ഉന്നതങ്ങളിലുള്ളവർ
അറിയുന്നു.
അവർക്കറിയുന്ന
ഒന്നുമില്ലെന്ന്,
ഒരർത്ഥവുമില്ലെന്ന്.
ചുരുങ്ങിയത്,
ഉന്നതങ്ങളിലാരും
അറിയുന്നില്ല, കണ്ടെത്തുന്നില്ല
ഒന്നും ഒരർത്ഥവും.
ഉന്നതങ്ങളിൽ മാത്രമല്ല,
സാധാരണക്കാരിലും
പലർക്കും പലപ്പോഴും
ബോധ്യപ്പെടുന്നുണ്ട്
അവർക്ക് ബോധ്യപ്പെട്ട
ഒന്നുമില്ലെന്ന്,
ഒരർത്ഥവുമില്ലെന്ന്.
പക്ഷേ,
ആരുമത് വിളിച്ചുപറയില്ല.
വളരേ ചിലർ മാത്രമത്
വിളിച്ചുപറയും.
അധികാരവും സ്ഥാനവും
സമ്പത്തും ആഗ്രഹിക്കാത്തവർ.
നഷ്ടപ്പെടാൻ തയ്യാറുള്ളവർ.
വളരേ കുറച്ച് ഭ്രാന്തന്മാർ മാത്രം
അത് വിളിച്ചുപറയും.
******
ഒട്ടുമിക്ക
രാഷ്ട്രീയ നേതാക്കൾക്കും
മതപുരോഹിതന്മാർക്കും
ഉള്ളിൻ്റെയുള്ളിൽ അറിയാം.
ഒന്നുമില്ലെന്ന്,
ഒരർത്ഥവുമില്ലെന്ന്.
പക്ഷേ അവരാരും
അത് വിളിച്ചുപറയില്ല.
കാരണം, അവർക്കറിയാം,
വിളിച്ചുപറഞ്ഞാൽ
കിട്ടികൊണ്ടിരിക്കുന്ന
അംഗീകാരവും സ്ഥാനവും
അധികാരവും സമ്പത്തും
നഷ്ടമാകുമെന്ന്.
കാരണം, അവർക്കറിയാം,
അംഗീകാരവും സ്ഥാനവും
അധികാരവും സമ്പത്തും
നിലനിർത്താൻ നല്ലത്
വിളിച്ചുപറയാതിരിക്കുന്നതെന്ന്.
No comments:
Post a Comment