Thursday, April 6, 2023

അത് മിന്നേറുകളുടെ വിധി. മിന്നേറുകളായതിൻ്റെ വിധി.

മിന്നേറുകൾ ഭൂമിയിലേക്ക് പതിക്കുന്ന ഏറ്റവും വലിയ വെളിച്ചം, ഏറ്റവും വലിയ ഊർജസ്രോതസ്സ് എന്നൊക്കെ ദൂരേ നിന്ന് കാല്പനികത ചേർത്ത് കഥയാക്കി പറയും, തോന്നും.


പക്ഷേ, നേർക്കുനേർ മിന്നേറുകളെ പേടിക്കുക തന്നെ പൊതുജനത്തിന് പഥ്യം, സാധ്യം. 


അതുകൊണ്ട് തന്നെ ഇതേ പൊതുജനം മിന്നേറുകൾ വരുമ്പോൾ ആ വരുന്ന മിന്നേറുകളുടെ നേരെ കണ്ണടക്കും. 


അതവർക്ക് അപ്പോഴുള്ള അവരുടെ തന്നെ ഭൗതികമായ ആത്മരക്ഷയുടെ ഏകവഴി. 


മിന്നേറുകളെ അവഗണിക്കുക പൊതുജനത്തിന് അവരുടെ സ്ഥാനവും മാനവും നഷ്ടപ്പെടാത്ത, നഷ്ടപ്പെടുത്താത്ത ഏകവഴി.


ഫലത്തിൽ വലിയ വെളിച്ചവും ഊർജസ്രോതസ്സും ഒക്കെയായ മിന്നേറുകൾ വെറും വെറുതേയാവും. 


മിന്നേറുകൾ ആർക്കും വേണ്ടാത്തവരാവും, ആർക്കും ഒന്നും ചെയ്യാനില്ലാത്തവരാവും.


പകരം പൊതുജനത്തിന് മിന്നേറുകളുണ്ടാവുമ്പോൾ, അവയുണ്ടാവുന്ന സമയത്ത്, കാലത്ത് ആവ ശല്യമെന്ന് വരും.


അങ്ങനെ മിന്നേറുകൾ മിന്നേറുകളുണ്ടാവുന്ന കാലത്തും സമയത്തും ഒറ്റപ്പെടുത്തപ്പെട്ട്, ആ വഴിയിൽ ഒറ്റപ്പെട്ട് വൃഥാവിലാവും. 

അത് മിന്നേറുകളുടെ സ്വന്തം വഴി, വിധി. 


മിന്നേറുകളായതിൻ്റെ വിധി.

No comments: