ഭാരതീയതയും ഹൈന്ദവതയും സനാതനമാണ്, അപാരമാണ്, അമൂല്യമാണ്. ഏത് നിലക്കും സംരക്ഷിക്കണം, സംരക്ഷിക്കപ്പെടണം.
ഭാരതീയതയിലെയും ഹൈന്ദവതയിലെയും പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും മറ്റിതര ഗ്രന്ഥങ്ങളും എത്രയും ആഴവും പരപ്പും ഉള്ളവയാണ്. കിടയറ്റവയാണ്. ഏത് നിലക്കും സംരക്ഷിക്കണം, സംരക്ഷിക്കപ്പെടണം, പ്രചരിപ്പിക്കപ്പെടണം.
പക്ഷേ ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കാൻ കളവ് തന്നെ വേണം, കളവ് തന്നെ പറയണം, കളവ് ഉണ്ടാക്കുകയും പറയുകയും മാത്രമേ വഴിയുള്ളൂ എന്ന് വരരുത്.
ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കാൻ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുകയും, വെറുപ്പും വിദ്വേഷവും വിതരണം ചെയുകയും മാത്രമേ വഴിയുള്ളൂ എന്ന് വരരുത്.
ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കാൻ ജനങ്ങളെ വകതിരിച്ച് വിഭജിച്ച് തമ്മിലടിപ്പിച്ച് തന്നെ വേണം എന്നും വരരുത്.
ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം ചിലരുടെ പെരുംകളവും ദുർഭരണംവും നെറികേടും സഹിക്കണം എന്ന് വരരുത്.
ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കുന്നതിന് വേണ്ടി, സ്വന്തം നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം പെരുംകളവ് മാത്രം പറയുന്നവരെ ചെല്ലും ചിലവും ആർഭാടവും കൊടുത്ത് സംരക്ഷിക്കണം എന്നും വരരുത്.
ഇതിങ്ങനെ പറയുക ഇക്കാലത്തെ ധർമ്മം.
No comments:
Post a Comment