അസൂയയും അസൂയ ഉണ്ടാക്കുന്ന വെറുപ്പും ശത്രുതയും മാത്രം ഉണ്ടാക്കിയും മുതലാക്കിയും ചലിപ്പിക്കുന്ന വർത്തമാനകാല ഭരണകൂട രാഷ്ട്രീയം.
"അസൂയാലുവിൻ്റെ ഉപദ്രവത്തിൽ നിന്ന്, അസൂയാലു (ഏത് വിധേനയും) അസൂയ ചെലുത്തുമ്പോഴുള്ള നാശത്തിൽ നിന്ന് പ്രഭാതത്തിൻ്റെ നാഥനോട് (പൊട്ടിവിടരുന്നതിൻ്റെ നാഥനോട്) ഞാൻ രക്ഷതേടുന്നുവെന്ന് നീ പറയുക." (ഖുർആൻ : സൂറ അൽഫലഖ്)
ഇൻഡ്യൻ ഭരണകൂട രാഷ്ടീയം തന്നെ ഈ അസൂയ എന്നതിനെ ഉണ്ടാക്കിയും മുതലാക്കിയും മാത്രം ചലിപ്പിക്കുന്നതല്ലെ? അത് പശ്ചാത്തലമാക്കി ഈ സൂക്തം ഒന്ന് ഒരിക്കൽ കൂടി വായിച്ചുനോക്കുക. അപ്പോൾ ഒന്നുകൂടി മനസ്സിലാവും ഈ സൂക്തം എത്രത്തോളം അർത്ഥപൂർണമെന്ന്.
********
പ്രഭാതത്തിൻ്റെയും കൂടി നാഥൻ എന്നേ അതിനർത്ഥമുള്ളൂ.
അല്ലാതെ പ്രഭാതത്തിന് വേണ്ടി മാത്രമായ ഒരു ദൈവം, നാഥൻ എന്നല്ല അർത്ഥം.
എല്ലാറ്റിൻ്റെയും ദൈവമായ ദൈവത്തെ പ്രഭാതത്തെ ചേർത്ത് ഒരു പ്രത്യേക സന്ദർഭത്തിൽ പറയുന്നു.
പത്ത് കുട്ടികളുടെ മാതാവ്, പിതാവ്.
അതിൽ ഒരാളുടെ മാതാവ്, പിതാവ് കൂടിയാണ് ആ മാതാവും പിതാവും.
അതേസമയം തന്നെ ആ മാതാവും പിതാവും ആയ ആളുകൾ മറ്റ് പലർക്കും ജ്യേഷ്ഠനും അനുജനും മകനും സുഹൃത്തും ഒക്കെയാണ്.
പ്രത്യേക സാഹചര്യത്തിൽ അങ്ങനെ ആ ഒരാളുടെ മാതാവ്, പിതാവ് എന്ന് പറയുന്നത് ആ പിതാവിനെയോ മാതാവിനെയോ ആ ഒരാളിൽ മാത്രം ചുരുക്കുകയല്ലല്ലോ?
No comments:
Post a Comment