്തിലും വളരേ പിറകിലാണ്. ജനങ്ങൾ വെള്ളയും കറുപ്പും മനസ്സിലാകാത്തവരും പ്രതികരണശേഷി തീരേ ഇല്ലാത്തവരും

കേരളം അതിൽ തമ്മിൽ എത്രയോ ഭേദപ്പെട്ട തൊമ്മൻ എന്ന് മാത്രം. 

*******

ഇപ്പറഞ്ഞതൊക്കെ, കേരളം രാഷ്ട്രീയത്തിനെതിരെ പറഞ്ഞതൊക്കെ ശരിയാണ്. ന്യായമായും വല്ലാത്തൊരു അപചയം ഉണ്ട്. 

പക്ഷേ എന്ത് ചെയ്യാം?

കാത്തിരിക്കുന്നത് ഇവരേക്കാൾ വലിയ കഴുകന്മാരാണ്. വിഷപ്പാമ്പുകകളാണ്.

ഇങ്ങനെയായിരുന്നു ഒരു കാലത്ത് കോൺഗ്രസ്സ് എന്ന തറവാടും തകർത്തത്. താൽക്കാലികമായ താൽപര്യങ്ങൾ വെച്ച്. ദീർഘ ദൃഷ്ടി ഇല്ലാതെ. വരുവരായ്‌ക കൾ മുൻകൂട്ടി കണ്ട് മനസ്സിലാക്കാതെ.

കോൺഗ്രസ്സ് തറവാട് തകർന്നിടത്ത്  കൊട്ടാരം വെച്ചത് ആരാണ്. 

താൽകാലിക താൽപര്യം വെച്ച് വിമർശിച്ച് തകർത്തവരല്ല. അവരവിടെ ഒരു കുടിൽ പോലും വെച്ചില്ല. അവർക്കവിടെ ഒന്നും വെക്കാൻ സാധിച്ചില്ല.

പക്ഷേ അവിടെ കൊട്ടാരം തന്നെ വെച്ചത് ഇന്ത്യയെ മുച്ചൂടും വിഷമായി ആകെമൊത്തം കയറി ബാധിക്കുന്ന ഇതേ കഴുകന്മാരും വിഷപ്പാമ്പുകളും തന്നെയാണ്... മണ്ണ് ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന പോലെ.

എല്ലാവരെയും ഒന്നും ചെയ്യാൻ കഴിയാത്ത വെറും പ്രതികൾ മാത്രമാക്കി, പിന്നെ നിസ്സഹായരും വെറും ദുർബലസാക്ഷികളും മാത്രമാക്കിക്കൊണ്ട്.



No comments: