Saturday, September 30, 2023

തീവ്രവാദിയെ അടിച്ചോടിക്കാം. കള്ളനായ രാഷ്ട്രീയക്കാരനെ അടിച്ചോടിക്കാൻ പറ്റില്ല.

നേരെ തിരിച്ച് പറയണം.

തീവ്രവാദിയെ അടിച്ചോടിക്കാം. 

കളവ് മാത്രം പറഞ്ഞ്, കളവ് മാത്രം ചെയ്ത് അധികാരത്തിൽ കയറുന്ന ആടിൻ്റെ തോലണിഞ്ഞ ചെന്നയ്ക്കളായ രാഷ്ട്രീയക്കാരരെ നിങ്ങൾക്ക് അടിച്ചോടിക്കാൻ പറ്റില്ല. 

അവർ സ്വയം കള്ളന്മാരും തീവ്രവാദികളും ആയിരിക്കെ, അവർ കളവ് മാത്രം നടത്തി തീവ്രവാദവും അക്രമവും ഉണ്ടാക്കി, ഒന്നും ചെയ്യാത്ത പച്ചപ്പാവം പോലെ നിന്ന് പച്ചപ്പാവങ്ങളെ ചൂണ്ടിക്കാണിച്ച് , അധികാരത്തിൻ്റെ സർവ്വസന്നാഹങ്ങളും അധികാരവും ഉപയോഗിച്ച് അതേ പച്ചപ്പാവങ്ങളെ അവർ കള്ളന്മാരും തീവ്രവാദികളും ആക്കും. 

ജനങ്ങൾ അത് വിശ്വസിച്ച് വഞ്ചിതരാവുകയും ചെയ്യും. 

ചിതലുകൾക്ക് ജനങ്ങൾ ജയ് വിളിക്കുകയും ചെയ്യും.

******

അക്രമം ചെയ്തതിൻ്റെ പേരിൽ കൊല്ലുന്നത് ഏതെങ്കിലും ഒരു തീവ്രവാദിയെ തീവ്രവാദിയെന്ന് ഏകപക്ഷീയമായി നാം വിളിച്ച് അങ്ങനെ ഒരാളിൽ ഒതുക്കിനിർത്തേണ്ട കാര്യമല്ലല്ലോ?

സുരക്ഷിത്വം പൂകി നമ്മുടെ നാട്ടിൽ അധികാരത്തിലിരിക്കുന്ന ഒരു നൂറായിരം നേതാക്കളും ഇതും ഇതിലപ്പുറവും ചെയ്തിരിക്കുന്നവരല്ലേ? 

വലിയ കള്ളന്മാർ വേറെ എവിടേക്കോ ചൂണ്ടി സ്വയം രക്ഷപ്പെടുന്നത് പോലെയല്ലേ ഉള്ളൂ കാര്യങ്ങൾ. 

ആര് ഭരിക്കുന്നു എന്നത് ശരിയെ അവരുടെതാക്കി മാറ്റി മറിക്കുന്നു.

അധികാരത്തിലേക്കുള്ള എളുപ്പവഴി അക്രമങ്ങളും കൊലപാതകങ്ങളും കലാപങ്ങളും ആണെന്ന് വന്ന നാട് കൂടിയല്ലേ നമ്മുടേത്?

അത്രമാത്രം.

******

ആരോടും വ്യക്തിപരമായി വിരോധമുണ്ടാവാൻ മാത്രമുള്ള വ്യക്തിപരമായ നിക്ഷിപ്ത താല്പര്യമോ അന്ധതയോ സ്വാർത്ഥതയോ ഒരു കാര്യത്തിലും ഈയുള്ളവനില്ല. 

അതുകൊണ്ട് തന്നെ ശരിക്കും ബോധ്യപ്പെട്ട സത്യം മാത്രം ഉപബോധമനസ്സിനെയും തകർത്ത് വിളിച്ചുപറയുന്നു. 

ഏറെക്കുറെ ഭ്രാന്തനെന്ന് തോന്നിപ്പിക്കും വിധം. 

ഒരു പക്ഷവും പിടിക്കാതെ. 

ഒരു പക്ഷത്തിൻ്റെയും പിന്തുണയില്ലാതെ. 

പൂർണമായും നഷ്ടക്കച്ചവടം നടത്തിക്കൊണ്ട്.

അനുകൂലമായി തോന്നാനുള്ള ഒന്നുമില്ലാതെ ചിലതും ചിലരും ബലൂൺ പോലെ പൊങ്ങിനിൽക്കുമ്പോൾ അത് ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കാത്തതാണ്. 

അല്ലാതെ, വെറുപ്പും വിരോധവും അല്ല. 

ഒരുപക്ഷേ അധികാരികൾ കളിക്കുന്ന വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ടീയത്തോടുള്ള വിരോധം എന്ന് മാത്രം ഏറിയാൽ പറയാം.

ബലൂണായി വളർന്നത് വെറുപ്പും വിദ്വേഷവും വിഭജനവും മാത്രം കാരണമായാണ്, ഉപകരണമാക്കിയാണ് എന്നറിയുന്നത് കൊണ്ട് പ്രത്യേകിച്ചും. 

ഗുജറാത്ത് അക്കാര്യത്തിൽ ഏറ്റവും വലിയ മാതൃകയായി മുൻപന്തിയിലാണ് എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ പ്രത്യേകിച്ചും. 

അതേ വിഭജനവും വെറുപ്പും വിദ്വേഷവും തന്നെ ഭരണാധികാരി പോലും ഇലക്ഷൻ പ്രചാരണത്തിന് വരെ ഉപയോഗിക്കുന്നു എന്ന് കാണുമ്പോൾ വേറൊന്നും പറയാനുമില്ല. 

ഇലക്ഷൻ പ്രചാരണത്തിന് എല്ലായിടത്തും പോകാൻ സാധിക്കുന്ന പാർട്ടി പ്രവർത്തകൻ മാത്രമായ അദ്ദേഹത്തിന് ഭരണാധികാരി എന്ന നിലക്ക് ഒരിക്കൽ പോലും കലാപത്തിൽ കത്തിയെരിയുന്ന ഒരു സംസ്ഥാനത്ത് പോകാൻ സമയം കിട്ടുന്നില്ല, അതേക്കുറിച്ച് ഒന്നുരിയാടാൻ സമയവും കിട്ടുന്നില്ല എന്ന് കാണുമ്പോഴുള്ള അദ്ദേഹത്തിലെ സൂത്രശാലിയായ വിഭജകനെയും വെറുപ്പ് വിതരണം ചെയ്യുന്നവനെയും കണ്ടുപോകുന്നു.

ഫേക്കുകള്‍ അവതാരങ്ങളായി വാഴ്ത്തപ്പെടുന്ന കാലം എന്ന് മാത്രം പറയാം. 

എത്രയെല്ലാം കളവ് കൊണ്ട് മാത്രം കെട്ടി ഉയർത്തിയ ഇതിന് മറ്റൊന്നും അവകാശപ്പെടാനുമില്ല 

ഒറിജിനലിനെക്കാള്‍ നല്ല ഒറിജിനലായി ഫേക്കുകള്‍ വിലസുന്ന കാലം ഇത്. 

ഒറിജിനൽ തോറ്റുപോകും.

No comments: