പ്രത്യക്ഷമായത് (ളാഹിര്‍) ദൈവം.
പരോക്ഷമായതും (ബാത്വിന്‍) ദൈവം.
എന്നുവെച്ചാല്‍ എല്ലാം ദൈവം.
ദൈവമല്ലാത്തത് ഇല്ല.
പിന്നെങ്ങിനെ രണ്ട്?
പിന്നെങ്ങിനെ ഈ ഞാന്‍?
******
പ്രത്യക്ഷമായത് മുഴുവൻ ദൈവം എന്നുവെച്ചാൽ കാണപ്പെടുന്നത് മുഴുവൻ ദൈവം എന്നർത്ഥം.
പരോക്ഷവും അങ്ങനെ തന്നെയാകയാൽ രണ്ടില്ല എന്നർത്ഥം.
രണ്ടില്ലാത്ത ഒന്നിനെ നിങൾ എന്ത് പേരിട്ട് വിളിച്ചാലും ഒന്ന്.
പദാർത്ഥം എന്ന് വിളിച്ചാലും ആത്മാവ് എന്ന് വിളിച്ചാലും ഒന്ന് എന്നർത്ഥം.
ഓരോരുത്തനും അവന് തോന്നുന്നതും ബോധ്യപ്പെടുന്നതും പോലെ വിളിക്കുക. ദൈവം അല്ലെങ്കിൽ പ്രാപഞ്ചികത, അഥവാ ആത്മാവ് അല്ലെങ്കിൽ പദാർത്ഥം ഓരോരുത്തനും തോന്നുന്നത് പോലെ മാത്രം.
അത്ര തന്നെ.
വിശ്വാസവും നിഷേധവും ഒന്ന്. വിശ്വാസം തന്നെ നിഷേധവും നിഷേധം തന്നെ വിശ്വാസവും എന്നർത്ഥം.
വിശ്വസിക്കാതെ നിഷേധിക്കാനും നിഷേധിക്കാൻ തെ വിശ്വസിക്കാനും സാധിക്കില്ല എന്നർത്ഥം.
*****
ചോദ്യം: ഈ വേദാന്തം പ്രസംഗത്തിന് കൊള്ളാം. പ്രയോഗത്തിൽ ഒരു ഗുണവും ചെയ്യില്ല .
എല്ലാം ദൈവമാണ് , എല്ലാം ഒന്നാണ് എന്നൊക്കെ പറയാനും കേൾക്കാനും സുഖമുണ്ട്. എന്റെ വിശപ്പും വേദനയും സങ്കടങ്ങളും എല്ലാം എന്റേത് മാത്രമാണ്. അതിനുള്ള പരിഹാരവും എനിക്കേ സാധ്യമാകൂ. ഒരു ദൈവവും സഹായിക്കാൻ വരില്ല .
ഉത്തരം: എല്ലാം അങ്ങനെ തന്നെ.
ഏറെക്കുറെ എല്ലാം പ്രസംഗത്തിന് കൊള്ളാം എന്ന് തോന്നും.
നാം പറയുന്ന ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും വരെ.
ജീവിക്കണമെങ്കിൽ ജീവിക്കുക തന്നെ വേണം. ജീവിക്കാൻ വേണ്ടത് ചെയ്യുക തന്നെ വേണം.
പശുവിനെ കറക്കണമെങ്കിൽ പശുവിനെ കറക്കുക തന്നെ വേണം. പാൽ കുടിക്കണമെങ്കിൽ പാൽ കുടിക്കുക തന്നെ വേണം.
ഇത് പറഞാൽ മാത്രമല്ല എന്ത് പറഞ്ഞാലും ജീവിക്കാൻ സാധിക്കില്ല.
ദാസ് കാപിറ്റൽ കൊണ്ടും കവിത കൊണ്ടും ചിത്രം കൊണ്ടും ദർശനങ്ങൾ കൊണ്ടും ജീവിക്കാൻ സാധിക്കില്ല.
അതുകൊണ്ടൊന്നും പല്ല് വേദന മാറില്ല.
ജീവിക്കാൻ വേണ്ടി ജീവിക്കാനുള്ളത് ചെയ്യുക തന്നെ വേണം.
ആപേക്ഷികമായി തോന്നുന്ന എല്ലാം ചെയ്തും ചിന്തിച്ചും തന്നെ വേണം ജീവിക്കാൻ.
നമ്മുടെ മാനം നിശ്ചയിച്ച മാനദണ്ഡം ഉപയോഗിച്ച് ചെയ്ത് തന്നെ ജീവിക്കണം.
മാനം നിശ്ചയിച്ച പരിമിതികളും തടവറ നൽകുന്ന ഭിത്തികളുണ്ടാക്കുന്ന തോന്നലുകളും അവിടെ യഥാർത്ഥമായത് തന്നെ
എൻ്റേത് എന്ന് പറയുന്ന ഞാനും സ്ഥിരമായ അർഥത്തിൽ ഇല്ല.
ജനിച്ചത് ഊരും പേരും വ്യക്തിത്വവും ഇല്ലാത്ത പീളക്കുഞ്ഞ്.
ജീവിച്ച് വളർന്ന് ആയിക്കൊണ്ടിരുന്നത് പലത്.
മരിക്കുന്നത് വീണ്ടും വേറെ ആരോ.
ഒബാമ ഒബാമ തന്നെയായി ജനിച്ചില്ല. പക്ഷേ മരിക്കുമ്പോൾ ഒബാമ മരിക്കുന്നു.
മരിച്ചു കഴിഞ്ഞാൽ ഒബാമ ഇല്ല.
ഇത്രയേ ഉള്ളൂ.
No comments:
Post a Comment