പാമ്പ് പാമ്പിനെ തിന്നുമോ?
തിന്നും.
രാജവേമ്പാല മൂർഖനെ തിന്നാണ് ജീവിക്കുക എന്ന് ഒരു സുഹ്രുത്ത് പറഞ്ഞറിഞ്ഞു.
മൂര്‍ഖനെ എന്നല്ല; അവ പരസ്പരം തന്നെയും തിന്നുന്നു.
ഉള്ളതെങ്കില്‍, അതൊരു വല്ലാത്ത പുതിയ അറിവ്.
ഈ അറിവും അടുത്തായിരിക്കെ ഈയുള്ളവന് ദൂരെയായിരുന്നു.
അറിയാത്തതെല്ലാം ദൂരെ തന്നെ.
അറിവില്ലായ്മയാണ് ദൂരം.
അത് ദൈവത്തിലേക്കായാലും സത്യത്തിലേക്കായാലും നിന്നിലേക്ക് തന്നെ ആയാലും.
ഇതുവരെ അറിയാത്ത വിവരം....
ചെറുതാണെങ്കിലും വലുത്.
വലുതാണെങ്കിലും ചെറുത്.
ചെറുതാണെങ്കിലും വലുത്.
വലുതാണെങ്കിലും ചെറുത്.
ചെറുപ്പവും വലിപ്പവും സന്ദര്‍ഭവും സാഹചര്യവും നിശ്ചയിക്കുന്നത്.
രോഗമുണ്ടാക്കാൻ ചെറിയ അണുവും വലുത്.
രോഗമുണ്ടാക്കാൻ ചെറിയ അണുവും വലുത്.
മൂര്‍ഖനും രാജവെമ്പാലയും.
രണ്ട് പാമ്പുകളും ഉഗ്രവിഷജീവികൾ.
എന്നിട്ടും ഒന്ന് മറ്റൊന്നിന് ഇര.
പരസ്പരം തന്നെയും ഏല്‍പ്പിക്കുന്നത് വിഷം.
തിന്നാല്‍ വിഷമാവുന്നുമില്ല.
രണ്ട് പാമ്പുകളും ഉഗ്രവിഷജീവികൾ.
എന്നിട്ടും ഒന്ന് മറ്റൊന്നിന് ഇര.
പരസ്പരം തന്നെയും ഏല്‍പ്പിക്കുന്നത് വിഷം.
തിന്നാല്‍ വിഷമാവുന്നുമില്ല.
ചില ഗുരുക്കന്മാരുടെ രീതി പോലെ.
എങ്ങിനെ വേണമെങ്കിലും ആവും.
വേണമെങ്കിൽ പരസ്പരം വിഷം കുത്തും, വിഴുങ്ങും.
എങ്ങിനെ വേണമെങ്കിലും ആവും.
വേണമെങ്കിൽ പരസ്പരം വിഷം കുത്തും, വിഴുങ്ങും.
പിന്നെയും ചില ഗുരുക്കന്മാരെ പോലെ.
അവർ ശിഷ്യന്മാരില്‍ സ്വന്തം വിഷം കുത്തി എന്നും ശിഷ്യന്‍മാര്‍ തന്നെയാക്കി നിര്‍ത്തും.
ശിഷ്യന്മാരെ അവർ പലപ്പോഴും വിഴുങ്ങിക്കളയും. രാജവെമ്പാല ചെയ്യുന്നത് പോലെ തന്നെ.
ഒളിച്ചു വെച്ച വിഷം തന്നെയായ സ്വന്തം അഹങ്കാരം സ്ഥാപിച്ചെടുക്കാന്‍ ശിഷ്യന്മാരുടെ മുഴുവന്‍ അഹങ്കാരം അവർ നശിപ്പിക്കും .
ശിഷ്യന്മാരെ അവർ പലപ്പോഴും വിഴുങ്ങിക്കളയും. രാജവെമ്പാല ചെയ്യുന്നത് പോലെ തന്നെ.
ഒളിച്ചു വെച്ച വിഷം തന്നെയായ സ്വന്തം അഹങ്കാരം സ്ഥാപിച്ചെടുക്കാന്‍ ശിഷ്യന്മാരുടെ മുഴുവന്‍ അഹങ്കാരം അവർ നശിപ്പിക്കും .
ശിഷ്യനിലെ ശിഷ്യനെയും ഗുരുസാധ്യതയേയും എന്നെന്നേക്കും നശിപ്പിച്ച് വെറും വിശ്വാസി മാത്രമാക്കും.
ചിലതരം ചിലന്തികളെ പോലെ.
രതിമൂര്‍ച്ചക്കിടയില്‍ സ്വന്തം ഇണയെ തിന്ന് തീര്‍ക്കുക.
ജീവിതം അങ്ങനെയുമാണ്.
ദൈവവും പദാര്‍ത്ഥവും ഊര്‍ജവും ബോധവും ആത്മാവും എല്ലാം അങ്ങനെ തന്നെ.
ദൈവവും പദാര്‍ത്ഥവും ഊര്‍ജവും ബോധവും ആത്മാവും എല്ലാം അങ്ങനെ തന്നെ.
നന്മയും തിന്മയും ഒന്ന് തന്നെയായി.
ഒന്ന് എല്ലാമാവുന്നു.
ആ ഒന്ന് എല്ലാറ്റിനേയും തപ്പുന്നു, വിഴുങ്ങുന്നു.
എല്ലാം ആ ഒന്ന് തന്നെയാവുന്നു.
ആ ഒന്ന് എല്ലാറ്റിനേയും തപ്പുന്നു, വിഴുങ്ങുന്നു.
എല്ലാം ആ ഒന്ന് തന്നെയാവുന്നു.
ആത്യന്തികമായ അര്‍ത്ഥത്തില്‍, ഇരയും വേട്ടക്കാരനും ഒന്നാകുന്നു.
നേരിട്ടായാലും അല്ലേലും.
നിന്റെ ബോധ്യത്തില്‍ വന്നാലും ഇല്ലേലും
No comments:
Post a Comment