Thursday, September 14, 2023

സന്തോഷമുള്ള, അഭിമാനം തോന്നുന്ന കാരൃം പങ്കുവെക്കട്ടെ.

ഒരു സന്തോഷമുള്ള, അഭിമാനം തോന്നുന്ന കാരൃം പങ്കുവെക്കട്ടെ. 

എനിക്ക് മാത്രമേ ഇത് ഇത്തരുണത്തിൽ പങ്കുവെക്കാനാവൂ എന്നതിനാൽ ഞാൻ തന്നെ ഇത് പങ്കുവെക്കട്ടെ.

മക്കളിൽ നിന്നാവുമ്പോൾ സ്വന്തം മക്കൾക്ക് കൂടി അത് മാതൃക പകരുന്നു എന്നത് കൊണ്ട് കൂടി പങ്കുവെക്കട്ടെ. 

ആര് കൊടുക്കുന്നു, ആര് വാങ്ങുന്നു എന്നതിനപ്പുറം അങ്ങനെയുള്ള ചിലത് എല്ലാവരും കാണണം എല്ലാവരെയും കാണിക്കണം എന്നത് കൊണ്ട് പങ്കുവെക്കട്ടെ.

കൊടുക്കുന്ന കൈകൾ മുകളിലാണെന്നും, വാങ്ങുന്ന കൈകൾ താഴെയാണെന്നും അറിഞ്ഞും അറിയിച്ചും തന്നെ. 

താഴെയാവുന്ന കൈകളാവുന്നതിന് പകരം പരമാവധി മുകളിലാവുന്ന കൈകൾ തന്നെയാണാവേണ്ടത് എന്നറിയിക്കാനും കൂടി പങ്കുവെക്കട്ടെ.

ഈയൊരു സന്ദർഭത്തിൽ സ്വന്തം മക്കളോട് വരെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചിലത് പറയാനും ഉണർത്താനും കഴിയും എന്നറിയുന്നതിനാൽ പങ്കുവെക്കട്ടെ.

*******

സഹായം ആഗ്രഹിക്കുന്നത് കൊണ്ടോ സഹായം കിട്ടിയത് കൊണ്ടോ ഇനിയും ഒരുകുറേ കിട്ടാനോ വേണ്ടിയല്ല ഇത് പങ്കുവെക്കുന്നത്. 

പകരം ചില പ്രവൃത്തികൾ ചിലർ ചെയ്യുമ്പോൾ അത് മുന്നിൽ നിന്ന് നയിക്കലാണ് എന്ന് തോന്നുന്നതിനാൽ. 

അത് വിത്ത് പോലെ മുളച്ച് വൃക്ഷമായി തോട്ടമായി പടരാരാനുള്ളതാണ്. 

പ്രത്യേകിച്ചും മുന്നിൽ നിൽക്കേണ്ടവർ തന്നെ മുന്നിൽ നിന്ന് അത് ചെയ്യുമ്പോൾ.

********

നമ്മുടെ മക്കളിൽ ഏറ്റവും മുതിർന്ന ആൾ നഈമ. 

പെൺകുട്ടികളിൽ ഏറ്റവും മുതിർന്ന ആൾ നഈമ.

പെൺകുട്ടികളിൽ മുതിർന്നവൾ മാത്രമല്ല നഈമ. പകരം ആണായും പെണ്ണായും ആദ്യത്തെ ആളും മുതിർന്ന ആളും നഈമ തന്നെ. 

അതുകൊണ്ട് തന്നെ നഈമാക്ക് എല്ലാവരെയും നയിക്കുന്ന ഒരാളുടെ റോളുണ്ട്. 

മുതിർന്നവർവർ എന്ത് ചെയ്യുമ്പോഴും അത് താഴെ വരുന്ന അനുജന്മാർക്കും അനുജത്തിമാർക്കും ഒരു വഴികാട്ടലാണ്, മാതൃക പകരലാണ്, ബന്ധത്തെ ഊട്ടിയുറപ്പിക്കലാണ്, മൂത്തപെങ്ങൾ അല്ലെങ്കിൽ മൂത്ത ജ്യേഷ്ഠൻ  തന്നെയാണെന്ന് അറിയിക്കലാണ് എന്നതൊക്കെയാണ് ഈ പങ്കുവെക്കലിന് ആധാരം 

മുതിർന്നവർ കാട്ടുന്ന മാതൃകയാണല്ലോ കീഴെയുള്ളവർ പിന്നാലെ തുടർത്തി കൊണ്ടുനടക്കുക....

മുമ്പ് ഇക്കാക കുടുംബത്തിന്, കുടുംബത്തിൻ്റെ ഏറ്റവും കഷ്ടതയേറിയ ഘട്ടത്തിൽ, മുന്നിൽ നിന്ന് അത്താണിയായ മാതൃക കാട്ടിയത് പലർക്കും പാഠമായത് പോലെ.

*******

നഈമ എന്നോട് ഒന്നും ചോദിച്ചില്ല, ഒന്നും പറഞ്ഞില്ല. 

എനിക്ക് സാമ്പത്തികമായ പ്രായസമുണ്ടോ ഇല്ലേ,ആവശ്യമുണ്ടോ ഇല്ലേ എന്ന് നഈമക്ക് ചോദിക്കേണ്ടി വന്നില്ല. 

എന്നെ അറിയിച്ചു പോലുമില്ല. 

പക്ഷേ അല്ലാമിൻ്റെ ചികിത്സക്ക് വേണ്ടി ന്യായമായും വലിയൊരു തുക ആരോരുമറിയാതെ നഈമ അയക്കുന്നു. നഈമയെന്ന ഒരു സ്ത്രീയെ വെച്ചുനോക്കുമ്പോൾ ശരിക്കും വലിയ തുക. ഞാൻ ആഗ്രഹിക്കാത്തത്ര, ആവശ്യപ്പെടാത്തത്ര വലിയ തുക 

യഥാർഥത്തിൽ നഈമ വിചാരിക്കുന്നത്ര അത്യാവശ്യവും വിഷമവും ഈ പ്രത്യേക ഘട്ടത്തിൽ ഇപ്പോൾ എനിക്ക് ഇല്ലാതിരിക്കെ തന്നെ. 

*****

ശരിക്കും പറയാം: നിലവിൽ എനിക്ക് ഒരു പ്രയാസവുമില്ല. 

നിലവിൽ ഇവിടെ എല്ലാം നിയന്ത്രണവിധേയമാണ്. 

ഇനിയങ്ങോട്ട് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാവുമോ ഇല്ലേ എന്നത് തീർപ്പ് പറയാൻ കഴിയില്ല. 

ആ നിലക്ക് കരുതിയിരിപ്പ് എന്ന നിലക്ക് കുറച്ച് കൂടുതൽ വെള്ളം പോലെ വേണ്ടതുണ്ടാവാം എന്ന് മാത്രം. 

എങ്കിലും ഇപ്പോൾ നിലവിൽ ഒരു പ്രയാസവും ഇല്ല. എൻ്റെ കയ്യിലുള്ളത് കൊണ്ട് തന്നെ കാര്യങ്ങൾ അത്യാവശ്യം നന്നായി നടക്കുന്നുണ്ട്.

ദീർഘകാല ചികിത്സാപദ്ധതി ആയതിനാൽ മാത്രം അറിഞ്ഞ് തരുന്ന വളരേ അടുത്ത ചിലരെ ധിക്കാരപൂർവ്വം മുടക്കിയിട്ടില്ല, മടക്കുന്നില്ല എന്ന് മാത്രം. 

അതുകൊണ്ട് തന്നെ, ആരോടും ഇതുവരെയും ഒന്നിനും ചോദിച്ചിട്ടില്ല, ചോദിക്കേണ്ടി വന്നിട്ടില്ല. 

എങ്കിലും, സ്വയമേവ തന്ന റസാഖിനെയും ഇയ്യയ്യയേയും അങ്ങനെ സ്വയമേവ അവർ തന്നപ്പോൾ ദുരഭിമാനവും ധാർഷ്ട്യവും വെച്ച് ഇത്തരമൊരു സാഹചര്യത്തിൽ മുടക്കിയിട്ടില്ല.

ദാരിദ്ര്യവും പ്രയാസവും ഇല്ല. 

ദാരിദ്ര്യം പറഞ്ഞ് ദാരിദ്ര്യവും പ്രയാസം പറഞ്ഞ് പ്രയാസവും ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കേണ്ടി വന്നിട്ടില്ല, ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല.

******

ചില സമയത്തെ ചില പ്രവൃത്തികൾ വെറും കല്ലുകൾ മാത്രമായല്ലാതെ വിത്തുകൾ കൂടി ആവുന്നത് കൊണ്ടാണ് ഇങ്ങനെ പങ്കുവെക്കുന്നത്, എടുത്തുപറയുന്നത്.

അങ്ങനെ വരുമ്പോൾ ഒരു പ്രവൃത്തി തന്നെ കുറേ പ്രവൃത്തികളും പറച്ചിലുകളും കൂടി ആവുന്നത് കൊണ്ട്. 

അല്ലാത്ത കുറേ പറച്ചിലുകൾ ഒരു പ്രവൃത്തി പോലും ആകാത്തതിൻ്റെ നേർവിപരീതം പോലെ.

******

ചോദിച്ചും പറഞ്ഞുമല്ല ചിലർ ചെയ്യുന്നത്. 

ചോദിക്കാതെയും പറയാതെയും അറിയിക്കാതെയുമാണ്. 

Naeema ഇപ്പോൾ ചെയ്തത് പോലെ.

ആവശ്യമുണ്ടോ ഇല്ലേ, ആവശ്യത്തിൽ കൂടുതൽ എൻ്റെ അടുക്കൽ ഇല്ലേ എന്നൊന്നും ചിക്കിച്ചുഴിഞ്ഞന്വേഷിക്കാതെ.

