മതം മനുഷ്യനെ മയക്കുന്ന ലഹരിയാണ് (കറുപ്പാണ്) എന്ന് മാർക്സ് പറഞ്ഞത് എത്രവലിയ ശരി.
ഇന്നത്തെ ഇന്ത്യയേക്കാൾ വലിയ തെളിവ് ആ പറഞ്ഞതിന് വേണ്ടതുണ്ടോ?
*******
മാർക്സ് പറഞ്ഞത് മധ്യകാല യൂറോപ്പിനെ കണ്ടാണ്.
ഏറെക്കുറേ മധ്യകാല യൂറോപ്പിൻ്റെ അവസ്ഥയിലേക്ക് ഇന്ത്യ വളർന്നുവരികയാണ്.
യൂറോപ്പിൻ്റെ മധ്യകാല അവസ്ഥയിലേക്ക് എത്താൻ പോലും ഇന്ത്യക്ക് ഏറെ ദൂരം താണ്ടാനുണ്ട്.
കേരളമൊഴികെ.
ഏറിയാൽ ദക്ഷിണേന്ത്യയും.
*******
വിഷം ഉള്ളിൽ ചെന്നവൻ അറിയുന്നില്ല തൻ്റെയുള്ളിൽ വിഷം നിറഞ്ഞ വിവരം.
അതാണ് വർഗീയതയും തീവ്രതയും അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും.
സ്വയം ചവച്ചരക്കാനും ചവച്ചരച്ച് വിഴുങ്ങാനും അറിയാത്തവൻ്റെ വായയിൽ ഭക്ഷണം വെച്ചുകൊടുത്തിട്ട് എന്തുകാര്യം?
No comments:
Post a Comment