Thursday, April 13, 2023

മുസ്ലിങ്ങൾക്കില്ലാത്ത ബേജാറ് നിങ്ങൾക്കെന്തിനാ നിരീശ്വരവാദികളേ?

ചോദ്യം: ഞാൻ എട്ടാം വയസ്സിൽ നോമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ട്.  ഇപ്പോഴും ഒരു ബുദ്ധിമുട്ടുമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു.  ഞങ്ങൾ  മുസ്ലിങ്ങൾക്കില്ലാത്ത ബേജാറ്  നിങ്ങൾക്ക് എന്തിനാ  നിരീശ്വരവാദികളേ? ചോദിച്ചത് Zakariya Vadakara

ഉത്തരം : മക്കാമുശരിക്കുകൾക്കില്ലാത്ത ബേജാർ മുഹമ്മദ് നബിക്ക് ഉണ്ടായത് പോലെ തന്നെ. 

ജൂതാൻമാർക്ക് ഇല്ലാതിരുന്ന ബേജാറ് യേശുവിനുണ്ടായത് പോലെ.

മുതലാളിത്ത ലോകത്തിന് ഇല്ലാതിരുന്ന ബേജാറ് മാർക്സിനുണ്ടായത് പോലെ.

ബ്രിട്ടീഷുകാർക്ക് ഇല്ലാതിരുന്ന ബേജാറ് സ്വാതന്ത്ര്യസമര സേനാനികൾക്ക് ഉണ്ടായിരുന്നത് പോലെ

തെറ്റായ ഭരണകർത്താക്കൾക്കില്ലാത്ത ബേജാറ് പ്രചകളിൽ പലർക്കും ഉണ്ടാവുന്നത് പോലെ.

മക്കാ മു്രിക്കുകളും ജൂതന്മാരും മുതലാളിത്ത ലോകവും ബ്രിട്ടീഷുകാരും ഹിറ്റ്ലറും ഒക്കെ ചോദിച്ചു. ഇതേ ചോദ്യം. 

ഞങ്ങൾക്കില്ലാത്ത ബേജാറെന്താ മുഹമ്മദേ യേശുവേ മാർക്സേ ജനങ്ങളെ നിങ്ങൾക്കെന്ന്?

അജ്ഞതയിലും അടിമത്തത്തിലും പെട്ടവർക്ക് അവരുടെ അജ്ഞതയും അടിമത്തവും അതുണ്ടാക്കുന്ന അപകടങ്ങളും ഒരാഘോഷമല്ലേ? 

പ്രത്യേകിച്ചും ആ അജ്ഞതയും അടിമത്തവും  സ്വർഗ്ഗ നരകം വെച്ച വിശ്വാസം തന്നെയാവുമ്പോൾ.

വിശ്വാസികൾക്ക് അവർ എന്തബദ്ധം ചെയ്യുമ്പോഴും ബേജാറുണ്ടാവില്ല. 

കാരണം അവർ സ്വർഗ്ഗത്തിന് വേണ്ടി ചെയ്യുന്നതും അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതുമല്ലേ?

അവരതിൽ കുടുങ്ങിപ്പോയവരല്ലേ? 

പുറത്ത് നിന്ന് നോക്കുന്ന മറ്റുള്ളവർക്കാണ് ബേജാർ കൂടുതൽ ഉണ്ടാവുക. അപകടം കാണുന്നവർക്ക്.

വിശ്വാസികൾക്ക് അവിശ്വാസികളുടെ കാര്യത്തിലും ബേജാറുണ്ടല്ലോ? 

അതുകൊണ്ടല്ലേ da'wa (മത പ്രബോധനം) നടത്തി വിശ്വാസികൾ മതത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത്? 

അങ്ങനെ മതത്തിലേക്ക് ക്ഷണിക്കുന്നത് (da'wa) ഏറ്റവും വലിയ പുണ്യമെന്നാക്കിയതും അതുകൊണ്ടല്ലേ?

അറിയില്ലേ, ആരെയെങ്കിലും മതം മാറ്റുന്നവനാണ് സ്വർഗ്ഗത്തിൽ ഏറ്റവും വലിയ പ്രതിഫലം. ഹുംറുന്നുഅം. 

താങ്കളുടെ തൊട്ടുമുമ്പുള്ള ഒരു പോസ്റ്റ് പോലും ഒരു യൂറോപ്യൻ സ്ത്രീ ഇസ്‌ലാം മതം സ്വീകരിച്ച കാര്യമാണല്ലോ?

നമ്മൾ നമ്മൾക്ക് വേണ്ടി മറ്റുളളതെല്ലാം തെറ്റെന്ന് (ഖുതുബകളിലൂടെയും മതക്ലാസ്കളിലൂടെയും  പ്രസംഗങ്ങളിലൂടെയും) പറഞ്ഞ് കൈകാര്യം ചെയ്യുന്നത് പോലെ മറ്റുള്ളവർ നമ്മളെയും കൈകാര്യം ചെയ്യട്ടെ ...

ലോകത്ത് അങ്ങനെ തന്നെയല്ലേ, ചോദ്യം ചെയ്തും ഉത്തരം കണ്ടെത്തിയും, thesis, antithesis, synthesis എന്ന നിലക്ക് മാറ്റങ്ങളും പുരോഗതികളും ഉണ്ടായത്?

പിന്നെ, നിങൾ പറയുന്നതിൽ, അതല്ലെങ്കിൽ നിങൾ പറയുന്നത് പോലുള്ള ഒരു ഇസ്ലാമിൽ, ആ ഇസ്‌ലാം അവതരിപ്പിക്കുന്നത് പോലുളള ഭീഷണിപ്പെടുത്തി ആവശ്യപ്പെടുന്ന വ്യക്തിനിഷ്ഠ ദൈവത്തിൽ  വിശ്വസിക്കാത്തവർ മുഴുവൻ നിർബന്ധമായും നിരീശ്വരവാദികളാണെന്ന നിങ്ങളുടെ സാമാന്യവൽക്കരണം. 

അത് മറുപടി അർഹിക്കുന്നില്ല എന്നത് താങ്കൾക്ക് തന്നെ വിവരമുള്ള കാര്യമായിരിക്കുമല്ലോ? 

No comments: