Wednesday, September 27, 2023

എല്ലാ തീവ്രവാദികളും അവരവർക്ക് മാന്യന്മാർ, മിതവാദികൾ.

ഖാലിസ്ഥാൻ വാദം എവിടെയുള്ള ഏത് മത വർഗ്ഗ രാഷ്ട്രവാദവും പോലെ തെറ്റ്.

ഏത് മത വർഗ്ഗ രാഷ്ട്രവാദവും ഖാലിസ്ഥാൻ വാദം പോലെ തെറ്റ്. 

എല്ലാ തീവ്രവാദികളും അവരവർക്ക് മാന്യന്മാർ, മിതവാദികൾ. 

പക്ഷേ എല്ലാ തീവ്രവാദികളും തീവ്ര മത ദേശീയ വാദികളും ഒന്നറിയണം. 

നിങൾ ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നെണ്ണം നിങ്ങളിലേക്ക് തന്നെ തിരിഞ്ഞു ചൂണ്ടുന്നു എന്ന ബോധത്തോടെ, ബോധ്യത്തോടെ തന്നെ നിങൾ വിരൽ ചൂണ്ടണം. അല്ലെങ്കിൽ എങ്ങോട്ടും നിങൾ ആരുടെ നേരെയും കുറ്റം പറഞ്ഞ് വിരൽ ചൂണ്ടാതിരിക്കണം. 

നിങ്ങളുടെ തീവ്രവാദം ശരിയെന്നും മറ്റുള്ളവരുടെത് തെറ്റെന്നും വരുന്ന കാഴ്ചയും വ്യാഖ്യാനവും ആരോപണവും ശരിയല്ല. 

അങ്ങനെയുള്ള നിങ്ങളുടെ കാഴ്ചയും വ്യാഖ്യാനവും ആരോപണവും തന്നെ സ്വയം വേറൊരുതരം അസഹിഷ്ണുതയും തീവ്രതയും തീവ്രവാദവും ആണ്. 

യഥാർത്ഥ തീവ്രവാദത്തെ താലോലിച്ച് ഒളിച്ചുവെക്കുന്ന മറ്റൊരു തരം തീവ്രവാദം നിങ്ങളുടേത്. 

കാനഡ സ്വന്തം പൗരൻമാരെ അന്യവൽക്കരിച്ചും വിഭജിച്ചും വിവേചിച്ചും കാണാതിരിക്കുന്നു.

കാനഡയിൽ മതാടിസ്ഥാനത്തിലും വംശാടിസ്ഥാനത്തിലും പൗരൻമാരെ സംരക്ഷിക്കാതെയിരിക്കുന്നില്ല, തമ്മിലടിപ്പിക്കുന്നില്ല, അങ്ങനെയൊരു രാഷ്ട്രീയം കാനഡയിൽ ഇല്ല എന്ന വസ്തുത പറയാൻ നാം മറക്കരുത്. 

സ്വന്തം പൗരന്മാരുടെ ജീവന് കാനഡ വംശ മത ജാതി വർഗ്ഗ വ്യത്യാസമില്ലാതെ വിലകൽപിക്കുന്നു എന്നും നാം പറയാൻ മറക്കരുത്. 

*******

തീവ്രവാദികൾ ഏത് രാജ്യത്തും, ഏത് രാജ്യത്തിനും ഫലത്തിൽ അപകടം തന്നെ. 

തീവ്രവാദികൾ നാടിൻ്റെ സംരക്ഷകരായും ദേശസ്നേഹികളായും അവതരിക്കും. എന്നാലും അവർ അപകടകാരികൾ തന്നെയാണ്.

ചിലപ്പോൾ അങ്ങനെ നാടിൻ്റെ സംരക്ഷകരായി അവരെ നമുക്ക് തോന്നിയും പോകും. 

ചിതലിനെ മരം സംരക്ഷകരായി കണക്കാക്കുന്നത് പോലെ ഒരബദ്ധമാണത്.

ഹിറ്റ്ലറും മുസ്സോളിനിയും അവരുടെ സംഘങ്ങളും അങനെ സംരക്ഷകരാണെന്ന് അക്കാലത്ത് അവിടെയുള്ളവർക്ക് അപ്പപ്പോൾ തെറ്റിത്തോന്നിയത് പോലെ ഇപ്പോൾ നമുക്ക് ഇവിടെയും തോന്നാം. നമ്മുടെ തന്നെ ആത്മനാശത്തിന്. 

എല്ലാ മത ദേശ തീ വ്രവാദവും ഒരു പോലെ ആത്മനാശം മാത്രം വിളിച്ചു വരുത്തുന്നു. തെല്ലഹങ്കാരത്തോടെ. 

ആ നിലക്ക് നാം നമ്മുടെ തീവ്രവാദത്തെ നമുക്ക് വേണ്ടി വ്യാഖ്യാനിക്കും, ന്യായീകരിക്കും. 

നമ്മുടെ തീവ്രവാദം എന്തോ തേനും അമൃതുമാണെന്ന് നാം അഹങ്കരിക്കും

സംരക്ഷിക്കുന്നു എന്ന് തോന്നും വിധം പൊതിഞ്ഞുനിൽക്കുന്ന ചിതലുകളാണ് തീവ്രവാദവും തീവ്രവാദികളും. 

തീവ്രവാദം മതത്തിൻ്റെ പേരിലായാലും രാജ്യത്തിൻ്റെ പേരിലായാലും ചിതലുകൾ തന്നെ. 

നാടിനെ കാർന്നുതിന്നുന്ന ചിതലുകൾ തന്നെ.

******

നമ്മുടെ രണ്ട് കാലിലെയും തീവ്രവാദമെന്ന കൂടുതൽ അപകടകാരിയായ മന്ത് കാണാതെ ആരാൻ്റെ അര മന്ത് പോലുമല്ലാത്ത വെറും നീർവീഴ്ചയെ വലുതായി കാണുന്നത് പോലെ ആയിരിക്കരുത് നാം തീവ്രവാദം മറ്റുള്ളവരിൽ കാണുന്നതും ആരോപിക്കുന്നതും.

******

കാനഡ:  

ആരോപിക്കുന്നത് ശരിയാണോ എന്നറിയില്ല.  

പക്ഷേ പൗരൻ്റെ ജീവന് കാനഡ വില കല്പിക്കുന്നു. 

പൗരന്മാർ ഏത് മതക്കാരനും വംശജനുമായാലും എവിടെയെങ്കിലും പോയിക്കൊള്ളാൻ പറയുന്ന രാഷ്ടീയമുള്ള രാജ്യമല്ല കാനഡ.

*******

കുറ്റാരോപണം പോലെയാണോ വേറെ രാജ്യത്ത് ചെന്ന് അവിടത്തെ പൗരനെ കൊല്ലുക? 

അല്ല.

അങ്ങനെ എന്തെല്ലാം കുറ്റ ആരോപിതർ ഇൻഡ്യയിൽ ഭരണപക്ഷ പാർട്ടിയിൽ തന്നെ കിടക്കുന്നു? 

കർഷകരെ കൊന്ന മന്ത്രി പുത്രനും ബ്രിജ് ഭൂഷണും പ്രഗ്യയും അടക്കം.  

ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പോലും ഒരുകാലത്ത് ഇതിനേക്കാൾ വലിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ടവരല്ലെ?

കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ മുഴുവൻ കുറ്റം ചെയ്തവരാണ് എന്ന് ഒരു കോടതിയും ഇതുവരെ വിധിച്ചിട്ടില്ല. 

അതിനുള്ള വലിയ തെളിവല്ലേ നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെ 

ഇന്ത്യ നിജ്ജാറിനെ കൊന്നു എന്ന് ഇപ്പോഴും ഈയുള്ളവൻ കരുതുന്നില്ല, അംഗീകരിക്കുന്നില്ല. 

ഇന്ത്യ മറ്റൊരു രാജ്യത്ത് ചെന്ന് അവരുടെ പൗരനെ കൊന്നുകൊണ്ട് അവരുടെ sovereigntyയെ ചോദ്യംചെയ്യുമെന്ന് ഈയുള്ളവൻ കരുതുന്നില്ല, അംഗീകരിക്കുന്നില്ല.

നിജ്ജാറിനെ ഇന്ത്യക്ക് കാനഡ കൈമാറുന്ന കാര്യവും ഇന്ത്യയിലേക്ക് നിജ്ജാറിനെ കയറ്റിഅയക്കുന്ന വിഷയവും ചർച്ച ചെയ്യാൻ പോലും സാമാന്യയുക്തിയും ധാരണയും വെച്ച് നമുക്ക് സാധിക്കില്ല.

Extradition treaty പോലും നമ്മുടെ രാജ്യത്തെ പൗരൻ അവിടെ ചെന്നാലെ ബാധകമാവൂ.

കാനഡയുമായി extradition treaty ഉണ്ടോ എന്നറിയില്ല. ഉണ്ടാവാൻ സാധ്യതയില്ല.

ഇനി കാനഡയുമായി extradition treaty ഉണ്ടെങ്കിൽ പോലും കനേഡിയൻ പൗരനെ കാനഡ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ ഒരു extradition treatyയും മതിയാവില്ല, പറയില്ല, ആവശ്യപ്പെടില്ല.

സ്വന്തം പൗരൻമാരെ സംരക്ഷിക്കുന്ന കാനഡയുടെ നടപടിയിൽ എന്തിന് നാം കുറ്റം കാണണം? 

കാനഡ പിന്നെന്ത് ചെയ്യണം?

നീരവ് മോഡിയും വിജയ് മല്യയും മെഹൂൽ ചോസ്കി അന്യരാജ്യങ്ങളിലെ പൗരന്മാർ അല്ലാതിരുന്നിട്ട് പോലും പല കോലത്തിൽ സ്വന്തം നാട്ടിൽ വന്ന് നിയമത്തിന് കീഴടങ്ങാതെ അന്യരാജ്യത്ത് സുരക്ഷിതരായി നിലകൊള്ളുന്നതിൽ ആരും വല്ലാതെ അസ്വസ്ഥപ്പെടുന്നുമില്ല.

No comments: