യഥാർത്ഥ ദൈവവിശ്വാസി പ്രാർത്ഥിക്കുമോ?
ഇല്ല.
എന്തുകൊണ്ടില്ല?
അവൻ ശരിക്കും ദൈവത്തിൽ വിശ്വസിക്കുന്നു,
ദൈവം എല്ലാമറിയുന്നുവെന്നും
ശരി മാത്രം ചെയ്യുന്നുവെന്നും
വിശ്വസിക്കുന്നു എന്നതിനാൽ.
തൻ്റെ ആപേക്ഷികതയിൽ
നല്ലതായും മോശമായും തോന്നിയാലും
അത് വകവെക്കാതെ അവൻ ദൈവത്തിൽ വിശ്വസിക്കുന്നു.
******
ശരിക്കും മറ്റുള്ളവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെങ്കിൽ....
അപ്പോഴും എൻ്റെ കാര്യം ഞാൻ പറഞാൽ കേൾക്കാത്ത ദൈവമുണ്ടാവുമോ?
എൻ്റെ കാര്യം മറ്റുള്ളവർ പറഞ്ഞറിയേണ്ടിവരുന്ന ദൈവമുണ്ടാവുമോ?
എൻ്റെ കാര്യം മറ്റുള്ളവർ പറയണമെന്ന് ദൈവം കരുതുമോ?
മറ്റുള്ളവർ ഞാൻ പറയുന്നത് പോലെ ഉള്ളറിഞ്ഞ് പൊരുളറിഞ്ഞ്, ആഴവും പരപ്പും തൊട്ട്, വേദനയും വികാരവും വെച്ച് എൻ്റെ കാരൃം പറയുമോ?
എൻ്റെ കാര്യം എനിക്കറിയും പോലെ മറ്റുള്ളവർ അറിയുമോ?
എൻ്റെ കാരൃം എന്നെക്കാളും മറ്റുളളവരെക്കാളും അറിയുക ദൈവമല്ലേ?
അല്ലെങ്കിലും ദൈവത്തിനറിയാത്ത എന്ത് കാര്യമാണ് മറ്റുള്ളവർ പ്രാർത്ഥിച്ചിട്ട് ദൈവത്തിന് അറിയേണ്ടി വരിക?
******
ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ശരിക്കും ദൈവത്തെ കുറ്റപ്പെടുത്തുകല്ലേ ചെയ്യുന്നത്?
ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ശരിക്കും ദൈവത്തിൽ ആരോപണം നടത്തുകയല്ലേ ചെയ്യുന്നത്?
ദൈവം അറിഞ്ഞില്ല.
ദൈവം ചെയ്യേണ്ടത് പോലെ ചെയ്തില്ല.
ദൈവത്തോട് മറന്നുപോയി.
ദൈവത്തെ ഓർമ്മിപ്പിക്കേണ്ടി വരുന്നു.
ദൈവം ചെയ്തതിൽ തെറ്റുണ്ട്.
ദൈവം ചെയ്ത തെറ്റുകൾ നാം കണ്ടെത്തുന്നു. അവക്ക് തിരുത്ത് വേണ്ടതുണ്ട്.
അതിനാൽ നാം ദൈവത്തോട് ആ മറന്നുപോയ, തെറ്റിപ്പോയ കാര്യങ്ങളും തിരുത്താൻ പ്രാർത്ഥിക്കേണ്ടതുണ്ട്.
ആ നിലക്ക് പ്രാർത്ഥിക്കുന്നവർ ദൈവത്തിൻ്റെ കുറ്റവും തെറ്റും കണ്ടെത്തിയിരിക്കുന്നു.
പ്രാർത്ഥിക്കുന്നവർ ദൈവത്തെ പേർത്തും പേർത്തും പറഞ്ഞ് തിരുത്താൻ ശ്രമിക്കേണ്ടി വരുന്നു.
പ്രാർത്ഥിക്കുന്നവർ ദൈവത്തെ ദൈവത്തിൻ്റെ തന്നെ അശ്രദ്ധയിൽ നിന്നും മറവിയിൽ നിന്നും ഉണർത്താൻ പേർത്തും പേർത്തും പ്രാർത്ഥിച്ചു കൊണ്ട് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
എത്ര പറഞ്ഞാലും കേൾക്കാതെ, തിരുത്താതെ ദൈവം എന്ന് പേർത്തും പേർത്തും പ്രാർത്ഥിക്കുന്നവർ വരുത്തുന്നു.
എന്നൊക്കയുള്ള കുറ്റവും ആരോപണവും തന്നെയല്ലേ ഓരോ പ്രാർത്ഥനയും ദൈവത്തിൻ്റെ മേൽ നടത്തുന്നത്?
എന്നൊക്കയുള്ള കുറ്റവും ആരോപണവും തന്നെയല്ലേ ഓരോ പ്രാർത്ഥിക്കുന്നവനും ദൈവത്തിൻ്റെ മേൽ നടത്തുന്നത്?
No comments:
Post a Comment