അവനവൻ കുട്ടിപ്രായത്തിൽ ശീലിച്ച സങ്കല്പങ്ങളും പേരുകളും വെച്ച് തന്നെയേ ഭൂരിപക്ഷത്തിനും ദൈവത്തെ വിളിക്കാനും സങ്കല്പിക്കാനും സാധിക്കൂ.
അതങ്ങനെ വിളിക്കുന്നതും സങ്കൽപ്പിക്കുന്നതും തന്നെയാണ് അവർക്കഭികാമ്യവും.
പക്ഷേ, താൻ ശീലിച്ച സങ്കല്പങ്ങളും പേരുകളും മാത്രമേ ദൈവത്തിനുള്ളൂ, ഉണ്ടാവാൻ പാടുള്ളൂ എന്ന് കരുതി ആരും അത് തന്നെ മറ്റുള്ളവരിൽ അടിച്ചേൽപിക്കാതിരുന്നാൽ മതി.
******
ഒന്നിനും കഴിവില്ല.
ചെയ്യേണ്ടതൊന്നും ചെയ്യാൻ കഴിയുന്നില്ല.
ഉള്ളുപൊള്ളയാണ്.
അപകർഷതയും കുറ്റബോധവുമേറുന്നു.
കുറ്റബോധവും അപകർഷതയും മറച്ചുവെക്കാനും കുറ്റവും അപകർഷതയും ഇല്ലെന്ന് വരുത്താനും എന്താണ് പരിഹാരം?
എല്ലാറ്റിനെയും കുറ്റംപറയുക.
എല്ലാവരിലും കുറ്റം കണ്ടെത്തുക.
അസൂയയും കുശുമ്പും എക്ഷണിയും പ്രയോഗിക്കുക.
No comments:
Post a Comment