ആർക്കാണ് കളവ് ഏറ്റവും ഫലവത്തായി പറയാനും ചെയ്യാനും സാധിക്കുക?
രാജ്യത്തിൻ്റെയും അധികാരത്തിൻ്റെയും ആയുധത്തിൻ്റെയും പിൻബലവും മറയുമുള്ളവന്.
ബാക്കി ആർക്കും കളവ് ഫലവത്തായി പറയാനും ചെയ്യാനും അത്രക്ക് സാധിക്കില്ല.
ബാക്കിയെല്ലാവരും കളവ് ഫലവത്തായി പറയുന്നതിലും ചെയ്യുന്നതിലും എപ്പോഴെങ്കിലും തോറ്റുപോകും.
********
രാഷ്ട്രീയത്തിൽ മതം ചേർത്താൽ രാഷ്ട്രീയനേതൃത്വത്തിനും ഭരണാധികാരികൾക്കും നല്ല സുഖമാണ്.
എന്ത് തെമ്മാടിത്തവും കളവും കളിക്കാം, ഒളിപ്പിക്കാം.
ജനജീവിതം തങ്ങളുടെ ഭരണപരാജയം കാരണം എത്ര ക്ലേഷിച്ചാലും പ്രശ്നമില്ല.
മതവികാരത്തെ സുഖിപ്പിക്കുന്ന അല്ലറചില്ലറ കര്യങ്ങൾ ഇരയായി ഇടക്കിടക്ക് ഇട്ടുകൊടുത്താൽ മാത്രം മതി.
സംഗതി കുശാൽ.
No comments:
Post a Comment