Thursday, September 7, 2023

ഒന്നോ രണ്ടോ ആഘോഷങ്ങൾ അല്ലാത്ത ഒന്നും പാടില്ലെന്നോ?

മറ്റൊരാളുടെ ഭക്ഷണ പാനീയ രീതിയിലും മറ്റും വിശ്വാസത്തെ തകർക്കും വിധം ആഘോഷങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി വേണമെന്നല്ല പറഞ്ഞത്. 


പകരം മതം പറഞ്ഞ ഒന്നോ രണ്ടോ ആഘോഷങ്ങൾ അല്ലാത്ത ഒന്നും പാടില്ല, birthday, wedding anniversary, ഓണം, വിഷു, New year, Christmas, holy പോലുള്ള ആഘോഷങ്ങൾ നടത്തിയാൽ, അതിൽ പങ്കുകൊണ്ടാൽ, അതുമായി സഹകരിച്ചാൽ ദൈവം പിണങ്ങും ശിക്ഷിക്കും എന്ന് ദൈവത്തിന് വേണ്ടിയും ദൈവത്തിൻ്റെ പേരിലും ദൈവത്തെ അൽപനാക്കും വിധം പറയുന്ന മതരാഷ്ട്രീയ പൗരോഹിത്യ വിലക്കുകളാണ് പ്രശ്നം.


അങ്ങനെ കണിശമായി പറഞ്ഞ് പേടിപ്പിച്ച് ദൈവത്തിൻ്റെ പേരിൽ സ്വർഗ്ഗ നരകം പറഞ്ഞ് ഭീഷാണിപ്പെടുത്തുന്നവർ ഉണ്ടെങ്കിൽ അവർ തിരുത്തണം. 


അത്രയേ ഉദ്ദേശിച്ചുളളൂ. 


മനുഷ്യനെ മനസ്സിലാക്കാത്ത, ആഘോഷങ്ങളെയും വിശ്വാസാചാര വ്യത്യാസങ്ങളെയും പേടിക്കുന്ന ദൈവത്തെയാണ് അവർ അവതരിപ്പിക്കുന്നത്. 


എന്തൊക്കെയോ നഷ്ടപ്പെടുമെന്ന് പേടിയുള്ള, കോപിക്കുന്ന, ആവശ്യപ്പെടുന്ന മനുഷ്യനെ പോലുള്ള ദൈവത്തെയാണ് അവർ അവതരിപ്പിക്കുന്നത്.


പ്രത്യേകിച്ചും ദൈവത്തിന് വേണ്ടിയും ദൈവത്തിൻ്റെ പേരിലും...


അതുകൊണ്ട് മാത്രം പറയുന്നു: അതാതിടത്തെയും കാലത്തെയും  പ്രാദേശികവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും വേണ്ടെന്നും അരുതെന്നും നരകത്തിലേക്ക് നയിക്കുമെന്നും പറയുന്ന വിശ്വാസത്തെയല്ലേ ശരിക്കും പേടിക്കേണ്ടത്? 


ആ വിശ്വാസം അനുവദിക്കുന്ന ഒന്നോ രണ്ടോ ആഘോഷങ്ങളല്ലാത്ത ഒന്നും പാടില്ലെന്ന് പറയുന്ന വിശ്വാസമല്ലേ ശരിക്കും വിഭജനമുണ്ടാക്കുന്നത്, ജീവിതം നാരകതുല്യമാക്കുന്നത്?


No comments: