താങ്കളൊരു മാനസിക രോഗിയാണ്... കുതിരവട്ടത്തേയ്ക്കുള്ള വണ്ടി പിടിക്കുക.... പക്ഷേ, പേയ്ക്കുള്ള ചികിത്സ..
ഇതൊരു നല്ലൊരു fb സുഹൃത്ത് നൽകിയ നിർദേശം.
മേൽ നിർദേശത്തിന് കാരണമായ പോസ്റ്റിൻ്റെ ലിങ്ക്: https://m.facebook.com/story.php?story_fbid=pfbid0sc4X2camYRUKWz1UozTon6XaHhcgBsN1wW2zXawzDyucxxmDu1ZWU3WAPpoHosBKl&id=100000535269052&mibextid=Nif5oz.)
മറുപടി: ഹാവൂ...
വളരെയധികം നന്ദി.
അതിലേറെ സന്തോഷം.
ഇങ്ങനെയൊക്കെ ഈയുള്ളവൻ എഴുതിയത് കൊണ്ട് ഇങ്ങനെയൊക്കെയുള്ള ഒരുപകാരം കിട്ടിയല്ലോ?
താങ്കളെപ്പോലുള്ള ഒരാളുടെ വലിയൊരു കണ്ടെത്തലും ഉപദേശ നിർദേശവും കിട്ടിയല്ലോ?
ഈയുള്ളവൻ്റെ ജീവിതവും അതിലെ സകല ശ്രമങ്ങളും സഫലമായി.
താങ്കൾ ഇക്കാര്യം തക്കസമയത്ത് തന്നെ അറിയിച്ചു തന്നതിൽ എങ്ങിനെ താങ്കളെ പ്രകീർത്തിക്കണമെന്ന് മാത്രം മനസ്സിലാവുന്നില്ല.
താങ്കൾ വലിയൊരു സഹായം തന്നെയാണ് ചെയ്തത്.
താങ്കൾക്ക് കാര്യങ്ങൾ ഇത്രവേഗം, ഇത്ര കൃത്യമായി മനസ്സിലാവുന്നത് കൊണ്ട് ഇവിടെയുള്ളവന് അതൊരു വലിയ വഴികാട്ടലായി.
അല്ലെങ്കിൽ ഇനിയും എത്ര നീണ്ടുപോകുമായിരുന്നു!!??
താങ്കളെ പോലുള്ളവർ ഒരു കുറേ പേർക്ക് ഇങ്ങനെ സഹായമാവും.
ഫേസ്ബുക്ക് ചെയ്യുന്ന വലിയ പുണ്യങ്ങളിൽ ഒന്ന് മാത്രം താങ്കളും താങ്കൾ നൽകിയ നിർദേശവും.
ഇനി നേരെ വിവരം പറഞ്ഞ് കുതിരവട്ടത്തേക്ക് പോയാൽ മാത്രം മതിയല്ലോ, അല്ലേ?
അതും കൃത്യമായും പേയ്ക്കുള്ള ചികിത്സ എന്നും പറയാമല്ലോ, അല്ലേ?
എന്തെങ്കിലും ചോദിച്ചാൽ താങ്കൾ റഫർ ചെയ്തതാണ് എന്നും പറയാം, അല്ലേ?
No comments:
Post a Comment