ഉപദേശവും പ്രസംഗവും നടത്താനല്ല,  വെറും ഉപദേശവും പ്രസംഗവും നടത്തുകയുമല്ല ചെയ്യുന്നത് എന്ന പോലെ.

മേൽക്കോയ്മ നേടാനും, മേൽക്കോയ്മ നടിക്കാനും, ഇടപെട്ടും അല്ലാതെയും ഉപദ്രവമായി പിന്തുടരാനുമല്ല ചെയ്യുന്നത് എന്ന പോലെ.

അപ്പുറത്തുള്ള ആൾ മുകളിലാണെങ്കിലും, അങ്ങനെ മുകളിൽ തന്നെ എന്ന് വന്നാലും, കണക്ക് നോക്കാതെ, തർക്കത്തിന് വരാതെ, താഴെ നിന്നുമവർ വെച്ചുനീട്ടുന്നത് പോലെ. 

അവർക്ക് തോന്നുന്നത് അവർ ചെയ്യുന്നു. അങ്ങനെ ചെയ്യുന്നത് ചെയ്യുന്നവരുടെ ആവശ്യം പോലെ. ചെയ്യുപ്പെടുന്നവരുടെ ആവശ്യം പോലെയല്ലാതെ.

നൽകുന്നവരുടെ ആവശ്യം പോലെ. നൽകപ്പെടുന്നവരുടെ ആവശ്യം പോലെയല്ലാതെ. 

******

ഒന്നുമില്ലാതെ നാട്ടിൽ തന്നെയുള്ള ഇയ്യയ്യ ചെയ്തപ്പോഴും (ഇയ്യായ്യയോട് ഞാൻ വേണ്ടെന്ന് പറഞ്ഞുകൊണ്ട് തന്നെ) ഇതേ സംഗതി തോന്നിയിട്ടുണ്ട്. 

നിർബന്ധിച്ച് തരികയാണെന്ന്. 

എൻ്റെ ആവശ്യം എന്നെക്കാൾ ഇയ്യായ്യയുടെതാണെന്ന് തോന്നിപ്പിക്കും പോലെ. 

കാത്ത് കാത്ത് അവസാനത്തെ ആളും ആവാതെ, അവസാനത്തെ ആളും ആവേണ്ടിവരാതെ, ആദ്യത്തെ ആൾ തന്നെ ആയിക്കൊണ്ട്. 

ഇയ്യയ്യ തരുമ്പോഴും ഇയ്യയ്യാക്ക് ഞാൻ അങ്ങോട്ടാണ് കൊടുക്കേണ്ടത് എന്ന വ്യക്തമായ ബോധ്യത എനിക്കുണ്ടായിരുന്നു..

ഇയ്യയ്യാൻ്റെ പിന്നിലും നഈമയെ പോലെ ഇയ്യയ്യാൻ്റെ മക്കൾ തന്നെയാണെന്ന് വളരേ വ്യക്തമായും അറിയാം (ആബിദയും ആദിലയും ചിക്കുവും). 

അതും ഇതുപോലെ തന്നെ മുന്നിൽനിന്ന് നയിക്കലും കാണിക്കലുമാണെന്നും അറിയാം. 

അവർ ഇയ്യയ്യയെ മുൻനിർത്തി തീർത്തും രഹസ്യമാക്കിയത് കൊണ്ട്, സ്വയം ഒളിഞ്ഞ് നിന്നത് കൊണ്ട് മാത്രം അതെടുത്ത് പറഞ്ഞില്ല. അവരുടെ ആരുടെയും പേരുകൾ പ്രത്യേകം പ്രത്യേകം എടുത്തുപറഞ്ഞില്ല, പറയുന്നില്ല എന്ന് മാത്രം.

കഴിഞ്ഞ പെരുന്നാൾ രാത്രിയിലെ പരിപാടിയും ഇയ്യയ്യയുടെ മക്കൾ ഇതുപോലെ തന്നെ ഇയ്യയ്യയെ മുൻനിർത്തി തീർത്തും രഹസ്യമാക്കിയത് പോലെ, അവർ സ്വയം ഒളിഞ്ഞ് നിന്നത് പോലെ. 

മുൻപ് ഇക്കകയുടെ മക്കൾ ഒന്നിലധികം പരിപാടികൾ സംഘടിപ്പിച്ചപ്പോൾ ചെയ്തത്  പോലെ.

എന്തായാലും നഈമാക്ക് നന്ദി പറഞ്ഞ് ഈ വിഷയത്തിലെ അക്കൗണ്ട് അടച്ചുകളയുന്നില്ല. 

എനിക്കെന്നോട് തന്നെ നന്ദി പറയാൻ സാധിക്കാത്തത് പോലെ നിങ്ങളാരോടും നന്ദി പറയാനും പറഞ്ഞവസാനിപ്പിക്കാനും കഴിയില്ല എന്നത് കൊണ്ട്.

No comments: