മുഗൾ രാജാക്കന്മാർ ആരും തന്നെ പിന്നെ ഇന്ത്യ വിട്ടുപോയിട്ടില്ല.
അവരെല്ലാം ഇവിടെ തന്നെ ജീവിച്ചു,
ഇവിടെ തന്നെ മരിച്ചു,
എല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ചു.
അവരാരും ഒന്നും സമ്പാദിച്ച് ബാക്കി വെച്ചിട്ടില്ല. വിദേശ ബാങ്കുകളിൽ കൊണ്ടു പോയി ഇട്ടിട്ടില്ല.
ബ്രിട്ടീഷുകാർ ചെയ്തത് പോലെ സ്വന്തം നാട്ടിലേക്ക് ഇൻഡ്യയിൽ നിന്നും കൊള്ളയടിച്ച് കൊണ്ടുപോയിട്ടില്ല മുഗൾ രാജാക്കന്മാർ.
ഇവിടെയുള്ള ഭരണകൂട പാർട്ടികളും നേതാക്കളും എത്ര ഉണ്ടാക്കുന്നു, ഏതെല്ലാം വിദേശബാങ്കുകളിൽ നിക്ഷേപിക്കുന്നു എന്നതിൽ ആർക്കെങ്കിലും വല്ല വിവരവും ഉണ്ടോ.
ഇപ്പൊൾ ലോകം പഴയ ലോകമല്ല.
സമ്പത്ത് സൂക്ഷിക്കുന്ന രീതിയും പഴയതല്ല.
അതുകൊണ്ടാണല്ലോ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിക്കും, തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ് ഇലക്ഷൻ പ്രചാരണം നടത്തി അധികാരം നേടിയ പാർട്ടിയും നേതാവും പിന്നീട് അതേ കുറിച്ച് ഒന്നും പറയാത്തതും, ആ വിദേശനിക്ഷേപ കള്ളപ്പണം തിരിച്ചുകൊണ്ടുവരാത്തതും, കള്ളപ്പണം സംബന്ധമായ ഒരു വിവരവും പുറത്ത് വിടാത്തതും.
No comments:
Post a Comment