Monday, April 17, 2023

വിചാരങ്ങളും ഇഷ്ടങ്ങളും എത്ര അമൂർത്തം, അവ്യക്തം

നമ്മുടെ മാനത്തിന് മുകളിലുള്ള 

ഏതെങ്കിലും മാനത്തിൽ നിന്ന് 

നോക്കുമ്പോൾ 

നമ്മുടെ മാനത്തിൽ നിന്നും 

നമുക്ക് അമൂർത്തവും അവ്യക്തവും 

എന്ന് തോന്നുന്ന 

ഈ വിചാരങ്ങൾക്കും 

ഇഷ്ടങ്ങൾക്കും തോന്നലുകൾക്കും 

നമ്മൾ നമ്മുടെ മാനത്തിൽ നിന്ന് 

കല്ലും മരവും കാണുന്നത് പോലുള്ള 

വ്യക്തതയും മൂർത്തതയും 

ഉണ്ടാവുമോ, ആവോ?


******

എത്ര 

അമൂർത്തവും അവ്യക്തവുമാണ് 

വിചാരങ്ങളും ഇഷ്ടങ്ങളും!!!!


നമ്മളെ കുറിച്ച മറ്റുള്ളവരിലുള്ള 

വിചാരങ്ങളും ഇഷ്ടങ്ങളും...!!!


നമ്മെ കുറിച്ച 

നമ്മുടേത് തന്നെയും...!!!


മറ്റുള്ളവരെ കുറിച്ച് 

നമ്മളിലുള്ളതും....!!!


അത്രക്ക് 

അമൂർത്തവും അവ്യക്തവുമായ 

മറ്റുള്ളവരിലുള്ള, 

മറ്റുള്ളവരിലുണ്ടാവേണ്ട 

വിചാരങ്ങൾക്കും ഇഷ്ടങ്ങൾക്കും  

ഒക്കെ വേണ്ടിയാണല്ലോ 

മനുഷ്യൻ വൃഥാ ഓടിനടക്കുന്നത്!!!!


വല്ലാത്തൊരു ദുരന്തം!!!!

*****

എല്ലാം തെറ്റാണ്. 

ഒന്ന് മാത്രം, 

അല്ലെങ്കിൽ ചിലത് മാത്രം 

തെറ്റല്ല. 


അതുകൊണ്ട് തന്നെ, 

എല്ലാം ശരിയാണ്. 

ഒന്ന് മാത്രം, 

അല്ലെങ്കിൽ ചിലത് മാത്രം 

ശരിയല്ല. 


ആത്യന്തികതയെ കുറിച്ച 

ആപേക്ഷികതയിൽ നിന്നുളള 

തോന്നലിനെയും പറച്ചിലിനെയും 

കുറിച്ചാണ് പറയുന്നത്.

No comments: