Monday, April 10, 2023

ദീൻ എന്നതിനും തദയ്യുൻ എന്നതിനും മതം എന്നർത്ഥമില്ല.

നല്ല പറച്ചിൽ.


ഇപ്പൊൾ, ഈ സാഹചര്യത്തിൽ യഥാർഥത്തിൽ പറയേണ്ട കാര്യം.


പക്ഷേ ഒരേയൊരു ഉണർത്തുവാക്ക്.


മതം എന്ന വാക്ക് മാത്രം മാറ്റിയാൽ തർജമ ശരിയാണ്. 


ദീൻ എന്നതിനും തദയ്യുൻ എന്നതിനും മതം എന്ന അർത്ഥമില്ല. 


വഴക്കം, വഴങ്ങിപ്പിക്കുക, കീഴ്‌പ്പെടുക എന്നൊക്കെ മാത്രമാണ് അർത്ഥം. 


ഇവിടെ മതം എന്നത് അഭിപ്രായം എന്ന് മാത്രം അർത്ഥമുള്ള ഒരു കാര്യം മാത്രം. 


ഒപ്പം മതം എന്നത് മഹാഭൂരിപക്ഷത്തിനും ജന്മം കൊണ്ട് മാത്രം പൈതൃകമായി കിട്ടുന്നത്. അന്വേഷണവും അറിവും ഇല്ലാതെ 


പൈതൃകമായി കിട്ടുന്ന, അത് തന്നെ ഒരു തരം തെളിച്ചവും വെളിച്ചവും ഇല്ലാതെ  തുടരുന്നതിൻ്റെ പേര് മതം.  


സാമുദായികവും സാമൂഹ്യവുമായി തിരിച്ചറിയുന്ന വെറുമൊരു ചരട് മാത്രമാണ് ഇവിടെ മതം. 


പക്ഷേ, ദീൻ അതല്ല എന്ന് അറബി ഭാഷ നന്നയറിയുന്ന താങ്കൾക്ക് എളുപ്പ. മനസിലാവും, മനസ്സിലാവണം.


അതുകൊണ്ടാണ് "സൈത്ത്വറത്തു അലന്നഫ്സ്" എന്ന് തന്നെ പറയേണ്ടി വന്നത്.

*****

എന്താണ് ദീൻ?


എന്തിനാണ് മതം എന്ന് ദീനിന് അർത്ഥം നൽകുന്നത്?


ദീനിന് ഏത് വിധത്തിലാണ് മതം എന്ന് അർത്ഥം വരുന്നത്, നൽകുന്നത്?


ദീൻ വഴക്കമാണ്, സമർപ്പണമാണ്. 


"ദാന, യദീനു, ദീൻ". ഇങ്ങനെയാണ് ദീൻ എന്ന വാക്കിൻ്റെ രൂപീകരണം, വളർന്ന് വരൽ.


ഇസ്ലാം എന്നതിൻ്റെയും ഏക അർത്ഥം സർപ്പണം എന്ന് മാത്രമാണ്. 


"അസ്‌ലമ, യുസ്ലിമു, ഇസ്‌ലാം" ഇങ്ങനെയാണ് ഇസ്‌ലാം എന്ന വാക്കിൻ്റെ വളർന്ന് വരൽ. 


പ്രാപഞ്ചിക ജ്ഞാനത്തിനും പ്രാപഞ്ചിക വ്യവസ്ഥിതിക്കും കീഴ്പെട്ടു കൊണ്ടുള്ള പൊരുത്തം നൽകുന്ന  സമാധാനമെന്നും ഇസ്ലാമിന് വേണമെങ്കിൽ ആ വഴിയിൽ അർത്ഥം നൽകാം. 


സ്വമേധയാ രണ്ടല്ലാതെ ഒന്നായിത്തീരും വിധം സമർപ്പണം നടത്തി, അത് കാരണം സംഘർഷവും വൈരുധ്യങ്ങളും ഒഴിവാക്കുന്ന സമർപ്പണം, വഴക്കം, വണക്കം. 


സമർപ്പണവും വഴക്കവും വണക്കവും മൂലം ഉണ്ടാകുന്ന പൊരുത്തവും ആ പൊരുത്തം നൽകുന്ന സമാധാനവും ഇസ്‌ലാം. 


ദീൻ എന്നാലും ഇസ്ലാം എന്നാലും പ്രാപഞ്ചികതക്കും പ്രാപഞ്ചികജ്ഞാനത്തിനും ഉള്ള, ആർക്കും യഥാർഥത്തിൽ തെരഞ്ഞെടുപ്പ് പോലും ഇല്ലാത്ത, ആർക്കും ഒരു തെരഞ്ഞെടുപ്പും സാധിക്കാത്ത വിധമുള്ള വഴക്കം, സമർപ്പണം. 


സകലതും അടങ്ങുന്ന മുഴുത്വത്തിനുഉള്ള സവ്വതിൻ്റെയും സമർപ്പണം. 


എല്ലാം  മുഴുത്വമായി തീരുന്ന സമർപ്പണം. 


ആർക്കും മനസിലാവാത്ത മുഴുത്വത്തിൻ്റെ നിയമങ്ങൾക്കും സ്വാഭാവികതക്കും കീഴടങ്ങുന്ന സമർപ്പണം. 


അതാണ്, ആ വഴക്കമാണ്, വണക്കമാണ് ദീൻ, അഥവാ ഇസ്ലാം. 


"ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ" എന്ന് പറയുമ്പോൾ അർത്ഥമാകുന്നത് അതാണ്. 


"നാമെല്ലാം പ്രാപഞ്ചിക നിയമമായ, വ്യവസ്ഥയായ ദൈവത്തിൽ നിന്ന്. നാമെല്ലാം പ്രാപഞ്ചിക നിയമമായ, വ്യവസ്ഥയായ ദൈവത്തിലേക്ക് തന്നെ" എന്നർത്ഥം. 


"മാഷാ അല്ലാഹു കാൻ വമാലം യശാ ലം യക്കുൻ" എന്ന് പറയുമ്പോഴും അർത്ഥമാകുന്നത് അതാണ്. 


"പ്രാപഞ്ചിക നിയമമായ, വ്യവസ്ഥയായ  ദൈവം ഉദ്ദേശിച്ചത് മാത്രം സംഭവിച്ചു, ഉണ്ടായി. പ്രാപഞ്ചിക നിയമമായ, വ്യവസ്ഥയായ ദൈവം ഉദ്ദേശിക്കാത്തത് ഉണ്ടായില്ല, സംഭവിച്ചില്ല" എന്നർത്ഥം.


അതുകൊണ്ട് തന്നെ ദീൻ എന്നാൽ സ്വയം കീഴടങ്ങൽ ആണ്. 


പ്രാപഞ്ചികതയുടെ സ്വാഭാവികതക്ക് കീഴടങ്ങൽ. അതുമായി പൊരുത്തത്തിലാവൽ. 


പ്രാപഞ്ചികതയുടെയും തൻ്റെയും താളവും ലയവും ഒന്നാവൽ. അതാണ്, അതാവണം ദീൻ, അഥവാ ഇസ്‌ലാം.


*****


മതം എന്ന വാക്ക് മാറ്റണം ദീനിൻ്റെ തർജമ ശരിയാവാൻ. 


ദീൻ എന്നതിനും തദയ്യുൻ എന്നതിനും മതം എന്ന അർത്ഥമില്ല. 


വഴക്കം, വഴങ്ങിപ്പിക്കുക, കീഴ്‌പ്പെടുക എന്നൊക്കെ മാത്രമാണ് അർത്ഥം. 


മതം എന്നത് അഭിപ്രായം എന്ന് മാത്രം അർത്ഥമുള്ള ഒരുകാര്യം മാത്രം. 


ഒപ്പം മതം എന്നത് മഹാഭൂരിപക്ഷത്തിനും ജന്മം കൊണ്ട് മാത്രം പൈതൃകമായി കിട്ടുന്നത്. അന്വേഷണവും അറിവും ഇല്ലാതെ. വഴക്കവും വണക്കവും ആവശ്യമില്ലാതെ.


പൈതൃകമായി കിട്ടുന്ന, അത് തന്നെ ഒരുതരം തെളിച്ചവും വെളിച്ചവും ബോധ്യതയും ഇല്ലാതെ  തുടരുന്നതിൻ്റെ പേര് മതം.  


സാമുദായികവും സാമൂഹ്യവുമായി തിരിച്ചറിയുന്ന വെറുമൊരു ചരട് മാത്രമാണ് മതം. 


പക്ഷേ ദീൻ അതല്ല. 


ദീൻ എന്നാൽ താൻ തന്നെയും ഇല്ലാതാവുന്ന വഴക്കവും സമർപ്പണവും ആണ്. 


പ്രാപഞ്ചികവ്യവസ്ഥയും പ്രാപഞ്ചികജ്ഞാനവുമായി വണങ്ങി, വഴങ്ങി ഒട്ടിച്ചേർന്ന് ഒന്നാവലാണ് ദീൻ.


അതുകൊണ്ടാണ് ദീൻ എന്നാൽ "സൈത്ത്വറത്തു അലന്നഫ്സ്" എന്ന് തന്നെ പറയേണ്ടി വരുന്നത്. 


ദീൻ എന്നാൽ സ്വന്തത്തിൻ മേലുള്ള അധികാരം നിയന്ത്രണം. അല്ലാതെ ദീൻ എന്നാൽ മറ്റുള്ളവരുടെ മേലുള്ള അധികാരവും നിയന്ത്രണവും അല്ല.


എന്തിന് വേണ്ടിയുള്ള സ്വന്തത്തിൻ മേലുള്ള അധികാരം, നിയന്ത്രണം? 


പ്രാപഞ്ചിക ജ്ഞാനത്തിനും വ്യവസ്ഥിതിക്കും അനുഗുണമായി വരും വിധമുള്ള, അതുമായി ഓട്ടിച്ചേർന്ന് വഴങ്ങി വണങ്ങി പോകും വിധമുള്ള  സമർപ്പണത്തിനും വഴക്കത്തിനും വണക്കത്തിനും വേണ്ട സ്വന്തത്തിൻമേലുള്ള അധികാരം, നിയന്ത്രണം. 


അങ്ങനെയുള്ള വഴക്കവും സമർപ്പണവും വണക്കവും നൽകുന്ന  പൊരുത്തത്തിന് വേണ്ടിയുള്ള വഴക്കം, സമർപ്പണം. 


ആചാര അനുഷ്ടാനങ്ങൾക്കപ്പുറത്തെ വഴക്കം, സമർപ്പണം.

No comments: