ചോദ്യം: പോസ്റ്റിട്ട് നാറ്റുന്നതിന് പകരം കുട്ടികൾ നോമ്പ് നോക്കുന്നതിനെതിരെ ഒരു PIL case കോടതിയിൽ ഫയൽചെയ്യരുതോ...?
അതിന് കായ് ചെലവാകുമല്ലോ? അപ്പണിക്ക് മൂപ്പർ നിക്കൂല. മൂപ്പറെ ഒരു കാര്യം..!!
മറുപടി:
ശരിയാണ്.
താങ്കളുടെ നിരീക്ഷണം ശരിയാണ്.
ദരിദ്രനാണ്.
കാരണം ഈയുള്ളവന് വിറ്റ് ജീവിക്കാൻ ഭാര്യയുടെ വകയിലോ മാതാപിതാക്കളുടെ വഴിയിൽ പൈതൃകമായോ സ്വത്തുക്കൾ കിട്ടിയിട്ടില്ല.
പോരാത്തതിന് ഒരു നിലക്കും സർക്കാർ ജോലിക്ക് അപേക്ഷിക്കുകയോ, ഇല്ലാത്ത ജോലി ഉണ്ടാക്കി, ഉണ്ടെന്ന് വരുത്തി വെറും രാഷ്ട്രീയ, മത, നിയമ പുരോഹിതന്മാരെ പോലെ സമ്പാദിക്കുകയോ ചെയ്തിട്ടില്ല.
വളരേ കുറച്ച് കാലം മാത്രം ജോലി ചെയ്ത് പെട്ടെന്ന് തന്നെ മതിയെന്ന് തീരുമാനിച്ച ആളുമാണ്.
സ്വരം നന്നയിരിക്കെ തന്നെ പാട്ട് നിർത്തിക്കൊണ്ട്.
ദരിദ്രനായി ജനിച്ച് ദരിദ്രനായി തന്നെ തലയുയർത്തി ജീവിക്കുന്നു. അഭിമാനത്തോടെ.
ആരിൽ നിന്നും പത്ത് പൈസ ഔദാര്യമായി ഇതുവരെ സ്വീകരിക്കാതെ, സ്വീകരിക്കാൻ തയ്യാറാവാതെ. അത്തരത്തിലുള്ള ജോലികൾക്ക് മുതിരാതെ.
വ്യക്തിപരമായി താങ്കളെയെന്നല്ല ആരെയും അധിക്ഷേപിക്കാൻ ഈയുള്ളവൻ ആളല്ല.
കാരണം വിഷയങ്ങൾ തന്നെ, വിഷയത്തിൽ തന്നെ ഏറെ പറയാനുണ്ട്. താങ്കളുടെ ഭാഷയിൽ തന്നെ പറഞാൽ സ്വയം തെരഞ്ഞെടുത്ത്, ഒഴിഞ്ഞ് വെറുതേ ഇരിക്കുന്ന ആൾക്ക് (സന്യാസിക്ക്) എല്ലാം വിഷയമാണ്. അതേസമയം ഒന്നും വിഷയമല്ല താനും.
ആരോടെങ്കിലും ഉള്ള വ്യക്തിപരമായ വിരോധം കൊണ്ട് ഏതെങ്കിലും വിശ്വാസത്തിന് അനുകൂലമോ എതിരോ ആവാനും ഉദ്ദേശമില്ല.
പിന്നെ ഒരുകാര്യം: മേൽപറഞ്ഞ വിഷയങ്ങളൊന്നും PILൽ വരുന്നതല്ല.
No comments:
Post a Comment